ഏട്ടന്റെ ആത്മാവ് എവിടെയോ ഇരുന്നു കാണുന്നു

Spread the love

എന്റെ ഏട്ടൻ മരിക്കുന്നത് 2000ൽ ആണ്. തലയിൽ ട്യൂമർ വന്നാണ് ഏട്ടനെ മരണം കൊണ്ട് പോയത്. ഞങ്ങൾക്ക് പ്രായത്തിന്റെതായ സ്വരചേർച്ച കുറവുകൾ ഉണ്ടെങ്കിലും സ്നേഹം ആണ് രണ്ടു പേർക്കും ഒരുമിച്ചു ആണ് കിടക്കാറുള്ളതും സ്കൂളിൽ പോവാറുള്ളതും എല്ലാം.ഏട്ടന്റെ മരണ ശേഷം ഞാൻ പലതവണ ഏട്ടനെ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.ഏട്ടന്റെ മരണശേഷം വല്ലാത്ത ശൂന്യത ആയിരുന്നു മനസിലും ജീവിതത്തിലും.ഏട്ടൻ പോയതിൽ പിന്നെ എന്റെ കൂടെ കൂട്ട് ആരു കിടന്നാലും ഏട്ടൻ അവർക്ക് പണി കൊടുക്കും, ഒരു ദിവസം വല്യച്ഛന്റെ മോൻ വന്നു വീട്ടിൽ കിടന്നു അവനെ ആരോ രാത്രിയിൽ വന്നു കാലിൽ പിടിച്ചു വലിക്കുന്നു എന്നുപറഞ്ഞു പിറ്റേന്ന് തന്നെ അവൻ സ്ഥലം വിട്ടു.ഇടയ്ക്കൊക്കെ ഏട്ടൻ അടിക്കുന്ന സ്പ്രൈ മണം വരുക.അസമയത്ത് പാത്രങ്ങൾ തട്ടി തെറുപ്പിക്കുക.ഏട്ടന്റെ സൗണ്ടിൽ അമ്മേ എന്ന് വിളിക്കുന്ന പോലെ തോന്നുക തുടങ്ങിയ കാര്യങ്ങൾ എപ്പോഴും നടക്കാറുണ്ട്. പിന്നീട് ഒരു തവണ ഏട്ടൻ എന്റെ സ്വപ്നത്തിൽ വന്നു കരഞ്ഞിരുന്നു. “എനിക്ക് കൂട്ടിനു ആരും ഇല്ലടാ”(വീട്ടിലെ പിതൃക്കളെ എല്ലാവരെയും ശുദ്ധി വരുത്തി ഇരുത്തിയിരുന്നു )”ഞാൻ തനിച്ചാണ് “, “ഞാൻ മാത്രം ഒറ്റപ്പെട്ടു പോയി”എന്നൊക്കെ, ഞാൻ തിരിച്ചും എന്തൊക്കെയോ പറയുന്നുണ്ട് പക്ഷേ എനിക്ക് ഒന്നും ഓർമ്മ ഇല്ല. അങ്ങനെ കുറെ നാൾ ഏട്ടൻ എന്റെ സ്വപ്നത്തിൽ വരുമായിരുന്നു. പിന്നീട് ഉണ്ടായത് ഞാൻ സ്ഥിരംമായി രാത്രി എണീറ്റു കുളക്കര ലക്ഷ്യം ആക്കി പോകും ആയിരുന്നു. ” നീ കുളത്തിൽ ചാടി നീന്ത് ഞാൻ ഇല്ലേ കൂടെ ” എന്ന് ഏട്ടൻ പറയുന്നത് പോലെ തോന്നിക്കുമായിരുന്നു.കുളം ലക്ഷ്യമാക്കിയേ സ്ഥിരം പോവുകയും ഉള്ളൂ. പല തവണ എന്നെ കുളക്കരയിൽ നിന്നും പുറം വഴി അടിച്ചു ബോധം തെളിയിച്ചു അച്ഛൻ കൊണ്ട് വന്നു കിടത്തിയിട്ടുണ്ട്. ഒടുവിൽ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ നിന്നും ദേഹരക്ഷ ചെയ്തതിൽ പിന്നെ ഏട്ടനെ അങ്ങനെ സ്വപ്നത്തിൽ കണ്ടിട്ടില്ല ഞാൻ. എന്റെ കുളത്തിലെക്കുള്ള രാത്രി ഓട്ടവും നിന്നു.. (ഏട്ടന്റെ ആത്മാവ് എന്നെ എവിടെയോ ഇരുന്നു കാണുന്നുണ്ട് എന്ന് ഇപ്പോളും വിശ്വസിക്കുന്നു ഞാൻ ) 

Leave a Reply