അങ്ങനെ ആ വീട് ഒരു പ്രേതാലയമായി മാറി

Spread the love

എന്റെ ഒരു സുഹൃത്തിന്റെ വീടിനടുത്തുണ്ടായ അസാധാരണമായ ഒരു സംഭവമാണ് ഞാൻ ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത്…
മഞ്ചേരിയിലുള്ള എന്റെ സുഹൃത്തിന്റെ അയലത്തെ വീട് വർഷങ്ങൾ ആയി ആൾതാമസമില്ലാതെ അടഞ്ഞു കിടക്കുകയാണ്… കാഴ്ച്ചയിൽ നല്ല സൗകര്യമുള്ള വീട് അനാഥമായി കിടക്കുന്നതിനെ പറ്റി ഞാൻ അവനോടു ചോദിച്ചു… അവൻ പറഞ്ഞത് ആ വീട്ടിൽ അധികമാരും കൂടുതൽ ദിവസം താമസിച്ചിട്ടില്ല… താമസിക്കാൻ കഴിയുക ഇല്ല എന്ന്… ഞാൻ അതിനെ പറ്റി അവനോടു കൂടുതൽ അനേഷിച്ചു.. വർഷങ്ങൾക്കു മുൻപ് അവിടെ താമസിച്ചിരുന്നത് സുനിൽ എന്നൊരൊളും അയാളുടെ ഭാര്യയും പിന്നെ അവരുടെ അപ്പു എന്ന വളർത്തു നായയും ആയിരുന്നു… പൊതുവേ സുനിൽ ഒരു മുരടൻ സ്വഭാവക്കാരനായിരുന്നു.. അതിനാൽ തന്നെ അയല്പക്കകാരുമായും ഒന്നും നല്ല ബന്ധം ആ കുടുംബത്തിനുണ്ടായിരുന്നില്ല… സുനിൽ എന്തോ മാരകമായ അസുഖം പിടിപെട്ട് മരണപ്പെട്ടത് വളരെ പെട്ടെന്നായിരുന്നു അദ്ധേഹത്തിന്റെ മധ്യവയസ്സിൽ.. അദ്ദേഹം മരിച്ചു മാസങ്ങൾ ആകുമ്പോയേക്കും അയാളുടെ ഭാര്യയും ആ വീട്ടിൽ നിന്ന് അസുഖം ബാധിച്ചു മരണമടഞ്ഞു… ആ മരണം സംഭവിച്ചു കുറച്ചു ദിവസങ്ങൾക്കു ശേഷം അപ്പു എന്ന അവരുടെ വളർത്തു നായയും ഈ ലോകത്തോട്‌ വിടപറഞ്ഞു…
ഈ മരണങ്ങൾക് ശേഷം അവിടെ താമസമാക്കിയത് സുനിലിന്റെ അനിയനും കുടുംബവുമായിരുന്നു… തികച്ചും വിചിത്രമായ അനുഭവങ്ങൾ ആണ് അവർക്ക് ആ വീട്ടിൽ നേരിട്ടത്… പാത്രങ്ങൾ തനിയെ വീണുടയുക… രാത്രി ഉറക്കത്തിനടിയാൽ ആരോ നെഞ്ചിൽ ചവിട്ടുക… കഴുത്ത് പിടിച്ചു നെരിക്കുക… രാത്രി കിടന്ന സ്ഥലത്താവില്ല രാവിലെ ഉറക്കമുണരുമ്പോൾ… ആ കുടുംബത്തിനു ആ വീട്ടിൽ കഴിയാൻ പറ്റാതെ അവർ വീടൊഴിഞ്ഞു പോവുകയായിരുന്നു… തുടർന്നും ആ വീട്ടിൽ താമസിക്കാൻ വനവർക്കെല്ലാം ഇങ്ങനെയുള്ള അനുഭവങ്ങൾ.. എല്ലാവരും ആ വീട്ടിൽ താമസിക്കാൻ കഴിയാതെ ഉപേക്ഷിച്ചു പോകുവാൻ തുടങ്ങി..
ഇന്നും ആരും താമസിക്കാതെ ആ വീട് ഒരു പ്രേതാലയമായി നിലകൊള്ളുന്നു.. 

Leave a Reply