മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും എന്ത് സംഭവിക്കുന്നു ..?

Spread the love

ജനനം കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഏറ്റവും വലിയ സത്യമാണ് മരണം .മരണശയ്യയില്‍ കിടക്കുന്ന ഒരു വെക്തിക്ക് അവരെ മരണത്തിന്റെ ലോകത്തിലേക്ക്‌ കൂട്ടിക്കൊണ്ട്പോകാനായി വന്ന മരണപ്പെട്ട ബന്ധ്ക്കളുടെയും സുഹൃത്തുക്കളുടെയും ആത്മാക്കള്‍ നാലുചുറ്റും കാണാന്‍ കഴിയാന്‍ തുടങ്ങുന്നു ,ഈ സമയത്ത് ഇവരുടെ പേരെടുത്തു വിളിക്കാറും പറയാറും ഉണ്ട് പലരും ,ഇതോടൊപ്പം പല ദുരാത്മാക്കളും കാണാന്‍ കഴിയുന്നു അവര്‍ നിന്നെ ഞാന്‍ മരണത്തിന്റെ ലോകത്തിലേക്ക്‌ കൊണ്ടുപോകും എന്നുപറഞ്ഞു അവരെ പേടിപ്പിക്കുന്നു ,അപ്പോള്‍ പേടിയോടെ കണ്ണ് തുറിച്ചു നാലുപാടും നോക്കിക്കൊണ്ട്‌ വെക്തികള്‍ കരയാറുണ്ട് ,പലപ്പോഴും ബോധം കിട്ടുമ്പോള്‍ ജീവിതത്തില്‍ താന്‍ ചെയ്ത കാര്യങ്ങള്‍ ഓര്ത്തു് കരയാറും പച്ചാതപിക്കാറും ഉണ്ട് പലരും ,അനിവാര്യമായ മരണത്തിന്റെ മണിമുഴക്കം അവര്‍ കേട്ട്തുടങ്ങുന്നു ,മരണപ്പെടുമ്പോള്‍ അവര്ക്ക് വളരെ സുഖകരമായ ഒരു ശാന്തത അനുഭവിക്കാന്‍ കഴിയുന്നു ,ജീവിതത്തിന്റെ കഷ്ടപ്പാടുകള്ക്കും ദുരിതങ്ങള്ക്കും കാരണമായ ഭൌതിക ശരീരം വിട്ടുപോകുന്നതില്‍ അതിയറ്റം ആത്മാവ് സന്തോഷിക്കുന്നു ,വളരെ ദുരെ ഒരു വെളിച്ചം അനുഭവിക്കാന്‍ കഴിയുന്നു ,അതിലേക്കുള്ള യാത്ര ഇരുട്ട് നിറഞ്ഞ ഒരു തുരങ്കത്തില്കു്ടി ഉള്ളതുപോലെ ആത്മാവിനു അറിയാന്‍ കഴിയുന്നു , എത്രയും പെട്ടെന്ന് ആ വെളിച്ചമാകുന്ന പരമാത്മാവില്‍ വിലയംപ്രാപിക്കാന്‍ ആത്മാവ് ആ വെളിച്ചത്തിനരികിലെക്ക് നീങ്ങുന്നു ,
പലപ്പോഴും മരിച്ചു എന്ന് കരുതി ജീവിച്ചവര്‍ ഈ സമയത്ത് സ്വന്തം ശരീരത്തിലേക്ക് മടങ്ങി വന്ന ആത്മാക്കള്‍ ആണ് , നീ ശരീരം വെടിഞ്ഞു മരിക്കാന്‍ പോകുവാന് , മരിക്കാന്‍ തയാറാണോ എന്ന് ആത്മാവിനോട് പരമാത്മാവ്‌ ചോദിക്കുന്നു , പലപ്പോഴും തയാറല്ല ഇനിയും ജീവിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറയുന്ന ആത്മാവിനെ ശരീരത്തിന് അടുത്തേക്ക് മടക്കി അയയ്ക്കാറുമുണ്ട്‌, ഈ സമയം ആളുകള്‍ ഈ വെക്തി മരിച്ചു എന്ന് കരുതുന്നു , എങ്കിലും പലപ്പോഴും പല തവണ ആത്മാവ് ശരീരത്തിന് അടുത്തേക്ക് വന്നുപോകുന്നു , പക്ഷെ അതിനു ശരീരത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ല , ഇതാണ് മരണം .
ശരീരം വെടിഞ്ഞു പരമാത്മാവിന് അടുത്തേക്ക് പോകാന്‍ എടുക്കുന്ന ഈ സമയത്തിന് ഒരു പരിധി ഇല്ല ,സാധാരണ മരണം ആണെങ്കില്‍ പെട്ടെന്ന് തന്നെ ആത്മാവ് പരമാത്മാവില്‍ വിലയംപ്രാപിക്കുന്നു , അതിനു ചെയ്ത കര്മ്മ ങ്ങള്ക്ക് അനുസരിച്ച് മറ്റൊരു ജന്മം കൊടുക്കണോ അതോ മോക്ഷം കൊടുക്കണോ എന്ന് പരമാത്മാവ്‌ തീരുമാനിക്കുന്നു ,തുടര്ന്ന് ഉള്ള ജന്മം ഏതൊരുപ്രാണിയുടെയോ അല്ലെങ്കില്‍ മനുഷ്യജന്മം തന്നെയോ ആകാം.
അതേസമയം ദുര്മ്മരണപ്പെട്ട ആത്മാവ് മോക്ഷപ്രാപ്തി കിട്ടുകയോ പരമാത്മാവില്‍ വിലയംപ്രാപിക്കാനോ കഴിയാതെ ഭുമിയില്‍ തന്നെ അലയുന്നു ,തന്റെ ആഗ്രഹങ്ങള്‍ സാധിക്കുന്നതിനു മറ്റൊരു ശരീരത്തില്‍ പലപ്പോഴും കയറിക്കുടിപ്രവര്ത്തിളക്കുന്നു ,ഇതിനെ നാം പ്രേതബാധ എന്ന് പറയുന്നു ,ആഗ്രഹപുരത്തിവരാതെ പലപ്പോഴും മോക്ഷം കിട്ടാറില്ല ഇവയ്ക്കു ,പലപ്പോഴും മരണപ്പെട്ട സമയത്തെ ശരീരരൂപം തന്നെ കാണിക്കാറുണ്ട് ഇത് ,വര്ഷതങ്ങള്‍ കഴിഞ്ഞാലും മോക്ഷം കിട്ടാതെ അലയുന്ന ഇവ മനുഷ്ടര്ക്കും മറ്റു ജീവികള്ക്കും നാശം വിതയ്കുന്നു ,
ഈ മരണപ്പെട്ട ആത്മാവിനെ നമ്മള്‍ പുജകള്‍ ചെയ്തു മറ്റൊരു മനുഷ്യശരീരത്തില്‍ പ്രവേശിപ്പിച്ചു അതിനോട് സംസാരിച്ചു കാര്യങ്ങള്‍ മനസിലാക്കുന്നു , ഇതിലുടെ ഈ ആത്മാവിന്റെ മോക്ഷത്തിനു ഉള്ള കര്മ്മകങ്ങള്‍ ചെയ്യുന്നതിലുടെ ആത്മാവിനു മോക്ഷം സിദ്ധിക്കുന്നു , 

Leave a Reply