ഒരു വൃത്തികെട്ട ഗന്ധവും പരക്കാൻ തുടങ്ങി

Spread the love

ഞാൻ മുംബൈയിൽ അക്കൗണ്ടന്റായി വർക്ക്‌ ചെയുന്ന കാലം.. മുംബൈ മസ്ജിദ് ബന്ദറിലെ ഒരു പഴയ കെട്ടിടത്തിലായിരുന്നു താമസം… കമ്പനി വകയാണ് ഭക്ഷണവും താമസവും… ഒരു ഹനുമാൻ ക്ഷേത്രത്തിനു പിറകിലായാണ് കെട്ടിടം സ്ഥിതി ചെയുന്നത്,ഏത് നിമിഷവും നിലം പോത്തും എന്ന് തോന്നും ആറുനില കെട്ടിടം കണ്ടാൽ, ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ചതാണ്.. ആ പ്രദേശം തന്നെ കുറച്ചു ഭയമുള്ളവയാകുന്നതാണ്.. ഇരുട്ട് കുത്തി കിടക്കുന്ന ഗോവണിയും ഇടനാഴികകളും ഏത് ധൈര്യശാലിയെയും ഒന്ന് പേടിപ്പിക്കും.. അഞ്ചാമത്തെ നിലയിലാണ് ഞങ്ങളുടെ കമ്പനി റൂം, റൂമിൽ 8 പേരുണ്ടാവും.. ഡബിൾ ഡെക്കർ കട്ടിലാണ്, എല്ലാ കട്ടിലും മതിലിനോട് ചേർത്തു 4 മൂലയിലും അടുപ്പിച്ചാണ് ഇട്ടിരിക്കുന്നത്..
ഒരു ദിവസം രാത്രി സമയം ഏതാണ്ട് ഒരു 2 മണി ആയിക്കാണും, എല്ലാവരും നല്ല ഉറക്കം, ഞാൻ ഒരു പാതി മയക്കത്തിലും.. ഞാൻ കട്ടിലിന്റെ മുകളിലെ ഡെക്കിലാണ് കിടക്കുന്നത്.. എനിക്ക് റൂമിൽ ആരോ നടക്കുന്ന പോലെ കാലൊച്ച കേൾക്കാൻ തുടങ്ങി… ഞാൻ ആദ്യം കരുതി ആരെങ്കിലും വെള്ളം കുടിക്കാൻ എഴുന്നേറ്റതായിരിക്കുമെന്നു, പിന്നെയും കാലൊച്ച വളരെ വ്യക്തമായി കേൾക്കാൻ തുടങ്ങി.. ഇരുട്ടിൽ ആരോ റൂമിനകത്തു ചുറ്റും നടക്കുന്നു… രൂപം വ്യക്തമല്ല… ആ രൂപം എല്ലാവരുടെയും കട്ടിലിനടുത്തും ചെന്നു നിന്ന് കിടക്കുന്നവരെ വീക്ഷിക്കുന്നു… എനിക്ക് ഭയം ഇരച്ചു കയറാൻ തുടങ്ങി… ആരെയെങ്കിലും വിളികണം എന്നുണ്ട് പക്ഷെ ശബ്ദിക്കാൻ കഴിയുന്നില്ല.. എന്റെ തൊണ്ടയൊക്കെ വറ്റി… അടുത്തത് എന്റെ കട്ടിലിനടുത്തേക്കാണ് അത് വരുന്നതെന്ന് മനസിലായി… അത് അടുത്തെത്തുംതോറും ഒരു വൃത്തികെട്ട ഗന്ധവും പരക്കാൻ തുടങ്ങി.. അത് എന്റെ അടുതെത്തി… എന്നെ തുറിച്ചു നോക്കുന്ന പോലെ എനിക്ക് തോന്നി, ഞാൻ ശ്വാസം അടക്കിപ്പിടിച്ചു കിടന്നു… ഞാൻ ഉറങ്ങിയിട്ടില്ല എന്ന് മനസിലാക്കിയിട്ടാണെന്നു തോനുന്നു അതെന്നോട് പറഞ്ഞു.. “will you please come down? മൂന്ന് പ്രാവിശ്യം എന്നോട് പറഞ്ഞു അതൊരു സ്ത്രീ ശബ്ദം ആയിരുന്നു, ഞാൻ ധൈര്യം സംഭരിച്ചു മറുപടി പറഞ്ഞു.. No, i dont want to come down, ഞാൻ അത് പറഞ്ഞു കൊണ്ട് ബെഡ്‌സ്വിച് ഓൺ ചെയ്തു… ലൈറ്റ് ഇട്ടു നോകിയപോൾ അതിനെ കാണാൻ കഴിഞ്ഞില്ല.. അപ്രതീക്ഷ്യമായ പോലെ..
എനിക്ക് സംശയം ഞാൻ കണ്ടത് സ്വപ്നമാണോ… രാവിലെ എഴുന്നേറ്റ് എല്ലാരോടും കാര്യം പറഞ്ഞു… വിശദമായി അനേഷിച്ചപ്പോഴാണ് അതൊരു haunted building ആണെന്ന്… പലരും രാത്രി പല രൂപങ്ങളെയും കണ്ട്‌ പേടിച്ചിട്ടുണ്ടെന്നും… 

Leave a Reply