January 14, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

മണിമലക്കുന്ന് കൊട്ടാരം

Spread the love

തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് എന്ന പ്രദേശത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന പുരാതനമായ കൊട്ടാരമാണ് മണിമലക്കുന്ന് കൊട്ടാരം. പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷം നമുക്ക് സമ്മാനിക്കുന്നതാണ് ഈ മനോഹര സ്ഥലത്തിന്റെ മറ്റൊരു പ്രത്യകത.

തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട് കിടക്കുന്നു ഈ കൊട്ടാരത്തിന്റെ ചരിത്രം. റീജന്റ് റാണി സേതുലക്ഷ്മിഭായി തമ്പുരാട്ടിക്ക്‌ വേനൽക്കാല വസതിയായി, രാമവർമ വലിയ കോയിതമ്പുരാൻ നിർമ്മിച്ചതാണ് ഈ കൊട്ടാരം.

മണിമലക്കുന്ന് കൊട്ടാരവുമായി ബന്ധപ്പെടുത്തി പ്രേതകഥകൾ ഒരുപാടുണ്ട്. തദ്ദേശീയരായ നാട്ടുകാരിൽ നിന്നുതന്നെ അവ കേൾക്കാൻ സാധിക്കും. സൂര്യാസ്തമയം ഇവിടെ നിന്നും കാണുന്നത് കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ചയാണ്… അസ്തമയം കഴിയുമ്പോൾ ഇവിടെ ഉണ്ടാകുന്ന നിശബ്ദത ഒരു പ്രത്യേകതരം നിഗൂഢതനിറഞ്ഞതാണ്. അതുകൊണ്ടുതന്നെയാവാം ഈ കൊട്ടാരത്തിനെ ചുറ്റിപ്പറ്റി ഒരുപാട് പ്രേതകഥകൾ പ്രചരിക്കപ്പെടുന്നതും…
ഒട്ടനവധി സിനിമകൾക്കും സീരിയലുകൾക്കും ഇവിടം location ആയിട്ടുള്ളതാണ് ഈ പുരാതന നിർമിതി. നിഗൂഡത നിറഞ്ഞ പശ്ചാതലമായതിനാൽ പ്രത്യേകിച്ചും പ്രേതസിനിമകളാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് പോത്തൻകോട്-വെമ്പായം റോഡിൽ നന്നാട്ട്കാവ് ജങ്ഷനിൽ നിന്നുമാണ് കൊട്ടാരത്തിലേക്ക് എത്തിചേരുവാനുള്ള വഴി.

Leave a Reply

%d bloggers like this: