ജന്മദോഷമൊ മറ്റൊ ആണോ ???

Spread the love

മാർട്ടിൻ ഇത് പറഞ്ഞു വിഷമിക്കുന്നു – ഒരു ദുരന്ത ജന്മം. ഞാൻ ജനിച്ചത് മുതല്‍ ദുരന്തഫലങ്ങള്‍ ആണ് അത്യാവശ്യം സാമ്പത്തികമുണ്ടായിരു­ന്ന കുടുമ്പമായിരുന്ന് ഞാൻ ജനിച്ചു കഴിഞ്ഞു പതിയെ കച്ചവടം പൊളിഞ്ഞു ഉണ്ടാരുന്ന ഭൂമി ഒക്കെ വിറ്റ് അറുപാപ്പരായി അചഛൻ ഒടുവിൽ നാടു വിട്ടു ..അമ്മക്കാണെങ്കിൽ എന്നും രോഗങ്ങൾ ഞാനുമായി ആരൊക്കെ അടുക്കാൻ ശ്രമിക്കുന്നൊ അവർക്കൊക്കെ നാശമാണ്. നാലാം ക്ലാസിൽ കിട്ടിയ ഒരു ഉറ്റ ചങ്ങാതി ഹ്രദ്രോഗം ബാധിച്ചു മരിച്ചു …പിന്നെ ഞങ്ങളെ സഹായിച്ചുകൊണ്ടിരുന്ന­ അചഛന്റെ അനുജൻ ഒരു വൈദ്യുതാഘാതത്തിൽ മരിച്ചു നാട്ടുകാരൊ ബന്ധുകാരൊ ആരുമായും കൂടുതലടുത്ത അവർക്കും എന്തെങ്കിലും അപകടമൊ നഷ്ടമൊ ഒക്കെ സമ്പവിക്കും. പിന്നെ ഹൈസ്കൂൾ പഠിപ്പിച്ച ഒരു ടീച്ചർക്ക് എന്നെ വല്യ കാര്യമായിരുന്ന് കുറച്ചു കഴിഞ്ഞു അവരുടെ ഭർത്താവ് വിദേശത്ത് വച്ച് മരിച്ചു ഞാനുമായി ഏറെ അടുത്ത കൂട്ടുകാർക്കും എന്തെങ്കിലും തരത്തിൽ അപകടമുണ്ടായിട്ടുണ്ട്­ .കോളേജിൽ ചേർന്ന സമയത്ത് ഒരു കൂട്ടുകാരന്റെ അചഛനെ പരിജയപെട്ടു പിന്നീട് അദ്ദേഹവുമായി നല്ല രീതിയിൽ പോയി ഒരു കുഴപ്പവുമില്ലാതിരുന്­ന മനുഷ്യന്‍ പെട്ടെന്നൊരു ദിവസം അറ്റാക്ക് വന്ന് മരിച്ചു ഇതൊക്കെ കൊണ്ട് പരമാവധി എല്ലാവരീന്നും അകലം പാലിക്കാന്‍ ശ്രമിച്ചു ജീവനെ പോലെ സ്നേഹിക്കുന്ന പെണ്ണിനെ വെറുപ്പിച്ച് അവള് ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു ആകെ പാടെ ഇപ്പ ഡിപ്രഷൻ ആകുമൊ എന്ന ഭയം ആരെങ്കിലുമായ് അടുത്ത അവർക്ക് എന്തെങ്കിലും പറ്റുമോന്ന ഭയം …… ആത്മഹത്യ ചെയ്യാനാണെ ധൈര്യവുമില്ല എനിക്കു മാത്രമെന്നാ ഇങ്ങനെ ഇനി വല്ല ജന്മദോഷമൊ മറ്റൊ ആണോ ???

Leave a Reply