ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?

Spread the love

നിങ്ങൾക്കാർക്കെങ്കിലും ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? എനിക്ക് ലഭിച്ചിട്ടുണ്ട്. ഗോസ്റ്റ് കോളിംഗ് എന്താണെന്ന് അറിയാത്തവർക്കായി ചുരുക്കത്തിൽ വിവരിക്കാം… ദുർമരണപ്പെടുന്ന ആളുകളുടെ ആത്മാവ് ആണ് പ്രേതങ്ങൾ ആയി മാറുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ ഞാൻ വിശ്വസിക്കുന്നത് മരിക്കുന്ന സമയത്തെ നമ്മുടെ ഇമോഷണൽ എനർജിയാണ് പ്രേതങ്ങൾ ആയി മാറുന്നത് എന്നാണ്. അതായത് എല്ലാ മനുഷ്യർക്കും പ്രേതങ്ങൾ ഉണ്ടാകും. മറ്റു ജീവികളെ അപേക്ഷിച്ച് മനുഷ്യന് കൂടുതൽ ഇമോഷൻസ് ഉണ്ട്. അതിനാലാണ് നമ്മൾ മനുഷ്യരുടെ പ്രേതങ്ങളെ കുറിച്ച് മാത്രം കേൾക്കുന്നത്. ആരെങ്കിലും ഒരാൾ മരണപ്പെട്ടാൽ മരിക്കുന്ന സമയത്തെ അയാളുടെ ഇമോഷണൽ സ്റ്റേറ്റ് അനുസരിച്ച് അയാളിൽ ഉണ്ടായിരുന്ന എനർജി മാത്രം ബാക്കിയാകുന്നു. സയൻസ് അനുസരിച്ച് എനർജിയെ ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല. അതായത് നമ്മൾ മരിക്കുമ്പോൾ ഒന്നും കൂടെ കൊണ്ടുപോകുന്നില്ല എന്നർത്ഥം. എല്ലാം ഇവിടെ ഭൂമിയിൽ തന്നെ അവശേഷിക്കുന്നു. അത് കൊണ്ട് ജീവിച്ചിരിക്കുന്ന സമയത്ത് ഇമോഷൻസ് പ്രകടിപ്പിക്കുമ്പോൾ സൂക്ഷിക്കുക. ഇത് പറയാൻ കാരണം. നമ്മൾ പ്രകടിപ്പിക്കുന്ന ഓരോ ഇമോഷൻസിനും ഉണ്ടാകുന്ന ഇമോഷണൽ എനർജി അതാത് ടൈംലൈനുകളിൽ കുടുങ്ങി കിടക്കുന്നുണ്ട്. അതായത് ഞാനിപ്പോൾ ചിരിക്കുകയാണെങ്കിൽ ഉണ്ടാകുന്ന എനർജിയെ ഈ ടൈം ലൈനിൽ വിട്ടിട്ടാണ് എന്റെ ജീവിതം മുന്നോട്ട് പോകുന്നത്. കുറച്ചു നേരത്തിന് ശേഷം ഞാൻ കരയുമ്പോളോ, ദേഷ്യപ്പെടുമ്പോളോ ഉണ്ടാകുന്ന ഇമോഷണൽ എനർജി എന്റെ ജീവിതം മുന്നോട്ട് നീങ്ങുമ്പോൾ എന്റെ കൂടെ വരുന്നില്ല. ഞാനിപ്പോൾ ഒരു ടൈം മെഷീനിൽ കയറി പണ്ട് ഞാൻ കരഞ്ഞ ആ ടൈംലൈനിൽ ചെന്ന് നോക്കിയാൽ അവിടിരുന്ന് കരയുന്ന എന്നെത്തന്നെ കാണാൻ സാധിക്കും. ചിലരുടെ പ്രേതാനുഭവങ്ങൾ തന്നെ എടുത്ത് നോക്കാം. രാത്രിയിൽ വണ്ടിയിൽ പോകുമ്പോൾ ഏതെങ്കിലും പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് എത്തുമ്പോൾ പെട്ടെന്ന് ഒരു രൂപം വണ്ടിക്ക് മുന്നിലൂടെ റോഡ് ക്രോസ്സ് ചെയ്യുന്ന കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാകും. ആദ്യം ഒരാൾ കണ്ടു. പിന്നീട് മറ്റൊരാൾ കൂടി അതേ സ്ഥലത്ത് വെച്ച് വീണ്ടും കണ്ടു. അത് കഴിഞ്ഞ് അടുത്തയാൾ കണ്ടു. എന്നിങ്ങനെ ഒക്കെയാ‌കും കഥകൾ. ഇത്തരം കേസുകളിൽ അവർ കണ്ടത് ആ ഒരു പ്രത്യേക ടൈംലൈനിൽ കുടുങ്ങി കിടക്കുന്ന പ്രേതത്തെ(ഇമോഷണൽ എനർജിയെ) ആണ്. ഒരു പക്ഷേ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ വണ്ടിയിടിച്ചു മരിച്ച ആരുടെയെങ്കിലും പ്രേതം ആയിരിക്കും അത്. ആ പ്രേതം ആ ടൈംലൈനിൽ കുടുങ്ങി കിടക്കുകയാണ്. അതിന് എന്നും അതിന്റെ സമയമാകുമ്പോൾ വന്ന് റോഡ് ക്രോസ്സ് ചെയ്യാനേ സാധിക്കൂ… ടൈംലൈനുകൾ തമ്മിലുള്ള നേരിയ wall ബ്രേക്ക് ചെയ്യുമ്പോൾ നമുക്ക് ഇത്തരം പ്രേതങ്ങളെ കാണാൻ സാധിക്കും.

ചില പ്രത്യേക കേസുകളിൽ നമ്മൾ പുറകിൽ ഉപേക്ഷിച്ചു പോരുന്ന ഇമോഷണൽ എനർജി ടൈംലൈൻ ഭേദിച്ച് മുന്നോട്ട് വരാറുണ്ട്. കൂടുതലായും ഇത് കാണപ്പെടുന്നത് ദുർമരണം സംഭവിക്കുമ്പോൾ ആണ്. മരിക്കുന്ന സമയത്തെ നമ്മുടെ ഇമോഷണൽ എനർജി കണ്ട്രോൾ ചെയ്യാൻ പറ്റാത്ത വിധം ശക്തിയുള്ളത് ആണെങ്കിൽ, അത് പക ആകാം, സങ്കടം ആകാം, ദേഷ്യം ആകാം, പേടി ആകാം അങ്ങനെ എന്തുമാകാം… ആ ഇമോഷണൽ എനർജി കാലവും കടന്ന് മുന്നോട്ട് പോകും. ഇവിടെ സൂക്ഷിക്കേണ്ട മറ്റൊരു കാര്യം പ്രേതങ്ങൾ എപ്പോഴും മരിച്ചവരുടെ തന്നെ ആകണം എന്നില്ല. ജീവിച്ചിരിക്കുന്നവർക്കും പ്രേതങ്ങൾ ഉണ്ട്. കഴിഞ്ഞുപോയ കാലത്ത് എപ്പോഴെങ്കിലും നിങ്ങൾ അമിതമായ വെറുപ്പും, പകയും, ദേഷ്യവും, സങ്കടവും ഒക്കെ പ്രകടിപ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളൊരു പ്രേതത്തെ സൃഷ്ടിച്ചു കഴിഞ്ഞു. ഒരു പക്ഷേ ആ പ്രേതം എന്നെങ്കിലുമൊരിക്കൽ ടൈംലൈനുകൾ ഭേദിച്ച് നിങ്ങളെതന്നെ തേടി എത്തിയേക്കാം. അത് കൊണ്ടാണ് ഞാൻ പറയുന്നത് ഇമോഷൻസ് പ്രകടിപ്പിക്കുമ്പോൾ സൂക്ഷിക്കണം എന്ന്.

ഇനി ഗോസ്റ്റ് കോളിംഗ് എന്താണെന്ന് പറയാം. പ്രേതങ്ങളെ ആവശ്യമില്ലാതെ പേടിക്കുന്നതിന് പകരം അവ നമുക്ക് ചുറ്റുമുള്ള യാഥാർഥ്യങ്ങൾ ആണെന്ന് മനസ്സിലാക്കണം. നമുക്ക് ചുറ്റും അനേകായിരം പ്രേതങ്ങൾ വിവിധ ടൈംലൈനുകളിൽ ആയി കുടുങ്ങി കിടപ്പുണ്ട്. ഇവയ്ക്ക് ഈ ലോകത്തോട് പറയാനും, പ്രവർത്തിക്കാനും ധാരാളം കാര്യങ്ങൾ ഉണ്ടാകും. അതിനായി ഇവ പല മാർഗങ്ങൾ സ്വീകരിക്കും. ഇവയ്ക്ക് പ്രേതങ്ങളുടെ ആസ്ട്രൽ ലോകത്ത് നിന്നും ടൈംലൈൻ ഭേദിച്ച് ഇപ്പോഴത്തെ ഭൂമിയിലേക്ക് വരണം എങ്കിൽ ഒരു മീഡിയം വേണം. അതിനായി അവ ഒരു പ്രത്യേക ഫ്രീക്ക്വൻസിയിലുള്ള കോളുകൾ വിടും. അതിന് റെസ്പോണ്ട് ചെയ്യുന്നവർ ആണ് പ്രേതങ്ങൾക്ക് ഭൂമിയിലേക്ക് വരാനുള്ള മീഡിയം. എല്ലാവരും വിസമയതുമ്പത്ത് സിനിമ കണ്ടിട്ടില്ലേ? അതിൽ കാണിക്കുന്നത് ഇത്തരമൊരു ഗോസ്റ്റ് കോൾ ആണ്. റീത്തയുടെ ആത്മാവ് ലാലേട്ടൻ അവതരിപ്പിക്കുന്ന ശ്രീകുമാർ എന്ന കഥാപാത്രത്തെ വിളിച്ചു വരുത്തുന്നത് ഇത്തരമൊരു ഗോസ്റ്റ് കോളിലൂടെയാണ്. ഗോസ്റ്റ് കോളിന് റെസ്പോണ്ട് ആകുന്നത് നമ്മൾ പോലും അറിയാതെ ആയിരിക്കും. ഗോസ്റ്റ് കോൾ വരുന്ന സമയത്തെ നമ്മുടെ ഇമോഷൻസ് കോൾ ചെയ്യുന്ന ആത്മാവിന്റെ ഇമോഷണൽ സ്റ്റേറ്റും ആയി മാച്ച് ആകുന്നുണ്ടെങ്കിൽ ഓട്ടോമാറ്റിക് ആയി നമ്മൾ ആ കോളിന് റെസ്പോണ്ട് ആകും. തുടർന്നുള്ള നമ്മുടെ നീക്കങ്ങൾ കോൾ ചെയ്ത ആത്മാവിന് നിർദ്ദേശിക്കാൻ കഴിയും. പക്ഷേ നമുക്ക് കിട്ടുന്ന നിർദ്ദേശങ്ങൾ പോലെ ചെയ്യണോ വേണ്ടയോ എന്ന തീരുമാനം പൂർണമായും നമ്മുടെ യുക്തിക്ക് അനുസരിച്ച് മാത്രമേ നടക്കൂ

Leave a Reply