സെമിത്തേരിയില്‍ ഇരുന്നു ഭക്ഷണം കഴിച്ചിട്ടുണ്ടോ ?

Spread the love
ഒരു ജോലിയുടെ ഇന്റർവ്യൂ സംബന്ധം ആയിട്ടാണ് ഞാൻ അന്ന് ഗുജറാത്ത് ന്റെ പ്രമുഖ പട്ടണം ആയ അഹമ്മദാബാദിൽ എത്തിയത് . താമസിക്കാൻ റൂം ശരി ആയി എങ്കിലും ഭക്ഷണം കഴിക്കാൻ ഉള്ള ഹോട്ടൽ കണ്ടെത്താൻ കഴിഞ്ഞില്ല . അതിനുള്ള അന്വേഷണം അവസാനിച്ചത് ഈ പ്രത്യേക തരം ഹോട്ടൽ ന്റെ മുൻപിൽ ആണ് .ഹോട്ടൽ എന്ന് എഴുതി വച്ചപ്പോൾ ഞാൻ ഭക്ഷണം കിട്ടുമല്ലലോ എന്ന് കരുതി അങ്ങോട്ട് കയറി . ഒരു കസേരയിൽ ഇരുപ്പായി ..കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് ഞാൻ അത് ശ്രദ്ധിച്ചത് ..ഇരിക്കുന്ന കസേരകൾക്കു ചുറ്റും സേവ ശരീരങ്ങൾ പൊതിഞ്ഞു വച്ചിരിക്കുന്ന പോലെ..ഞാൻ ഞെട്ടി പോയി..വന്ന സ്ഥാലം മാറി പോയോ എന്ന് ആദ്യം ഞാൻ സംശയിച്ചു ..ഉടനെ എണീറ്റ് ചെന്ന് ഓണർ മായി സംസാരിച്ചു ..അയാൾ പറഞ്ഞു തന്ന വിവരങ്ങൾ ആരിലും കൗതുകം ഉണർത്തും . അഹമ്മദാബാദിലെ ന്യൂ ലക്കി റെസ്റ്റോറന്‍റ് ഉടമ കൃഷ്ണന്‍ കുട്ടിയാണ് ഇത്തരത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ശവകുടീരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ആരെങ്കിലും തയാറാവുമോ എന്ന് ചോദിക്കാന്‍ വരട്ടെ. തുറന്നപ്പോള്‍ മുതല്‍ നല്ല തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.പഴയ സെമിത്തേരി ഇരിക്കുന്ന സ്ഥലം ഹോട്ടലാക്കിയാല്‍ ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന മോശകള്‍ക്കും കസേരകൾക്കും ഇടയില്‍ ശവപ്പെട്ടിയും സ്ഥാനം പിടിക്കും. ശവകുടീരങ്ങള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് കൃഷ്ണന്‍കുട്ടി പറയുന്നത്. "ഹോട്ടല്‍ തുറന്ന അന്നുമുതല്‍ നല്ല തിരക്കും കച്ചവടവുമുണ്ട്. ഇതില്‍പ്പരം എന്തു ഭാഗ്യമാണ് ഒരു ഹോട്ടല്‍ ബിസിനസിനു വേണ്ടത്?" കൃഷ്ണന്‍കുട്ടി ചോദിക്കുന്നു. സെമിത്തേരിയിലെ ശവക്കല്ലറകള്‍ അതേപോലെ തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്. വര്‍ഷങ്ങള്‍ പഴക്കമുള്ള സെമിത്തേരിയായതിനാല്‍ത്തന്നെ ശവക്കല്ലറകള്‍ ആരുടേതാണെന്ന് അറിയാന്‍ യാതൊരു നിര്‍വാഹവുമില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. പ്രദേശവാസികളുടെ അഭിപ്രായമനുസരിച്ച് 16 ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു സൂഫിയുടെ ശിഷ്യന്മാരുടേതാണിവ. ഒരു ഡസനോളം ശവക്കല്ലറകളാണ് ഹോട്ടലിനകത്തുള്ളത്. ഇരുമ്പ് റെയില്‍ കൊണ്ട് ഇവയെ സംരക്ഷിച്ചാണ് ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാദിവസും ഈ കല്ലറകളെ തുടച്ചു വൃത്തിയാക്കി തുണി കൊണ്ട് മൂടി പൂക്കള്‍ വിതറി പ്രാര്‍ത്ഥിച്ച ശേഷമാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഉടമ വ്യക്തമാക്കി.കുറച്ചു ഫോട്ടോസ് എടുത്തു പിന്നെ ഒരു വിധം ഭക്ഷണം കഴിച്ചു ഞാൻ സ്ഥലം കാലി ആക്കി . 

Leave a Reply