എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്

Spread the love

അത് കൊണ്ട് തന്നെ എത്രത്തോളം സത്യം ഉണ്ടെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല😁 അപ്പോ കാര്യത്തിലേക്ക് വരാം എന്റെ അമ്മേടെ വീട്ടിൽ വെക്കേഷനു പാർക്കാൻ പോയതാണ് ഒന്ന് എന്റെ അനിയനും പിന്നെ എന്റെ വല്ലിമ്മേടെ മോനും ഇവര് മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത് അങ്ങനെ ഒരു ദിവസം രാത്രിയിൽ ഇവന്മാർക്ക് മൂത്രശങ്ക വല്ലാതെ കൂടി അങ്ങനെ ഒരുത്തൻ എണീറ്റു മറ്റവനെ കൂടി വിളിച്ചു വേറെ ആരെയും വിളിക്കാതെ രണ്ടെണ്ണം കൂടി മൂത്രം ഒഴിക്കാൻ പുറത്തു പോയി പുറത്തു ഇറങ്ങിയപ്പോൾ ഉണ്ടല്ലോ എടാ നേരം വെളുത്തു പിന്നെ എന്താ ആരും എണീക്കാത്തെ ആ അറിയില്ല നി വാ ഇനി എന്തായലും മുറ്റത്തു കാര്യം സാധിക്കണ്ട നമുക്ക് കുറച്ചു നീങ്ങി പോയി കാര്യം സാധിക്കാം അങ്ങനെ ഇവന്മാര് മുറ്റത്ത് നിന്നും റോഡിലേക്ക് നടന്നു അന്നേരം റോഡിന്റെ (റോഡ്‌എന്നു പറയുന്നത് അന്ന് ടാറിങ് ഒന്നും കഴിഞ്ഞട്ടില്ല ഒരു മൺപാത ) അപ്പൊ റോഡിന്റെ സൈഡിൽ ഒരു ചേട്ടൻ ഇരിക്കുന്നു ആളുടെ വസ്ത്രം ചെളി ഒകെ പുരണ്ട മുണ്ട് മുട്ടിൽ നിന്നും കുറച്ചു ഇറക്കം ഉള്ളു അതിനു പിന്നെ രണ്ടു ചേച്ചിമാർ അവരുടെ വസ്ത്രം റൗക്ക പിന്നെ ആ ചേട്ടൻ എടുത്ത പോലെ ഒരു മുണ്ടും അവരു രണ്ടു പേരും ഒരു മുണ്ട് കുടയുന്നു പിന്നെ ഒരു അഞ്ചോ ആറോ വയസു തോന്നിക്കുന്ന ഒരു കൊച്ചും അങ്ങനെ ഇവന്മാര് ഇതു കണ്ടപ്പോ ഒന്നു ശ്രെദ്ധിച്ചു നോക്കി പിന്നെ വല്യേ കാര്യം ആക്കിയില്ല അതിലെ ഒരു ചേച്ചി ഇവന്മാരെ നോക്കി ഒരു ചിരിയും പാസ്സാക്കി ഇവന്മാര് തിരിച്ചും പിന്നെ നടക്കുമ്പോൾ ഇവരുടെ വർത്താനം അവരുടെ വസ്ത്രങ്ങളെ പറ്റിയുള്ളതായിരുന്നുഇതു വരെ ഇങ്ങനെ ഡ്രെസ്സ് ഉള്ള ആൾക്കാരെ ഇതു വരെ കണ്ടിട്ടില്ലലോടാ ആ ശരിയാണ്‌ ഇവരെ ഇതു വരെ ഇവിടെ എങ്ങും കണ്ടിട്ടും ഇല്ല നമുക്ക് തിരിച്ചു പോകുമ്പോൾ ചോദിക്കാം എന്നും പറഞ്ഞുഅങ്ങനെ മൂത്രം ഒഴിച്ചു തിരിച്ചു നടക്കാൻ തുടങ്ങിതും ചുറ്റിനും ഇരുട്ടായി അടുത്തു നിക്കുന്ന രണ്ടു പേർക്ക് പോലും കാണാൻ പറ്റുന്നില്ല കൂരാകൂരിരുട്ട് ഇവന്മാർക്ക് ഒരു അടി പോലും മുന്നോട്ടു വക്കാൻ പറ്റാതായി വെളിച്ചത്തിൽ ആടി പാടി നടന്നിരുന്ന പിള്ളേര് ഒരു അടി മുന്നോട്ടു വക്കാൻ പറ്റാതെ കരച്ചിൽ ആയി അപ്പോളേക്കും അമ്മേടെ ആങ്ങള ഇവരെ കാണാതെ വീട്ടിൽ അന്വേഷിക്കാൻ തുടങ്ങി വാതിൽ തുറന്നിട്ടിട്ടാണ് രണ്ടു മഹാന്മാരും പോയത് (അമ്മേടെ ആങ്ങളായെ അച്ഛൻ എന്നാണ് വിളിക്കാറുള്ളത്) അപ്പൊ അച്ഛൻ പുറത്തു കടന്നു റോഡിൽ എല്ലാം നോക്കി സമയം രാത്രി 1.30 ആയി പിള്ളേരെ കാണാതെ അച്ഛൻ ഒരുപാട് പേടിച്ചു അവരെ വിളിച്ചു നോക്കി പിന്നെ ആരോ കരയുന്ന ശബ്ദം കേട്ടു കുറച്ചു മുന്നോട്ട് പോയി പിള്ളേര് നിന്നു കരയുവാർന്നു വേഗം അവരെ കൂട്ടി വീട്ടിൽ പോയി പിറ്റേ ദിവസം രണ്ടിനും പൊള്ളുന്ന പനിയായിരുന്നു അപ്പോളാണ് രാത്രിയിൽ അവരു കണ്ട ആളുകളെ പറ്റി പറയുന്നതു എല്ലാവരും നിങ്ങളുടെ തോന്നൽ ആണ് എന്നെല്ലാം പറഞ്ഞു സമാധാനിപ്പിച്ചു എന്നിരുന്നാലും അവന്മാര് കണ്ടു എന്നു തന്നെ ഉറപ്പിച്ചു പറയുന്നു

Leave a Reply