മീൻ പിടിക്കാൻ സഹായിച്ച പ്രേതം

Spread the love

എന്റെ വീടിന്റെ പണി നടക്കുന്നതിനാല്‍ ആപ്പാഞ്ചിറ എന്നസ്ഥലത്തു വാടകയ്ക്കു താമസിയ്ക്കുകയാണു കുടുംബം.കുട്ടിക്കാലം മുതലേ മീന്‍പിടിക്കല്‍ എനിക്കൊരുഹോബിയാണു,മഴക്കാലമാണു, വയലിലും,ചെറുതോടുകളിലുമെല്ലാം മീനുകള്‍ നിറഞ്ഞുകയറുന്ന സമയം…അങ്ങിനുള്ള ഒരുദിവസം രാത്രിയില്‍,വലയും സഞ്ചിയും ടോര്‍ച്ചുലെെറ്റുമെല്ലാം എടുത്തു മീന്‍പിടിയ്ക്കുവാനുള്ളതയ്യാറെടുപ്പോടുകൂടി ഞാന്‍ വീട്ടില്‍നിന്നുമിറങ്ങി…വെെക്കം റോഡു റെയില്‍വേ സ്റ്റേഷനു തെക്കുഭാഗത്തായി ,റെയില്‍വേട്രാക്കിനു അടിയിലൂടെ ഒഴുകുന്ന ചെറുതോടാണു എന്‍െറ ലഷൃസ്ഥാനം.റെയില്‍വേയുടെ ഡബിളിംഗ്പണികള്‍ നടക്കുകയാണു…രാത്രി പതിനൊന്നുമണിയോടടുത്തിട്ടുണ്ടാകും,ചെറിയ ചാറ്റല്‍ മഴയും തവളകളുടെ കരച്ചില്‍ശബ്ദവും മാത്രം..പരിസരത്തെങ്ങും വീടുകളോ ആളനക്കമോ ഇല്ലാത്ത സ്ഥലമാണു..കുറെയധികം സമയം വലയും കുത്തിപ്പിടിച്ചു തോട്ടില്‍നിന്നിട്ടും കാരൃമായൊന്നും കിട്ടിയില്ല,നല്ല നിലാവെളിച്ചമുണ്ടു…തിരിച്ചുപോയേക്കാമെന്നു കരുതി തോട്ടില്‍ നിന്നും കയറുമ്പോഴുണ്ടു ഒരാള്‍ ട്രാക്കിലൂടെ നടന്നുവരുന്നു,രക്ഷയൊന്നുമില്ലല്ലെ!,എന്‍െറ അടുത്തേയ്ക്കുവന്ന ആഗതന്‍ എന്നോടു ചോദിച്ചു.അന്‍പതിനടുത്തു പ്രായം വരും,നരകയറിയ തലമുടിയും താടിരോമങ്ങളും..കെെലിമുണ്ടും,മണ്ണിന്‍െറ നിറമുള്ള ഷര്‍ട്ടുമാണുവേഷം,മുൻമ്പെങ്ങും കണ്ടുപരിചയമുള്ളതായി തോന്നിയില്ല,ഞാന്‍ വിചാരിച്ചു;റെയില്‍വേ പണിയ്ക്കുവന്ന വല്ലവരുമായിരിയ്ക്കും….’നിലാവെളിച്ചമുള്ളതുകൊണ്ടാണു മീന്‍ കയറാത്തതു,ആ വലയിങ്ങുതന്നേ,ഞാനൊന്നു നോക്കട്ടെ”,അയാള്‍ എന്‍െറ പക്കല്‍നിന്നും വലയും വാങ്ങി തോട്ടിലേയ്ക്കിറങ്ങി….അത്ഭുതം!,രണ്ടുമൂന്നുതവണ വലപൊക്കിയപ്പോഴേയ്ക്കും സഞ്ചി നിറയെ മീനുകളായി….,കരയിലേയ്ക്കുകയറിയ അയാള്‍ ,വല തിരിച്ചേല്‍പ്പിച്ചുകൊണ്ട് എന്നോടുപറഞ്ഞു;കൂട്ടാന്‍ വയ്ക്കാനുള്ള മീനായില്ലെ,ഇനിയിവിടെ നില്‍ക്കണ്ടാ,പൊയ്ക്കോളൂ…,അയാളുടെ ശബ്ദത്തിനു ഒരുആജ്ഞയുടെ സ്വരമായിരുന്നു..’ചേട്ടന്‍ വരണില്ലെ?’,’ഇല്ല,ഞാന്‍ തെക്കോട്ടാണു,’എന്‍െറചോദൃത്തിനു മറുപടിയായി അയാള്‍ പറഞ്ഞു…മീന്‍സഞ്ചിയും വലയുമൊക്കെയായിഞാന്‍ വടക്കോട്ടുനടന്നു…റെയില്‍വേ സ്റ്റേഷനുസമീപമുള്ള പാലത്തിനു കീഴിലൂടെ നടന്നു പടിഞ്ഞാറേയ്ക്കുതിരിഞ്ഞു മെയന്‍ റോഡില്‍ കയറിവേണം എനിയ്ക്കു വീട്ടിലേയ്ക്കു പോകുവാന്‍.

നടന്നു റെയില്‍ പാലത്തിനടിയിലെത്തുമ്പോഴേയ്ക്കുണ്ടു, അവിടെ ചെറിയൊരാള്‍ക്കൂട്ടം,പോലീസും സ്ഥലത്തുണ്ടു.അടുത്തു കണ്ടയാളോടു ഞാന്‍ വിവരം തിരക്കി,അയാള്‍ പറഞ്ഞു’ഒരുത്തന്‍ വണ്ടിയ്ക്കുഎടവച്ചതാണു’…എപ്പോഴായിരുന്നു സംഭവം?ഒന്നൊന്നരമണിക്കൂറായി….അയാള്‍പറഞ്ഞു…ബോഡികിടന്ന ഭാഗത്തേയ്ക്കുഞാന്‍ചെന്നു…ഇലട്രിക്പോസ്റ്റിനുസമീപം ആണ്  ബോഡികിടക്കുന്നതു…അയാളുടെമുഖത്തേയ്ക്കു ടോര്‍ച്ചടിച്ചുനോക്കിയ ഞാന്‍ ഒരു നിമിഷം സ്തബ്ധനായി പ്പോയി !..മുഖത്തിന്റെ മുൻവശത്തെ പാളി അടർന്നു മുന്നോട്ടു തൂങ്ങി ഒരു മുഖം മൂടി പോലെ തോന്നി .ഏതാനും നിമിഷങ്ങള്‍ക്കു മുൻമ്പു എനിയ്ക്കു മീന്‍ പിടിച്ചുതന്നിട്ടു തെക്കോട്ടുപോകുന്നുവെന്നു പറഞ്ഞ അതേയാള്‍….അതേ വേഷം!,ദാഇവിടെ ഒന്നരമണിക്കൂര്‍മുമ്പുകടന്നുപോയ ട്രയിന്‍ തട്ടി മരിച്ചുകിടക്കുന്ന അതേ ആളുതന്നെയാണല്ലൊ പത്തുമിനിട്ടുമുമ്പു എനിയ്ക്കു മീന്‍ പിടിച്ചുതന്നതു?ആകപ്പാടെ ഒരു എരിപൊരി സഞ്ചാരം….കാണുന്നതു സ്വപ്നമാണൊ!സംശയനിവൃത്തിയ്ക്കായി ഞാന്‍ സഞ്ചിതുറന്നുനോക്കി,അയാള്‍ പിടിച്ചുതന്ന മീനുകള്‍ ജീവന്‍പോകാതെ സഞ്ചിയ്ക്കുള്ളിലുണ്ടു….ഇപ്പോഴും ഓർക്കുമ്പോൾ ഉൽകിടിലം – മൂല കഥക്ക് കടപ്പാട്

Leave a Reply