തെളിയിക്കാൻ കഴിയാത്ത കൊലകൾ

Spread the love

രാത്രി വിജനമായ കാട്ടുപാതകളിലും ആള്‍പ്പാര്‍പ്പില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്ന നാട്ടിടവഴികളിലും ഒക്കെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ പലര്‍ക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവത്തെക്കുറിച്ച് ആണു ഞാന്‍ പറയാന്‍ പോകുന്നത്, ഏതെങ്കിലും അസൗകര്യം കൊണ്ടോ അവസ്സാനബസ്സ്‌ കാത്തു നിന്നു കിട്ടാതെ പോയവരോ ഒക്കെ പലപ്പോഴും ഒറ്റയ്ക്ക് നടന്നുപോകാന്‍ ആളുകള്‍ മടിക്കുന്ന കാട്ടിടവഴികളിലൂടെ നടക്കാന്‍ ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകാറുണ്ട് അപ്പോള്‍ അവര്‍ക്ക് കുറേ ദുരം മുന്നിലായി ഒരു വെട്ടവും കൊണ്ട് ആരോ നടന്നുപോകുംപോലെ തോന്നാറുണ്ട് , വെട്ടവും കൊണ്ട് പോകുന്നവര്‍ ശെരിയായ റോഡില്‍ കൂടെതന്നെ നടക്കുമല്ലോ എന്നോര്‍ത്ത് നാമും അവരുടെ കു‌ടെ നടക്കും പക്ഷേ അവസാനം ചെന്ന് നില്‍ക്കുന്നത് വല്ല കൊക്കയുടെയോ അപകടമരണം ഉണ്ടാകാന്‍ സാദ്ധ്യതഉള്ള സ്ഥലങ്ങളിലോ ഒക്കെയാകും,, എത്ര ഓര്‍ത്താലും ഇത് എവിടെയാണ് ചെന്ന് നില്‍ക്കുന്നത് എന്ന് ഓര്‍ത്തെടുക്കാനും ബുദ്ധിമുട്ടും … ഇത് പലര്‍ക്കും ഉണ്ടായ അനുഭവമാണ് .. അവസാനം മറ്റൊരാള്‍ ചെന്ന് അവരെ തൊട്ടു വിളിക്കുമ്പോള്‍ ആകും ശെരിയായ ബോധം തിരിച്ചു കിട്ടുന്നത് . ആശകൾ ഒടുങ്ങാത്ത മരണപ്പെടുന്നവരുടെ ആത്മാക്കൾ ഭൂമിയിൽ ബാക്കി ജീവിച്ചിരിക്കുന്നവരോട് പ്രതികാരം ചെയ്യുന്നത് , നമ്മളെ കൊല്ലാൻ ശ്രമിക്കുന്നതും കൊല്ലുന്നതും ഈ രീതിയിൽ ആണ് . ഇന്നും നിഗൂഢമായി പോലീസ് നും സയൻസ് നും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത പല മരണങ്ങളും നില നില്കുന്നത് ഇത്തരത്തിൽ ഉള്ള കൊലകൾ ആണത്രേ 

Leave a Reply