ദുർമരണം നടന്ന വീട്ടിൽ

ഞാൻ ജോലിയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളിലും താമസിച്ചിട്ടുണ്ട്. 2016 ഡിസംബർ മുതൽ 2017 ഫെബ്രുവരി വരെ ഗുരുവായൂരിനടുത്തുള്ള മമ്മിയൂർ എന്ന സ്ഥലത്താണ് താമസിച്ചത്.അവിടെ ഞാനും എന്‍റെ ഒരു ഫ്രണ്ടും.അവിടെ ഫുഡ് ഉണ്ടാക്കുന്നത് ഞാൻ ആണ്. മിക്കവാറും ഒറ്റക്കായിരിക്കും. എന്തെങ്കിലും ചെയ്തു കൊണ്ട് കിച്ചണിൽ നിൽക്കുമ്പോൾ ആരോ നമ്മളെ നോക്കുന്നതായും അത് വഴി നടന്നു പോകുന്നതായും തോന്നും.എന്നാൽ ആദ്യം ഞാൻ അത് കാര്യമായി എടുത്തില്ല. പിന്നീട് ലൈറ്റർ, ഗ്ളാസ് ,പാത്രങ്ങൾ ഒക്കെ വച്ചാൽ  വച്ചിടത്തു കാണില്ല. കുറെ നോക്കി നടന്നു അവസാന നോക്കുമ്പോൾ നമ്മൾ വച്ചിടത്തു […]

Read more

തുറിച്ചു നോക്കുന്ന ആ സ്ത്രീയുടെ മുഖം

4വർഷം മുൻപ് NGOയുടെ (none governmental organization) സ്കൂൾ വിദ്യാര്ത്ഥികൾക്കുള്ള ഒരു ഷോർട്ഫിലിമിന്റെ സ്ക്രിപ്റ്റിംഗുമായി ഞാൻ കായംകുളത്തുള്ള ചൂനാട് എന്ന സ്ഥലത്തു ഒരു ചെറിയ വീടെടുതു താമസം തുടങ്ങി ..പ്രൊഡ്യൂസർ എടുത്തു തന്ന വീടാണത് …2ചെറിയ മുറികളും ഹാളും അടുക്കളയും അടങ്ങിയ ചെറിയ വീട് ഒരു പാസ്റ്ററിന്റെ വീടാണ് അദ്ദേഹം ആ വീടും വീട് നിക്കുന്ന 7സെൻറ് സ്ഥലവും വാങ്ങിയിട്ട് അധികമായില്ല …എന്റെയൊപ്പം അവിടെ താമസിക്കാൻ അസിസ്റ്റന്റ്സ് ആയി എന്റെ രണ്ടു സുഹൃത്തുക്കളും ഉണ്ട് ..മനോജ്,ബിബിൻ എന്നിങ്ങനെ 2പേര് …ഏതാണ്ട് ഒറ്റപ്പെട്ട വീടാണ് …വീടിനു […]

Read more

അങ്ങനെ ആ വീട് ഒരു പ്രേതാലയമായി മാറി

എന്റെ ഒരു സുഹൃത്തിന്റെ വീടിനടുത്തുണ്ടായ അസാധാരണമായ ഒരു സംഭവമാണ് ഞാൻ ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത്…മഞ്ചേരിയിലുള്ള എന്റെ സുഹൃത്തിന്റെ അയലത്തെ വീട് വർഷങ്ങൾ ആയി ആൾതാമസമില്ലാതെ അടഞ്ഞു കിടക്കുകയാണ്… കാഴ്ച്ചയിൽ നല്ല സൗകര്യമുള്ള വീട് അനാഥമായി കിടക്കുന്നതിനെ പറ്റി ഞാൻ അവനോടു ചോദിച്ചു… അവൻ പറഞ്ഞത് ആ വീട്ടിൽ അധികമാരും കൂടുതൽ ദിവസം താമസിച്ചിട്ടില്ല… താമസിക്കാൻ കഴിയുക ഇല്ല എന്ന്… ഞാൻ അതിനെ പറ്റി അവനോടു കൂടുതൽ അനേഷിച്ചു.. വർഷങ്ങൾക്കു മുൻപ് അവിടെ താമസിച്ചിരുന്നത് സുനിൽ എന്നൊരൊളും അയാളുടെ ഭാര്യയും പിന്നെ അവരുടെ അപ്പു എന്ന […]

Read more

രണ്ടു വെളുത്ത രൂപങ്ങൾ കയറിൽ തൂങ്ങി കിടക്കുന്നു

എന്റെ ഏറെ നാളത്തെ ആഗ്രഹവും ലക്ഷ്യവുമായിരുന്നു ഒരു ബൈക്ക് സ്വന്തമായി വാങ്ങുക എന്നത്.അങ്ങനെ 2015വർഷത്തിൽ ഡിഗ്രി പഠനം കഴിഞ്ഞ് ചെറിയ ചെറിയ പണികൾക്ക് പോയി കിട്ടിയ തുകകൾ ചേർത്ത് എന്റെ സ്വന്തം ബൈക്ക് എന്ന ലക്ഷ്യത്തിനായി വച്ചിരിക്കുന്ന സമയത്താണ് എന്റെ ഒരു സുഹൃത്തു വഴി വീടിന് അൽപ്പം അകലെയായി ഒരു 2nd ഹാന്റ് പൾസർ-180 വിൽക്കാൻ ഉണ്ട് എന്ന് അറിയുന്നത് .അന്ന് തന്നെ ഞാനും അവനും ചെന്ന് ബൈക്ക് നോക്കി അത്യാവശ്യം നല്ല ഒരു വണ്ടി അധികം ഓടിയിട്ടില്ല എന്ന് ആദ്യനോട്ടത്തിൽ തന്നെ മനസ്സിലായി […]

Read more

എന്റെ പുറകിൽ ആരോ നിൽക്കുന്നു

എന്‍റെ പഴയ ഓഫീസ്, അത് ഞങ്ങളുടെ ബന്ധത്തിലുള്ള ഒരു വ്യക്തിയുടെ തറവാട്ട് വീട്ടില്‍, ഒരു പോര്‍ഷന്‍ പണിത് അതിലാണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ കൂടെ തറവാടിന്‍റെ കോലായ സ്റ്റോര്‍ റൂമായി ഉപയോഗിക്കുന്നുണ്ട്. അങ്ങോട്ട്‌ കടക്കാന്‍ ഓഫീസില്‍ നിന്ന് ഒരു വാതിലും, അവിടന്ന് വീടിന് അകത്തേക്ക് മറ്റൊരു വാതിലുമാണ് ഉള്ളത്. വര്‍ഷങ്ങളായി അവിടെ ഓഫീസും, സ്റ്റോറും പ്രവര്‍ത്തിക്കുന്നതല്ലാതെ തറവാട്ടില്‍ ആരും താമസമില്ല, അതിന് ചുറ്റുമായി ഒരേക്കറോളം സ്ഥലവും, മൂന്ന് കുളവും ഒക്കെയായി മൊത്തത്തില്‍ കാട് പിടിച്ച് കിടക്കുകയാണ്. ഏതാണ്ട് നടുക്കാണ് ഈ വീട്. ഈ വീടിനെക്കുറിച്ച് ഞാന്‍ […]

Read more

നിലം തൊടാതെ ഒഴുകുന്ന പോലെ തോന്നി

എന്റെ ഫ്രണ്ടിന്റെ കസിൻ ബ്രദറിന് ഉണ്ടായ ഒരു അനുഭവം പങ്കു വെക്കട്ടെ.. അവൻ ഡിഗ്രി പഠിക്കുന്ന കാലം. ഇപ്പോൾ അവൻ വാഹന വില്പന ശാലയിലെ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ആള് നല്ല ധൈര്യ ശാലിയും ഭൂത പ്രേത പിശാച്ചിലൊന്നും വിശ്വാസമില്ലാത്ത ടൈപ്പ് ആയിരുന്നു. ഇനി സംഭവത്തിലേക്ക് വരാം. കാണാൻ നല്ല മൊഞ്ചൻ ആയിരുന്നത് കൊണ്ട് ആൾക്ക് പെൺകുട്ടികൾ ഒരുപാട് സുഹൃത്തുക്കളായി ഉണ്ടായിരുന്നു. കോളേജിലും അല്ലാതെയുമുള്ള ഈ പെൺ സൗഹൃദങ്ങളെ ഒരു ത്രില്ല് ആയി ആണ് അവൻ കണ്ടിരുന്നത്. മിക്കപ്പോളും ഫോണിൽ ആരെങ്കിലുമായി സൊള്ളുന്നതു […]

Read more

മരണ വീട്ടിൽ സംഭവിക്കുന്നത്

മരണം നടന്നാല്‍ അന്ന് ആ വീട്ടില്‍ അടുപ്പ് കത്തിക്കുകയോ, ആഹാരം പാകം ചെയ്യുകയോ അരുത് എന്നാണ് വിശ്വാസം. പ്രേതാത്മാക്കള്‍ കോപിക്കും പോലും. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയവശം മലിനമായ അന്തരീക്ഷത്തില്‍ ആഹാരം പാകം ചെയ്താല്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അണുക്കള്‍ പ്രവേശിക്കുകയും പ്രസ്തുത ഭക്ഷണം ഭക്ഷിക്കുന്നതു നിമിത്തം രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കുകയും ചെയ്യും എന്നതാണ്. മരണം നടക്കാത്ത വീടുകളില്ല. മരണവീട്ടില്‍ പോകാത്തവരായി ആരുമുണ്ടാകുകയുമില്ല. അവിടെ അനുഭവപ്പെടുന്നത് നെഗറ്റീവ് എനര്‍ജിയായിരിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട. ആ നെഗറ്റീവ് എനര്‍ജിയെ പോസിറ്റീവാക്കി മാറ്റണ്ടേ? കുറഞ്ഞപക്ഷം സ്വന്തം വീട്ടില്‍ എത്തുമ്പോഴെങ്കിലും! മരണവീടുകള്‍ സന്ദര്‍ശിച്ചതിനു ശേഷം സ്വഗൃഹത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി നന്നായി കുളിക്കണമെന്നത് ശാസ്ത്രം. എന്താണീ ശാസ്ത്രത്തിന് പിന്നിലെ സത്യം. ഒരാള്‍ മരിച്ചാല്‍ അയാളുടെ ശരീരത്തില്‍നിന്നും […]

Read more

മരണ വീട്ടിൽ പോയാൽ

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന്പറയുന്നത്. കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും .നേരെ മറിച്ച്സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും ഇല്ലാതാകും. വാസ്തു ശാസ്ത്രത്തിൽ പറയുന്നു; കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ […]

Read more