.ആരായിരുന്നു അത്..

Spread the love

നഗരത്തിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ എനിക്ക് ജോലികിട്ടി…പക്ഷേ ജോലി ഏതാനും ദിവസങ്ങൾക്കകം അതേ സ്ഥാപനത്തിന്റെ അൽപം അകലെയുള്ള ബ്രാഞ്ചിലേക്ക് മാറേണ്ടിവന്നു…ഇഷ്ടത്തോ‌ടെയല്ല ഞാൻ ആ മാറ്റം സ്വീകരിച്ചത്…രാത്രി 12 കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കോടിക്കുമ്പോഴെല്ലാം ഞാൻ സ്ഥാപനത്തിന്റെ മാനേജറെ ശപിച്ചു…നല്ല മഴയത്തും തണുപ്പിലുമെല്ലാം..വിറച്ച് വണ്ടിയോടിച്ചു…പലപ്പോഴും മഴ ശക്തിയാവുമ്പോൾ കടയുടെ സൈഡിൽ അർധരാത്രി വീട്ടിൽ കാത്തിരിക്കുന്ന അമ്മയെയോർത്ത് ഞാൻനിൽക്കും..ഞാനെത്തിയാലേ അമ്മ ഉറങ്ങൂ.അങ്ങനെ ഒരു ദിവസം ഞാൻ വണ്ടിയോടിച്ചു വന്നു..റോ‍ഡെല്ലാം നനഞ്ഞുകിടക്കുന്നു..മഞ്ഞ സ്ട്രീറ്റ് ലൈറ്റുകളുടെ വെട്ടമാണുള്ളത്…ജംഗ്ഷനിൽനിന്ന് തിരിയുമ്പോൾ ഒരു പാലമുണ്ട്…താഴെ ആഴമേറിയ ആറാണുള്ളത്..∙പാലത്തിലേക്ക് കേറി..തിരിഞ്ഞതോടെ എന്റെ ശരീരം കുളിര് കോരി..കാരണം ഞാൻ കടന്നുപോന്നത് ഒരു സ്ത്രീയെയാണ്…മധ്യവയസ്സുകാരി…നല്ല മുഖശ്രീ..ഞാൻ വണ്ടി നിർത്തി…നോക്കി…നിന്നിടം ശൂന്യം….ഞാൻ ജംഗ്ഷനിലേക്ക് തിരികെ വണ്ടിയിറക്കി…ഒരു കടയുടെ വരാന്തയിൽ ഒരു വൃദ്ധനിരിക്കുന്നു..ഞാൻ വണ്ടി നിർത്തി തലങ്ങും വിലങ്ങും നോക്കുന്നത് കണ്ട് അയാൾ ചോദിച്ചു..എന്താ മോനേ..പാലത്തിൽ ഒരാൾ നിൽക്കുന്നത്…കണ്ടു.അയാൾ ചിരിച്ചു…വീട്ടിൽചെന്ന് തിരിഞ്ഞുനോക്കയാൽ മതി വേഗം പൊക്കോ…..വീട്ടിൽചെന്ന് കതകുതുറന്ന് അകത്ത് കയറിയപ്പോഴാണ് കിതപ്പ് മാറിയത്…ആ രൂപം എനിക്ക് ഉറപ്പാണ്..കാരണം ആ മുഖം എന്റെ മനസിലിപ്പോഴും ഉണ്ട്…അതിന്റെ അടുത്തയാഴ്ച എനിക്ക് തിരികെ സ്ഥലംമാറ്റം കിട്ടി…പകൽ ആ വഴി പോകുമ്പോൾ ആ സ്ഥലത്തേക്ക് ഞാൻ അമ്പരന്നു നോക്കും..ആരായിരുന്നു അത്..

Leave a Reply