ഉഢായിപ്പ് പരിപാടി മാത്രം

Spread the love

ഇന്നലെ രാത്രി ഒരു സംഭവം ഉണ്ടായി നൈസ് സീൻ ആണ് പക്ഷേ അതിലൂടെ ഞാൻ പുതിയ ഒരു പാഠം പഠിച്ചു ഇന്നലെ വർക്ക് കഴിഞ്ഞ് രാത്രി 1: AM ആയപ്പോൾ റൂമിൽ എത്തി. മിനിയാന്ന് രാത്രി സേവന വാരം ആയിരുന്നു റൂമൊക്കെ അടിച്ചു വാരി ക്ലിൻ ആക്കിയതിനാൽ സഹമുറിയന് ഭയങ്കര ജലദോഷവും തുമ്മലും ശ്വാസം മുട്ടും ആയിരുന്നു അവൻ ഭക്ഷണം പോലും കഴിക്കാതെ ഉറങ്ങാൻ കിടന്നു ഞാൻ പതുക്കെ പണികളൊക്കെ തീർത്ത് റൂമിൽ എത്തി നമ്മുടെ facebook 󰀀 ഗ്രൂപ്പിലെ പോസ്റ്റ്കൾ നോക്കി ഓരോന്ന് വായിച്ച് നൈസ് ആയി പേടിയായി തുടങ്ങി പേടി കാരണo റൂമിലെ ലൈറ്റ് ഓണാക്കി ആയിരുന്നു പോസ്റ്റ് വായന എന്റെ ഈ പ്രവർത്തി കാരണം സഹ മുറിയന് ഉറങ്ങാൻ സാധിക്കുന്നുണ്ടായിരുന്നില്ല അവസാനം ലൈറ്റ് ഓഫ് ചെയ്യടാ എനിക്കു ഉറങ്ങാൻ സാധിക്കുന്നില്ല എന്ന് മാന്യമായ രീതിയിൽ അവന്റെ വായിൽ നിന്നും കേട്ടപ്പോൾ ഞാൻ ലൈറ്റ് ഓഫ് ചെയ്ത് ഹാളിൽ ചെന്നിരുന്നു സമയം ഒരു 2: AM ആയിക്കാണും എനിക്ക് നൈസായി സിഗരറ്റ് വലിക്കാൻ മുട്ടി സിഗരറ്റ് എടുത്ത് ലൈറ്റർ അന്വോഷിച്ചപ്പോൾ മരുന്നിനു പോലും ഒരണ്ണം കാണാനില്ല അപ്പോളേക്കും പേടി നല്ല ഒരു ലെവലിൽ എത്തിയിരുന്നു അത് കാര്യമാക്കാതെ ഞാൻ നേരെ Flat ന്റെ പുറത്തിറങ്ങി അവിടെ FlRE HOSE BOX ന്റ മുകളിൽ LlGHTER വയ്ക്കുന്ന പതിവുണ്ട് ആ BOX ന്റെ മുകളിൽ തപ്പി സാധനം കിട്ടി സിഗരറ്റ് കത്തിച്ച് രണ്ട് പുകയെടുത്ത് അങ്ങനെ നിക്കുമ്പോൾ കോണിപ്പടി കയറി ഒരു പൂച്ച മുകളിലേക്കു വരുന്നു ഒരു ചെകുത്താൻ പിടിച്ച പോലത്തെ മുഖമായിരുന്നു അതിന്റെ അത് എന്റെ അരികിൽ എത്തി എന്നെ രൂക്ഷമായി ഒന്നു നോക്കി ഈ പൂച്ചയെ തന്നെ മുൻപൊരിക്കൽ ഇതേ പോലൊരു സമയത്ത് ഞാൻ കണ്ടിട്ടുണ്ട് നല്ല കാറ്റും വീശുന്നുണ്ട് അത്ര പന്തിയല്ല എന്ന് തോന്നിയപ്പോൾ ഞാൻ ഓടി അകത്ത് കയറി വാതിലടച്ചു നേരെ റൂമിൽ വന്നു കിടന്നു സഹമുറിയൻ മച്ചാൻ നല്ല ഉറക്കം എനിക്കാണേൽ പേടിച്ചിട്ട് ഉറക്കം വരുന്നും ഇല്ല റൂമിൽ ആണേൽ നല്ല ഇരുട്ടും ഞാൻ വീണ്ടും ഫോൺ എടുത്ത് പേടി പോകാൻ TROLL വായന തുടങ്ങി പക്ഷെ അപ്പോളേക്കും ഭയം എന്റെ ബോധ മനസ്സിലും ഉപബോധമനസ്സിലും ബിയർ ബോട്ടിൽ പൊട്ടിച്ച പോലെ നുരഞ്ഞ് പൊന്തി പണ്ടാരമടങ്ങിയിരുന്നു കട്ടിയുള്ള കമ്പിളി പുതപ്പിലൊക്കെ ആരോ പിടിച്ച് അമർത്തുന്നതു പോലെ പുതപ്പ് ശരീരത്തിൽ തട്ടുമ്പോൾ ആരോ അമർത്തുന്ന പോലെ എല്ലാം അനുഭവപ്പെട്ടു അവസാനം പ്രേതങ്ങൾ കേൾക്കണമെങ്കിൽ കേൾക്കട്ടെ എന്ന് കരുതി തൊട്ടു പോകരുത് എന്നെ ദയവായി ശല്യപ്പെടുത്താതെ പോകൂ എനിക്കു നിങ്ങളെ ഒന്നും കാണണ്ട എന്ന് വരെ പറഞ്ഞു ആ മൂടിൽ അങ്ങനെ ഇരിക്കുമ്പോൾ പെട്ടന്ന് ഒരു ചിരി കേട്ടു ഒരു പെണ്ണ് ചിരിക്കുന്നതു പോലെ തന്നെയാണ് തോന്നിയത് ഫോണിലെ വെളിച്ചത്തിൽ നിന്ന് കണ്ണെടുത്ത് നോക്കിയപ്പേൾ നല്ല ഇരുട്ടിൽ ഞാൻ നോക്കുന്നിടത്തെല്ലാം പുക പോലെ വെളുത്ത രൂപങ്ങൾ എന്റെ കിളിയും പച്ച ജിവനും എല്ലാം കൂടി ഒരുമിച്ച് പറ പറന്നു ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു പിന്നെ വീണ്ടും തുറന്നപ്പോൾ രൂപങ്ങളുടെ കട്ടി കുറഞ്ഞു കണ്ണ് ഇറുക്കി നന്നായി അടച്ച് തുറന്നപ്പോൾ ഒരു പിണ്ണാക്കും ഇല്ല എനിക്കാണേൽ ഫോണിൽ കുത്തിപ്പിടിച്ചിരുന്നതിനാൽ നല്ല കണ്ണ് വേദനയും നോക്കുമ്പോ സഹമുറിയൻ എണീറ്റു എനിക്ക് സമാധാനമായി ഞാൻ BATHROOM ൽ പോയി കണ്ണ് കഴുകി വീണ്ടും ചെന്ന് കിടന്നു എനിക്ക് ചെറിയ ഒരു സംശയം ഇനി ഫോണിൽ കളിച്ച് കണ്ണ് BULB 💡ആയ കാരണം അങ്ങനെ തോന്നിയതാണോ എന്ന് ഞാൻ അത് പരീക്ഷിക്കാൻ വേണ്ടി വീണ്ടും ഫോണിൽ കളി തുടങ്ങി പെട്ടന്ന് ഫോൺ മാറ്റി റൂമിൽ നോക്കിയപ്പോൾ വീണ്ടും രൂപങ്ങൾ അപ്പോൾ ആണ് എനിക്ക് ആശ്വാസമായത് സംഗതി പ്രേതവും ഭൂതവും മണ്ണം കട്ടയും ഒന്നും അല്ല ഇരുട്ടത്തിരുന്ന് കണ്ണിന് നല്ല STRESS ഉം STRAIN ഉം ഒക്കെ കൊടുത്ത് ഫോണിൽ കളിച്ചിരുന്ന് കണ്ണ് BULB 💡 ആയതാണ് ഫോണിലെ കളി കൂടി കണ്ണ് FUSE ആകാറായി എന്നാ തോന്നുന്നത് പിന്നെ മനസു നിറയെ പ്രേത ചിന്തകൾ കൂടി ആയപ്പോൾ ഉപബോധമനസ്സിന്റെ പ്രതിഫലനമായിരുന്നു ഈ രൂപങ്ങൾ ഒരു വിധം ആൾക്കാരും പ്രേതങ്ങളെ കണ്ടു എന്ന് പറയുന്നത് ഇങ്ങനെയൊക്കെ ആണ് ഭയവും പേടിപ്പെടുത്തുന്ന ചിന്തകളുo നമ്മളുടെ കണ്ണിനെ ചില സമയങ്ങളിൽ ഇതുപോലുള്ള മായ കാഴ്ച്ചകൾ കാണിക്കുന്നു അത് ഉപബോധ മനസ്സിന്റെ പ്രേരണയാണ് പിന്നെ ഞാൻ കണ്ട പൂച്ചയുടെ കാര്യം അത് FLAT ലെ സ്ഥിരം സന്ദർശകനാണ് FooD WEAST തിന്നാൻ വരുന്നതാണ് പിന്നെ പെണ്ണ് ചിരിച്ച ശബ്ദം കേട്ടത് അത് സഹമുറിയൻ ഉറക്കത്തിൽ ചിരിച്ചതാണ് എല്ലാം നമ്മുടെ അനാവശ്യ ചിന്തകൾ വരുത്തി വെക്കുന്ന ഉഢായിപ്പ് പരിപാടി മാത്രം ആണ്

Leave a Reply