പ്രേതത്തെ ‘വിളിച്ചുവരുത്തിയ’ കുട്ടികള്‍ ആശുപത്രിയില്‍

Spread the love

ചാര്‍ലി ചാര്‍ലി ഗെയിം വ്യാപിക്കുന്നു പ്രേതത്തെ ‘വിളിച്ചുവരുത്തിയ’ കുട്ടികള്‍ ആശുപത്രിയില്‍!-ഓജോബോര്‍ഡിന്റെ മാതൃകയില്‍ രണ്ടു പെന്‍സില്‍ ഉപയോഗിച്ച്‌ പ്രേതത്തെ “വിളിച്ചുവരുത്തി”യ കുട്ടികളെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കുണ്ടായതു “കൂട്ട ഉന്മാദാവസ്‌ഥ”യാണെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. “ചാര്‍ലി ചാര്‍ലി” എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ അടുത്തിടെ പ്രചരിച്ച പ്രേതവിളി കൊളംബിയയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്‌.
രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ “ചാര്‍ലി”യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ വിശ്വാസം.
ചാര്‍ലി “ഉത്തരം” പറയുന്നതിന്റെ നൂറുകണക്കിനു വീഡിയോകള്‍ കുട്ടികള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. യു.കെ., അമേരിക്ക, സ്വീഡന്‍, സിംഗപ്പുര്‍ എന്നിവിടങ്ങളിലും ഇതു വ്യാപകമാണ്‌. എന്നാല്‍, പെന്‍സിലിന്റെ ചലനംകണ്ടു പേടിച്ച്‌ ഓടുന്നവരാണ്‌ അധികവും!
ശാസ്‌ത്രത്തിന്‌ ഇക്കാര്യത്തില്‍ മറുപടിയുണ്ട്‌. ഭൂഗുരുത്വത്തോടൊപ്പം “പ്രതീക്ഷിത പ്രതികരണ”മെന്ന മാനസികാവസ്‌ഥയാണ്‌ ഇതിനു കാരണമെന്നു വിദഗ്‌ധര്‍ പറഞ്ഞു. പ്രേതത്തെ വിളിക്കുന്നവര്‍ അവര്‍ ആഗ്രഹിക്കുന്ന ഉത്തരത്തിലേക്ക്‌ പെന്‍സിലെത്തിക്കും. ഇത്‌ അവരറിയാതെ സംഭവിക്കുന്നതുമാണ്‌. ശ്വാസം, ചെറു ചലനങ്ങള്‍ എന്നിവയാണ്‌ ഇതിനുള്ള മാര്‍ഗങ്ങള്‍. ഒന്നിന്റെ മുകളില്‍ മറ്റൊരു പെന്‍സില്‍ വയ്‌ക്കുമ്പോള്‍ അതിനു ചലിക്കാന്‍ എളുപ്പമാണ്‌..- കുട്ടികള്‍ സ്‌കൂളില്‍ വരാത്തതിനു കാരണം തിരക്കിയ സ്‌കൂള്‍ അധികൃതരാണ്‌ സംഭവത്തിനു പിന്നിലെ പ്രേതക്കളിയെക്കുറിച്ചു വിവരം നല്‍കിയത്‌. ഇതു കുട്ടികള്‍ക്കു വലിയതോതില്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
          2 പെന്സില് , ഒരു വൈറ്റ് പേപ്പറിൽ ” + ” ആകർത്തിയിൽ വെയ്ക്കുക , മുകളിൽ വരുന്ന പെന്സില് എക്യുൽ ബാലൻസ് നിർത്തുക ,, പേപ്പറിൽ എസ് , നോ എഴുതുക ,, പിന്നെ ” ചാർലി , ചാർലി പ്ളീസ് കം ഹിയർ ” എന്ന് സാവധാനം പറയുക ,,, പിന്നെ ശേഷം അത് കണ്ട് അറിയുക .. സൂക്ഷിക്കുക

Leave a Reply