വികൃത രൂപമുള്ള ഒരു തമിഴത്തി

Spread the love

മകന് ഒരു വയസ്സായപ്പോ ഞാനും ഭാര്യയും മോനും , എന്റെ സുഹൃത്തും ഭാര്യയും കുഞ്ഞുമായി കാളഹസ്തി അമ്പലത്തിൽ പോയി.അവിടുന്ന് ചെന്നൈയിൽ ചെന്നു, അവിടെയുള്ള സുഹൃത്തിനെയും അവന്റെ കാമുകിയെയും കാണാനാണ് പോയത്.രാത്രി അവിടെ തങ്ങി രാവിലെ വീട്ടിലേക്ക് വരാനാണ് ഉദ്ദേശംതാമസിക്കാനായി മുറി ബുക് ചെയ്യാൻ ഞാൻ പറഞ്ഞ പ്രകാരം അവൻ 3,4 ഹോട്ടൽസ് നെറ്റ് വഴി കാണിച്ചു , അതിൽ ഒരെണ്ണം എനിക്ക് കുഴപ്പമില്ലെന്നു തോന്നി ബുക്ക് ചെയ്തു. രാത്രി എല്ലാരും കൂടി അടിച്ചു പൊളിച്ചു ഫുഡ് എല്ലാം കഴിച്ചു റൂമിൽ വന്നു.എന്റെ റൂം താഴത്തെ നിലയിലും സുഹൃത്ത് തൊട്ടടുത്ത നിലയിലുമാണ്, സ്റ്റാഫ് എല്ലാരും നമ്മളെ വളരെ കാര്യമായാണ് നോക്കിയത്.ബാത്‌റൂമിൽ കയറിപ്പോ കുറച്ചു നാൾ അടച്ചിട്ട മുറി പോലെതോന്നി. റൂമിന്റെ കർട്ടന്റെ പുറകിലും പൊടി ഉള്ളത് പോലെ തോന്നി.കുറച്ചു നേരം ഭാര്യയുമായി സംസാരിച്ചു പിന്നെ കിടന്നുറങ്ങി. ബെഡ് ലാംപ് ഇട്ടിരുന്നു. ഞാൻ ചുവരോട് ചേർന്നും മോൻ നടുകും ഭാര്യ അറ്റത്തുമായാണ് കിടന്നത്.ഇനിയാണ് കഥ.. കറുത്ത് മെലിഞ്ഞ വികൃത രൂപമുള്ള ഒരു തമിഴത്തി എന്തൊക്കയോ വിളിച്ചു കൂവുന്നത് പോലെയുള്ള സ്വപ്നം.. അവൾ ആദ്യം ഒരു വാഴ ഇല കൊണ്ട് മുഖം മറച്ചിരുന്നു.. അതും എന്റെ മുറിയുടെ അകത്തു..അവൾ എന്റെ കൈക്ക് പിടിച്ചു വലിക്കുന്നു. ഞാൻ എണീറ്റു ,ഒരു തുരുമ്പിച്ച കമ്പി എനിക്ക് തന്ന് ആരെയോ അടിക്കാൻ പറയുന്നു ഞാൻ അടിക്കുന്നു, അടി കൊണ്ട് വീണ ആളുകളുടെ മുഖത്ത് അവൾ കയറി നിന്ന് ചാടുന്നു, അവർ പിടഞ്ഞു രക്തവും മറ്റും ശര്ധിച്ചു മരിക്കുന്നു.എന്റെ സുഹൃത്തിനെയും അടിക്കാൻ പറയുന്നു , ഞാൻ ചെയ്യില്ല എന്ന് പറഞ്ഞപ്പോ അവൾ കുത്തി ഇരുന്ന് മണ്ണ് വാരി എന്റെ നേരെ എറിയുന്നു.തുരുമ്പിച്ച ആ കമ്പി കൊണ്ട് അവളെ ഞാൻ അടിക്കുന്നു . വലിയ ശബ്ദത്തോടെ അവൾ വിളിക്കുന്നു.അപ്പൊ ഞാൻ എണീറ്റു. അൽപ്പം വിയർത്തിരുന്നു.എനിക്ക് നേരെ ഉള്ള clockൽ നോക്കി മണി 3.10.ഇടത്തോട്ട് തിരിഞ്ഞു ഭാര്യയെ നോക്കിയില്ല പക്ഷെ പുള്ളിക്കാരി കട്ടിലിൽ ഇരിക്കുന്നത് കാണാം. മോൻ ചിലപ്പോ രാത്രി എണീറ്റാൽ പുള്ളിക്കാരി എണീറ്റ് ഇരുന്ന് പാൽ കൊടുക്കാറുണ്ട് , അതൊന്നും മൈൻഡ് ചെയ്തില്ല, രാവിലെ എണീറ്റപ്പോൾ ഭാര്യക്ക് ധൈര്യം കൂടുതലായതിനാൽ ഒന്നും പറഞ്ഞില്ല.മുറി ഒഴിയുന്ന നേരം 2 സ്റ്റാഫ് എന്നോട് മുറി എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു. അപ്പൊ എന്തോ എനിക്ക് പന്തികേട് തോന്നി.മുറി ഒഴിഞ്ഞു പ്രതാലും കഴിച്ചു ട്രെയിനിൽ കയറി.എന്തോ പറയുന്ന കൂട്ടത്തിൽ ഈ സ്വപ്നത്തെ പറ്റി പറഞ്ഞു തുടങ്ങി, തമിഴത്തി വലിച്ചു ഏണീപ്പിച്ചത് വരെ..അപ്പൊ കൂട്ടുകാരനും ഭാര്യയും അന്തം വിട്ടു.. അവനും തമിഴത്തെയെ സ്വപ്നം കണ്ടു അവന്റെ കൈയിൽ പിടിച്ചു വലിച്ചപ്പോൾ അവൻ പോയില്ല, അതുകൊണ്ട് അവൾ അവന്റെ മകളെ അടിക്കാൻ ചെന്നു, അവൻ തടയാൻ പിടിച്ചപ്പോൾ അത് തുരുമ്പിച്ച കമ്പി.പിടി വലി കഴിഞ്ഞപ്പോ അവൾ മണ്ണ് വാരി എറിഞ്ഞു.കഥ എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ എന്റെ ഭാര്യ തറപ്പിച്ചു പറയുന്നു അവൾ 3മണിക്ക് എണീറ്റില്ലെന്ന്.

Leave a Reply