കിണറ്റിൽ തള്ളി ഇട്ടു കൊല്ലാൻ വന്ന പ്രേതം

Spread the love

ജയൻ , അവിവാഹിതൻ 30 വയസ്സ് മെല്ലിച്ച ശരീരം , ഇരു നിറം ആ നാട്ടിലെ ഒരു സ്ത്രീ ലമ്പടൻ ആയിരുന്നു .പല സ്ത്രീകളുമായും അയാൾക്ക് പല ഇടപാടുകളും ഉണ്ടായിരുന്നു .പല സ്ത്രീ വിഷയങ്ങളിലും കുത്തു കേസുകളിലും അയാൾ പ്രതി ആണ് .ഇതൊക്കെ നാട്ടിൽ പാട്ടുമാണ് .തെങ്ങു കയറ്റം , റബര് ടാപ്പിംഗ് എന്നിവ ആയിരുന്നു അയാളുടെ ഉപജീവന മാർഗ്ഗങ്ങൾ….
സുധാകരൻ നായർക്ക് അരയേക്കർ പറമ്പും ഒരു കൊച്ചു വീടും അഞ്ചു മക്കളുമടങ്ങുന്ന ഒരു സാധാരണ സംതൃപ്ത കുടുംബം വളരെ ചുരുങ്ങിയ പറമ്പാദായവും ആടുമേടുകളിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനവും കൂലി വേലയുമൊക്കെ ആയി കഴിയുന്നു മൂത്ത മകൾ സുശീലക്ക് 20 വയസ്സ് . സുന്ദരി , വിവാഹ ആലോചനകൾ നടക്കുന്നുണ്ട്.
ആടുമാടുകൾക്കുള്ള പുല്ലു അരിയാൻ പതിവായി സുശീല ആണ് പൊയ്ക്കൊണ്ടിരുന്നത് .അതിനു അടുത്ത് തന്നെ ആണ് അന്ന് ജയൻ തെങ്ങു കയറാൻ വന്നത് . അതി സുന്ദരി ആയ സുശീലയെ സ്വന്തമാക്കാൻ ജയന് കലശലായ മോഹമുദിച്ചു . പുല്ലു ചെത്തി കണ്ടിരുന്ന സുശീലയെ അയാൾ കടന്നു പിടിച്ചു .നിലവിളിച്ചു കൊണ്ട് അവൾ കുതറി , വീട്ടിലേക്ക് ഓടി പോയി .പിന്നീട് പുല്ലരിയാൻ ആ ഭാഗത്തേക്ക് അവൾ വരാതെ ആയി .അഥവാ വരേണ്ടി വന്നാൽ അവളുടെ കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ മാത്രം .ജയൻ പല പ്രാവശ്യവും ശ്രമിച്ചു നോക്കി , പക്ഷെ ഒരവസരം അയാൾക് ഒത്തു കിട്ടിയില്ല .ഒരിക്കൽ അയാൾ കുളിക്കടവിൽ വച്ച് ഒരു സ്ത്രീയെ കടന്നു പിടിച്ചു അത് വലിയ പ്രശ്നങ്ങൾക്ക് ഇട ആയി .കോടതിയിൽ കേസ് ആയി .പിടിപാടുള്ള വീട്ടിലെ പെണ്ണായത് കൊണ്ട് പോലീസ്‌കാർ അയാളെ കൂടുതൽ ഉപദ്രവിച്ചു .അവളുടെ ആങ്ങളമാർ ജയനെ വച്ചേക്കില്ലെന്നു പലരോടും പറഞ്ഞു .കേസ്നു ബലം ആയിട്ട് സാക്ഷി ആയി ഒരാൾ ഉണ്ടായിരുന്നു .അത് കൊണ്ട് കടുത്ത ശിക്ഷ ഉറപ്പായിരുന്നു .വല്ലാത്ത മാനസിക അവസ്ഥയിൽ എത്തിയ അയാൾ ഒരു ദിവസം കൂടുതൽ കുടിച്ച ശേഷം സുശീല പുല്ലരിയാൻ പോകുന്ന പറമ്പിനു അടുത്തുള്ള ഒരു ആഞ്ഞിലി മരത്തിൽ തൂങ്ങി മരിച്ചു ..
ആയുസ്സ് എത്താതെ മരിക്കേണ്ടി വന്ന ജയൻ ഒരു ദുരാത്മാവ് ആയി മാറി .തന്റെ മരണത്തിന് കാരണക്കാർ ആയ ഓരോരുത്തരെയും വേട്ട ആടാൻ ഒരുങ്ങി .തന്റെ ആഗ്രഹം സഫലീകരിക്കാതെ മരിക്കേണ്ടി വന്നതിൽ ആ ദുരാത്മാവ് ഒരു ഭീകര രൂപം പ്രാപിച്ചു .അതിൽ ആദ്യം അയാൾ നോട്ടമിട്ടത് സുശീലയെ ആയിരുന്നു .
ജയൻ മരിച്ചു എന്നറിഞ്ഞ സുശീല വീണ്ടും പഴയ ഭയം എല്ലാം കൈവിട്ടു .ഒറ്റക്ക് വീണ്ടും അവിടങ്ങളിൽ പുല്ലരിയാൻ പോയി തുടങ്ങി .ഇടക്കെപ്പോഴോ അവൾ , ആ ആഞ്ഞിലി മരത്തിലേക്ക് നോക്കി .അവളിൽ ഒരു നേരിയ ഭയം നിഴലിട്ടു .ആ സമയം ജയൻ ഒരു പാമ്പിനെ രൂപത്തിൽ അവളുടെ മുൻപിൽ പെട്ടെന്ന് പ്രത്യക്ഷപെട്ടു .അവൾ ഭയന്ന് അലറി കരഞ്ഞു .ആ കടുത്ത ഭയം മൂലം അവളുടെ സ്വന്തം ആത്മാവ് വിറങ്ങലിച്ചു പുറത്തു കടന്നു .ആ സമയം ജയൻ അവളിൽ പ്രവേശിച്ചു .സ്ഥല കാല ബോധം നഷ്ടപ്പെട്ട അവൾ എങ്ങനെയോ വീട്ടിൽ തിരിച്ചെത്തി .ഭയ പകർച്ചയിൽ പുല്ലരിയാൻ ഉള്ള ആയുധങ്ങൾ എടുക്കാൻ അവൾ മറന്നു പോയി .ഓടിക്കിതച്ചു വരുന്ന സുശീലയിലെ മാറ്റങ്ങൾ വീട്ടുകാർ ശ്രദ്ധിച്ചു .പുല്ലുമില്ല,അരിവാളുമില്ല .അവൾ വളരെ പരിഭ്രാന്ത ആയിരുന്നു .വീട്ടുകാർ സാന്ത്വനപെടുത്തി .
അന്ന് രാത്രി ജയൻ സുശീലയുടെ സ്വപ്നത്തിൽ പ്രത്യക്ഷപെട്ടു .അവൾ ഭയന്ന് നിലവിളിച്ചു എഴുന്നേറ്റു .നേരം വെളുത്തപ്പോൾ അവൾക്ക് കലശൽ ആയ പനി അനുഭവപ്പെട്ടു .അവിടെ അടുത്തുള്ള ഒരു വൈദ്യന്റെ അടുത്ത് കൊണ്ട് പോയി .പനി മാറി എങ്കിലും അവളുടെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ അനുഭവപ്പെട്ടു തുടങ്ങി .എല്ലാ വീട് ജോലികളും തനിയെ ചെയ്തു കൊണ്ടിരുന്ന അവൾ ഒന്നും ചെയ്യാതെ ആയി ,സ്വന്തം കാര്യങ്ങള്കൾക് പോലും മടിയും , ആകെ ഒരു ഉന്മേഷ കുറവും .എല്ലായ്‌പോഴും കിടപ്പ് ..എന്നാൽ ഒട്ടും തന്നെ ഉറക്കവുമില്ല .നിർബന്ധിച്ചാൽ മാത്രം അല്പം ഭക്ഷണം കഴിക്കും .എല്ലാവരോടും ദേഷ്യം .ചില ദിവസങ്ങളിൽ ബോധക്കേടും ഉണ്ടാവാൻ തുടങ്ങി .എന്തൊക്കെയോ ആ സമയത് പറയും .പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങൾ .വെള്ളം മുഖത്തു തളിച്ച് കഴിഞ്ഞാൽ എഴുന്നേൽക്കും .പക്ഷെ സംഭവിച്ച കാര്യങ്ങളെ കുറിച്ച അവൾക്ക് യാതൊരു ഓര്മയുമില്ല .ഇതൊരു തുടർകഥ ആയപ്പോൾ വീട്ടുകാർ സുശീലയെ ആശുപത്രിയിൽ കൊണ്ട് പോയി .രോഗം ചുഴലി ആണെന്നും , രണ്ടു മൂന്നു വര്ഷം തുടർച്ച ആയി മരുന്ന് കഴിക്കേണ്ടി വരുമെന്ന് അവിടത്തെ ഡോക്ടർ പറഞ്ഞു .വെള്ളത്തിന്റെയും തീയുടേയും അടുത്ത പോകാതെ സൂക്ഷിക്കണമെന്നും വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി .സുശീലയെ വീട്ടിൽ കൊണ്ട് വന്നിട്ടും ബോധക്കേട് തുടർന്നു .എങ്കിലും ശക്തിയേറിയ മരുന്ന് ആയത് കൊണ്ട് നില അല്പം മെച്ചപ്പെട്ടു .എങ്കിലും മരണ വാഞ്ച കൂടി കൂടി വന്നു .എനിക്ക് മരിക്കണം , എനിക്ക് കൊല്ലണം എന്നൊക്കെ കൂടെ കൂടെ പറയാൻ തുടങ്ങി .പ്രത്യേകിച്ചു ബോധക്കേട് ഉണ്ടാവുമ്പോൾ .വീട്ടുകാർ അതത്ര കാര്യമാക്കിയില്ല .അടുത്ത തവണ ഡോക്ടറെ കണ്ടപ്പോൾ അവർ അതിനെ പറ്റി പറഞ്ഞപ്പോൾ വേറെ ചില മരുന്നുകൾ കൂടി കൊടുത്തു വിട്ടു .അതും കൂടി കഴിച്ചു തുടങ്ങിയപ്പോൾ എല്ലായ്‌പോഴും തളർന്നു കിടപ്പായി .ഡോകരോട് പറഞ്ഞപ്പോൾ സാരമില്ല അസുഖം മാറുന്നതിന്റെ ലക്ഷണം ആണ് കാര്യം ആകേണ്ടതില്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു വിട്ടു .ഡോക്റ്റർ പറഞ്ഞത് കൊണ്ട് വീട്ടുകാർ അവളെ നല്ല പോലെ നോക്കി.വീട്ടുപണികൾ ചെയ്യിച്ചില്ല .
അന്നൊരു ദിവസം സുശീല കിണറ്റിൽ ചാടി .കരച്ചിലും ബഹളവും കേട്ട് ആളുകൾ ഓടി കൂടി ,കിണറിനു വലിയ ആഴം ഇല്ലെങ്കിലും നിലയില്ലാത്ത വെള്ളം ഉണ്ടായിരുന്നു .അവളുടെ അച്ഛൻ തന്നെ തൂണിൽ കയറു കെട്ടി വേഗം ഇറങ്ങി തലമുടി കുത്തി പിടിച്ചു പൊക്കി തല വെള്ളത്തിന് മുകളിൽ ആക്കി .അയല്പക്കത്തു കാരും ആ നേരം കൊണ്ട് ഓടി വന്നു സഹായിച്ചു .സുശീലയെ മുറ്റത്തു ഒരു പായിൽ ചെരിച്ചു കിടത്തിയിരിക്കുന്നു .ചിലർ അവളുടെ ദേഹത്തു ബലമായി പിടിച്ചിട്ടുണ്ട് .സ്ഥലത്തെ ഒരു അധ്യാപകൻ അവൾക്കു വേണ്ട പ്രഥമ ശുശ്രൂഷകൾ ചെയ്യുന്നുണ്ട് .അങ്ങനെ അവളെ മരണതിൽ നിന്നും രക്ഷപെടുത്തി .അവളുടെ ശ്വാസ കോശത്തിൽ കുറെ ഏറെ വെള്ളം ഉണ്ടായിരുന്നു .അൽപ സമയത്തിനുള്ളിൽ അവൾക്ക് ബോധം തെളിഞ്ഞു .ചുറ്റും നിൽക്കുന്നവരെ കണ്ടപ്പോൾ അവൾ പരിഭ്രാന്ത ആയി .എന്ത് സംഭവിച്ചു എന്നതിനെ പറ്റി അവൾക്ക് എതിര് ഓര്മയുമില്ല .ചിലപ്പോ വെള്ളം കോരാനോ മറ്റോ പോയപ്പോൾ തെറ്റി വീണതായിരിക്കും .ചിലർ സംശയിച്ചു .എങ്കിലും അവളെ കൊണ്ട് വീട്ടു പണികൾ എടുപ്പിക്കാറില്ലായിരുന്നു എന്ന് അമ്മ പറഞ്ഞു കൊടുത്തു .എങ്കിൽ ഏതെങ്കിലും തരത്തിലുള്ള ബാധ കേറിയതായിരിക്കും .നമ്മുടെ വികാരി അച്ഛനെ കൊണ്ട് ഒന്ന് പ്രാർത്ഥിപ്പിച്ചാലോ .ചില പെണ്ണുങ്ങൾ അടക്കം പറഞ്ഞു .ഏതായാലും സുശീലക്ക് ഇപ്പൊ കൊഴപ്പം ഒന്നുമില്ല .ആളുകൾ പിരിഞ്ഞു പോയി .എങ്കിലും പിറ്റേ ദിവസം പള്ളീലെ അച്ഛനെ കൊണ്ട് ഒന്ന് പ്രാർത്ഥിപ്പിക്കാൻ എല്ലാരും തീർച്ച പ്പെടുത്തി .
രാവിലെ പത്തു മണി ആയപ്പോൾ സുശീലയെ പള്ളിയിൽ കൊണ്ട് പോകാൻ കൂടെ വരാൻ നിർബന്ധിച്ചു .അവൾ പോരാൻ താല്പര്യം കാണിച്ചില്ല .ആ സമയത്തു അവളുടെ ഭാവങ്ങൾ ആകെ മാറിയിരുന്നു .തികച്ചും ഗൗരവം ആർന്ന പ്രകൃതം .എന്നാൽ കൂടുതൽ നിര്ബന്ധിച്ചപ്പോ അവൾ അനുസരണ ഉള്ള ഒരു കുട്ടിയെ പോലെ ആയി .അച്ഛനും അമ്മയും ആ അധ്യാപകനും ( അയാൾ ക്രിസ്ത്യാനി ആയിരുന്നു ) കൂടി സുശീലയെ പള്ളി മേടയിൽ എത്തിച്ചു .
വികാരി അച്ഛൻ .60 വയസ് കഴിഞ്ഞ ഒരു വൃദ്ധൻ .പൂർണമായും നരച്ച നീണ്ട താടിയും മുടിയും .ഇത് പോലെ നിരവധി ആളുകളെ സുഖപ്പെടുത്തി എന്ന ഖ്യാതി ഉണ്ട് .അച്ഛൻ അവരെ പള്ളി മേടയിലേക്ക് ക്ഷണിച്ചു .അതിഥികൾക്കുള്ള മുറിയിൽ വീട്ടുകാരെ ഇരുത്തിയ ശേഷം അച്ഛൻ സുസീലയെയും കൊണ്ട് അകത്തേക്ക് കയറി .എല്ലാവര്ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ട്. അവിടെ ഒരു മുറി പ്രത്യേകം തയ്യാറാക്കിയിരുന്നു . സുശീലയെ മുറിയുടെ നടുക്ക് ഇരുത്തി .അച്ഛൻ അഭിമുഖം ആയും ഇരുന്നു .അവൾ തികച്ചും ശാന്തം ആയി കാണപ്പെട്ടു .
അച്ഛൻ : ” നിനക്ക് എന്തെങ്കിലും അസുഖം ഉണ്ടോ ? “
സുശീല ( നല്ല പരുഷമായ സ്വരത്തിൽ ) : “എനിക്ക് ഒന്നുമില്ല “
അച്ഛൻ : ” പിന്നെ എന്തിനാണ് മരുന്ന് കഴിക്കുന്നത് ?”
സുശീല : ” അത് ചുഴലിയുടെ അസുഖത്തിനാണ് ” ( പരുഷ സ്വരം തുടരുന്നു …)
അച്ഛൻ : ” ഇന്നലെ നീ കിണറ്റിൽ ചാടുകയോ വീഴുകയോ ചെയ്തോ ? “
സുശീല : ” അത് ഇവർ ചുമ്മാ പറഞ്ഞു ഉണ്ടാക്കുന്നതാ .അച്ഛൻ എന്നെ വീട്ടിൽ വിടണം ” അവൾ സ്വരം കടുപ്പിച്ചു …
അച്ഛൻ അവളുടെ കയ്യിൽ ബലമായി പിടിച്ചു .അവൾ ഗൗരവ പൂർവം അച്ഛനെ നോക്കി .അച്ഛൻ തിരിച്ചും അതെ ഭാവം എടുത്തു .പെട്ടെന്നു തന്നെ അവൾ താൾ കുനിച്ചു ശാന്തമായി .സ്ത്രീയുടെ ഭാവം കൈ വന്നു , പഴയ സുശീല തന്നെ .അവൾ അച്ഛന്റെ മുൻപിൽ ഉള്ള കസേരയിൽ ഇരിക്കുന്നു .അച്ഛൻ അവളെ ഹിപ്നോട്ടിസത്തിനു വിധേയ ആക്കി .അച്ഛന്റെ നിർദ്ദേശങ്ങൾ അവളുടെ മനസ്സിൽ ആഴ്ന്നു ഇറങ്ങി .കണ്ണുകൾ തളർന്നു അടഞ്ഞു .അച്ഛൻ തള്ള വിരൽ അവളുടെ നെറ്റിയിൽ അമർത്തി .അവൾ തന്റെ വരുതിയിൽ എത്തി എന്ന് അച്ഛന് മനസ്സിലായി .അതോടെ മാന്ത്രീക ചികിത്സയുടെ ആരംഭം ആയി .ഒരു വല്ലാത്ത ചൈതന്യം അച്ഛന്റെ നെറ്റിയിൽ നിന്നും പ്രവഹിക്കാൻ തുടങ്ങി .ഒരു ദൈവിക ചൈതന്യം അച്ഛന്റെ മുഖത്തു കണ്ടു .പുറത്തിറങ്ങിയ അച്ഛൻ കൂടെ ഉള്ള 3 പേരെയും അകത്തേക്ക് വിളിപ്പിച്ചു .
കസേരയിൽ കണ്ണുകൾ അടച്ചു ചാരി ഇരിക്കുന്ന സുശീലയെ നോക്കി നെറ്റിയിൽ പേര് വിരൽ അമർത്തി കൊണ്ട് അച്ഛൻ
” കിണറ്റിൽ ചാടാൻ പ്രേരകം ആയ സമയത്തെ സ്ഥിതി നിന്നിൽ രുപം കൊള്ളട്ടെ “
ഒരു മിന്നൽ പിണർ പോലെ അവളുടെ മുഖ ഭാവം മാറി ..!! അവൾ രൗദ്ര രൂപം കൈ വരിക്കുന്നു ..!! കണ്ണുകൾ തുറന്നു .കൃഷ്ണ മണികൾ ഇല്ലാത്ത രൂപം .അവ രണ്ടും നിശ്ചലം .
ഒരു അലർച്ചയോടെ അവൾ : ” നിങ്ങൾക്ക് എന്ത് വേണം ” സുശീലയുടെ ശബ്ദം മാറിയിരിക്കുന്നു .പകരം ജയന്റെ വിജ്രംഭിച്ച വികലമായ ശബ്ദം സുശീലയിൽ നിന്നും പുറപ്പെട്ടു .
അവളുടെ ഭാവ പകർച്ച കണ്ട വീട്ടുകാർ ഞെട്ടി .അവർ ഭയ ചകിതരായി പിറകോട്ടു മാറി
” നിങ്ങൾക്ക് എന്ത് വേണം ” ആ ഭയാനകം ആയ ചോദ്യം മുറിയിൽ മുഴങ്ങി .അച്ഛന് യാതൊരു ഭാവ വ്യത്യാസവുമില്ല .ഇതെല്ലം പ്രതീകച്ചിരുന്ന പോലെ .എന്തിനും നേരിടാനുള്ള കരുത്തോടെ അച്ഛൻ ചോദിച്ചു : “നിന്റെ പേര് എന്താണ് ?”
പ്രേത ശബ്ദം : ” ഞാൻ ജയകുമാർ ആണ് .”
അച്ഛൻ : “ഏത് ജയകുമാർ ? “
പ്രേത ശബ്‌ദം : ” മൂന്നു മാസം മുൻപ് ആഞ്ഞിലി മരത്തിൽ തൂങ്ങി മരിച്ച ജയകുമാർ “
സുശീല അതെ ഭാവം തുടർന്നു .
” ഞാൻ ജയൻ എന്ന ജയകുമാർ .റബ്ബർ വെട്ടാണ് ജോലി ..ഇവൾ പുല്ലു ചെത്താൻ വരുന്നതിന്റെ അടുത്താണ് ഞാൻ അന്ന് തെങ്ങു കയറാൻ വന്നത് .ഞാൻ ഇവളെ കടന്നു പിടിച്ചു .നില വിളിച്ചു കൊണ്ട് കുതറി ഇവൾ ഓടി രക്ഷ പെട്ടു .പിന്നീട് ഇവൾ പുല്ലരിയാൻ അവിടെ വരില്ലായിരുന്നു .വന്നിരുന്നെങ്കിലും ആരെങ്കിലും ഇവളുടെ കൂടെ ഉണ്ടാകുമായിരുന്നു .ഞാൻ പല പ്രാവശ്യം ഇവളെ നോട്ടം ഇട്ടതാണ് .പക്ഷെ ഒരിക്കലും സാധിച്ചില്ല .പിന്നീട് നിരാശ കൊണ്ട് ഞാൻ തൂങ്ങി മരിച്ചു .എന്റെ ആശാ അടക്കാൻ വേണ്ടി ഞാൻ കാത്തു നിന്നു .കുറെ നാൾ കഴിഞ്ഞപ്പോൾ ഇവൾ വീണ്ടും പുല്ലരിയാൻ വന്നു .അപ്പോൾ ഇവൾ എന്നെ പറ്റി ചിന്തിച്ചു .അപ്പോൾ ഞാൻ ഒരു പാമ്പിന്റെ രൂപത്തിൽ ഇവളെ ഭയപ്പെടുത്തി .ആ സമയത്തു ഞാൻ അവളിൽ പ്രവേശിച്ചു .അന്ന് രാത്രി ഞാൻ എന്റെ സ്വന്ത രൂപത്തിൽ ഇവളെ ദർശിച്ചു .ഇവൾ ഭയന്ന് നിലവിളിച്ചു എഴുന്നേറ്റു .അന്ന് മുതൽ ഞാൻ അവളിൽ ആണ് .എനിക്ക് ഇവളോട് പ്രതികാരം ചെയ്യണം .ഇവളെ ഞാൻ കൊല്ലും .ആത്മഹത്യ ചെയ്യിച്ചു കൊല്ലും .കൊന്നു കൊണ്ട് പോകും .ഇന്നലെ ഞാൻ ഇവളെ കൊല്ലാൻ പ്രേരണ കൊടുത്തു കിണറ്റിൽ ചാടിച്ചു .പക്ഷെ തന്ത വന്നു രക്ഷപ്പെടുത്തി .വെള്ളം കുറെ കുടിച്ചെങ്കിലും കൊല്ലാൻ കഴിഞ്ഞില്ല .ഇവളെ എനിക്ക് വേണം .കൊല്ലും .പട്ടിണിക്കിട്ടും ബോധം കെടുതിയും എല്ലാം ഞാൻ ശ്രമിക്കുന്നുണ്ട് .”.
ഈ സംഭവ വിവരണത്തിനിടെ സുശീലയുടെ ‘അമ്മ തളർന്നു നിലത്തിരുന്നു .മറ്റു രണ്ടു പേരും സ്തബ്ധരായി ഭിത്തിയിൽ ചാരി നിന്നു ,
തളർന്ന സ്വരത്തിൽ അമ്മ പറഞ്ഞു ” വള്ളി പുള്ളി വ്യത്യാസമില്ലാതെ സത്യാണചോ “
കാരണം സുശീലയെ ഒരിക്കൽ ജയൻ കടന്നു പിടിച്ച കാര്യം അച്ഛനും അമ്മക്കുമല്ലാതെ വേറെ ആർക്കും അറിവില്ലായിരുന്നു .
” ആ ദുഷ്ടൻ ചത്ത് കഴിഞ്ഞും എന്റെ മോളെ …”അച്ഛൻ പൊട്ടി കരഞ്ഞു .
‘അമ്മ : ( കരഞ്ഞു കൊണ്ട് ) ” അച്ചോ ..ആ ദുഷ്ടൻ ജീവിച്ചിരുന്നപ്പോൾ എന്റെ കുഞ്ഞിനെ പിഴപ്പിക്കാൻ നോക്കി .ഇപ്പോൾ കൊല്ലാൻ ഒരുങ്ങുന്നു .അവന്റെ കയ്യിൽ നിന്നും എന്റെ കുഞ്ഞിനെ രക്ഷിച്ചു തരണേ .അവനെ എന്നന്നേക്കുമായി നശിപ്പിക്കുകയോ ബന്ധിപ്പിക്കുകയോ ചെയ്യണേ …”
അച്ഛൻ : ” ഇനി നിങ്ങളെ മകളെ ഉപദ്രവിക്കാതെ ഇരുന്നാൽ പോരെ ? “
ഈ ചോദ്യം കേട്ട പാടെ സുശീല ഞെട്ടി വിറച്ചു .
‘അമ്മ ( തൊഴു കയ്യോടെ ) : ” അത് മതി അച്ചോ “
അച്ഛൻ സുശീലയെ നോക്കി അതി ഗൗരവത്തോടെ : ” നിന്നെ എന്ത് ചെയ്യണം ?”നീ ഇവളിൽ പ്രവേശിച്ച ശേഷം മനയ്ക്കലെ നമ്പൂതിരിയുടെയും കണിയാന്റെയും ഡോക്ടറുടെ അടുത്തുമെല്ലാം നീ ഇവളെ കൊണ്ട് പോയല്ലോ .എവിടെ എങ്കിലും നീ പ്രത്യക്ഷപ്പെട്ടോ ?ഇവിടെ എന്ത് കൊണ്ട് പ്രത്യക്ഷപ്പെട്ടു ?
പ്രേതം : “കണിയാർ വന്നപ്പോൾ ഞാൻ മുറ്റത്തേക്ക് മാറി നിന്നു .മനക്കൽ പോയപ്പോൾ ഞാൻ ഗേറ്റിങ്കൽ നിന്നു .ഡോക്ടറുടെ അടുത്ത പോയപ്പോൾ ഞാൻ കൂടെ നിന്നു .”
അച്ഛൻ : ” എന്ത് കൊണ്ടാണ് ചില സ്ഥലങ്ങളിൽ മാറി നിന്നതും ചിലയിടങ്ങളിൽ കൂടെ നിന്നതും ?
പ്രേതം : ” ഡോക്ടർക്ക് എന്നെ കാണാനോ ബന്ധിക്കാനോ ഉള്ള കഴിവ് ഇല്ലെന്നെനിക്കറിയാം .അയാൾ വല്ല ഗുളികകളും കൊടുക്കും .അത് വഴി തന്നെ എനിക്ക് ഇവളെ കൊല്ലാനും സാധിക്കും .എന്നാൽ കണിയാണോ പൂജാരിയോ എന്നെ കണ്ടാൽ ബന്ധിച്ചേക്കുമെന്നു കരുതി ഞാൻ മാറി നിന്നു .
അച്ഛൻ :” ഇവിടെ വന്നപ്പോൾ നീ മാറി നില്കാതെ ഇരുന്നത് എന്ത് കൊണ്ടായിരുന്നു ?”
പ്രേത ശബ്ദം : ” ഇവിടെ വന്നാൽ എന്നെ ബന്ധിക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്ന് എനിക്കറിയാം .അത് കൊണ്ട് ഇവളെ കൊണ്ട് വരാതെ ഇരിക്കാൻ ഞാൻ പരമാവധി നോക്കി .ഉടക്കി നോക്കി , ബലം പ്രയോഗിച്ചു നോക്കി .പക്ഷെ അയൽപക്കത്തുള്ള ആയാലും കൂടി എന്നെ പിടിച്ചു വലിച്ചു കൊണ്ട് വന്നു .കൊണ്ട് വരുമെന്ന് ഉറപ്പായപ്പോൾ ഞാൻ ഇവളിൽ മയങ്ങി ഇരുന്നു .ഇവൾ ശാന്തം ആയി .എന്നെ കാണാതെ ഇരിക്കട്ടെ എന്ന് കരുതി ആണ് ഇവളെ ശാന്തം ആക്കിയത് .മാറി നില്ക്കാൻ എനിക്ക് സാധിച്ചില്ല .ഇന്നിവളെ കൊണ്ട് വരണമെന്ന് ഇവർ തീരുമാനിച്ചിരുന്നു .ഇവളുടെ തലയിൽ കൈ തൊട്ടു നിങ്ങൾ പ്രാർത്ഥിച്ചപ്പോൾ മുതൽ ഇവളിൽ നിന്നു മാറാൻ പല തവണ ശ്രമിച്ചു എങ്കിലും സാധിച്ചില്ല .”
അച്ഛൻ : ” ഇവിടെ നീ പരാജയം സമ്മതിച്ചോ ? “
പ്രേതം : ” ശരി ആണ് .”
അച്ഛൻ : ” നിന്നെ നശിപ്പിക്കുവാനും ബന്ധിക്കുവാനും വെറുതെ വിടാനും എനിക്ക് കഴിയുമെന്ന് നിനക്കു ബോധ്യം ആയില്ലേ ? “
പ്രേതം : ” ബോധ്യമായി “
അച്ഛൻ : ” ശരി , നിന്നെ എന്ത് ചെയ്യണം ? ‘
പ്രേതം : ‘ബന്ധിച്ചു കൊള്ളുക .നശിപ്പിക്കാതെ ഇരുന്നാൽ മതി .”
അച്ഛൻ എഴുന്നേറ്റു കൂടെ ഉള്ളവരെ പുറത്തേക്കു പൊയ്ക്കൊള്ളാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു .അവർ പുറത്തേക്ക് നടന്നു ,
അച്ഛൻ : ” ജയകുമാർ എന്ന നീ ഉടനെ തന്നെ ഇവളെ വിട്ടു പൊറത്തു പോവുക .ഇനി ഒരിക്കലും ഇവളെ ഉപദ്രവിക്കരുത് :”
സുശീല ഒരു വലിയ അലർച്ചയോടെ പൊത്തോ എന്ന് നിലത്തു വീണു .ബോധം നഷ്ടപ്പെട്ടു .ഉടനെ തന്നെ അവളുടെ ആത്മാവ് അവളിൽ പ്രവേശിച്ചു .മായ ലോകത്തു നിന്നും അച്ഛൻ അവളെ ഉണർത്തി .,
ബോധാവസ്ഥയിൽ ആയ സുശീലയിൽ അന്ധാളിപ്പ് പ്രകടമായി .അവൾ ചുറ്റും പരാതി നോക്കി
സുശീല : അച്ചോ ഞാൻ എങ്ങനെ ഇവിടെ എത്തി ?
അച്ഛൻ : “പേടിക്കണ്ട .അച്ഛനും അമ്മയും കൂടി കൊണ്ട് വന്നതാ .വരൂ നമുക്കവരെ കാണാം ..
അവർ രണ്ടു പേരും ആ മുറി വിട്ടു പുറത്തിറങ്ങി .അവൾ കണ്ടു .അച്ഛനും അമ്മയും അയല്പക്കത്തു കാരനും അതാ നില്കുന്നു .അവൾ കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപിടിച്ചു ചുംബിച്ചു കരഞ്ഞു .
സുശീല : ഈ അച്ഛൻ എന്റെ തലയിൽ നിന്നും എന്തോ എടുത്ത് മാറ്റി .അമ്മെ നമ്മൾ എപ്പോൾ ആണ് വന്നത് ? ‘
പല പല ചോദ്യങ്ങളും അവളിൽ നിന്നുമുണ്ടായി .സുശീലയും ആ കുടുംബവും പള്ളിയിൽ പ്രാർത്ഥിക്കാൻ ആയി കയറി .അച്ഛൻ അത് നോക്കി നിന്നു ..

Leave a Reply