The Sixth Sense / ദി സിക്സ്ത്ത് സെൻസ് (1999)

Spread the love

മനോജ് നൈറ്റ് ശ്യാമളൻ എഴുതി സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ദി സിക്സ്ത്ത് സെൻസ് (The Sixth Sense). ബ്രൂസ് വില്ലിസ്, ഹാലി ജോയൽ ഓസ്മെൻറ് , ടോണി കോളിറ്റ് എന്നിവർ അഭിനയിച്ച സിക്സ്ത്ത് സെൻസ് ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയതും സാമ്പത്തികവിജയം നേടിയതുമായ ചിത്രമാണ്.ഈ ചിത്രത്തിനു സംവിധായകന്റേതുൾപ്പടെ ആറ് അക്കാഡമി അവാർഡ്(ഓസ്കർ) നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.മലയാളിയായ ശ്യാമളൻ ഇരുപതു വർഷം മുൻപ് ആദ്യമായി സംവിധാനം ചെയ്ത ദി സിക്‌സ്ത് സെൻസ് ഏറ്റവും അധികം കളക്ഷൻ നേടുന്ന ആറാമത്തെ സിനിമയായിരുന്നു. 6 ഓസ്‌കർ നോമിനേഷനുകളും അത് നേടി.

കോൾ ‍സിയർ എന്ന ബാലനെ അലട്ടുന്ന ഒരു രഹസ്യമുണ്ട് : അവനെ പ്രേതങ്ങൾ സന്ദർശിക്കാനെത്തുന്നു. സ്വന്തം അമ്മയോടു പോലും പറയാത്ത ഈ രഹസ്യം കോൾ കുട്ടികളുടെ മനശാസ്ത്രജ്ഞനായ ഡോക്ടർ മാൽക്കം ക്രോവിനോട് വെളിപ്പെടുത്തുന്നു. കോളിന്റെ ദുരൂഹതകളിലേക്ക് വെളിച്ചം വീശാനുള്ള ഡോക്ടറുടെ അന്വേഷണങ്ങൾ ഇരുവരുടെയും ജീവിതങ്ങളെ മാറ്റിമറിക്കുന്നു.

മരണപ്പെട്ടവർക്ക് ഒരിക്കലും പിന്നീട് ബൂമോയിൽ ഉള്ളവരോട് ആശയങ്ങൾ പങ്കു വെക്കുവാൻ കഴിയുകയില്ല .എന്നാൽ ചിലർ എങ്കിലും താൻ എങ്ങനെ മരണപ്പെട്ടു എന്ന് ജീവിച്ചിരിക്കുന്നവരോട് പങ്കു വാക്കാണ് ആഗ്രഹിക്കുന്നുണ്ട് .എല്ലാവര്ക്കും അത് ഗ്രഹിക്കാൻ ഉള്ള കഴിവ് ഉണ്ടായി കൊള്ളണമെന്നില്ല .ഈ ചിത്രത്തിലെ നായകൻ ആയ ആ പയ്യന് അങ്ങനെ ഒരു കഴിവ് ഉള്ളതായാണ് കാണിക്കുന്നത് .പല മരിച്ച ആത്മാക്കളും ആ പയ്യനെ വന്നു കാണുന്നു .അവനൊരു ശല്യമായി തോന്നുന്നതോടെ അവൻ നിസ്സഹായൻ ആയി ആണ് ആ ഡോക്ടറെ കാണുന്നത് .ആ ഡോക്ടർ പോലും മരണ ശേഷം ആണ് അവനെ കാണാൻ എത്തുന്നത് എന്നുള്ളതാണ് ഈ കഥയുടെ claimax

Leave a Reply