മാമന്മാരെ കാണാൻ യോഗം ഉണ്ടായി

Spread the love

എന്റെ ചങ്ക് ബ്രോ യുടെ അമ്മയുടെ അനിയന്മ്മാർ രണ്ടുപേരു അവരുടെ ചെറുപ്പത്തിൽ പത്രകെട്ടുകൾ എടുക്കാൻ പോകുമായിരുന്നു പത്രകെട്ടുകൾ എടുക്കുവാൻ തൃശൂർ പോണം അന്ന് അവർ തൃപ്രയാർ കിഴക്കേ നടയിൽ ആണ് താമസിച്ചിരുന്നത് മെയിൻ റോഡിൽ ആണ് വണ്ടി വരിക അവിടെ നിന്നും കുറച്ചു അധികം നടക്കാൻ ഉണ്ട് വീട്ടിലേക്കു ആ വഴിയിൽ ആണ് നമ്മുടെ വല്യേട്ടൻ പടം ഷൂട്ട്‌ ചെയ്ത മന ആ മനയൊക്കെ ഇപ്പൊ ആരും ശ്രദ്ധിക്കാൻ ഇല്ലാതെ ഒരു പരിവമായി കിടക്കുകയാണ് അന്ന് പക്ഷെ നല്ല അടിപൊളി ആയിരുന്നു ഒരു ദിവസം അവര് രണ്ടു പേരും പത്രകെട്ടു എടുത്തു ഒരു 2:30 am ആയപ്പൊളേക്കും തൃപ്രയാർ കിഴക്കേ നടയിൽ എത്തി നല്ല ഇരുട്ടാണ്‌ അന്ന് ഇന്നത്തെ പോലെ മൊബൈൽ ഒന്നും ഇല്ലല്ലോ ഒരു പെൻടോർച്ച് ഉണ്ട് ഒരാളുടെ കയ്യിൽ അതും അടിച്ചാണ് നടപ്പ് രണ്ടുപേർക്കും നല്ല പേടി ഉണ്ട് ആ പരിസരത്ത് ആണെങ്കിൽ ഒരു മനുഷ്യ കുഞ്ഞില്ല street Light ഉം ഇല്ല അമ്പലത്തിൽ വെടിപൊട്ടി കഴിഞ്ഞാണെങ്കിൽ മനയിലെങ്കിലും ആരേലും എനിക്കുമായിരിന്നു എന്നൊക്കെ പറഞ്ഞു അങ്ങനെ നടന്നു മനയുടെ side ൽ എത്താറായപ്പോൾ പെട്ടന്ന് ഭയങ്കരമായ പട്ടികുര ആകെ പേടിച്ചുപോയ അവർ നോക്കുമ്പോൾ മുമ്പിലൂടെ കുറച്ചു നീങ്ങി മനയുടെ പരിസരത്ത് നിന്നും ആരോ നടന്നു വരുന്നു നോക്കുമ്പോൾ വെളുത്ത സാരി ഉടുത്ത ഒരു കണ്ടാൽ നമ്പൂതിരി ആണെന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി ആയ അമ്മയും കൂടെ ഒരു ഷർട്ട്‌ ഇടാതെ ഒരു ഒറ്റമുണ്ടു മാത്രം ഉടുത്ത ഒരു 8 ഒ 9ഒ വയസ്സു തോന്നിക്കുന്ന കുട്ടിയും ഉണ്ട് അമ്മയുടെ തോളിൽ തോർത്ത്‌ പോലെ ഉള്ള ഒരു തുണി കിടക്കുന്നു ഒരു കയ്യിലും എന്തോ പിടിച്ചിട്ടുണ്ട് അമ്മയുടെ കൈ പിടിച്ചു കൊച്ചു സ്വല്പം പുറകിലാണ് നടകുന്നത് രണ്ടുപേരും പക്ഷെ ഒന്നും മിണ്ടുന്നില്ല കുറച്ചു നടന്ന അവർ പതുക്കെ മനയുടെ അടുത്തായി ഉള്ള കുളത്തിലേക്ക്‌ പോകുന്നത് കണ്ടു ഒരാള് പറഞ്ഞു കൊച്ചിനെ കുളിപ്പിക്കാൻ കൊണ്ട് പോകുകയായിരിക്കും എന്ന് പക്ഷെ മറ്റേ ആളു പറഞ്ഞു അമ്പലത്തിൽ വെടി പൊട്ടിയിട്ടില്ല സമയം 2:30 Am കഴിഞ്ഞതേ ഉള്ളൂ കൊച്ചു മാമന്മാർ അവര് പോകുന്നത് വ്യക്തമായി കണ്ടതാണ് റോഡ്‌ അരികിൽ കുറച്ചു മാറിയാണ് കുളം പക്ഷെ കുളത്തിലേക്ക് നോക്കിയപ്പോൾ ആരെയും കാണാനില്ല വെള്ളത്തിന്റെ അനക്കം പോലും ഇല്ല പെട്ടന്ന് വീണ്ടും ഭയങ്കര പട്ടികുര കെട്ടു തുടങ്ങി പിന്നെ രണ്ടാമത് ഒന്നും ആലോചിച്ചില്ല രണ്ടുപേരും കൂടി ഓടി വീട്ടിൽ എത്തി അന്ന് ഓടിയ കാരണം ഇന്നു ചങ്ക് ബ്രോ ക്കു മാമന്മാരെ കാണാൻ യോഗം ഉണ്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ

Leave a Reply