January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

കൊന്നു കൊണ്ട് പോകുവാനായി വന്ന പ്രേതം

Spread the love

വൈദ്യ ശാസ്ത്രം വഴി മുട്ടി നിന്ന ഒരു സംഭവം ഇവിടെ വിവരിക്കട്ടെ .12 വയസ്സ് മാത്രം പ്രായമുള്ള വിജയൻ അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്നു .അച്ഛൻ ഒരു സർക്കാർ ഉദ്യോഗസ്ഥനും ‘അമ്മ ടീച്ചറുമാണ് .തങ്ങളേക്കാൾ ഉയർന്ന വിദ്യാഭ്യാസവും ജോലിയും മകന് ഉണ്ടാവണം എന്ന് അവർ അതി തീവ്രം ആയി ആഗ്രഹിച്ചു ,അതിനുള്ള എല്ലാ സാഹചര്യവും അവർ മകന് ഉണ്ടാക്കി കൊടുത്തു .സാമാന്യം സാമ്പത്തികവും സ്വാധീനവും ഉള്ള ഒരു കുലീന കുടുംബം .മകൻ എല്ലാ ക്ലസ്സിലും പഠനത്തിൽ ഒന്നാമത് ആയിരുന്നു .നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട് .വിശ്രമ വേളകളിൽ വായനാശീലം ഉള്ള കുട്ടി .നന്നായി പഠിച്ചു ഉന്നത സ്ഥാനങ്ങളിൽ എത്തണമെന്ന ആഗ്രഹം മാതാ പിതാക്കളുടെ പ്രോത്സാഹനത്താൽ അവനിൽ അനുദിനം വളർന്നു കൊണ്ടിരുന്നു .അന്നാണ് അവന്റെ ജീവിതം തകർത്തെറിഞ്ഞ ആ സംഭവം നടക്കുന്നത്.അന്ന് വൈകുന്നേരം വീടിനു അടുത്തുള്ള കിണറ്റിൻ കരയിൽ വച്ച് അവൻ ഒരു പാമ്പിനെ കണ്ടു .തല ഉയർത്തി തന്നെ നോക്കുന്ന ‘ ചേര പാമ്പിനെ ‘ പെട്ടെന്നാണ് കണ്ടത് .പാമ്പ് നിമിഷ നേരം കൊണ്ട് തന്റെ അടുത്ത് കൂടി ഓടി മറഞ്ഞ കാഴ്‌ചയിൽ അവൻ പേടിച്ചു പോയി .ഉടൻ തന്നെ വീട്ടിലേക്ക് ഓടി പോയി കണ്ട കാഴ്ചയെ പറ്റി അവൻ വീട്ടിൽ പറഞ്ഞു .മാതാപിതാക്കൾക്ക് അതത്ര കാര്യമായി തോന്നിയില്ല .അന്ന് രാത്രിയിൽ ഉറങ്ങി കിടക്കുമ്പോൾ എന്തോ സ്വപ്നം കണ്ടു , നിലവിളിച്ചു കൊണ്ട് അവൻ ഞെട്ടി എഴുന്നേറ്റു .ശബ്ദം കേട്ടുണർന്ന മാതാപിതാക്കൾ , അമ്പരപ്പോടെ ചുറ്റും നോക്കുന്ന ഭയന്ന് വിറയ്ക്കുന്ന മകനെ ആണ് കണ്ടത്.എന്തോ ഒരു ഭീകര രൂപം അടുത്ത് വന്നു തന്നെ എടുക്കുന്നതായി അവനു തോന്നി എന്ന് അവൻ പറഞ്ഞു .മാതാ പിതാക്കൾ അവനെ ആശ്വസിപ്പിച്ചു .നാമം ജപിച്ചു ഉറങ്ങി കൊള്ളാൻ മകനെ ഉപദേശിച്ചു .തുടർന്ന് അച്ഛനോടൊപ്പം അവൻ കിടന്നുറങ്ങി .രാവിലെ ഉണർന്നപ്പോൾ അവനു കലശലായ പനി ബാധിച്ചിരുന്നു .ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയി .അവിടെ ചേർത്തു .പനി മാറി – അഞ്ചാം ദിവസം പൂർണ സുഖം പ്രാപിച്ചു .പേര് വെട്ടി വീട്ടിലേക്കു പോയി .പിറ്റേ ദിവസം മുതൽ ക്‌ളാസിലും പോയി തുടങ്ങി .ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ മകന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും ചില മാറ്റങ്ങളും പ്രത്യേകതകളും മാതാപിതാക്കൾ കണ്ടു തുടങ്ങി .താല്പര്യപൂര്വം സ്‌കൂളിൽ പോയി കൊണ്ടിരുന്ന മകന് സ്‌കൂളിൽ പോകാൻ തന്നെ മടി , അത് പോലെ തന്നെ പഠനത്തിലും താല്പര്യമില്ലാതെ ആയി കാണപ്പെട്ടു .അത് കൂടാതെ ശ്രവ ശക്തി ക്രമേണ കുറഞ്ഞു കൊണ്ടിരുന്നു .അടുത്തുള്ള ആശുപത്രിയിലെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം കോട്ടയം മെഡിക്കൽ കോളേജ് ലെ സ്പെഷ്യലിസ്റ് ഡോക്ടർമാരുടെ ചികിത്സ ആരംഭിച്ചു എന്നിട്ടും വീണ്ടും വീണ്ടും കേൾവി ശക്തി കുറഞ്ഞു കൊണ്ടിരുന്നതല്ലാതെ യാതൊരു ഫലവും കണ്ടില്ല .കുറെ നാളത്തെ ഗവേഷണ പഠന ചികിത്സകൾക്ക് ശേഷം ഡോക്ടർമാരാരുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ലേക്ക് മുൻ ചികിത്സ രേഖകളുമായി അവരെ പറഞ്ഞയച്ചു .നഷ്ടപ്പെട്ട ശ്രവണ ശക്തി വീണ്ടു കിട്ടുക ഒരു പക്ഷെ സാധ്യമല്ല എന്നൊരു സൂചന അവർ മാതാ പിതാക്കൾക്ക് നൽകിയിരുന്നു .അതിനിടെ അവന്റെ സംസാര ശേഷിയും അൽപാൽപമായി കുറയാൻ തുടങ്ങി.അവർ തിരുവനതപുരം മെഡിക്കൽ കോളേജ് ഇത് എത്തി .ഡോക്ടർമാർ മുൻകാല ചികിത്സാ രേഖകൾ പരിശോധിച്ച ശേഷം വിജയനെ അവിടെ അഡ്മിറ്റ് ചെയ്തു .അവിടെയും ഏറെ ടെസ്റ്റുകളും ചികിത്സകളും നടന്നു .ഫലം വന്നു .കേൾവി ശക്തി ഇനി തിരിച്ചെടുക്കാൻ കഴിയില്ലെന്നും സംസാര ശക്തിയും പരി പൂർണമായും നഷ്ടപ്പെടുമെന്നും വിധി എഴുതി അവർ ചികിത്സക്ക് പരിസമാപ്തി കുറിച്ചു .തുടർന്നു മാതാപിതാക്കൾ ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ മെഡിക്കൽ സെന്ററിലെ ഒരു ഡോക്ടറെ സമീപിച്ചു .അദ്ദേഹം കോട്ടയം , തിരുവനതപുരം മെഡിക്കൽ കോളേജ് കളിലെചികിത്സ രേഖകൾ മുഴുവൻ പരിശോധിച്ച ശേഷം , ഇതിൽ കൂടുതലൊന്നും ഇവിടെയും ചെയ്യാൻ ഇല്ലെന്നു പറഞ്ഞു അഡ്മിറ്റ് ചെയ്യാതെ തിരികെ അയച്ചു .എങ്കിലും ആറ്റു നോറ്റു വളർത്തി കൊണ്ട് വന്ന മകന്റെ കാര്യമല്ലേ ,ഒരു അവസാന ശ്രമമെന്ന നിലയിൽ അവർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് മൈസൂർ എന്ന സ്ഥാപനത്തിൽ ( ഇത് ഇന്ത്യയിലെ ഏക സ്ഥാപനം ) പോയി നോക്കുവാൻ ഉറപ്പിച്ചു മൈസൂർക്കു പോകുന്ന വഴി അവർ മറ്റൊരു ശ്രമം എന്ന നിലയിൽ ചിലരുടെ അഭിപ്രായ പ്രകാരം കസ്തൂർബാ മെഡിക്കൽ കോളേജ് ലെ ബന്ധപ്പെട്ട ഡോക്ടറെയും കണ്ടു .അവരും ചികിത്സ റിപ്പോർട്ട് കണ്ടതോടെ കൈ ഒഴിഞ്ഞു .എങ്കിലും അവരുടെ അഭിപ്രായ പ്രകാരം ആണ്ടിലൊരിക്കൽ വിസിറ്റിംഗ് പ്രൊഫെസ്സർ ആയി അവിടെ എത്തുന്ന ഒരു അമേരിക്കൻ ഡോക്ടർ വരുമ്പോൾ കാണുന്നതിനായി ബുക്ക് ചെയ്യിച്ചിരുന്നു .തുടർന്ന് അവർ മൈസൂരിലേക്ക് യാത്ര ആയി അവിടെ അഡ്മിറ്റ് ആയി .
ചികിത്സക്ക് വിധേയൻ ആയ ബാലന്റെ സ്ഥിതി അല്പം മെച്ചപ്പെട്ടെങ്കിലും ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെ സ്ഥിതി കൂടുതൽ വഷളായി . സംസാര ശ്രവണ ശേഷികൾ ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ടു .ഇനി ഒന്നും ചെയ്യാനില്ല .സംസാര ശ്രവണ ശേഷികൾ ഇനി തിരികെ ലഭിക്കുകയില്ല എന്നറിയിപ്പോടെ കുട്ടിയെ ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തു .അതോടൊപ്പം ഒരു ഇയർ ഫോണും കൊടുത്തയച്ചു …! ഇയർ ഫോൺ വച്ച് കൊണ്ട് ഒരു ദിവസം മാത്രം സ്‌കൂളിൽ പോയി .കൂട്ടുകാർ അവനെ പൊട്ടൻ എന്ന് പരിഹസിച്ചു .അതിൽ മനസ്സ് മടുത്തു സ്‌കൂളിൽ പോക്കും നിർത്തി .
മകന്റെ ദയനീയ അവസ്ഥയിൽ മാതാ പിതാക്കളും നിരാശരായി തളർന്നു .എങ്കിലും ഡോക്ടർമാരുടെ അഭിപ്രായം അംഗീകരിക്കാം അവരുടെ മനസ്സ് തയ്യാറായില്ല .തുടർന്ന് വീണ്ടും അവർ കോട്ടയം മെഡിക്കൽ കോളേജ് ലെ ന്യൂറോളജി പ്രൊഫെസ്സർ ആയ ഡോ മധുസൂദനൻ അവർകളെ സമീപിച്ചു .അദ്ദേഹത്തിന്റ ഈ പ്രത്യേക നിരീക്ഷണ ചികിത്സയിൽ പത്തു ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞു .മനുഷ്യ സാധ്യമായ എല്ലാ പരീക്ഷണ നിരീക്ഷണങ്ങളും നടത്തി .ഫല സിദ്ധി ഉണ്ടായില്ല .ചെവിയിൽ നിന്നും , സ്വനഗ്രാഹികളിൽ നിന്നും തലച്ചോറിലേക്ക് സന്ദേശങ്ങൾ വരികയും പോകുകയും ചെയ്യുന്ന നാഡീ തന്തു സമുച്ചയം തിരിച്ചെടുക്കാൻ ആകുവാത്ത വിധം ആകെ നശിച്ചു പോയത്രേ .ഇനി വൈദ്യ ശാസ്ത്ര പരമായി ഒന്നും ചെയ്യുവാൻ ഇല്ല എന്ന തീരുമാനം ആണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത് . ഇത്ര ചെറുപ്പത്തിൽ തന്നെ ഉണ്ടായ ഈ രോഗത്തിന്റെ കാരണം കണ്ടെത്താനാവാതെ വൈദ്യ ശാസ്ത്രം പകച്ചു നിന്നു…! നിരാശർ ആയ മാതാ പിതാക്കൾ ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് മകനെ കൈ വച്ച് പ്രാർത്ഥിപ്പിക്കുന്നതിനു അച്ഛന്റെ അടുത്തു കൊണ്ട് വന്നു .അച്ഛനും അമ്മയും ചേർന്ന് നടന്ന കാര്യങ്ങളെല്ലാം അതീവ ദുഖത്തോടെ അവതരിപ്പിച്ചു .ചികിത്സയുടെ എല്ലാ രേഖകളും അച്ഛനെ കാണിച്ചു .രണ്ടു മൂന്നു വർഷമായി നടക്കുന്ന തുടർ ചികിത്സകളും , സാമ്പത്തിക നഷ്ടവും ഫല രാഹിത്യവും അവർ അച്ഛന്റെ മുൻപിൽ തുറന്നു പറഞ്ഞു .
അച്ഛൻ വിജയൻറെ മുഖത്തു നോക്കി ചിരിച്ചു .എന്നിട്ട് അവനോട് ചില ചോദ്യങ്ങൾ ചോദിച്ചു .ഇയർ ഫോൺ ഫിറ്റ് ചെയ്തിരുന്നത് കൊണ്ട് വളരെ ഉച്ചത്തിൽ പറഞ്ഞാൽ മാത്രമേ അല്പമെങ്കിലും കേൾക്കുവാൻ കഴിയുമായിരുന്നുള്ളൂ .പക്ഷെ പറയുന്ന ഉത്തരങ്ങൾ ഒന്നും തിരിയുകയില്ല .’ ഴ ‘ കാര പൂർണമായ ശബ്ദം മാത്രം ! ഒന്നും മനസ്സിലാവുകയുമില്ല .നേരീട് രോഗിയെ കണ്ടു മനസ്സിലാക്കുകയും വിദഗ്ദ്ധ കേന്ദ്രങ്ങളിലെ രേഖകൾ കാണുകയും കൂടി ചെയ്തതോടെ അച്ഛനും നിരാശയിൽ ആയി .എങ്കിലും കൈ വച്ച് അനുഗ്രഹിച്ചു പ്രാർത്ഥിക്കാം എന്ന് പറഞ്ഞിട്ട് അച്ഛൻ ബാലനെയും കൊണ്ട് അൾത്താരയിലേക്ക് കയറി .അവിടെ യേശുവിന്റെ തിരു രൂപത്തിന് മുൻപിൽ ! അവൻ പതറി ! മുഖത് രൗദ്ര ഭാവം കലർന്നു .അവൻ ഒരു തരം അബോധാവസ്ഥയിലേക്ക് മാറി . അതോടെ അച്ഛൻ അവനെയും കൊണ്ട് തന്റെ പ്രാർത്ഥന മുറിയിലേക്ക് കയറി അവിടെ അവനെ തിരു സ്വരൂപത്തിന്റെ മുൻപിൽ ഒരു കസ്സേരയിൽ ഇരുത്തി .
അച്ഛൻ : ” നിന്റെ പേര് എന്താണ് ? “ചോദ്യം നന്നായി കേട്ട്
വിജയൻ : ” ഞാൻ രാമകൃഷ്ണ പിള്ള .”നല്ല സ്ഫുടം ആയ ഉറച്ച ഒരു പരുക്കൻ ശബ്ദത്തിൽ മറുപടിയും ലഭിച്ചു .!
അച്ഛൻ : ” ഇയർ ഫോൺ എടുത്ത് മാറ്റിയാലും ഇനി നീ കേൾകുകയില്ലേ ? “
രാമകൃഷ്ണ പിള്ള എന്ന ബാലൻ : ” കേൾക്കും “
അച്ഛൻ ഇയർ ഫോൺ എടുത്ത് മാറ്റി കൊണ്ട് ചോദിച്ചു
“നീ ചത്ത് പോയ ആൾ ആണോ ?”
പിള്ള : ” അതെ “
അച്ഛൻ : ” ശരി , നീ രണ്ടു മൂന്നു വർഷം ഇവനെ ഉപദ്രവിക്കുകയും മേജർ ആശുപത്രികളിലെ ഡോക്ടർമാരെ കബളിപ്പിക്കുകയും , ഇത്രയും കാലം വെളിപ്പെടാതെ മറഞ്ഞു ഇരിക്കുകയും ഇവന്റെ സംസാര കേൾവി ശക്തികൾ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായി എല്ലാവരെയും ബോധ്യമാക്കി കബളിപ്പിക്കുകയും ചെയ്ത ആളല്ലേ ? എന്റെ അടുത്തു പരി പൂർണം ആയി പരാജയപ്പെട്ട സത്യം ഇപ്പോൾ നിനക്ക് ബോധ്യം ആയില്ലേ ?
പ്രേത ശബ്ദം : ” ബോധ്യമായി “
അച്ഛൻ : ” എന്റെ ദയയിൽ ആണ് ഇനി നിന്റെ നില നിൽപ്പ് എന്നും നിനക്ക് മനസ്സിലായോ ? “
പ്രേത ശബ്ദം : ” അതെ അച്ചോ .ഞാൻ സത്യമെല്ലാം പറയാം , എന്നെ നശിപ്പിക്കരുതേ ! “
അച്ഛൻ : ” കള്ളം പറഞ്ഞാൽ നിനക്കുള്ള ശിക്ഷ അതി കഠിനം ആയിരിക്കും .അതിന്റെ രുചി അല്പമായി നീ അറിയുക .അതി കഠിനമായ വേദന നിന്റെ ദേഹം മുഴുവൻ അനുഭവപ്പെടട്ടെ ! “
അച്ഛൻ ബാലന്റെ ഒരു മുടി മുറിച്ചെടുത്തു അവന്റെ തന്നെ പെരുവിരലിൽ ചുററി നല്ല പോലെ മുറുക്കി .പെട്ടെന്ന് തന്നെ അതി കഠിനം ആയ വേദനയിൽ അവൻ പുളഞ്ഞു .
പ്രേത ശബ്ദം : “സത്യം സത്യമായി തന്നെ ഞാൻ എല്ലാ കാര്യങ്ങളും ഞാൻ തുറന്നു പറഞ്ഞു കൊള്ളാം .എന്നെ വേദനിപ്പിക്കല്ലേ ” വിജയകുമാറിന്റെ അധരങ്ങളിൽ നിന്നും ദയനീയ സ്വരം അടർന്നു വീണു …
അച്ഛൻ : ” ശരി , വേദന ശമിക്കട്ടെ .നിന്റെ എല്ലാ കാര്യങ്ങളും ആദ്യം മുതൽ പറയുക “അച്ഛൻ നിർദ്ദേശിച്ചു .
പ്രേത ശബ്ദം : ” ഞാൻ ബാല കൃഷ്ണ പിള്ള .കോടതിയിൽ ഉദ്യോഗസ്ഥൻ ആയിരുന്നു .എന്റെയും ഇവന്റെയും വീടുകൾ അടുത്തടുത്താണ് .എനിക്ക് മൂന്നു പെണ്മക്കൾ മാത്രം ആണ് ഉണ്ടായിരുന്നത് .ഇവൻ അഞ്ചു ചേച്ചിമാർക്കു ഒരു കുഞ്ഞനുജൻ ആണ് .എനിക്ക് ആൺമക്കൾ ഇല്ലായിരുന്നു .അത് കൊണ്ട് എല്ലാ ദിവസവും ഇവനെ മടിയിൽ ഇരുത്തി ഓമനിക്കുമായിരുന്നു .ഇവനെ എനിക്ക് വേണമെന്ന് പറഞ്ഞു എന്റെ വീട്ടിലേക്കു കൂട്ടി കൊണ്ടൊവുകയും ചെയ്യുമായിരുന്നു .ഞങ്ങൾ രണ്ടു കുടുംബങ്ങളും വലിയ സ്നേഹ ബന്ധത്തിലും ആയിരുന്നു .രണ്ടു അടുക്കളയും ഒരു തീൻ മേശയുമെന്ന പോലെ .ഞാൻ ജോലി കഴിഞ്ഞു തിരികെ വരുമ്പോൾ എല്ലാ ദിവസവും ഇവന് മിട്ടായിയോ മറ്റു മധുര പലഹാരങ്ങളും കൊടുക്കുമായിരുന്നു .അവൻ എന്നും എന്റെ വരവും കാത്തു പടി വാതിൽക്കൽ നിൽക്കുകയും ചെയ്യും .മരിക്കുന്നത് വരെ ഞാൻ അത് തുടരുകയും ചെയ്തിരുന്നു .ഞങ്ങൾ രണ്ടു പേരും വളരെ സ്നേഹ ബന്ധത്തിൽ കഴിഞ്ഞു കൂടി .അന്നൊരു ദിവസം പാതി രാത്രിയിൽ എനിക്ക് കലശലായ വയർ വേദന ഉണ്ടായി .ഏതാണ്ട് വെളുപ്പിന് രണ്ടു മണിയോടെ ഞാൻ പുറത്തു ഇറങ്ങിയ ശേഷം കിണറ്റു കരയിൽ പോയി .മുറ്റത്തിന് താഴെ ഉള്ള കിണർ ആയിരുന്നു .ചുറ്റുമതിൽ ഇല്ലായിരുന്നു .വെള്ളം കോരുന്നതിനു ഇടെ ഞാൻ വഴുതി കിണറ്റിനുള്ളിലേക്ക് പോയി .വലിയ ആഴം ഉള്ള കിണർ .മറ്റാരും അറിഞ്ഞില്ല .ഞാൻ വെള്ളം കുടിച്ചു മരിച്ചു .രാവിലെ വീട്ടുകാർ അറിഞ്ഞു .വിജയനും വളരെ അധികം കരഞ്ഞു .എന്റെ ശരീരം കിണറ്റിൽ കണ്ട അവനിൽ; വളരെ അധികം ഭീതിയും ഉണ്ടായി .ആ ദിവസങ്ങൾ മുഴുവൻ അവൻ എന്നെ മാത്രം ഓർത്തിരുന്നു .ഞാനും അവനെ ഒരു നോക്ക് കാണുവാൻ കഠിനമായി ആഗ്രഹിച്ചിരുന്നു . ഒരു ദിവസം സന്ധ്യ സമയത് അവൻ ആ കിണറിന്റെ അരികെ വന്നു .ഞാൻ ഒരു സർപ്പം ആയി ആ കിണർ പരിസരത്തു തന്നെ ഉണ്ടായിരുന്നു .അവൻ വരുന്നത് കണ്ടപ്പോൾ ഞാൻ തല ഉയർത്തി അവനെ നോക്കി .അവൻ എന്നെ കണ്ടു ഭയപ്പെട്ടു ഓടി പോയി .അന്ന് രാത്രി അവന്റെ മനസ്സിൽ എന്നെ പാട്ടി ഉള്ള ചിന്തകളും അതോടൊപ്പം പാമ്പിനെ കണ്ട കാര്യവും അവന്റെ മനസ്സിൽ ഉണ്ടായിരുന്നു .ഉറങ്ങി കഴിഞ്ഞപ്പോൾ ഞാൻ എന്റെ രൂപത്തിൽ അവനു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു .
അച്ഛൻ : ” ഏത് രൂപത്തിൽ ? “
പ്രേത ശബ്ദം : എന്റെ മുഖവും സർപ്പത്തിന്റെ ഉടലും .അവൻ ഭയന്ന് വിറച്ചു .അലറി ഞെട്ടി പിടഞ്ഞു എഴുന്നേറ്റു .ആ സമയത് പാമ്പിന്റെ ശരീരം വെടിഞ്ഞു ഞാൻ അവനിൽ കയറി കൂടി . .തുടർന്ന് അവനു പനി തുടങ്ങി .ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ പനി മാറി .എങ്കിലും ഞാൻ ഇവന്റെ ശരീരത്തിൽ തന്നെ കഴിഞ്ഞു .ഇവനെ കൊന്നു എന്റെ കൂടെ കൊണ്ട് പോകും.!”
അച്ഛൻ : ” എങ്ങനെ ?”
പ്രേത ശബ്ദം : ” പഠിച്ചു വലിയ ഉദ്യോഗസ്ഥൻ ആവുക എന്നതാണ് ഇവന്റെ ഏറ്റവും വലിയ ആഗ്രഹം .അത് കൊണ്ട് പഠിപ്പു മുടക്കണം .അതിനു വേണ്ടി ഇവന്റെ ചെവി കേൾക്കാതെ ആക്കി .പല ഡോക്ടർമാരുടെ അടുക്കൽ വലിയ വലിയ ആശുപത്രികളിൽ ഇവനെ കൊണ്ട് പോയി .ഇയർ ഫോൺ കൊടുത്തപ്പോൾ കുറച്ച കേൾവി കിട്ടി തുടങ്ങി .ഞാൻ ഉടനെ തന്നെ ഇവന്റെ സംസാര ശേഷി കൂടി നശിപ്പിക്കാൻ ശ്രമിച്ചു .മാത്രമല്ല കൂട്ടുകാർ ഇവനെ പൊട്ടൻ എന്ന് വിളിച്ചപ്പോൾ ഞാൻ ഇവനിൽ വലിയ നിരാശ ഉണ്ടാക്കി . പഠിക്കാൻ സാധിക്കാത്തതിൽ ഇവൻ വലിയ നിരാശൻ ആണ് .ആ നിരാശയിൽ ഞാൻ ഇവനെ ആത്മാഹത്യക്ക് ഒരുക്കുകയാണ് .
ഇതെല്ലാം നിർ നിമേഷിതരായി കേട്ട് കൊണ്ട് ഇരിക്കുക ആയിരുന്ന വിജയൻറെ മാതാ പിതാക്കളിൽ അവന്റെ ‘അമ്മ ” എന്റെ ഈശ്വര ” എന്നും പറഞ്ഞു ചങ്കു പിടയുന്ന വേദനയോടെ മാറത്തലച്ചു കുഴഞ്ഞു സോഫയിലേക്ക് മറിഞ്ഞു വീണു .അച്ഛൻ ഉടനെ അമ്മയുടെ അടുത്തെത്തി കാരണം ആരാഞ്ഞു .
അമ്മ : ” അച്ചോ …! കുറച്ചു ദിവസങ്ങൾ ആയി അവൻ പത്രം വായിക്കുമ്പോൾ ആത്മഹത്യയെ കുറിച്ചുള്ള വാർത്തകൾ ഉണ്ടോ എന്ന് മാത്രം ആണ് നോക്കിയിരുന്നത് .അത് മരിക്കാൻ വേണ്ടി ആയിരുന്നോ എന്നോർത്തപ്പോ …ഇവിടെ വരാൻ തോന്നിയില്ലായിരുന്നെങ്കിൽ ഞങ്ങളുടെ പൊന്നു മോൻ ആത്മഹത്യ ചെയ്‌യുമായിരുന്നില്ലേ .അതോർത്തപ്പോൾ സഹിച്ചില്ല “
അവർ ഏങ്ങി ഏങ്ങി കരഞ്ഞു
അച്ഛൻ വീണ്ടും വിജയനിലൂടെ രാമകൃഷ്ണപിള്ളയോട് ചോദിച്ചു : ” എന്തിനാണ് ഇങ്ങനെ പത്രം നോക്കിയിരുന്നത് ?”
പ്രേത ശബ്ദം : ഏറ്റവും എളുപ്പമുള്ള ആത്മഹത്യ മാർഗം കണ്ടു പിടിക്കാൻ !”
അച്ഛൻ : ” നീ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ഇവനെ ആണെങ്കിൽ ഞാൻ പറയുന്നത് കേൾക്കണം “
പ്രേത ശബ്ദം : ” ശരി അച്ചോ . അച്ഛൻ പറയുന്ന എന്തും കേൾക്കാം “
അച്ഛൻ :” എങ്കിൽ നീ ഇവനെ സ്വന്തന്ത്രൻ ആക്കണം , ഇനി യാതൊരു ഉപദ്രവവും നീ ഇവനിൽ ചെയ്യരുത് .ഇവനെ വിട്ടു ദൂരെ പോകുക “
അച്ഛൻ കൈകൾ ഉയർത്തി അവന്റെ നേരെ കുരിശ് കാണിച്ചു .നെറ്റിയിൽ കുരിശടയാളം വരച്ചു .നെറ്റിയിൽ പെരുവിരൽ അമർത്തി .വിജയൻ ബോധം കേട്ട് വീഴാൻ തുടങ്ങിയപ്പോ മാതാ പിതാക്കൾ താങ്ങി എടുത്തു ബെഞ്ചിൽ കിടത്തി .അല്പം കഴിഞ്ഞു .അവൻ ഉണർന്നു .പരിഭ്രാന്തി , തികഞ്ഞ സംതൃപ്തി , അത്ഭുതം , അവരുടെ കൂടെ വന്നവർ ഈ കാഴ്ചകൾ കണ്ടു അസ്ത പ്രജ്ഞരായി നിൽക്കുക ആയിരുന്നു .
അവർക്കൊക്കെ ഇതിന്റെ യാഥാർഥ്യവുമായി പൊരുത്തപ്പെടാൻ ഏറെ സമയം വേണ്ടി വന്നു .
” വര്ഷങ്ങളോളം എടുത്ത യാതനകൾ , വേദനകൾ , സാമ്പത്തിക നഷ്ടങ്ങൾ , ഞങ്ങൾ എന്ത് പ്രതിഫലം നൽകണം അച്ചോ ?എന്ത് തന്നാലും പ്രതിഫലം ആവില്ലെന്ന് ഞങ്ങൾക്ക് അറിയാം ” അവർ പറഞ്ഞു നിർത്തി .
അച്ഛൻ: ” ഒന്നും വേണ്ട നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും സ്മരിക്കുക . അത് മതി , പിന്നെ പള്ളിയുടെ ഭണ്ടാരത്തിൽ എന്തെങ്കിലും വഴിപാട് ഇടുക , അത്രയും മതി .”
ഇയർ ഫോൺ അച്ഛന്റെ മേശപ്പുറത്തു ഉപേക്ഷിച്ചിട്ട് അവൻ തുള്ളി ചാടി ആ പള്ളി മുറ്റത്തു നടക്കുന്നത് ഇമ വെട്ടാതെ ആ മാതാ പിതാക്കൾ നോക്കി നിന്നു .വിജയകുമാർ ഇന്ന് ഫോർട് കൊച്ചി സെയിന്റ് അക്വീനാസ് കോളേജിൽ പഠിക്കുന്നു … 

Leave a Reply

%d bloggers like this: