റുമേനിയായിലെ ബസിയു എന്ന പ്രേതവനം

നിഗൂഢവും അജ്ഞാതവുമായ പ്രതിഭാസങ്ങൾ കൊണ്ട് കുപ്രസിദ്ധമാണ് റൊമാനിയയിലെ ഹോയ ബസിയു കാടുകള്‍. അസാധാരണമായ നിരവധി സംഭവങ്ങളെ തുടര്‍ന്നാണ് ബസിയു കാടുകള്‍ ലോകശ്രദ്ധയിലേക്ക് വരുന്നത്. റുമാനിയക്കാര്‍ക്ക് നേരത്തെ പരിചിതമായിരുന്നെങ്കിലും 1968ല്‍ ഈ കാടുകളില്‍ നിന്നും എടുത്ത പറക്കും തളികയുടെ ചിത്രത്തോടെയാണ് ബസിയു ലോകപ്രസിദ്ധമാകുന്നത്. ബസിയുവില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സന്ദര്‍ശകരുടെ ഉപബോധമനസിലുള്ള ഭയം പോലും മറനീക്കി പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്. കാട്ടിലെ മരങ്ങള്‍ തമ്മില്‍ ഉരയുന്ന ശബ്ദം മറ്റേതോ ലോകത്തുനിന്നും വരുന്നതുപോലെയാകും അനുഭവപ്പെടുക. ഈ കാട്ടിലെത്തുന്ന ഓരോരുത്തരും മറക്കാനാത്ത അനുഭവങ്ങളുമായിട്ടായിരിക്കും മടങ്ങുക. ബസിയു കാട്ടില്‍ കയറാന്‍ ധൈര്യം കാണിച്ച പലര്‍ക്കും ഛര്‍ദ്ദിയും തലവേദനയും അനുഭവപ്പെട്ടിട്ടുണ്ട്. ഇതില്‍ ഗവേഷകരും സഞ്ചാരികളും ധൈര്യം തെളിയിക്കാന്‍ കയറിയവരുമെല്ലാമുണ്ട്. ചിലര്‍ക്ക് […]

Read more

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍

തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍,മാനസിക സമ്മര്‍ദ്ദമേറുമ്പോള്‍, എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമല്ലേ വീടുകള്‍. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? നിങ്ങളുടെ വീട്ടിലെയും നിങ്ങളുടെയും നെഗറ്റീവ് എനർജി എങ്ങനെ മാറ്റാം.  വീടിനുള്ളിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകണമെന്നല്ലേ നമ്മളുടെ എല്ലാം ആഗ്രഹം. എന്നാൽ വീടിനുള്ളിൽ നെഗറ്റിവ് എനർജി ഉണ്ടായാൽ അത് നമ്മുടെ സന്തോഷത്തെ ഹനിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.അത് നമ്മുടെ ആന്തരിക വൈകാരികതലത്തെ സാരമായി ബാധിക്കും.എന്താണ് നെഗറ്റീവ് എനര്‍ജി? ഒരു പ്രത്യേക എനര്‍ജി […]

Read more

ആരാണ് സാത്താന്‍

ആരാണ് സാത്താന്‍? അവന്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്? അവന്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്? ഒരു സാധാരണ വ്യക്തിയെ പലവട്ടം ചിന്താകുലനാക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുള്ള ചോദ്യങ്ങളില്‍ ചിലതാകും ഇവ. ഇരുട്ടിലെവിടെയോ മറഞ്ഞുനില്‍ക്കുന്ന ഒരു ഭീകരരൂപിയാണു സാത്താനെന്നു ധരിച്ചിരുന്ന കുട്ടിക്കാലമാണു പലര്‍ക്കുമുള്ളത്. കേട്ടറിഞ്ഞതും വായിച്ചു കേട്ടതുമായ കഥകളൊക്കെയാണ് ഇത്തരം ചിത്രങ്ങള്‍ നമ്മുടെ മനസില്‍ കോറിയിട്ടത്. എന്നാല്‍, സാത്താന്‍ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. രാത്രികളില്‍ പതുങ്ങിയെത്തുന്ന ഭീകരരൂപിയോ ഏകാന്തതയില്‍ തേടിയെത്തുന്ന അമാനുഷികനോ കായികമായി മനുഷ്യനെ നേരിടുന്ന പ്രതിയോഗിയോ ഒന്നുമല്ല സാത്താന്‍. ലോകത്തില്‍ നന്മയും തിന്മയുമുണ്ട്, നന്മ ദൈവത്തില്‍നിന്നു വരുന്നു, തിന്മ സാത്താനില്‍നിന്നും. വളരെ ലളിതമായി വിശദീകരിച്ചാല്‍ മനുഷ്യനെ തിന്മയിലേക്കു നയിക്കുന്ന പ്രേരകശക്തിയാണു സാത്താന്‍ എന്നു […]

Read more

കോഴഞ്ചേരി പുല്ലാട് പ്രേതമിറങ്ങി

കോഴഞ്ചേരിയില്‍ പ്രേതമിറങ്ങി!..അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം !വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു.ഞെട്ടിവിറച്ച് വഴി യാത്രക്കാര്‍ ?അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം സത്യമെന്ത് ?വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു.അര്‍ധരാത്രിയില്‍ റോഡരുകില്‍ നില്‍ക്കുന്ന വെളുത്തരൂപം വാഹനങ്ങളെത്തുമ്പോള്‍ റോഡിനു കുറുകെ പായുന്നു ആ രൂപത്തിന് പിന്നില്‍ എന്താണ് ?.ഒറ്റയ്ക്ക് രാത്രിയില്‍ സഞ്ചരിക്കുന്നവരെ പേടിപ്പിച്ച് പിടിച്ചുപറി നടത്തുകയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നാണ് യാത്രക്കാരുടെ സംശയം.രാത്രി ഒരുമണിയോടടുത്താണ് രൂപം കവലയില്‍ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കുകളെത്തിയപ്പോള്‍ എസ്.ബി.ടി.ക്ക് എതിര്‍വശത്തെ കടത്തിണ്ണയില്‍നിന്നാണ് പ്രത്യേക ശബ്ദമുണ്ടാക്കി വെള്ളരൂപം ഓടിയത്. തല മുഴുവന്‍ വെളുത്ത തുണിയിട്ട് […]

Read more

ഡിബുക്ക് ബോക്സ്

അടുത്തിടെ ഇറങ്ങിയ എസ്ര എന്ന ചലച്ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ചർച്ചാവിഷയമായ ഒന്നാണ് dybukk box. ജൂതമത വിശ്വാസപ്രകാരം ഗതികിട്ടാതെ മരണമടഞ്ഞ ജൂതന്റെ ആത്മാവിനെ വിളിക്കുന്ന പേരാണ് ഡിബുക്ക്. ഡിബുക്ക് എന്ന ഹീബ്രു വാക്കിന് മലയാളത്തിൽ “വിടാതെ പിടിച്ചിരിക്കുന്നത്” എന്നതാണ് തർജ്ജിമ. ഇത്തരം ആത്മാക്കളെ അടക്കം ചെയ്തു എന്ന് വിശ്വസിക്കുന്ന വൈൻ പെട്ടികളെയാണ് ഡിബുക്ക് ബോക്സ് എന്ന് വിളിക്കുന്നത്. ഒരിക്കൽ ഈ ആത്മാക്കളെ സ്വതന്ത്രരാക്കിയാൽ അത് ഒരു ശരീരത്തിലേക്ക് (Host body) പ്രവേശിക്കുകയും, ആ ആത്മാവിന്റെ ലക്ഷ്യത്തിനായി ആ ശരീരത്തെ ഉപയോഗിക്കുകയും, ആവിശ്യത്തിന് ശേഷം ആ ശരീരം […]

Read more

പ്രേതത്തെ ‘വിളിച്ചുവരുത്തിയ’ കുട്ടികള്‍ ആശുപത്രിയില്‍

ചാര്‍ലി ചാര്‍ലി ഗെയിം വ്യാപിക്കുന്നു പ്രേതത്തെ ‘വിളിച്ചുവരുത്തിയ’ കുട്ടികള്‍ ആശുപത്രിയില്‍!-ഓജോബോര്‍ഡിന്റെ മാതൃകയില്‍ രണ്ടു പെന്‍സില്‍ ഉപയോഗിച്ച്‌ പ്രേതത്തെ “വിളിച്ചുവരുത്തി”യ കുട്ടികളെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്കുണ്ടായതു “കൂട്ട ഉന്മാദാവസ്‌ഥ”യാണെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. “ചാര്‍ലി ചാര്‍ലി” എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ അടുത്തിടെ പ്രചരിച്ച പ്രേതവിളി കൊളംബിയയില്‍ കുട്ടികള്‍ക്കിടയില്‍ വ്യാപകമാണ്‌.രണ്ടു പെന്‍സിലുകള്‍ വെള്ളക്കടലാസിനു പുറത്തു തിരശ്‌ചീനമായി തുലനം ചെയ്‌തു നിര്‍ത്തും. കടലാസില്‍ ശരി, തെറ്റ്‌ എന്നിങ്ങനെയുള്ള ഉത്തരങ്ങള്‍ നേരത്തേതന്നെ എഴുതും. തുടര്‍ന്ന്‌ “ചാര്‍ലി”യെന്ന പ്രേതത്തോടു ചോദ്യങ്ങള്‍ ചോദിക്കും. ചാര്‍ലിയുടെ ഉത്തരമെന്താണോ ആ ദിശയില്‍ പെന്‍സില്‍ ചലിക്കുമെന്നാണ്‌ […]

Read more

കരിയാട് വളവിൽ പ്രേതം

എറണാകുളം ജില്ലയിൽ പ്രേത ശല്യം ഉണ്ടെന്നു കരുതുന്ന പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങൾ ആണ് ഒന്ന് എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരിക്ക് സമീപം കരിയാട് ഉള്ള വളവ്, രണ്ടു മംഗലശ്ശേരി പാലം .ഈ രണ്ടു സ്ഥലങ്ങളിലും വാഹനങ്ങളിൽ കടന്നു പോകുമ്പോൾ ചില വൈബ്രേഷന്സ് ഉള്ളതായി അനുഭവസ്ഥർ പറയുന്നുണ്ട് .യുക്തിവാദികൾ ഒരു പക്ഷെ കണ്ണും അടച്ചു നിഷേധിച്ചേക്കാം , അവിടെ ഉള്ള റോഡുകളുടെ പ്രത്യേകത കാരണം ആണ് ആ ഭാഗത്തു അപകടങ്ങൾ കൂടുതൽ നടക്കുന്നതെന്ന് …ആ പറഞ്ഞത് കുറച്ചെങ്കിലും ശരിയും ആണ് .നാഷണൽ ഹൈവേ പുതുതായി എടുത്തപ്പോൾ ആണ് […]

Read more