എന്താണ് ടെലിപതി

Spread the love

ഒരാള്‍ക്ക്‌ മറ്റൊരാളോട് ആശയവിനിമയം വേറെ ഒരു മീഡിയത്തിന്റെയും സഹായമില്ലാതെ തന്നെ സ്വന്തം മനസ്സുകള്‍ തമ്മില്‍ ചെയ്യാന്‍ പറ്റും. ഇതിനു ആദ്യം വേണ്ടുന്നത് സ്വന്തം മനസ്സിന്‍റെ ഏകാഗ്രത കുട്ടുകയെന്നതാണ് , ഏകാഗ്രത കൂട്ടാനായി നാം പ്രത്യേകിച്ചു ഒന്നും ചെയ്തില്ലെങ്കില്‍ കുടി ചിലപ്പോള്‍ ഇത് സാധ്യമാകുന്നതാണ് , പക്ഷേ ആ വെക്തികള്‍ തമ്മില്‍ അതിരറ്റ സ്നേഹവും ആത്മബന്ധവും ഉള്ളതായി നമുക്ക് കാണാന്‍ കഴിയും.ഈ സ്നേഹബന്ധംതിന്റെ ശക്തിയാണ് അവര്‍ക്ക് മനസിന്‌ ഈ ഏകാഗ്രത കൊടുത്തതും തന്മുലം അവര്‍ക്ക് ഈ കഴിവ് കിട്ടിയതും ആയി കാണാം .ഇങ്ങനെ ഉള്ള വെക്തികള്‍ പലപ്പോഴും ഒരാളെ മറ്റൊരാള്‍ ഫോണില്‍ വിളിക്കുമ്പോള്‍ നമ്പര്‍ ഡയല്‍ ചെയ്തു തീരും മുന്നേ തന്നെ മറ്റേ ആളുടെ ഫോണ്‍ സ്വന്തം ഫോണില്‍ വന്നതായി അനുഭവപെട്ടു കാണാറുണ്ട്‌ , കാരണം ഒരാള്‍ മറ്റെയാള്‍ക്ക് ഫോണ്‍ ചെയ്യാനുള്ള തോന്നലുണ്ടായപ്പോള്‍ അതേ അനുഭവം മറ്റേ ആള്‍ക്കും ഉണ്ടായി . ഇത് പലരുടെയും ജീവിതത്തില്‍ ഉണ്ടാകുന്ന കാര്യങ്ങളാണ് ,ചില അവസരങ്ങളില്‍ പണ്ട് ഫോണ്‍ ഇല്ലാതിരുന്ന സമയത്ത് പോലും ഏതെങ്കിലും ഒരേ സ്ടലതെക്ക് പോകാന്‍ തോന്നിയിട്ട് ഈ വെക്തികള്‍ രണ്ടാളും അവിടെ എത്തിപരസ്പരം തമ്മില്‍ കണ്ടു ആഛര്യപ്പെടുന്നതായി ഉണ്ടായിട്ടുണ്ട് , എന്‍റെ സ്വന്തം ജീവിതത്തിലും പല അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് , നിങ്ങളില്‍ ആര്‍ക്കെങ്കിലും ഇങ്ങനെയുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ??? ഞാന്‍ എന്‍റെ അമ്മയെ ഫോണ്‍ ചെയ്യുന്ന മിക്ക അവസരങ്ങളിലും നിന്‍റെ കാര്യം ഇപ്പൊ ഇവിടെ പറയുവാരുന്നു എന്ന് പറയാറുണ്ട്‌ , എനിക്ക് കോളേജില്‍ പഠിക്കുമ്പോള്‍ ഒരു കുട്ടുകാരന്‍ ഉണ്ടായിരുന്നു , അന്ന് ഫോണ്‍ ഇല്ലായിരുന്നു , ഒരു ദിവസ്സം എനിക്ക് ഒരു സിനിമയ്ക്ക് പോകണമെന്ന് തോന്നി , കോളേജിലെ ക്ലാസ് കട്ട്‌ ചെയ്തു ടിക്കറ്റ്‌ എടുത്തു സീറ്റ്‌ തിരയുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി, ഡേയ് ഇവിടെ വന്നോ , ഞാന്‍ ഇവിടെഇരിപ്പുണ്ടെന്ന് , ഇത് പോലുള്ള അനുഭവങ്ങള്‍ മറ്റാര്‍ക്ക്‌ എങ്കിലും ഉണ്ടായിട്ടുണ്ടോ ?

Leave a Reply