Review Horror Movie Unfriended

കഴിഞ്ഞ ദിവസം Unfriended എന്ന ഒരു സിനിമ കാണാന്‍ ഇടയായി. ഒരു കൂട്ടം സുഹൃത്തുക്കള്‍ ചാറ്റ് ചെയ്യുന്നതിനിടയില്‍ അവരുടെ മരിച്ചു പോയ(ആത്മഹത്യ) ഒരു സുഹൃത്തിന്റെ ഐഡി ഓണ്‍ലൈന്‍ ആയി എല്ലാവര്‍ക്കും മെസ്സേജ് അയക്കുന്നതും തുടര്‍ന്ന് അരങ്ങേറുന്ന ഭയാനകസംഭവങ്ങളും ആണ് ഈ സിനിമയിലെ ഇതിവൃത്തം . ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ് ഈ സിനിമയില്‍ കാണിച്ചതിന് സമാനമായ ഒരു സംഭവം എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ ഫേസ്ബുക്കില്‍ സജീവമായ എനിക്ക് അപരിചിമായ ഒരു ഫ്രണ്ട് റിക്വെസ്റ്റ് വന്നു. അറിയാത്തവരെ ആഡ് ചെയ്യാന്‍ കഴിയില്ലാത്തത് കൊണ്ട് ആ റിക്വെസ്റ്റ് ഞാന്‍ ഡിലീറ്റ് ചെയ്തു. പക്ഷെ രണ്ട് ആഴ്ചകള്‍ക്ക് ശേഷം എനിക്ക് […]

Read more

ആയുഷ്കാലം എന്ന സിനിമയുടെ കഥ

കമൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആയുഷ്കാലം. മുകേഷും, ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണ്. 1990-ൽ പുറത്തിറങ്ങിയ ഗോസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രമാണ് ഇതിന്റെ ആധാരം. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ബെഞ്ചമിൻ ബ്രൂണോ എന്ന ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്ക് നൽകി.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ. ഹൃദയ മാറ്റ ശസ്ത്രക്രിയയും അതെതുടർന്ന് ഹൃദയ സ്വീകരിച്ച ചെറുപ്പക്കാരനിൽ സംഭവിച്ച മാറ്റങ്ങളും ആണ് […]

Read more

The Sixth Sense / ദി സിക്സ്ത്ത് സെൻസ് (1999)

മനോജ് നൈറ്റ് ശ്യാമളൻ എഴുതി സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് ദി സിക്സ്ത്ത് സെൻസ് (The Sixth Sense). ബ്രൂസ് വില്ലിസ്, ഹാലി ജോയൽ ഓസ്മെൻറ് , ടോണി കോളിറ്റ് എന്നിവർ അഭിനയിച്ച സിക്സ്ത്ത് സെൻസ് ഏറെ നിരൂപകപ്രശംസ പിടിച്ചു പറ്റിയതും സാമ്പത്തികവിജയം നേടിയതുമായ ചിത്രമാണ്.ഈ ചിത്രത്തിനു സംവിധായകന്റേതുൾപ്പടെ ആറ് അക്കാഡമി അവാർഡ്(ഓസ്കർ) നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.മലയാളിയായ ശ്യാമളൻ ഇരുപതു വർഷം മുൻപ് ആദ്യമായി സംവിധാനം ചെയ്ത ദി സിക്‌സ്ത് സെൻസ് ഏറ്റവും അധികം കളക്ഷൻ നേടുന്ന ആറാമത്തെ സിനിമയായിരുന്നു. 6 ഓസ്‌കർ […]

Read more

The Conjuring 2 നിരാശപ്പെടുത്തില്ല

അമാനുഷിക കഥാപാത്രങ്ങള്, പ്രേതങ്ങള്, ആത്മാക്കള് എന്നിവ വിഷയമാകുന്ന സിനിമകളും നോവലുകളും എന്നും ജനപ്രിയങ്ങളാണ്. ജീവിതത്തില് അനുഭവപ്പെടാത്തതോ അറിയാത്തതോ അല്ലെങ്കില് കേട്ടറിവു മാത്രമോ ഉള്ള കാര്യങ്ങള് വെള്ളിത്തിരയില് ഒരു രണ്ട് മണിക്കൂറെങ്കിലും ദൈര്ഘ്യത്തില് കാണാന് പൈസ മുടക്കിയെത്തുന്നത് പ്രേക്ഷകരുടെ ജിജ്ഞാസയ്ക്കുള്ള തെളിവാണ് .2013 ല് ഇറങ്ങിയ ദ കണ്ജ്യുറിങ്ങിന്റെ രണ്ടാം പതിപ്പായ ദ കണ്ജ്യുറിങ് – 2 യും യഥാര്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ്ഒരുക്കിരിയിരിക്കുന്നതെന്നാ അണിയറ പ്രവര്ത്തകര് അവകാശപ്പെടുന്നത് . സിനിമ അവസാനിക്കുമ്പോള് അതിന് തെളിവുകളായി ചില സംഭവങ്ങളും അവയെ സംബന്ധിച്ച ചിത്രങ്ങളും നിരത്തി പ്രേക്ഷകരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനുള്ള […]

Read more

പ്രേതം 2 – ശരിക്കും നിങ്ങൾ ഞെട്ടിയോ

സവർണതയും അന്ധവിശ്വാസവും സമാസമം ഒത്തുചേർന്ന പശ്ചാത്തലം. ‘തന്റേതല്ലാത്ത കാരണത്താൽ’ മരണപ്പെട്ട ആത്മാവ് വരുന്നു. മരണത്തിന് കാരണമായ ആളോടോ ആളുകളോടോ പ്രതികാരം വീട്ടാനാണ് കക്ഷിയുടെ വരവ്. പക്ഷേ ഉപദ്രവം ജീവിച്ചിരിക്കുന്ന മറ്റുള്ളവർക്കാണ്. മറ്റുള്ളവർ എന്നു പറയുമ്പോൾ- അതിൽ ‘വെളുത്ത്’ സുന്ദരികളായ തരുണീമണികൾ, കാണാൻ കൊള്ളാവുന്ന ചെറുപ്പക്കാർ, ചിരിപ്പിക്കാൻ വേണ്ടി സംസാരിക്കുകയാണെന്ന് മനസിലാവുകയേ ചെയ്യാത്ത കൊമേഡിയൻസ് ഒക്കെ ചേർന്ന ഒരു വ്യത്യസ്ത കൂട്ടുകെട്ട്. ഉപദ്രവം തീർക്കാൻ ഒരാൾ വരുന്നു. അയാളെ ചിലർ പുച്ഛിക്കുന്നു, ചിലർ അഭയമായി കാണുന്നു. അയാൾ പ്രേതശല്യം തീർക്കുന്നു. സംഭവം നടന്ന സ്ഥലത്തിന്റെ മുന്നിൽ […]

Read more

The autopsy of jane doe

ഭീകരമായ ഒരു കൊലപാതകപരമ്പര നടന്ന ഒരു ഭവനത്തിന്റെ പൂന്തോട്ടത്തിൽ നിന്നും ഒരു സ്ത്രീയുടെ ശവശരീരം പകുതി മൂടിയ നിലയിൽ കണ്ടെത്തുന്നതിൽ നിന്നാണ് കഥ പുരോഗമിക്കുന്നത്. ശവശരീരം പോസ്റ്റുമോർട്ടത്തിനായി ഒരു പ്രൈവറ്റ്മോർച്ചറിയിലെത്തിക്കുന്നു. രാത്രിക്കു മുമ്പ് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം എന്ന് നിർദ്ദേശം നൽകി പോലീസ് മടങ്ങുന്നു. ആ സമയം അവിടെയുണ്ടായിരുന്ന ഹോസ്പിറ്റൽ ഉടമയുടെ മകന്റെ ഗേൾ ഫ്രണ്ട് മൃതദേഹങ്ങൾ കാണണം എന്ന് വാശിപിടിക്കുന്നു. മകൻ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു എങ്കിലും മൃതദേഹങ്ങൾ കാണുന്നു. താൻ ഒറ്റക്കു പോസ്റ്റുമോർട്ടം നടത്താം എന്നു ഹോസ്പിറ്റലുടമ പറയുന്നുണ്ടെങ്കിലും പിതാവിനെ സഹായിക്കാനായി മകൻ […]

Read more

1988ല്‍ ഇറങ്ങിയ ‘ചൈല്‍ഡ്സ് പ്ലേ

1988ല്‍ ഇറങ്ങിയ ‘ചൈല്‍ഡ്സ് പ്ലേ’ എന്ന ചിത്രം ഒരു ഞെട്ടലോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഓമനത്വം തുളുമ്പുന്ന, നല്ലൊരു മുഖമുള്ള പാവയിലേക്ക് പ്രവേശിക്കുന്ന ഒരു കൊലയാളിയുടെ ആത്മാവും, ആ പാവ നടത്തുന്ന കൊലപാതകങ്ങളും. കണ്ടപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. കാര്യം സിനിമയാണ്, ഫിക്ഷനാണ്. എന്നിരുന്നാലും അത്ര നല്ലൊരു മുഖത്തേക്ക് വന്നെത്തിയ ആ ഭീകരത, പെട്ടെന്ന് അങ്ങോട്ട്‌ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കൊന്നും സാധിച്ചില്ല. അത്ര മാത്രം ഭയാനകമായിരുന്നു ചക്കിയുടെ മുഖവും, ആ മുഖത്ത് വിരിഞ്ഞ ഭാവങ്ങളും. അത്യാവശ്യം നല്ലൊരു ഹൊറര്‍ ചിത്രമായ ചൈല്‍ഡ്സ് പ്ലേ ശ്രദ്ധിക്കപ്പെട്ടത് ചക്കി എന്നൊരു കഥാപാത്രത്തിന്‍റെ […]

Read more