ബോധമനസ്സ് ഉപബോധമനസ്സ്

Spread the love

മനസ്സിന് പ്രധാനമായും രണ്ടു വിഭാഗങ്ങള്‍ ഉണ്ട്, അതിനെ ബോധമനസ്സ് എന്നും ഉപബോധമനസ്സ് എന്നും പറയുന്നു. നമ്മുടെ പഞ്ചേന്ദ്രിയങ്ങളില്‍ നിന്നും കിട്ടുന്ന വിവരങ്ങളില്‍ എഴുത്ത് , വര, ചിഹ്നങ്ങള്‍, ആഗ്യം എന്നിവഉപയോഗിച്ച് മറ്റൊരാള്‍ക്ക് നാം പറഞ്ഞുകൊടുക്കാന്‍ പറ്റുന്ന വിവരങ്ങള്‍ ബോധമനസ്സില്‍ ആനു പ്രധാനമായും ശേഖരിക്കുന്നത്,നമ്മുടെചുറ്റും നാം കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളില്‍ വളരെചെറിയ ഒരു ഭാഗം മാത്രമേ നമ്മുടെ ബോധമനസ്സില്‍ ശേഖരിക്കുന്നുള്ളു, ബാക്കി എല്ലാം നമ്മുടെ ഉപബോധമാനസ്സിലാണ് ശേഖരിച്ചുവക്കുന്നത്,അതായത് പ്രധാനമായും ഉള്ള കാര്യങ്ങള്‍ ബോധമനസ്സില്‍ ശേഖരിക്കുന്നു , എന്നിരുന്നാലും നമ്മുടെ ഉപബോധമനസ്സില്‍ ശേഖരിക്കുന്ന കാര്യങ്ങള്‍ആണു പ്രധാനമായും സ്വപ്നങ്ങള്‍ക് അടിസ്ഥാനം.കമ്പ്യൂട്ടറിന്റെ RAM and ROM മെമ്മോറി പോലെ നമ്മുടെ സ്മൃതിശേഖരണ മന്ധലത്തിലും രണ്ടു തരത്തില്‍ ഉള്ള വിഭാഗം ഉണ്ട്. ഹ്രെസ്വാകാലസ്മൃതിയും ദീര്‍ഖകാലസ്മൃതിയും, ഏകദേശം ഒരു മണിക്കൂര്‍ വരെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കാര്യങ്ങള്‍ ഹ്രെസ്വകാലസ്മൃതിമന്ധലത്തിലും നമ്മുടെ ആയുഷ്കാലം വരെ ഓര്‍മ്മനില്‍ക്കുന്ന കാര്യങ്ങള്‍ ദീര്‍ഖകാലസ്മൃതി മന്ധലത്തിലും ശേഖരിക്കപ്പെടുന്നു,
ഉറക്കത്തിനു 2 പ്രധാന ഘട്ടങ്ങളുണ്ട് – ദ്രുത നേത്ര ചലന ഘട്ടവും (Rapid Eye Movement Stage), ദ്രുത നേത്ര ചലനമില്ലാ ഘട്ടവും (Non-Rapid Eye Movement Stage). ഉറക്കത്തിലായ വ്യക്തിയുടെ കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. തലച്ചോറിന്റെ പ്രവർത്തനങ്ങളെ അളക്കുന്ന ഇ.ഇ.ജി തരംഗങ്ങളിലും ഇവതമ്മിൽ വ്യത്യാസങ്ങൾ കാണാം.
ഉറക്കത്തിലേക്ക് വീഴുന്ന ആദ്യ ഒന്നരമണിക്കൂറിനുള്ളിൽ REM നിദ്രാഘട്ടത്തിലെത്തുന്നു. ഈ ഘട്ടത്തില്‍ തലച്ചോര്‍പൂർണ്ണമായും ‘ഉണർന്നിരി’ക്കുകയും ശരീരം ‘സ്തംഭനാവസ്ഥ’യിൽ ആയിരിക്കുകയും ചെയ്യും ! അതായത് മനസ് ഉണർന്നു പ്രവർത്തിക്കുന്നു. സ്വപ്നങ്ങൾ ഈ ഘട്ടത്തിലാണുണ്ടാവുന്നത്. അതിലെ സംഭവങ്ങളോടൊക്കെ നമ്മുടെ മനസ്സ് കൃത്യമായി പ്രതികരിക്കുന്നുണ്ട്. നാം മനസ്സിൽ നിലവിളിക്കുന്നു, കരയുന്നു, പൊട്ടിച്ചിരിക്കുന്നു … പക്ഷേ… ശരീരം – അത് സ്തംഭിച്ചിരിക്കും. നമുക്ക് ഭയം മൂലം ‘ഓടാൻ’ തോന്നിയാലും കാലുകൾ അനങ്ങുന്നില്ല, നിലവിളിക്കാൻ തോന്നിയാലും തൊണ്ട അടഞ്ഞിരിക്കുന്നു… ഇതിനു കാരണം
നമ്മുടെ 8 മണിക്കൂർ ഉറക്കത്തിൽ ഏഴോ എട്ടോ തവണയെങ്കിലും നാം REM നിദ്രാഘട്ടത്തിൽ എത്താറുണ്ട്. ഈ അവസരങ്ങളിലെല്ലാം സ്വപ്നവും കാണും. എങ്കിലും ഉറക്കമുണരുന്ന നേരത്തോടടുത്തു കിട്ടുന്ന REM നിദ്രാഘട്ടത്തിലെ സ്വപ്നം – അവസാനം കണ്ട സ്വപ്നം – ആണ് നാം ഓർത്തിരിക്കുന്നത് എന്നു മാത്രം. REM നിദ്രാഘട്ടത്തിൽ മനസ്സിൽ വരുന്ന സംഗതികളോടെല്ലാം ശരീരം പ്രതികരിക്കാൻ തുടങ്ങിയാല്‍ പിന്നേ നമ്മുടെ കാര്യം പോക്കായി, ദേഹം മുഴുവന്‍ ഒടിവും ചതവുംആകും ബാക്കിഉണ്ടാകുന്നത്,അതു തടയാനുള്ള ഉപാധിയാണ് REM നിദ്രയിലെ ‘ശരീര സ്തംഭനം’.
നമ്മുടെ ഉറക്കത്തിന്റെ 75% സമയവും നാം NREM നിദ്രാഘട്ടത്തിലാണ്. ഇതിനുവീണ്ടും നാല് സ്റെജുകള്‍ വീണ്ടും ഉണ്ട് :ഈ NREM സമയത്ത് ‘മരവിച്ച’ മനസ്സും ‘ഉണർന്ന’ ശരീരവുമാണു നമുക്ക് എന്നു പറയാം. ഈ ഘട്ടത്തിൽ സ്വപ്നങ്ങൾ തീരേ ഇല്ല എന്നുപറയാനാവില്ല. എന്നാൽ ഒന്നും ഓർക്കാനാവില്ല നമുക്ക്, 

Leave a Reply