തലയിൽ ഒരു വെള്ള തുണി

Spread the love

ഒരു 3വർഷം മുൻപാണ്..എന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഒരു ഹാഫ് കിലോമീറ്റർ അപ്പുറത്ത് ഒരു സെമിത്തേരി ഉണ്ട്.. സെമിത്തേരിയുടെ സൈഡിൽ കൂടി ഒരു ബൈക്കിന് പോകാൻ പാകത്തിന് ഒരു ചെറിയ വഴി ഉണ്ട് .. ആ വഴി പോയാൽ ടൌൺലേക്ക് കയറാൻ ഉളള റോഡിലേക്ക് കട്ട്‌ ചെയ്ത് കയറാൻ പറ്റും… അവിടെ ഉളള ബൈക്ക് സഞ്ചാരികൾ എല്ലാം ഈ പാത ആണ് ഉപയോകിക്കുന്നത്.. ഇവന്റെ പാപ്പയ്ക് ടൗണിൽ ഇലട്രിക് ഷോപ്പ് ഉണ്ട് ആയതിനാൽ ഇവൻ ട്യൂഷൻ കഴിഞ്ഞു വരുമ്പോൾ പപ്പയെ സഹായിക്കാൻ ഷോപ്പിൽ കയറാറുണ്ട്.. അന്നും പതിവ് പോലെ അവന്റെ പപ്പയുടെ ഷോപ്പിൽ കയറിയെ ശേഷം ഒരു 7 7. 30 ഓടു കൂടി അവൻ ഷോപ്പിന് ഇറങ്ങി വീട്ടിലേക് തിരിച്ചു..മെയിൻ റോഡ് വഴി കുറച്ചു ദൂരം പിന്നിട്ട് വരുമ്പോൾ ഒരു വലിയ വളവ് ഉണ്ട് ഒത്തിരി ആൾക്കാർ ആക്‌സിഡന്റ്ൽ മരിച്ചിട്ടുള ഒരു വളവ് ആണ്, അവൻ ആ വളവ് കഴിഞ്ഞു കുറച്ചു മുൻപോട്ടു എത്തിയപ്പോൾ ഒരു വ്യദ്ധൻ ബൈക്കിന് കൈ കാണിച്ചു.. ഇവൻ വണ്ടി നിർത്തി.. “മോൻ എങ്ങോട്ടാ , “ഞാൻ ആ പള്ളിലേക് ഉളള റോഡ് വഴി കട്ട്‌ ചെയ്ത പോകുന്നേ എന്നു ഇവൻ പറഞ്ഞു, ” ആ ഞാനും അങ്ങോട്ട .. അങ്ങനെ കയറിക്കോളാൻ പറഞ്ഞു.. യാത്രക്കിടയിൽ ഇവൻ ചോദിച്ചു “ഇവിടെങ്ങും കണ്ടിട്ടില്ലാലോ അപ്പാപ്പൻ എവിടനാ വരുന്നേ,..

“എന്റെ വീട് കുറച്ചു ദുര്യാ മോനെ ഇവിടെ പള്ളിലെ ഫാദറിനെ കാണാൻ വന്നതാ,..

പെട്ടന്ന് അവൻ ഗ്ലാസ്‌ വഴി നോക്കിയപ്പോൾ തലയിൽ ഒരു വെള്ള തുണി ചുറ്റിയിരിക്കുന്നു.. ഇവന് എന്തോ പന്തികേട് തോന്നി.. ഉളിൽ എവിടയോ ഒരു ഭയം വന്നു തുടങ്ങി… പെട്ടന്ന് അയാൾ അവന്റെ തോളിൽ കൈ വച്ചു… ചുട്ടു പൊള്ളുന്ന ചൂട്.. ഗ്ലാസ്സിലേക് ഒന്നു കൂടി പാളി നോക്കി.. അവൻ ഞെട്ടി വിറച്ചു പോയി അയാളുടെ മൂക്കിൽ നിന്നും ബ്ളേഡ് വരുന്നു.. അവൻ ഞെട്ടി വിറച്ചു കൊണ്ട് ബൈക്ക് സൈഡ് ആക്കി മറിഞ്ഞു വീണു… ബട്ട്‌ അയാളെ കാണുന്നില്ല.. അതു വഴി പോയ ഒന്നു രണ്ട് വണ്ടി നിർത്തി ഒന്നു രണ്ട ആൾക്കാർ വന്നിട്ട് എഴുപ്പിച്ചിട് വെള്ളം കൊടുത്തു… വേറെ കുഴപ്പമെന്നും ഇല്ലാത്തോണ്ട് അവർ പോയി.. ബട്ട്‌ അവൻ അത് പറയാൻ നിന്നില്ല…

ഇത്രയും പെട്ടന്ന് വീട്ടിൽ എത്തിയ മതിന് ആയി… അവൻ കർത്താവിനെ വിളിച്ചും കൊണ്ട് വീണ്ടും വണ്ടി സ്റ്റാർട്ട്‌ ചെയ്തു യാത്ര തുടങ്ങി..മെയിൻ റോഡിൽ ആണ് ഈ സംഭവം എല്ലാം നടന്നത്..യാത്ര ചെയ്ത് സെമിയ്‌തേരിലേക്ക് കയറുന്ന പാതയിൽ എത്തി… അത്രയും നാൾ അതു വഴി പോകുമ്പോൾ അവനു ഭയം ഇല്ലായിരുന്നു.. കുറച്ചു മുൻപ് നടന്ന സംഭവം കൂടി ഓർത്തപ്പോൾ അവന്റെ മനസ് ആകെ പരിഭ്രാന്തമായി… അവൻ രണ്ടും കല്പിച്ചു വണ്ടി മുൻപോട്ടു എടുത്തു… സെമിത്തേരിയുടെ മുൻപിൽ എത്തിയപ്പോൾ ആണ് അവൻ അത് ശ്രദ്ധിച്ചത് …. ഒരു കല്ലറയുടെ മുകളിൽ ഒരു വെളുത്ത രൂപം ഇരിക്കുന്നു…അവൻ വണ്ടി നിർത്തി… നോക്കുമ്പോൾ ആ രൂപം അവനെ ലക്ഷ്യമാക്കി അടുത്തേക്ക് വരുന്നു… അടുത്തെക് വരും തോറും ആ രൂപത്തിന്റെ മുഖം വ്യക്തമായി… നേരത്തെ കണ്ട അതേ വ്യദ്ധൻ !! അവൻ വണ്ടി ഇട്ടിട്ടു വിളിച്ചു കൊണ്ട് ഓടി … എങ്ങയൊക്കയോ ഓടി വീട്ടിൽ എത്തി.. വീട്ടുകാരോട് നടന്നത് എല്ലാം പറഞ്ഞു.. പിറ്റേന്ന് രാവിലെ തന്നെ അവൻറെ പപ്പ പോയി വണ്ടി എടുത്തു..

ഫാദറിനെ കണ്ടു കാര്യം പറഞ്ഞു … ഫാദർ പറഞ്ഞു നിപിൻ ലിഫ്റ്റ് കൊടുത്ത വളവിൽ വച്ച് കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഒരു ആക്‌സിഡന്റ്ൽ ഒരു വ്യദ്ധൻ മരിച്ചിരുന്നു..അയാളുടെ ഭാര്യ രക്ഷപെട്ടു ഇയാൾ മരിച്ചു… ഈ ഇടവകയിൽ ആയിരുന്നു… അയാളെ ആ സെമിത്തേരിയിൽ ആണ് അടക്കം ചെയ്തേക്കണേ…… അയാളുടെ മരണത്തിന് ശേഷം അയാളുടെ ഭാര്യ അവരുടെ മക്കളോടൊപ്പം usa യിലേക്ക് poyi…നിങ്ങൾ ഈ ഇടവകയിൽ പുതിയത് ആയോണ്ട് ആണ് . ആാാ ഫാമിലിയെ കുറിച്ച് അറിഞ്ഞൂടാത്തത്.””കുറച്ചു നാൾ അതു വഴി പോകണ്ടാന്നു ഫാദർ അവനോടു പറഞ്ഞു…പിനേ ഈ കഥ നാട്ടിൽ ആകെ പടർന്നു… പിന്നീട് ബൈക്കു സഞ്ചാരികൾ നേർ വഴി തിരിഞ്ഞു എടുക്കാൻ തുടങ്ങി…. . ഇപ്പോൾ ആ പാത കാടു പിടിച്ചു കിടക്കുന്നു…

Leave a Reply