May 24, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

About

Spread the love

പിശാച് , പ്രേതം എന്നീ വിശ്വാസങ്ങൾ സത്യമോ ?; ദുര്‍മൃതി പ്രാപിച്ചവരുടെ ആത്മാ‍വുമായി ഇതിന് എന്താണ് ബന്ധം ?

ഞാന്‍ പറയുന്ന കഥയിലെ സംഭവങ്ങളും സ്ഥലങ്ങളും എല്ലാം യഥാര്‍ത്ഥം ആണ്. ഞാന്‍ നേരിട്ട് അനുഭവിച്ചതും സുഹൃത്തുക്കള്‍ പറഞ്ഞു തന്നവയും എല്ലാം ഈ കൂട്ടത്തിലുണ്ട്. വിശ്വസിക്കാന്‍ പാടുള്ളവര്‍ ക്ഷമിക്കുക. നമ്മള്‍ മനുഷ്യര്‍ക്ക്‌ അഞ്ചു ഇന്ദ്രിയങ്ങള്‍ മാത്രമേയുള്ളൂ. അതുപയോഗിച്ച് അറിയുന്നവ മാത്രമേ ഈ പ്രപഞ്ചത്തില്‍ ഉള്ളൂ എന്ന് വിശ്വസിക്കുന്നവരും നിരീശ്വരവാദികളും ഇത് വായിക്കുമ്പോള്‍ ആ ഇന്ദ്രിയങ്ങള്‍ shut down ചെയ്തേക്കുക.

           നമ്മളുടെ പഞ്ചേന്ദ്രിയങ്ങലല്ലാതെ ഏതെന്കിലും ഒരു ഇന്ദ്രിയ ശക്തി നമ്മുക്ക് ജീവിതത്തില്‍ എപ്പോഴെന്കിലും, ഞൊടിനെരത്തേക്കെന്കിലും വികസിച്ചുകിട്ടാറുണ്ട്. ചില അപരിചിത സ്ഥലങ്ങള്‍ കാണുമ്പോള്‍ ഇതിനുമുന്‍പ് ഇവിടെ വന്നിട്ടുള്ളതായ ഒരു ഫീലിംഗ് തോന്നിയിട്ടില്ലേ, ചില സമയങ്ങളില്‍ നമ്മോടൊപ്പം ആരോ നടക്കുന്നതായും നമ്മെ ആരോ പിന്തുടരുന്നതായും, ആരോ ശ്രധിക്കുന്നതായും ഒക്കെ തോന്നിയിട്ടില്ലേ,
ചിലപ്പോള്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകന്നിരിക്കുമ്പോള്‍ അവര്‍ നമ്മുടെ അരികിലുള്ളതായും, ചെറിയമയക്കത്തില്‍ അവരെ കാണുകയും ആ കണ്ടത് എന്തായിരുന്നോ അത് യാഥാര്‍ത്ഥ്യം ആയിരുന്നു എന്നും പിന്നീട് അറിയുകയും ചെയ്യാറില്ലേ. നമ്മളില്‍ നിന്നും അകന്നിരിക്കുന്ന പ്രിയപ്പെട്ടവരെ ഫോണ്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ അവര്‍ ഇങ്ങോട്ട് വിളിച്ചിട്ടില്ലേ. അല്ലെങ്കില്‍ ഞാന്‍ വിളിക്കാന്‍ തുടങ്ങുകയായിരുന്നു എന്ന് അവര്‍ പറഞ്ഞിട്ടില്ലേ, ഇതെല്ലാം എങ്ങനെ സംഭവിക്കുന്നു. ആ.. പ്രപഞ്ചത്തിന്റെ നാഥന് അറിയാമായിരിക്കും

               ഭൂമിയില്‍ ചില സമയവും സന്ദര്‍ഭങ്ങളും സാഹചര്യങ്ങളും എല്ലാം ഒത്തു വരുമ്പോള്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കാറുണ്ട്. ഈ സമയം നമ്മളും ആ സ്ഥലത്തുന്ടെന്കില്‍ നമ്മള്‍ക്കും ഇതിനു സക്ഷിയാകാം. ഇതിനെ പ്രേതമെന്നോ, പിശാചെന്നോ, അതിശയമെന്നോ, അത്ഭുതമെന്നോ, അവിശ്വസനീയം എന്നോ എന്ത് വേണമെങ്കിലും നമ്മള്‍ക്ക് വിളിക്കാം.

വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇടകലര്‍ന്ന ആരാധന രീതികളാണ് ഭാരതീയരുടേത്. രാജ്യത്തിന്റെ പല കോണുകളിലും വ്യത്യസ്ഥവും ആശ്ചര്യമുണ്ടാക്കുന്നതുമായ ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഈശ്വരനെ ആരാധിക്കുന്നതിനൊപ്പം പ്രപഞ്ചത്തില്‍ മറ്റൊരു ശക്തി കൂടിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ ശക്തി പല നാടുകളിലും വ്യത്യസ്ഥ പേരുകളിലാണ് അറിയപ്പെടുന്നത്.

പ്രേതം, ചാത്തന്‍, കുട്ടി ചാത്താന്‍, ചാത്തനേറ്, ഭൂതം, മാടന്‍ , ഒടിയന്‍, പൊട്ടി, യെക്ഷി, വടയെക്ഷി, മറുത എന്നിങ്ങനെയുള്ള വിവിധ പേരുകളില്‍ പല വിശ്വാസങ്ങളും ഇന്നത്തെ സമൂഹത്തിലുണ്ട്. ഈ പേരുകള്‍ കേട്ടിട്ടുണ്ടെങ്കിലും എന്താണ് ഇവയെന്നും ഇതിനു പിന്നിലുള്ള കഥകള്‍ എന്താണെന്നും ഭൂരിഭാഗം പേര്‍ക്കുമറിയില്ല.

ഇതില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമായി പടര്‍ന്നു കിടക്കുന്ന ഒരു വിശ്വാസമാണ് മാടന്‍. ഭീകരരൂപിയായ ഒരു ദുര്‍ദേവതയാണ് മാടനെന്നാണ് വിശ്വാസം. ദുര്‍മൃതി പ്രാപിച്ചവരുടെ പ്രേതമാണ് മാടന്‍ എന്ന ദുര്‍ദേവതയായിത്തീരുന്നതെന്ന സങ്കല്‍പ്പവും നിലവിലുണ്ട്.

മാടന്‍ ഒരു ഗ്രാമദേവത കൂടിയാണെന്ന് ചിലര്‍ കരുതുന്നുണ്ട്. പലയിടത്തും ചെറിയ കോവിലുകള്‍ മാടനായി നിര്‍മിച്ചിട്ടുണ്ട്. ‘മാട്’ എന്ന തമിഴ് ശബ്ദത്തില്‍ നിന്നാണ് ‘മാടന്‍’എന്ന പദത്തിന്റെ നിഷ്പത്തിയെന്നും, ശൈവാരാധനയുടെ പ്രാക്തനമായ സങ്കല്‍പമാണെതെന്നും വിശ്വസിക്കുന്നവരുണ്ട്.പ്രേതങ്ങള്,ഭൂതങ്ങള് , പിശാജുക്കള് എന്ന പല പേരുകളില് അറിയപ്പെടുന്ന ശക്തികള് യഥാര്തത്തില് ഉള്ളത് തന്നെയോ എന്ന സംശയം എല്ലാവര്ക്കുമുണ്ട് .ചിലര് അവയെ ശക്തമായി നിഷേധിക്കും മറ്റുചിലര് നിഷേധിക്കില്ലയെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കില്ല. എന്നാല് ഭൂരിപക്ഷം ആളുകള്ക്കും ഇത്തരത്തിലുള്ള ഒരു ഭയം ഉള്ളിലുണ്ട് എന്ന് മാത്രമല്ല ചില അനുഭവങ്ങളും ഉണ്ട് .ഈ അന്ദ്ധകടാഹത്തില് ഏതൊന്നിനെ യാണോ വാക്കുകള്കൊണ്ട് വിവരിക്കാന് കഴിയാത്തത് അത് പ്രേതം മാത്രമാണ് അതിന്റെ ഭീകരതയാണ് അതിന്റെ രൂപം .ഇതിൽ അനുഭവം ഉണ്ടെന്നു പറയുന്ന സാക്ഷ്യങ്ങൾ പ്രകാരം ഭൂമിയിൽ പ്രേതം ഉണ്ടെന്നു തന്നെ പറയേണ്ടി വരും .ഈശ്വരനിൽ വിശ്വസിക്കുന്നങ്കിൽ നിങ്ങൾക്ക് പ്രേതത്തിലും വിശ്വസിക്കേണ്ടി വരും .ഈശ്വര വിശ്വാസം കുറഞ്ഞവർ മാത്രം ആണ് പ്രേതങ്ങൾ ഉന്നം വക്കുന്നത് .അത് ഈ അനുഭവങ്ങളിലൂടെ പറയുന്നുണ്ട്…!!!

കുട്ടിക്കാലത്തു തന്നെ എനിക്ക് പ്രക്ത്യാതി ശക്തികളെ പറ്റി പഠിക്കാന്‍ വലിയ താത്‌പര്യമായിരുന്നു. എവിടെ അത് സംബന്ധിയായ ബുക്കുകള്‍ കണ്ടാലും വായിക്കും, അതുപോലെ നോട്ട്‌സുകള്‍ കുറിച്ചിടും, അല്ലെങ്കില്‍ അത്തരം കേട്ട കഥകള്‍ എഴുതിവെക്കും.സംസ്ക്രതം പഠിച്ചതുകൊണ്ട് ആ ഭാഷയിലുള്ള മന്ത്ര ഗ്രന്ഥങ്ങള്‍ പഠിക്കാന്‍ സഹായകമായി.എന്‍റെ അച്ഛന്റെ തറവാട് പുരാതനമായ കാവും കുളവവും യോഗിശ്വരന്മ്മാരുടെ, അനേക ഉപാസനാ മൂര്‍ത്തികളെ വെച്ചാരധിക്കുന്ന കുടുംബമാണ്. മുത്തശന്‍റെ മരണത്തോടെ തനി കമ്മ്യുണിസ്റ്റു കാരനായ എന്‍റെ അച്ഛന്‍ അതൊക്കെ അവഗണിച്ചുഅതിലുപരി എന്‍റെ അമ്മ തികഞ്ഞ ഒരു അവിശ്വാസിയുമായിരുന്നു. മരിക്കുന്നവരെ ഒരു ക്ഷേത്രത്തിലോ ഏതെങ്കിലും ആരാധനാലയത്തിലോ പോയിട്ടില്ല എന്നതും ഇവിടെ എടുത്തു പറയാതെ വയ്യാ. ഞങ്ങള്‍ നാല് മക്കളില്‍ എന്‍റെ മൂത്ത സഹോദരിയും ഞാനും മാത്രമാണ് ഈശ്വര വിശ്വാസികള്‍.അമ്മയുടെ തറവാട്ടില്‍ ഇപ്പോഴും ക്ഷേത്രവും മാന്ത്രികരുടെ പാരമ്പര്യവും കാത്തു സൂക്ഷിക്കുന്നുണ്ട്. അമ്മയുടെ കുടുംബംമാന്ത്രികന്‍മ്മാരുടെ കുടുംബമാണ്. ആയിരത്തിയൊന്നു ഉപാസനാമൂര്‍ത്തികള്‍ക്ക് നിത്യ പൂജകള്‍ ഇന്നും മുടങ്ങാതെ നിര്‍വഹിക്കുന്നു.തിരുവിതാംകൂര്‍ രാജ വംശം കരം ഒഴുവാക്കി കൊടുത്ത നൂറു ഏക്കര്‍ സ്ഥലം.. ഇപ്പോള്‍ നാലോ അഞ്ചോ ഏക്കര്‍ കാണും അതില്‍ നിന്നുള്ള വരുമാനമാണ് പൂജകളുടെയും നിത്യ നിതാനത്തിനുള്ളവരുമാനം. പിന്നെ കുടുംബാംഗങ്ങളുടെ ഫണ്ടിങ്ങും.അതി മനോഹരമാണ് ആ പൂങ്കാവനം. ഇപ്പോള്‍ അതിന്‍റെ സൂക്ഷിപ്പുകാര്‍ എന്‍റെ അമ്മയുടെ അനിയത്തിയുടെ മകളാണ്. ആയിരത്തിയൊന്നു ഉപാസനാ മൂര്‍ത്തികളില്‍ യക്ഷി, ഗന്ധര്‍വന്‍, മാടന്‍ മറുതാ അങ്ങനെ ഒരു പരമ്പരതന്നെയുണ്ട്. ഇവര്‍ ഓരോരുത്തരും ഞങ്ങളുടെ കുടുബത്തിലെ ആരാധന മൂര്‍ത്തികളായ കഥ ഈ ജന്മ്മം ഞാന്‍ എഴുതിയാല്‍ തീരില്ല. കാരണം പല തലമുറയിലെ കുടുംബത്തിലെ മാന്ത്രികര്‍ ആവാഹിച്ചു അവിടെ കൊണ്ട് ഇരുത്തിയവരാണവര്‍. അവര്‍ക്കൊക്കെ ഓരോ കഥകള്‍ പറയാനുണ്ട്. കൂടെ എന്‍റെ അനുഭവങ്ങളും.അപ്പോള്‍ വായിക്കാന്‍ തയ്യാറല്ലേ?രാത്രിയില്‍ പ്രേതകഥ കേള്‍ക്കുന്നത് ഒരു പ്രത്യേക സുഖമാണ്. പേടിയുടെ പ്രത്യേക സുഖം. ശ്വാസമടക്കിയിരുന്ന് ഒരിക്കലെങ്കിലും പ്രേതകഥകള്‍ കേള്‍ക്കാത്തവര്‍ കുറവാകും. ചില പ്രേതകഥകള്‍ കാലാകാലങ്ങളോളാം വാമൊഴിയായി പ്രചരിക്കും. ഏതെങ്കിലും കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തിന്റെ ഒരു പാശ്ചാത്തലവും ഇതിനുണ്ടാകും. യുക്തിയുടെ അരിപ്പയില്‍ അരിച്ചാല്‍ പലപ്പോഴും ഈ കഥകള്‍ക്കൊന്നും തന്നെ നിലനില്‍പ്പുണ്ടാവില്ല.തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ട മുതല്‍ ഈഞ്ചയ്ക്കല്‍ വരെയുള്ള റോഡിലൂടെ രാത്രികാലങ്ങളില്‍ അംഗരക്ഷകരുടെ സഹായത്തോടെ പല്ലക്കിലെത്തിയതായി പറയപ്പെടുന്ന പ്രേതത്തിന്റെ കഥ മുത്തശിമാരുടെ മാത്രം സമ്പാദ്യമാണ്.പാതി ചരിത്രവും കഥാരചനാപാടവവും ചേര്‍ന്ന ഇത്തരം കഥകള്‍ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. പക്ഷേ പലപ്പോഴും കഥകള്‍ അവയുടെ സീമ ലംഘിച്ച് ജീവിതം ദുസ്സഹമാക്കിയ അനുഭവങ്ങളും കുറവല്ല. പല സ്ഥലങ്ങളിലെയും തദ്ദേശീയ വാസികള്‍ അവരുടേതായ രീതിയില്‍ പ്രചരിപ്പിച്ച സംഭ്രമജനകമായ ചില പ്രേതകഥകള്‍ വായിക്കാം…ആദ്യംകാര്യവട്ടത്തെ ഹോസ്റ്റല്‍ ജീവിതകാലത്ത് ഹൈമവതിയെക്കുറിച്ച് കേള്‍ക്കാത്തതായി ആരും ഉണ്ടാവില്ല. ഒരു ചാനല്‍ അതിന്റെ ഒരു പരിപാടിയില്‍ രസകരമായി അവതരിപ്പിച്ചതോടെയാണ് ഹൈമവതിയും കുളവും വീണ്ടും ചര്‍ച്ചയായത്.പണ്ടെങ്ങോ ക്യാമ്പസിന്‍റെ ഒരു ഭാഗത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച ഹൈമവതിയെന്ന യുവതിയുടെ പ്രേതം ഇന്നും അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന എന്നായിരുന്നു വിശ്വാസം. നിറം പിടിപ്പിച്ച കഥകള്‍ ഭാവനാ സമ്പന്നര്‍ മെനഞ്ഞതോടെ ഹൈമവതി പ്രശസ്തയായി.‘നീലവെളിച്ച‘ത്തില്‍ കഥാകാരന്‍ വിളിക്കുന്നതു പോലെ പല വൃണിതഹൃദയരും ‘ഹൈമവതീ പൊന്‍കിനാവേ.. നീ ഏന്തിനു മരിച്ചു?‘വെന്ന് ചോദിച്ചിട്ടുണ്ടാകാം. ഏതായാലും കാര്യവട്ടം ക്യാമ്പസിലെത്തുന്നവര്‍ മനസുകൊണ്ടെങ്കിലും ഹൈമവതിക്കുളം കാണാന്‍ ആഗ്രഹിച്സിട്ടുണ്ടാകാം.1950 കളില്‍ അവിടെ താമസിച്ചിരുന്ന ഒരു ബ്രാഹ്മണകുടുംബത്തിലെ സുന്ദരിയായ യുവതിയായിരുന്നു ഹൈമവതി . അന്യജാതിക്കാരനായ ഒരു യുവാവുമൊത്തുള്ള പ്രണയം ഹൈമാവതിയുടെ വീട്ടില്‍ അറിഞ്ഞു . വീട്ടുകാര്‍ ആ ബന്ധം എതിര്‍ത്തതില്‍ മനംനൊന്ത് ഹൈമവതി കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു.ആഗ്രഹം പൂര്‍ത്തിയാക്കാതെ മരിച്ച അവളുടെ പ്രേതം യക്ഷിയായി ആ കാടുകളില്‍ ചുറ്റി തിരിയുന്നുവെന്നും കാര്യവട്ടം കാമ്പസിലെ ഹോസ്റ്റ്ലില്‍ താമസിക്കുന്നവര്‍ക്ക് ചില സമയത്ത് കാടിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേള്‍ക്കാമത്രെയെന്നുമൊക്കെയായിരുന്നു പ്രചരിച്ച കഥകള്‍.

ജോയിൻ ചെയ്തത് മുതൽ നമ്മൾ എല്ലാവരും ഈ ഗ്രൂപ്പിൽ നല്ലൊരു വ്യക്തിത്വ സ്വാഭാവത്തിന് ഉടമകളായ സുഹൃത്തുക്കൾ ആകുമെന്ന് പ്രതീക്ഷിക്കുന്നു .എല്ലാ സുഹൃത്തുക്കളുടെയും പ്രോത്സാഹനത്തിനും പിന്തുണയ്ക്കും നന്ദി .💕

%d bloggers like this: