The Conjuring 2 നിരാശപ്പെടുത്തില്ല

Spread the love

അമാനുഷിക കഥാപാത്രങ്ങള്, പ്രേതങ്ങള്, ആത്മാക്കള് എന്നിവ വിഷയമാകുന്ന സിനിമകളും നോവലുകളും എന്നും ജനപ്രിയങ്ങളാണ്. ജീവിതത്തില് അനുഭവപ്പെടാത്തതോ അറിയാത്തതോ അല്ലെങ്കില് കേട്ടറിവു മാത്രമോ ഉള്ള കാര്യങ്ങള് വെള്ളിത്തിരയില് ഒരു രണ്ട് മണിക്കൂറെങ്കിലും ദൈര്ഘ്യത്തില് കാണാന് പൈസ മുടക്കിയെത്തുന്നത് പ്രേക്ഷകരുടെ ജിജ്ഞാസയ്ക്കുള്ള തെളിവാണ് .2013 ല് ഇറങ്ങിയ ദ കണ്ജ്യുറിങ്ങിന്റെ രണ്ടാം പതിപ്പായ ദ കണ്ജ്യുറിങ് – 2 യും യഥാര്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്
ഒരുക്കിരിയിരിക്കുന്നതെന്നാ അണിയറ പ്രവര്ത്തകര് അവകാശപ്പെടുന്നത് . സിനിമ അവസാനിക്കുമ്പോള് അതിന് തെളിവുകളായി ചില സംഭവങ്ങളും അവയെ സംബന്ധിച്ച ചിത്രങ്ങളും നിരത്തി പ്രേക്ഷകരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.
ജയിംസ് വാനാണ് സംവിധാനം ചെയ്തിരിക്കുന്ന ഈ ഹൊറര് ത്രില്ലര് ആദ്യ പതിപ്പിനേക്കാള് എല്ലാ അര്ഥത്തിലും മികച്ചു നില്ക്കുന്നുണ്ട് . ചാഡ് ഹെയ്സ്, കാരി ഹെയ്സ് തുടങ്ങിയവരാണ് തിരകഥ ഒരുക്കിയിരിക്കുന്നത് . വേര ഫാര്മിംഗ്, പാട്രിക് വില്സണ്, ഫ്രാന്സിസ് ഒ കോണര് , മാഡിസണ് വോള്ഫ്, സൈമണ് മക്ബര്നെ , ഫ്രങ്കാ പൊട്ടന്ട്ടെ തുടങ്ങിയവരാണ് ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നത് .1977 കാലഘട്ടത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ദ കണ്ജ്യുറിങ്ങിലേതുപോലെ തന്നെ പാരാനോര്മല് അന്വേഷണ വിദഗ്ധരായ എഡ് , ലൊറൈന് വാരന് ദമ്പതികള് അഭിമുഖീകരിക്കേണ്ടി വരുന്ന സമസ്യയാണ് ചിത്രത്തിലെ കഥാതന്തു.
വര്ഷങ്ങളായി ഇംഗ്ലണ്ടിലെ എന്ഫീല്ഡില് ജീവിക്കുന്ന പെഗി ഹോഡ്സണ് എന്ന സ്ത്രീക്കും അവരുടെ നാലു മക്കള്ക്കും സ്വന്തം വീടിനുള്ളില് പെട്ടന്നൊരു ദിവസം പല അസാധാരണ അനുഭവങ്ങളും ഉണ്ടാകുന്നു . ഇളയ മകള് ജാനറ്റ് പതിവില് വിപരീതമായി ഒരു വൃദ്ധനെപ്പോലെ സംസാരിക്കാനും അക്രമങ്ങള് കാട്ടികൂട്ടാനും തുടങ്ങിയപ്പോഴാണ് പെഗിയും കുടുംബവും ആപത്ത് തിരിച്ചറിയുന്നത് . തന്നെ മറ്റാരോ നിയന്ത്രിക്കുന്നുവെന്ന് തിരിച്ചറിയുന്ന ജാനറ്റ് കടുത്ത സമ്മര്ദത്തിലാവുന്നു . വീടിനു പുറത്തിറങ്ങാന് പോലും കഴിയാതെ വരുന്ന ജാനറ്റിന് മുന്പില് പല അസാമാന്യ രൂപങ്ങളും ദൃശ്യങ്ങളും പ്രത്യക്ഷപ്പെടുന്നു. പിന്നീട് പെഗിക്കും കുടുംബത്തിനും ജാനറ്റിലൂടെ ഉണ്ടാകുന്ന ഭീകരമായ അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത് .
ചിത്രത്തിലെ പ്രേതരംഗങ്ങള് പൂര്ണമായും പ്രേക്ഷകരില് അമ്പരപ്പുണ്ടാകുന്ന രീതിയില് തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത് . പ്രേതകഥാപാത്രങ്ങള് പ്രത്യക്ഷപ്പെടുന്നതിന് മുന്പായി എത്തുന്ന രംഗങ്ങളിലെ നിശബ്ദത കാഴ്ചക്കാരുടെ ഹൃദയമിടിപ്പു കൂട്ടുന്നുണ്ട്. ചിത്രത്തിന് സംഗീതം നല്കിയിരിക്കുന്ന ജോസഫ് ബിഷാര പ്രേക്ഷകരില് ഭീതിയുളവാക്കുന്നതിന് അസാമാന്യ പങ്ക് വഹിച്ചിട്ടുണ്ട്.അപൂര്വം സിനിമകളെ ആദ്യ ഭാഗത്തേക്കാള് മികച്ചു നില്ക്കാറുള്ളു . ദി കണ്ജ്യുറിങ് – 2 തീര്ച്ചയായും ആ നിരയിലേക്ക് വന്നിട്ടുണ്ട് . കഥയില് പുതുമ ഒന്നും അവകാശപ്പെടാനില്ലെങ്കിലു ആ പരിമിതിയെ ചിട്ടയായ തിരകഥയും അവതരണ രീതിയും കൊണ്ട് തിരകഥാകൃത്തുക്കളും സംവിധായകരും മറികടന്നിട്ടുണ്ട് . ഒരു പക്കാ ഹൊറര് ത്രില്ലര് കാണാന് ആഗ്രഹിച്ചു ചെല്ലുന്നവരെ ഒരിക്കലും കണ്ജ്യുറിങ്- 2 നിരാശപ്പെടുത്തില്ല 

Leave a Reply