ഗർഭിണിയുടെ പ്രേതം

      ഞാൻ തൊടുപുഴയിൽ ഒരു എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന സമയത്ത് ഉണ്ടായതാണ്….എന്റെ ഒരു അകന്ന ബന്ധുവിനൊപ്പം പെരുമറ്റം എന്ന സ്ഥലത്തായിരുന്നു താമസം…..ഞങ്ങൾ പണികഴിഞ്ഞ് വന്നാൽ പുഴയിലെ കുളിയും കഴിഞ്ഞ് സന്ധ്യയോടെ നടുങ്കണ്ടം എന്ന സ്ഥലത്തിനടുത്ത് ഒരു ചേട്ടന്റെ വാറ്റുകേന്ദ്രത്തിലേക്ക് പോകും അവിടെ കപ്പയും ബീഫും കുറച്ച് വാറ്റുമടിച്ച് രാത്രിയേറെയാകുമ്പോഴാണ് തിരിച്ച് താമസസ്ഥലത്തേക്ക് പോകുക… കണ്ടത്തിന്റെ നടുക്ക്കൂടി പോയി ഒരു കുന്നിന്റെ മുകളിലാണ് ആ ചേട്ടന്റെ വീട്….അടുത്ത് വീടുകളൊന്നുമില്ല…..മലങ്കര എസ്റ്റേറ്റിന് നടുക്ക് കൂടിയുളള ഒരു വഴിയേ ആണ് കണ്ടത്തിലേക്ക് പോകേണ്ടത്…പോകുന്ന വഴിക്ക് കണ്ടം എത്തുന്നതിന് മുൻപായി […]

Read more

പ്രേതങ്ങൾ നമ്മളെ സ്വാധീനിക്കാൻ ശ്രമിക്കും

ഒരു സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഞാനും 3 സുഹൃത്തുക്കളും കൂടി തിരുവനന്തപുരത്തുനിന്നും എടപ്പാൾ പോയി, ടൗണിൽ നിന്നൊക്കെ വിട്ടു ഒരു തനി നാട്ടിൻപുറത്തായിരുന്നു കല്യാണവീട്, കല്യാണത്തലേന്ന് ഏകദേശം ഉച്ചക്ക് 1 മണിയോടെ നമ്മൾ അവിടെ എത്തി, അവന്റെ വീടിന്റെ കുറച്ചു ദൂരെ ആയി ആള് താമസമില്ലാതെ കിടന്ന ഒരു വീട് ആയിരുന്നു നമുക്ക് താമസിക്കുവാനായി ഒരുക്കി ഇട്ടിരുന്നത് 3 മുറിയും ഹാളും അടുക്കളയുമൊക്ക ഉള്ള ഒരു പഴയ ടെറസ് കെട്ടിടം, യാത്ര ക്ഷീണം കൊണ്ട് ചെന്ന ഉടനെ തന്നെ ഞങ്ങൾ ഭക്ഷണം കഴിച്ചു കുറച്ചു […]

Read more

ദുർമരണം നടന്ന വീട്ടിൽ

ഞാൻ ജോലിയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ട്. 2016 ഡിസംബർ മുതൽ 2017 ഫെബ്രുവരി വരെ ഗുരുവായൂരിനടുത്തുള്ള മമ്മിയൂർ എന്ന സ്ഥലത്താണ് താമസിച്ചത്.അവിടെ ഞാനും എന്‍റെ ഒരു ഫ്രണ്ടും.അവിടെ ഫുഡ് ഉണ്ടാക്കുന്നത് ഞാൻ ആണ്. മിക്കവാറും ഒറ്റക്കായിരിക്കും. എന്തെങ്കിലും ചെയ്തു കൊണ്ട് കിച്ചണിൽ നിൽക്കുമ്പോൾ ആരോ നമ്മളെ നോക്കുന്നതായും അത് വഴി നടന്നു പോകുന്നതായും തോന്നും.എന്നാൽ ആദ്യം ഞാൻ അത് കാര്യമായി എടുത്തില്ല. പിന്നീട് ലൈറ്റർ, ഗ്ളാസ് ,പാത്രങ്ങൾ ഒക്കെ വച്ചാൽ  വച്ചിടത്തു കാണില്ല. കുറെ നോക്കി നടന്നു അവസാന നോക്കുമ്പോൾ നമ്മൾ വച്ചിടത്തു […]

Read more

വീട് ഒരു പ്രേതാലയം

    എന്റെ വീടിന്റെ തൊട്ടടുത്തുള്ള വീട്ടിൽ ഒരു അമ്മയും മൂന്ന് മക്കളും ആണ് താമസിച്ചിരുന്നത് മൂത്തത് ഒരു മകനും അതിനു താഴെ രണ്ടു പെണ്മക്കൾ  ആ ചേട്ടൻ എന്റെ നല്ല ഒരു സുഹൃത്തും അദ്യാപകനുമൊക്ക ആയിരുന്നു….. അങ്ങനെ ഒരു ദിവസം വീടിനടുത്തു ക്രിക്കറ്റ്‌ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആ ചേട്ടൻ കുഴഞ്ഞു വീണ് മരിച്ചു…… അതു കഴിഞ്ഞു 2 മാസത്തിനിടയിൽ ഏറ്റവും ഇളയ ചേച്ചി ആ വീട്ടിൽ തൂങ്ങി മരിച്ചു പിന്നെ ഒരു  മൂന്നു മാസം കഴിഞ്ഞപ്പോൾ ആ അമ്മയും മരിച്ചു, അങ്ങനെ ആ വീട് പൂട്ടിയിട്ട് […]

Read more

പ്രേതം ദുബായിലും

കുറെ കൊല്ലം മുമ്പ് ദുബായിൽ ജോലിചെയ്യുന്ന സമയം sitework ആണ് അതിരാവിലെ 3.30 നു ജോലിചെയ്യണ്ട സ്ഥലത്തു ബസിൽ കൊണ്ടു വിടും ജോലി തുടങ്ങുന്നത് 7 മണിക്ക് സപ്ലെ കമ്പനി ആയതിനാൽ പല കമ്പനിയിൽ ആളിനെ കൊണ്ടു വിടുന്നത് കൊണ്ടാണ് നേരത്തെ കൊണ്ടു വിടുന്നത് . 7 മണി ആകുന്ന വരെ എവിടേലും പോയിക്കിടന്നു ഉറങ്ങാം . എന്റെ റൂമിലുള്ള 3 പേരും ഈ സൈറ്റ്ലാണ് ജോലിനോക്കുന്നത് . പുതിയ സൈറ്റാണ് . വലിയ ഒരു കെട്ടിടമാണ് .ഒരു വലിയ മെഷീൻ ഇരിപ്പുണ്ട് അവിടേ. […]

Read more

പ്രതികാര ദാഹി ആയ പ്രേതം

കാലിന് വേദന അസഹനീയമായിരിക്കുന്നു. ബസ്സിൽ യാത്രക്കാരുടെ പിടിയിൽ നിന്ന് നിന്ന് രക്ഷപെട്ട് ചാടി ഇറങ്ങി ഓടിയ വഴിയിൽ കാല് ഉളുക്കിയതാണ്. ആളുകളുടെ കൈയ്യിൽ നിന്ന് ഓടി കയറിയത് ഉൾക്കാടിനകത്തും! എന്നതായാലും വേണ്ടീലാ കിട്ടിയ കോള് കൊള്ളാ൦. 2000 ന്റ 8 നോട്ടാണ് ഒറ്റയടിക്ക് കൈയ്യിൽ വന്നത്. കൂട്ടത്തിൽ ഒരു ATM card ഉം.“ഒരു Digital India ക്കാര൯ ത്ഫൂ”അയാൾ ആ കാർഡെടുത്ത് കാട്ടിലേക്ക് വലിച്ചെറിഞ്ഞു. സമയം ഇരുട്ടിയിരിക്കുന്നു. കാല് അനക്കാൻ കഴിയുന്നില്ല! അയാൾ മുന്നിൽ കണ്ട കൂറ്റൻ മരത്തിന് കീഴിൽ അല്പ സമയം ഇരുന്നു.“മാമാ അവരു […]

Read more

വികൃത രൂപമുള്ള ഒരു തമിഴത്തി

മകന് ഒരു വയസ്സായപ്പോ ഞാനും ഭാര്യയും മോനും , എന്റെ സുഹൃത്തും ഭാര്യയും കുഞ്ഞുമായി കാളഹസ്തി അമ്പലത്തിൽ പോയി.അവിടുന്ന് ചെന്നൈയിൽ ചെന്നു, അവിടെയുള്ള സുഹൃത്തിനെയും അവന്റെ കാമുകിയെയും കാണാനാണ് പോയത്.രാത്രി അവിടെ തങ്ങി രാവിലെ വീട്ടിലേക്ക് വരാനാണ് ഉദ്ദേശംതാമസിക്കാനായി മുറി ബുക് ചെയ്യാൻ ഞാൻ പറഞ്ഞ പ്രകാരം അവൻ 3,4 ഹോട്ടൽസ് നെറ്റ് വഴി കാണിച്ചു , അതിൽ ഒരെണ്ണം എനിക്ക് കുഴപ്പമില്ലെന്നു തോന്നി ബുക്ക് ചെയ്തു. രാത്രി എല്ലാരും കൂടി അടിച്ചു പൊളിച്ചു ഫുഡ് എല്ലാം കഴിച്ചു റൂമിൽ വന്നു.എന്റെ റൂം താഴത്തെ […]

Read more

പ്രേതത്തെ കണ്ടുപിടിക്കാനായി

കുട്ടിക്കാലം മുതല്‍ക്കേ, ഒട്ടുമിക്ക എല്ലാവരേയും പോലെ പ്രേതം, പിശാച്, യക്ഷി, ഗന്ധര്‍വ്വന്‍, പറക്കും തളിക തുടങ്ങി വ്യക്തമായ ഉത്തരം കിട്ടാത്ത പ്രഹേളികളിലെല്ലാം എനിക്ക് ഭയങ്കര താല്‍പര്യമാണ്. അതിനെപ്പറ്റി അറിയാനും കേള്‍ക്കാനും കാണിക്കുന്ന ആ താല്‍പര്യത്തിന്റെ പകുതി, എന്തിന് കാല്‍ ഭാഗം പോലും എനിക്ക് മറ്റൊന്നിനോടും ഇല്ലായിരുന്നു.അക്കാലത്ത് ദൂരദര്‍ശനില്‍ ഒരു പ്രേതസീരിയല്‍ തുടങ്ങി. ആഹത്തേം എന്നോ മറ്റോ ആയിരുന്നു അതിന്റെ പേരെന്നാണ് എന്റെ ഓര്‍മ്മ. അത് രാത്രി 10.30ന് ആയിരുന്നു. അന്നത്തെ സൂപ്പര്‍ ഹിറ്റ് സീരിയലായിരുന്ന ‘ഓം നമഃ ശിവായ’ കഴിഞ്ഞാണ് ഇപ്പറഞ്ഞ ‘ആഹത്തേം’. ഒന്നാം […]

Read more

കുട്ടൻ അവിടെ സ്തംഭിച്ചു കിടന്നു

ഞാൻ കേരളത്തിലെ ഒരു പ്രമുഖ ടെലികോം കമ്പനിയിൽ പ്രൊജക്റ്റ് എൻജിനീയർ ആയി ജോലി ചെയ്യുന്ന സമയം. തിരുവല്ല മുതൽ തിരുവനന്തപുരം വരെ ആയിരിന്നു എന്റെ പ്രവർത്തന മേഖല . മിക്കവാറും യാത്ര ആയിരുന്നതിനാൽ സൌകര്യാർഥം താമസിച്ചിരുന്നത് അടൂർ, ഏഴംകുളം എന്ന സ്ഥലത്തായിരിന്നു.കൂടെ സഹപ്രവര്തകാരായ 5-6 പേരും.അവിടെ ഞങ്ങൾ താമസിച്ചിരുന്ന വീടാണ് ഇവിടുത്തെ സംസാര വിഷയം.2 നില, എല്ലാ സൌകര്യങ്ങളുമുള്ള ഒരു വലിയ വീട്. 3 ചുറ്റും റബ്ബർ തോട്ടം, അല്പം മാറി 2 വീടുകൾ. മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് 200 മീറ്റർ. വീട്ടുകാർ […]

Read more

എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്

അത് കൊണ്ട് തന്നെ എത്രത്തോളം സത്യം ഉണ്ടെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല അപ്പോ കാര്യത്തിലേക്ക് വരാം എന്റെ അമ്മേടെ വീട്ടിൽ വെക്കേഷനു പാർക്കാൻ പോയതാണ് ഒന്ന് എന്റെ അനിയനും പിന്നെ എന്റെ വല്ലിമ്മേടെ മോനും ഇവര് മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത് അങ്ങനെ ഒരു ദിവസം രാത്രിയിൽ ഇവന്മാർക്ക് മൂത്രശങ്ക വല്ലാതെ കൂടി അങ്ങനെ ഒരുത്തൻ എണീറ്റു മറ്റവനെ കൂടി വിളിച്ചു വേറെ ആരെയും വിളിക്കാതെ രണ്ടെണ്ണം കൂടി മൂത്രം ഒഴിക്കാൻ പുറത്തു പോയി പുറത്തു ഇറങ്ങിയപ്പോൾ ഉണ്ടല്ലോ എടാ നേരം […]

Read more

കരണത്തു കനത്തിൽ കിട്ടിയ ആ അടി

ഞാൻ പത്താം ക്‌ളാസിൽ പഠിക്കുന്ന കാലം . ലോകത്തെ കുറിച്ചുള്ള അറിവൊക്കെ നന്നേ കുറവ്.. ബാലരമ, പൂമ്പാറ്റ എന്ന ക്ലാസിക് പുസ്തകങ്ങൾ വായിച്ചു നടക്കുന്ന കാലം.. പറയുന്നത് എന്റെ ബന്ധത്തിൽ ഉള്ള മുത്തച്ഛനെ കുറിച്ചാണ്. അമ്മയുടെ അമ്മാവൻ ആയിട്ട് വരും . ആ തലമുറയിലെ ബാക്കി ഉള്ള ഒരേ ഒരു വ്യക്തി…. അവരുടെ കുടുംബം എല്ലാവരും അത്യാവശ്യം നല്ല നിലയിലാണ്.. പറയുമ്പോൾ അദ്ദേഹം അന്ന് നാല് തലമുറ കണ്ടും കഴിഞ്ഞു.. ആള് സർവ സമ്മതൻ.. നാട്ടുകാർക്കും പ്രായവും പെരുമാറ്റവും കൊണ്ട് ബഹുമാനിക്കുന്ന വ്യക്തി.. ആളിതൊക്കെ […]

Read more

വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ തുരത്താനിതാ ചില എളുപ്പവഴികള്‍

തിരക്കുകളില്‍ പെട്ട് ജീവിതം വിരസമാകുമ്പോള്‍,മാനസിക സമ്മര്‍ദ്ദമേറുമ്പോള്‍, എന്തിന് ഒരുപാട് സന്തോഷമുണ്ടാകുമ്പോള്‍ പോലും നമ്മളെല്ലാം ഓടിയെത്താന്‍ ആഗ്രഹിക്കുന്ന ഇടമല്ലേ വീടുകള്‍. ഇങ്ങനെ പോസീറ്റീവ് എനര്‍ജി ലഭിക്കാനായി നമ്മള്‍ വീട്ടിലേക്കെത്തുമ്പോള്‍ വീടുമുഴുവന്‍ നെഗറ്റീവ് എനര്‍ജിയാണെങ്കിലോ? നിങ്ങളുടെ വീട്ടിലെയും നിങ്ങളുടെയും നെഗറ്റീവ് എനർജി എങ്ങനെ മാറ്റാം.  വീടിനുള്ളിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകണമെന്നല്ലേ നമ്മളുടെ എല്ലാം ആഗ്രഹം. എന്നാൽ വീടിനുള്ളിൽ നെഗറ്റിവ് എനർജി ഉണ്ടായാൽ അത് നമ്മുടെ സന്തോഷത്തെ ഹനിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.അത് നമ്മുടെ ആന്തരിക വൈകാരികതലത്തെ സാരമായി ബാധിക്കും.എന്താണ് നെഗറ്റീവ് എനര്‍ജി? ഒരു പ്രത്യേക എനര്‍ജി […]

Read more
1 2