The autopsy of jane doe

Spread the love

ഭീകരമായ ഒരു കൊലപാതകപരമ്പര നടന്ന ഒരു ഭവനത്തിന്റെ പൂന്തോട്ടത്തിൽ നിന്നും ഒരു സ്ത്രീയുടെ ശവശരീരം പകുതി മൂടിയ നിലയിൽ കണ്ടെത്തുന്നതിൽ നിന്നാണ് കഥ പുരോഗമിക്കുന്നത്. ശവശരീരം പോസ്റ്റുമോർട്ടത്തിനായി ഒരു പ്രൈവറ്റ്മോർച്ചറിയിലെത്തിക്കുന്നു. രാത്രിക്കു മുമ്പ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം എന്ന് നിർദ്ദേശം നൽകി പോലീസ് മടങ്ങുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ഹോസ്പിറ്റൽ ഉടമയുടെ മകന്റെ ഗേൾ ഫ്രണ്ട് മൃതദേഹങ്ങൾ കാണണം എന്ന് വാശിപിടിക്കുന്നു. മകൻ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിലും മൃതദേഹങ്ങൾ കാണുന്നു. താൻ ഒറ്റക്കു പോസ്റ്റുമോർട്ടം നടത്താം എന്നു ഹോസ്പിറ്റലുടമ പറയുന്നുണ്ടെങ്കിലും പിതാവിനെ സഹായിക്കാനായി മകൻ ഗേൾഫ്രണ്ടിനെ മടക്കിയയക്കുന്നു. ബാഹ്യ പരിശോധയിൽ യാതൊരു വിധ പരുക്കുകളും മൃതദേഹത്തിൽ കണ്ടെത്താനായില്ല പക്ഷെ കൈകാലുകളുടെ സന്ധികൾ ഞെരിച്ചുടക്കപ്പെട്ടതായി കണ്ടെത്തുന്നു. മ്യതദ്ദേഹത്തിന്റെ നേത്രഗോളങ്ങൾ ചാരനിറത്തിൽ കാണപ്പെട്ടത് സംശയമുളവാക്കുന്നു. നാവ് മുറികടിച്ചു മുറിച്ചെടുത്തതായും കണ്ടെത്തുന്നു. വായ്ക്കുള്ളിൽ നിന്നും ഒരു നൂല് കണ്ടെത്തുന്നു.ഉദര പരിശോധനയിൽ ഉമ്മത്തിന്റെ പൂവ് കണ്ടെത്തുന്നു കൂടാതെ തുണിയിൽപ്പൊതിഞ്ഞ നിലയിൽ ഒരു പല്ലും കണ്ടെത്തുന്നു (ബാഹ്യ പരിശോധനയിൽ മൃതദേഹത്തിന്റെ ഒരു പല്ല് നഷ്ടപ്പെട്ടതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു) ആ തുണിയിലുണ്ടായിരുന്ന റോമൻ ലെറ്റേഴ്സ് മകൻ പരിശോധിക്കുന്നു. തുടർന്ന് അവിടെ അതി ഭയാനകമായ നിരവധി സംഭവങ്ങളുണ്ടാകുന്നു..

Leave a Reply