ആ ആത്മാവിന് നിങ്ങളോടെന്തോ പറയാനുണ്ട്….

Spread the love

നാം മരിയ്ക്കുമ്പോള്‍ ശരീരം മാത്രമേ നശിയ്ക്കുന്നുവുള്ളൂവെന്നാണ് വിശ്വാസം. ആത്മാവിന് മരണമില്ലെന്നും. പ്രേതത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും മരിച്ച പോയ നമ്മുടെ പ്രിയപ്പെട്ടവര്‍ ചിലപ്പോള്‍ നമുക്കരികില്‍ തന്നെ എത്തുമത്രെ. പ്രേത്യകിച്ച് അവര്‍ക്കു നമ്മെ അറിയിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍. ആത്മാവ് നമുക്കരികില്‍ വരുമെന്നു പറയുമ്പോള്‍ അതിന്റെ സൂചനകള്‍ നമുക്കു തിരിച്ചറിയാനാകുമത്രെ. വിശ്വസിയ്ക്കണമെങ്കില്‍ ആവാം, അല്ലെങ്കില്‍ വെറുതെ വായിക്കാം.  മരണശേഷം അവരുപയോഗിച്ചിരുന്ന പെര്‍ഫ്യൂമിന്റെയോ മറ്റോ, അല്ലെങ്കില്‍ അവരുടെ ഗന്ധം നിങ്ങള്‍ക്കനുഭവപ്പെടുന്നുവെങ്കില്‍.  മരണമടഞ്ഞ പ്രിയപ്പെട്ടവര്‍ നമ്മുടെ സ്വപ്‌നങ്ങളില്‍ വരുന്നുവെങ്കില്‍. ആ ആത്മാവ് നിങ്ങള്‍ക്കുടുത്തെവിടെയോ ഉണ്ട്.  നിങ്ങളുടെ സാധനങ്ങള്‍ കാണാതാവുന്നുവെങ്കില്‍, വലുതൊന്നും ആകണമെന്നില്ല, ആ ആത്മാവ് നിങ്ങളോടെന്തോ പറയാന്‍ ശ്രമിയ്ക്കുകയാണ്. ഒരാളുടെ ശവസംസ്‌കാരം നടക്കുമ്പോള്‍ ചുറ്റിനും ശ്രദ്ധിച്ചാല്‍ വിചിത്രമായ അനുഭവങ്ങളുണ്ടാകുമത്രെ. ആത്മാവ് സ്വന്തം ശവദാഹത്തിനെത്തുമെന്നാണ് പറയുന്നത്.  മരിച്ചയാളേയും നിങ്ങളേയും ബന്ധപ്പെടുത്തുന്ന സംഗീതം ഏപ്പോഴെങ്കിലും നിങ്ങള്‍ തനിച്ചുള്ളപ്പോള്‍ കേള്‍ക്കുകയാണെങ്കില്‍.  ബള്‍ബ് കത്തുക, കെടുക…ഇലക്ട്രിക്കല്‍ പ്രശ്‌നം മാത്രമാണെന്നു കരുതരുത്. സിനിമകളില്‍ ആത്മാവിനെ സൂചിപ്പിയ്ക്കുന്ന സ്ഥിരം കാര്യം. ആത്മാവിന്റെ സാന്നിദ്ധ്യമാണ് കാണിയ്ക്കുന്നത്.  ചുറ്റും ആരും ഇല്ലാത്തപ്പോള്‍ ആരോ ഉണ്ടെന്ന തോന്നല്‍, ആരോ സ്പര്‍ശിച്ചെന്ന തോന്നല്‍, ആത്മാവിന്റെ സ്പര്‍ശനമാകാം.  മൃഗങ്ങള്‍ക്ക് ആത്മാവിനെ തിരിച്ചറിയാന്‍ പെട്ടെന്നു കഴിയുമത്രെ. അവയുടെ പെരുമാറ്റത്തില്‍ പെട്ടെന്നുണ്ടാകുന്ന അസ്വഭാവികതയിൽ നിന്നും അത് നമുക്ക് തിരിച്ചറിയാം..

പ്രേതം ആത്മാവ് എന്നൊക്കെ പറയുന്നത് കെട്ടുകഥകളാണ് എന്ന് വിശ്വസിക്കുന്നവരും അതല്ല പ്രേതസാന്നിധ്യവും പ്രേതവും എല്ലാം വിശ്വസനീയമാണ് എന്ന് വിശ്വസിക്കുന്നവരും കുറവല്ല. എന്നാല്‍ ഇത്തരത്തില്‍ പ്രേതത്തെക്കുറിച്ച് ആത്മാവിനെക്കുറിച്ച് നിരവധി കാര്യങ്ങള്‍ നമുക്ക് ചുറ്റും നടക്കാറുണ്ട്. ഇത്തരം കാര്യങ്ങളില്‍ എത്രയൊക്കെ വിശ്വാസമില്ലെങ്കിലും പലപ്പോഴും അര്‍ത്ഥ രാത്രിയില്‍ ഒറ്റക്കു പുറത്തിറങ്ങാന്‍ പറഞ്ഞാല്‍ പേടിക്കുന്നവരാണ് നമ്മളില്‍ പലരും. വിവാഹം കഴിക്കാന്‍ അശ്വതി നക്ഷത്രം, സമ്പത്ത് കൂടും എന്നാല്‍ ഇനി പ്രേതസാന്നിധ്യം നിങ്ങളുടെ ചുറ്റും ഉണ്ടെന്നുണ്ടെങ്കില്‍ അത് ചില ലക്ഷണങ്ങള്‍ കാണിക്കും എന്നാണ് പലരും പറയുന്നത്. എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും നമുക്കെന്നും കേള്‍ക്കാന്‍ ഇഷ്ടമുള്ള ഒരു വിഭാഗം തന്നെയാണ് പ്രേതവും ആത്മാവും എല്ലാം. നിങ്ങള്‍ക്ക് ചുറ്റും ആത്മാവിന്റെ സാന്നിധ്യമുണ്ടോ എന്ന് തിരിച്ചറിയാന്‍ ചില ലക്ഷണങ്ങളിലൂടെ കഴിയും. നിഴലിന്റെ സാന്നിധ്യം നിഴലിന്റെ സാന്നിധ്യമായാണ് പ്രേതങ്ങള്‍ ഉണ്ടാവുന്നത് എന്നാണ് ചില വിശ്വാസം. എന്നാല്‍ നിങ്ങള്‍ക്ക് കാണാന്‍ തരത്തില്‍ നിഴലിന്റെ സാന്നിധ്യം നിങ്ങളോടൊപ്പം ഉണ്ടെങ്കില്‍ അവിടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ടെന്നാണ് പറയുന്നത്. സംസാരിക്കുന്നുവെന്ന തോന്നല്‍ നിങ്ങള്‍ ഒറ്റക്കുള്ളപ്പോള്‍ നിങ്ങളോടടുത്ത് ആരെങ്കിലും അടക്കിപ്പിടിച്ച സംസാരവുമായി ഉണ്ടെങ്കില്‍ അതൊരു തോന്നലെന്ന് വിചാരിക്കാന്‍ വരട്ടെ. ഇത്തരം തോന്നലുകള്‍ പലപ്പോഴും ആത്മാവിന്റെ സാന്നിധ്യമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. പ്രയാസങ്ങള്‍ നിങ്ങള്‍ക്ക് ചുറ്റും നിങ്ങള്‍ക്ക് ചുറ്റും പല വിധത്തിലുള്ള പ്രയാസങ്ങള്‍ അനുഭവപ്പെടുന്നതാണ് മറ്റൊന്ന്. വിവരിക്കാനാവാത്ത ഇത്തരം ബുദ്ധിമുട്ടുകള്‍ സൂചിപ്പിക്കുന്നതും പലപ്പോഴും അദൃശ്യശക്തികള്‍ നിങ്ങളോടൊപ്പം ഉണ്ട് എന്നത് തന്നെയാണ്. ശാരീരികമായി തളര്‍ച്ച ആരോഗ്യത്തോടെയിരിക്കുന്ന സമയത്തും പലപ്പോഴും നിങ്ങള്‍ ശാരീരികമായി തളര്‍ന്ന് പോവുന്നു. ഇതി നിങ്ങളോടൊപ്പം ഒരു അദൃശ്യ ശക്തി ഉണ്ടെന്നതിന്റെ സൂചനയാണ്. കാലടി ശബ്ദങ്ങള്‍ കാലടി ശബ്ദങ്ങളാണ് നിങ്ങളോടൊപ്പം ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് പറയുന്ന ഒന്ന്. ആരുമില്ലാത്ത സമയത്ത് നിങ്ങള്‍ കാലടി ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ സൂക്ഷിക്കുക. വളര്‍ത്തുമൃഗങ്ങളുടെ പെരുമാറ്റം വളര്‍ത്ത് മൃഗങ്ങളുടെ പെരുമാറ്റമാണ് മറ്റൊന്ന്. ഇത് അസാധാരണമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളോടൊപ്പമുള്ള അദൃശ്യശക്തിയുടെ സാന്നിധ്യമാണ്. അസാധാരണമായ ഗന്ധം നിങ്ങളോടൊപ്പം അസാധാരണമായ ഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതും ഇത്തരം ശക്തികളുടെ സാന്നിധ്യത്തെയാണ് സൂചിപ്പിക്കുന്നത്.

Leave a Reply