മനുഷ്യരെ കുറിച്ചുള്ള നിഗമനങ്ങൾ

Spread the love

അനുനാകി എന്ന വംശത്തിലുള്ളവരേക്കറിച്ച് പഴയ മെസപ്പൊട്ടോമിയൻ സംസ്കാരങ്ങളിലാണ് പറയപ്പെട്ടത്. നിബ്രൂ എന്ന ഒരു അന്യഗ്രഹത്തിൽ നിന്നും വന്ന അന്നുനാകികൾ ചേക്കേറിയത് ഭൂമിയിലേ മിഡിലീസ്റ്റിലായിരുന്നു. അന്ന് ഭൂമിയിൽ ഉണ്ടായിരുന്നത് നിയാണ്ടർതാൽ മനുഷ്യരായിരുന്നു എന്നും അവരേ ജെനറ്റിക് എഞ്ചിനീയറിംങ് വഴി മ്യൂട്ടേഷനിലൂടെ ഇപ്പോഴുള്ള മനുഷ്യരേ സ്രഷ്ടിച്ചു എന്ന് പഴയ സുമേറിയൻ ശിലാലിഖിതങ്ങളിൽ പറയപ്പെടുന്നു. അവർ അന്ന് ഈ കാണുന്ന മനുഷ്യരേ അടിമകൾ ആക്കി ഭരിച്ചിരുന്നു. പല മൂലകങ്ങളും അവരിവിടെ നിന്നും കൊണ്ടു പോയിരുന്നു. നെപ്റ്റ്യൂണിനും പിന്നിൽ നിന്നായിരുന്നു അവർ വന്നത്. യൂഫ്രട്ടീസ് നദീതീരത്തുള്ള മോണോ അറ്റോമിക് ഗോൾഡ് നിക്ഷേപം ആയിരുന്നു അവരുടെ ലക്ഷ്യം. അവരുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും ബുദ്ധിവികാസത്തിനും ഈ മോണോ അറ്റോമിക് ഗോൾഡ് അനിവാര്യമായിരുന്നു. അത് വേർതിരിച്ചെടുക്കാൻ അത്ര എളുപ്പമായിരുന്നില്ല. അതു കൊണ്ട് അവർ ഹോമോ ഇറക്റ്റ്സിന്റെ DNA അവരുടേതുമായി ക്രോസ് ചെയ്ത് ആധുനിക മനുഷ്യനെ ശ്രിഷ്ട്ടിച്ചു. മറ്റു മ്യഗങ്ങളിൽ ഇല്ലാതിരിക്കുകയും എന്നാൽ മനുഷ്യന് മാത്രം ലഭിക്കുകയും ചെയ്ത ഒരു പ്രത്യേക ജീനോമാണ് മനുഷ്യന്റെ തലച്ചോറിന്റെ താക്കോൽ.. HAR1 എന്ന് വിളിക്കപ്പെടുന്ന ഈ ജീനോം എവിടെ നിന്നും വന്നു എന്നത് അഞ്ജാതമാണ്. പക്ഷേ മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വേർതിരിച്ചുനിർത്തുന്നത് ഈ ജീനോമാണ്. മനുഷ്യപരിണാമത്തിന്റെ ഏതോ ഒരു ഘട്ടത്തിൽ നാം ക്രോസ് ചെയ്യപ്പെട്ടതിനാലാകാം ഇങ്ങനെ ഒരു മാറ്റം സംഭവിച്ചത്.പരിണാമത്തിലെ ആ മിസ്സിങ് ലിങ്കാണ് HAR1.
പെട്ടെന്ന് ഒരു നാൾ അന്നുനാകികൾ അപ്രത്യക്ഷരായി. അന്നുനാക്കി വംശത്തേയും അവരുടെ Technologyയേക്കുറിച്ചും അറിയാവുന്നവർ പിന്നീട് തലവൻമാർ ആകുകയായിരുന്നു. അവർ പോയപ്പോൾ ഒരു ആർക്ക്(പെട്ടി) ഇവിടെ മറന്നുവച്ചു. അതിനുള്ളിൽ O R M E അധവ ഓർബിറ്റലി റീ അറേഞ്ച്ഡ് മോണോ അറ്റോമിക് ഇലമെന്റ്സ് ആണ് ഉള്ളത്. എട്ട് മൂലകങ്ങളുടെ സംയുക്തം ആണ്. റുതേനിയം, റോഡിയം, പലേഡിയം, സിൽവർ എന്നീ ലൈറ്റ് പ്ലാറ്റിനം ഗ്രൂപ്പും, ഒസ്മിയം, ഇറിഡിയം,പ്ലാറ്റിനം,ഗോൾഡ് എന്നീ ഹെവീപ്ലാറ്റിനം ഗ്രൂപ്പും ആയിരുന്നു. ഇത് ചില അമാനുഷിക കഴിവുകൾ പ്രകടിപ്പിക്കുമെന്നും അതുകൊണ്ട് തന്നെ ഇത് പാരമ്പര്യമായി കൈമാറി വന്നവർ ഇത് ഇപ്പോഴും മറച്ച് വച്ചിരിക്കുകയാണ് എന്ന് പറയപ്പെടുന്നു. ആർക്ക് ഇപ്പോൾ അമേരിക്കയിലാണെന്നും ഇസ്രായേലിലാണ്എന്നും പറയുന്നുണ്ട്. ഈ ആർക്കിന് വേണ്ടി ആയിരുന്നു പണ്ട് ഹിറ്റ്ലർ ജൂതരെ കൊന്നൊടുക്കിയത് എന്നും പറയപ്പെടുന്നു.
മനുഷ്യരെ രഹസ്യമായി നിയന്ത്രിക്കുന്നു എന്ന് പറയപ്പെടുന്ന ഇല്ലുമിനാട്ടി എന്ന സംഘടനക്കാണ് ആർക്കിന്റെ ചുമതല എന്നും ആർക്ക് ചൈന, റഷ്യ, ഇറാൻ എന്നി വിടങ്ങളിലൂടെ കടന്ന് തിരികേ യൂഫ്രട്ടീസ് നദിക്കരയിൽ എത്തുമ്പോൾ അനുനാക്കി വംശം വീണ്ടും തിരികേവരും എന്നും വീണ്ടും മനുഷ്യരെ അടിമകളാക്കും എന്നും പറയപ്പെടുന്നു. 
ഒരു പക്ഷേ അനുനാക്കികൾ അവരുടെ യധാർഥ ഗ്രഹത്തിലേക്ക് പോയതാണെങ്കിലോ?…..! ഐൻസ്റ്റീൻ അവതരിപ്പിച്ച ആപേക്ഷികസിന്താന്തം ഇന്നും മുഴുവൻ തെളിയിക്കപ്പെട്ടിട്ടില്ല. അനുനാക്കികൾ ഒരു time travellers ആയിരുന്നിരിക്കാം. ഐൻസ്റ്റീൻ പറഞ്ഞതനുസരിച്ച് ലൈറ്റിന്റെ സ്പീടിനു മുകളിൽ സഞ്ചരിക്കാൻ സാധിച്ചാൽ പ്രപഞ്ചത്തിലെ എവിടേയും സെക്കന്റുകളോ മണിക്കുറുകളോ കൊണ്ട് എത്തിപ്പെടാൻ സാധിക്കും. എന്നാൽ സ്പീഡ് കൂടുന്നതിനു സരിച്ച് സമയം ചെറുതായിക്കൊണ്ടിരിക്കും. എന്നു പറഞ്ഞാൽ ഭൂമിയിൽ നിന്നും പ്രകാശ വർഷങ്ങൾക്കകലേയുള്ള വസ്തുവിലേക്ക് പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിച്ച് തിരിച്ച് വരാൻ പത്ത് സെക്കന്റോ പത്തു മിനിറ്റോ എടുക്കുന്നു എങ്കിൽ, തിരികേ ഭൂമിയിൽ എത്തുബോൾ വർഷങ്ങളോളം കഴിഞ്ഞിരിക്കാം. അതുപോലെ തന്നെയാണ് വാംഹോൾ തിയറിയും പറയുന്നത്. ഇതിൽ പറയുന്നത് സമയത്തേയും സ്ഥലത്തേയും ബെൻഡ് ചെയ്യിപ്പിച്ച് പ്രപഞ്ചത്തിലെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരുസ്ഥലത്തേക്ക് എളുപ്പത്തിൽ സഞ്ചരിക്കാം.
എന്നു വച്ചാൽ അന്നുനാകികൾ ഇവിടേ നിന്നും പേയിട്ട് അധികം സമയം ഒന്നും ആയിക്കാണില്ല. അവർ എപ്പോൾ വേണമെങ്കിലും തിരിച്ച് വരാം. അവർ വരുബോഴേക്കും ഇവിടെ വർഷങ്ങൾകടന്നു പോയിട്ടുണ്ടാകും.

മനുഷ്യർ എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് പലരും പല ഷിദ്ധാന്തങ്ങളും മുന്നോട്ടു വക്കുന്നെങ്കിലും ഈ അടുത്ത കാലത്തു മാത്രം ആണ് അതിനെ കുറിച്ച് വിശ്വസനീയമായ ചില സിദ്ധാന്തങ്ങൾ പുറത്തു വന്നത്..മനുഷ്യന്റെ ചോദ്യ ശരങ്ങൾ കുറെ എല്ലാം നേരിടാൻ അവക്ക് കഴിയുന്നുമുണ്ട് .. ഈ കാലം വരെ മനുഷ്യർ പരിണാമ സിദ്ധാന്തത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു . ശാസ്ത്രം പരിണാമ സിദ്ധാന്തത്തിനു എതിരായി തുഴയാൻ തുടങ്ങിയത് മനുഷ്യരിൽ തന്നെ നടത്തിയ ചില പരീക്ഷണങ്ങൾ കാരണം ആണ് ..മനുഷ്യരിലെ DNA യുടെ ഘടന ഈ ഭൂമിയിൽ ഒരു ജീവിയുമായും സാമ്യം തോന്നുന്നില്ല എന്ന് .അപ്പോൾ പരിണാമ സിദ്ധാന്തത്തിനു ബദൽ ആയ ചില ചിന്തകൾ ഉരുത്തിരിഞ്ഞു വന്നു . പരിണാമ സിദ്ധാന്തം ശരി ആണെന്ന് തെളിയിക്കാൻ അതിന്റെ ആളുകൾ പുറത്തെടുക്കുന്ന വാദ ഗതികളിൽ ഏറ്റവും പ്രധാനം കരയിൽ ജീവിക്കുന്ന എല്ലാ ജീവികളുടെയും ഘടനയിൽ ഉള്ള സാമ്യം ആണ് .പരിണാമ ശ്രേണിയുടെ ഏറ്റവും ഇങ്ങേ തലക്കൽ ഉള്ള മനുഷ്യനും അതിനു തൊട്ടു മുകളിൽ നിൽക്കുന്ന കുരങ്ങും തമ്മിൽ ഒറ്റ കാര്യത്തിൽ മാത്രമേ വ്യത്യാസം ഉള്ളു .മനുഷ്യന് മനസ്സ് ഉണ്ട്.കുരങ്ങിന് അത് ഇല്ല..ആ ഒരു ചോദ്യം വരുമ്പോൾ ആണ് പരിണാമ സിദ്ധാന്തം പൊളിയുന്നത്. അല്ലാതെ ഏത് ചോദ്യങ്ങളും പരിണാമ സിദ്ധാന്തം നേരിടും..പക്ഷേ മനുഷ്യർ ഒരിക്കലും കുരങ്ങു അല്ല . എന്നാൽ കുരങ്ങിന്റേതായ എല്ലാ രീതിയുമുണ്ട് താനും..അപ്പോൾ മനുഷ്യർ കുരങ്ങിൽ നിന്നാണോ ഉണ്ടായത് അതോ ഈ ഭൂമിയിൽ വന്നിറങ്ങിയവരുടെ പിൻതുടർച്ച അവകാശികളോ..അങ്ങനെ ചിന്തിച്ചപ്പോൾ ആണ് ചില അന്യഗ്രഹ ജീവികളെ കുറിച്ച് ഉള്ള വാർത്തകൾ വന്നു കൊണ്ടിരുന്നത്..കുരങ്ങോനോട് അതീവ സാദ്യര്ശ്യം ഉള്ള ഈ അന്യ ഗൃഹ ജീവികൾ ഭൂമിയിൽ വന്നു അവർ കുറെ കാലം എങ്കിലും ഇവിടെ ഉണ്ടായിരുന്നതായും സ്ഥിരീകരിക്കപ്പെടാത്ത തെളിവുകൾ ഉണ്ട് അവർ തങ്ങളോട് സാദൃശ്യം ഉള്ള ഈ കുരങ്ങു വർഗത്തിനോട് ലൈംഗിക ബന്ധം വഴി പുതിയ ഒരു ജീവി വർഗം ഉണ്ടായി എന്നും കരുതുന്നു ..അങ്ങനെ ആണ് കുരങ്ങിൽ നിന്നും വ്യത്യസ്തമായ സവിശേഷതകൾ ഉള്ളതും എന്നാൽ കുരങ്ങു അല്ലാത്തതും ആയ മനുഷ്യർ ഉണ്ടായത് എന്ന് വിശ്വസിക്കുന്നവർ ആണ് ഇന്ന് സയൻസ് ഇൽ കൂടുതൽ . മനസ്സ് ആത്മാവ് തുടങ്ങിയ സംജ്ഞകൾ ഇതിനു ശേഷം വന്നതാണെന്നും ഇവയുടെ ലോകത് നടക്കുന്നതെന്താണെന്നും ഇന്നും നിഗൂഢമാണ് .അത് കൊണ്ട് തന്നെ പുനർജ്ജന്മം വിധി തലയിലെഴുത്തു പോലെ ഉള്ള ചില ചിന്തകൾ വിശകലനം ചെയ്യാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല . എങ്കിലും നമ്മൾ എല്ലാവരും ഒരേ വ്യക്തിയിൽ നിന്ന് പോന്നത് കൊണ്ട് 
നമ്മുടെ പ്രിത്രി സ്ഥാനീയൻ എന്ന് വിളിക്കുന്ന ആ ആദിമ വ്യക്തിയുടെ നിയന്ത്രണം എല്ലാവരിലും ഉണ്ടാവുന്നതിനു വേണ്ടി ആത്മാവ് എല്ലാ വ്യക്തികളിലും അടങ്ങി ഇരിക്കുന്നതോടൊപ്പം നമ്മൾ ഈ ഭൂമിയിൽ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആയ എന്തും എത്തും ആ അദൃശ്യ വ്യക്തിയിലേക്ക് ട്രാൻസ്മിറ് ചെയ്തു കൊണ്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നവർ കുറവല്ല . നമ്മുടെ തലച്ചോർ തന്നെ ആണ് ആ ശക്തം ആയ ട്രന്സ്മിറ്റർ എന്നും കരുതപ്പെടുന്നു . ടൈം മെഷീനിൽ യാത്ര ചെയ്യുന്ന അവർ ഈ ഭൂമിയിൽ നിന്ന് ഒരിക്കൽ അപ്രത്യഷം ആയെന്നു വീണ്ടും തിരികെ വരുമെന്നും വിശ്വസിക്കപ്പെടുന്നു .ഭൂമിയുടെ പല ഭാഗത്തും ഉള്ള എന്ന്നിയാൽ ഒടുങ്ങാത്ത തെളിവുകൾ ഈ ഒരു ചിന്തയിലേക്കാണ് വിരൽ ചൂണ്ടുന്നത് .13000 വർഷങ്ങൾ ആയി ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ഒരു അന്യഗ്രഹ വാഹനം ഉണ്ടെന്നു വരെ കണ്ടു പിടിച്ചു കഴിഞ്ഞു പ്രപഞ്ചത്തിൽ ഒരു അമാനുഷിക ശക്തി ഉണ്ടെന്നു എല്ലാ മതങ്ങളും വിശ്വസിക്കുന്നു..പലരും അതിനെ പല പേരുകൾ ഇട്ടു വിളിക്കുന്നു 

Leave a Reply