മനുഷ്യ രൂപമുള്ള ഒരു പ്രകാശം

Spread the love

എനിക് 10 വയസ്സ് ആയി കാണും. അച്ഛൻ ഗൾഫിൽ ആയിരുന്നത് കൊണ്ട് വീട്ടിൽ ഞാനും പെങ്ങന്മാരും അമ്മയും മാത്രമേ ഉള്ളു. എന്റെ കുട്ടി കാലത് ഞാൻ അമ്മയുടെ കൂടെ മാത്രമേ കിടക്കാറുള്ളൂ.ഞാനും അമ്മയും പായ വിരിച് നിലത്താണ് കിടന്നിരുന്നത്. പെങ്ങന്മാർ മറ്റൊരു റൂമിലും. സാധാരണ ഞാൻ ഉറങ്ങിയാൽ രാവിലെ ആകാതെ ഉണരാറില്ല. ഞങ്ങൾ കിടക്കുന്ന റൂമിൽ നിന്നും പുറത്തിറങ്ങിയാൽ ഒരു ഹാൾ ആണ്. പിന്നെ ഓപ്പോസിറ്റ് ഒരു റൂമും ഉണ്ട്. സാധാരണ പോലെ ഒരു ദിവസം ഞാൻ അമ്മയുടെ അടുത്തു കിടന്നുറങ്ങി. അർധ രാത്രി ഞാൻ ഉണർന്നു. വേനൽ കാലം ആയിട്ട് പോലും ശരീരം വിറക്കുന്ന പോലെ തണുത്ത കാറ്റ് എന്റെ ശരീരത്തിലൂടെ കടന്നു പോകുന്ന പോലെ തോന്നി. എന്റെ കയ്യെത്തുന്ന ദൂരത് ‘അമ്മ ഉണ്ടെങ്കിലും എനിക് അനങ്ങാൻ കഴിയുന്നില്ല. ഞാൻ ഹാളിലേക്ക് നോക്കി കണ്ണു തുറന്ന് കിടന്നു. ഓപ്പോസിറ്റ് ഉള്ള റൂമിൽ എന്തോ ഒരു വെളിച്ചം ഉള്ള പോലെ തോന്നി. ഞാൻ അങ്ങോട് തന്നെ നോക്കി കണ്ണു തുറന്ന് കിടന്നു. ‘അമ്മ നല്ല ഉറക്കം ആണ്. ഞാൻ അങ്ങോട് നോക്കി കിടക്കുന്ന സമയത്തു ആ റൂമിന്റെ തുറന്നു കിടക്കുന്ന വാതിലിന്റെ അടുത്തേക്ക് റൂമിന്റെ അകത്തു നിന്നും മനുഷ്യ രൂപം തോന്നുന്ന ഒരു പ്രകാശം പതുക്കെ ഒഴുകി വന്നു നിൽക്കുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു കവിളിലൂടെ ഒഴുകാൻ തുടങ്ങി. കരയാൻ ശ്രമിച്ചിട്ടും ശബ്ദം പുറത്തു വരുന്നില്ല. ആ രൂപം എന്നെ നോക്കി വാതിലിന്റെ അടുത്തു നിൽക്കുന്നു. എനിക് ഒന്നു അനങ്ങാൻ പോലും പറ്റുന്നില്ല. പക്ഷെ ‘അമ്മ എന്ന സത്യം ചിലപ്പോൾ അത്ഭുദം ആണ്.എങ്ങനെയാണെന്ന് അറിയില്ല. ‘അമ്മ പെട്ടെന്ന് ഉണർന്നു. എന്നെ കെട്ടിപ്പിടിച്ചു. ‘അമ്മ യുടെ കയ്യിൽ എന്റെ കണ്ണുനീർ ആയപ്പോൾ ‘അമ്മ എന്നോട് ചോദിച്ചു.എന്തു പറ്റി എന്റെ കുട്ടിക് എന്നു. ‘ഞാൻ അപ്പോൾ കൈ ആ റൂമിന്റെ വാതിലിന്റെ അവിടേക്കു ചൂണ്ടി കാണിച്ചു. അപ്പോഴും എന്റെ ശബ്ദം പുറത്തു വരുന്നില്ല. ‘അമ്മ തൊട്ടടുത്തു വച്ച ടോർചു എടുത് അങ്ങോട് അടിച്ചു നോക്കി. എന്നിട് പറഞ്ഞു അവിടെ ഒന്നും ഇല്ലല്ലോ എന്നു. എന്നിട് എന്നോട് നന്നായി പ്രാർത്ഥിച്ചു കിടക്കാൻ പറഞ്ഞു. ഞാൻ അന്ന് കണ്ടത് 15 വർഷം കഴിഞ്ഞിട്ടും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. മനുഷ്യ രൂപമുള്ള ഒരു പ്രകാശം.എന്നെ തന്നെ നോക്കി നിൽക്കുന്നത്. ചിലപ്പോൾ ഒരു തോന്നൽ ആകാമെന്ന് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും തോന്നാലിനു ഇത്ര വ്യക്തമായ ഒരു രൂപം ഉണ്ടാകുമോ ?

Leave a Reply