January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

എന്തിനു ആത്മാക്കൾക്ക് വിരൂപത?

Spread the love

ഈ സംശയം വൈശാഖ് ന്റെ ആണ് .ഭൂതം പ്രേതം പിശാച് എന്നിവ ഒരിക്കലും മനുഷ്യർക്ക് നന്മ ചെയ്തതായി കേട്ടറിവില്ല.ഇതൊക്കെ ദുര്മൂതികൾ ആയതു കൊണ്ടും അവ ചെയ്തു കൂട്ടുന്നവ എല്ലാം മനുഷ്യർക്ക് നെഗറ്റീവ് ആയി പരിണമിക്കുന്നത് കൊണ്ടും  ഈ നെഗറ്റീവ് പ്രവണതകളെ പ്രതീകാത്മകമായി ചിത്രീകരിക്കാൻ ഇങ്ങനെ ഭയപ്പെടുത്തുന്ന രൂപങ്ങൾ ആയി കാണിക്കുന്നു .ദൈവങ്ങൾക്ക് ശരി ആയ ഒരു രൂപം ഇല്ല എന്ന് പറയുന്ന പോലെ തന്നെ മേല്പറഞ്ഞവർക്കും ഒരു ശരി ആയ ഒരു രൂപം ഇല്ല.സാഹചര്യം അനുസരിച്ചു തോന്നുന്ന രൂപം ധരിക്കുന്നു.ദൈവത്തിനു പ്രീണിതം ആയ ഒരു രൂപവും പ്രേതങ്ങൾക്കു ഭയപ്പെടുത്തുന്ന രൂപങ്ങളും വന്നതിന്റെ കാരണം ഇതാണ് . എങ്കിലും താങ്കൾക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യം കൂടി പറയാം.നമുക്ക് അടുത്ത് ഒരു ഒരു നെഗറ്റീവ് ശക്തി എത്തുമ്പോൾ തന്നെ അത് ആദ്യം ഗ്രഹിക്കുന്നത് നമ്മുടെ ശരീരമോ മനസ്സോ അല്ല.നമ്മുടെ ആത്മാവ് തന്നെ ആണ്.ആ ആത്മാവ് നമുക്ക് പല രീതിയിൽ ഉള്ള സൂചനകൾ താരം ശ്രമിക്കും..അത് കണ്ടെത്തി അവിടെ നിന്ന് ഓടി മാറാൻ ഉള്ള ശ്രമം നടത്തേണ്ടത് നമ്മുടെ ആവശ്യം അല്ലെങ്കിൽ നമുക്ക് ചുറ്റും ഉള്ള ദൈവിക ചൈതന്യത്തിന്റെ ശക്തി കൂട്ടുക ..പ്രത്യേക പ്രാർത്ഥനകൾ ചൊല്ലുക.ദൈവത്തെ സ്മരിക്കുക തുടങ്ങിയവ . താങ്കൾ പറഞ്ഞ പോലെ ഭയം നൈസർഗികമായ ഒരു വികാരം ആണ്.പ്രാണ ഭയം ഇല്ലാത്ത ഏതു ജീവി ആണ് ഉള്ളത് .അവരൊക്കെ ഇത്തരം സിനിമകൾ അല്ലെങ്കിൽ കഥകൾ കേട്ടിട്ടാണോ ഇത്തരം ഭയം ഉൾക്കൊള്ളുന്നത് 

എന്തിനു ആത്മാക്കൾക്ക് വിരൂപത? എന്തിനു അവർക്കു നമ്മൾ നികൃഷ്ടമായ രൂപം കൽപ്പിച്ചു നൽകുന്നു? ഭാവനയ്‌ക്കൊത്തു കച്ചവട വത്കരണത്തിനു വേണ്ടി ഭയപ്പെടുത്തുന്ന രൂപങ്ങൾ സൃഷ്ടിച്ചെടുത്തു നമ്മൾ. പക്ഷെ മനുഷ്യനിൽ ആഴിനിറങ്ങുന്ന ഭയം എന്ന തെമ്മാടിക്കു വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ഇത് വഴി നമ്മൾ ചെയ്തത്. നമ്മൾ മനുഷ്യരെ ഭയക്കില്ലായിരിക്കാം ഏതു സാഹചര്യവും അഭിമുഖീകരിക്കാൻ നമ്മുക്ക് പറ്റുമായിരിക്കാം പക്ഷെ അപ്പോഴും മനസ്സിന്റെ അകത്തളങ്ങളിൽ നമ്മൾ എന്തിനെയൊക്കെയോ ഭയക്കുന്നു. നീണ്ട പല്ലുകളെ, ചോര ഒഴുകുന്ന കണ്ണുകളെ, വെള്ള വസ്ത്രത്തെ അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾ ഭയക്കുന്നു. ഈ ഭയം ഒന്ന് തന്നെയാണ് ദൈവത്തിലേക്ക് ലയിക്കുവാനുള്ള തടസ്സവും. ദൈവ വിശ്വാസികൾ തീർച്ചയായും ദൈവത്തിലേക്ക് തങ്ങൾ ലയിച്ചു ചേരണം എന്നാഗ്രഹിച്ചേക്കാം. ആ ആഗ്രഹത്തെ പൂർത്തീകരിക്കാൻ സമ്മതിക്കാത്ത ഒന്നാണ് ഇത്തരത്തിലുള്ള ഭയം. മനസ്സിന്റെ ആഴത്തിൽ പതിഞ്ഞു പോയ ചിലത്. ഇതിനെ ഇല്ലായ്മ ചെയ്യാൻ ഇനി നമ്മുക്ക് വളരെ പാടാണ്. കുട്ടികാലം തൊട്ടു തുടങ്ങേടത്തുണ്ട് ഇത്തരം ഭയത്തെ അകറ്റാനുള്ള ശ്രമം. പ്രേത സിനിമകൾ കാണാതിരിക്കുക. അതിൽ കാണിച്ചിരിക്കുന്ന ഒരു സീൻ പോലും സത്യമല്ല. സത്യമല്ലാത്ത ഒന്ന് കണ്ടിരിക്കേണ്ടതില്ല. നല്ല സന്ദേശം തരുന്ന കലാ സൃഷ്ട്ടികൾ കാണുക ആസ്വദിക്കുക പകരം മനസ്സിലേക്ക് ഭയത്തെ ആഴത്തിൽ ജനിപ്പിച്ചു ആജീവനാന്തം അത്തരത്തിലുള്ള സത്യമില്ലാത്ത പൊള്ളത്തരങ്ങൾ വിശ്വസിച്ചു ജീവിക്കാൻ അവസരം ഒരുക്കുന്ന സൃഷ്ട്ടികൾ കുട്ടികളെ കാണിക്കാതിരിക്കുക. ബുദ്ധി വളരുന്ന പ്രായത്തിൽ കാണുന്നതെല്ലാം മനസ്സിൽ തറയ്ക്കുമെന്ന ബോധം എല്ലാവരിലും വേണം. ആത്മീയതയ്ക്കും സ്വര്യ ജീവിതത്തിനും തടസ്സമാകുന്ന പ്രേത ഭാവനകൾക്കു നേരെ വാതിലിടുക തന്നെ ചെയ്യേണ്ടതുണ്ട്

Leave a Reply

%d bloggers like this: