May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

കരിയാട് വളവിൽ പ്രേതം

Spread the love

എറണാകുളം ജില്ലയിൽ പ്രേത ശല്യം ഉണ്ടെന്നു കരുതുന്ന പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങൾ ആണ് ഒന്ന് എറണാകുളം ജില്ലയിൽ നെടുമ്പാശ്ശേരിക്ക് സമീപം കരിയാട് ഉള്ള വളവ്, രണ്ടു മംഗലശ്ശേരി പാലം .ഈ രണ്ടു സ്ഥലങ്ങളിലും വാഹനങ്ങളിൽ കടന്നു പോകുമ്പോൾ ചില വൈബ്രേഷന്സ് ഉള്ളതായി അനുഭവസ്ഥർ പറയുന്നുണ്ട് .യുക്തിവാദികൾ ഒരു പക്ഷെ കണ്ണും അടച്ചു നിഷേധിച്ചേക്കാം , അവിടെ ഉള്ള റോഡുകളുടെ പ്രത്യേകത കാരണം ആണ് ആ ഭാഗത്തു അപകടങ്ങൾ കൂടുതൽ നടക്കുന്നതെന്ന് …ആ പറഞ്ഞത് കുറച്ചെങ്കിലും ശരിയും ആണ് .നാഷണൽ ഹൈവേ പുതുതായി എടുത്തപ്പോൾ ആണ് കരിയാട് ഇത് പോലെ ഉള്ള ഒരു വളവ് രൂപീകൃതം ആയത് .അത് വഴി ഏതൊരു വാഹനവും കടന്നു പോകുമ്പോൾ അതിനു മിനിമം ഒരു 60 കി മീ വേഗത ഉണ്ടാവും.റോഡിന്റെ നിർമാണത്തിലെ അപാകത കുറെ ഏറെ ഉണ്ട് .അശാസ്ത്രീയമായ ആ റോഡ് നിർമാണം കാരണം സ്വതവേ ദൂര യാത്രക്കാർ കാടാണ് പോകുന്ന ആ സ്പീഡിൽ വളവ് അവിടെ ഉണ്ടെന്നു അറിയാതെ പോകുന്നു.ഇനി expert ആയ ഡ്രൈവർ ആണെങ്കിൽ പോലും വാഹനങ്ങൾക്ക് ആ വളവ് നിവർത്തി എടുക്കാൻ കഴിയാതെ മീഡിയൻ കടന്നു എതിരെ ഉള്ള റോഡിലേക്ക് ചെന്ന് എതിർ ട്രാക്കിലൂടെ പൊയ്ക്കൊണ്ടിരുന്ന വാഹനവുമായി കൂട്ടി ഇടിച്ചു വളരെ സാരം ആയ അപകടങ്ങൾ ആണ് ഇത് വരെ ഉണ്ടായിട്ടുള്ളത് .എത്ര പേര് ഇവിടെ മരണപ്പെട്ടു എന്നുള്ളത് ഇത് വരെ നിശ്ചയമില്ല .സർക്കാരിനും അധികാരികള്ക്കും വേണ്ടപ്പെട്ടവർ നിവേദനങ്ങൾ കൊടുത്തു മടുത്തു .
വർഷങ്ങൾക്ക് മുൻപാണ്…റോഡ് പണി കഴിഞ്ഞു വാഹനങ്ങൾ ഓടി തുടങ്ങുന്ന ആ കാലത്തു നടന്നു എന്ന് പറയുന്ന ഒരു സംഭവത്തിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം .ചെറുപ്പക്കാരായ രണ്ടു പേര് ആലുവയിൽ നിന്നും ബൈക്കിൽ പുറപ്പെട്ടു .അത്താണിയിൽ വച്ചു അവരുടെ മുൻപിൽ ഒരു കാർ ജോയിൻ ചെയ്തു .ആ കാറിൽ ഒരു പ്രണയ ജോഡികൾ ആണ് ഉണ്ടായിരുന്നത് .അവരുടെ വിവാഹം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു .അവർ പ്രണയ പരവശരായ രീതിയിൽ കാറിൽ ഇരുന്നു കളിയും ചിരിയും ശൃംഗാരവും നടത്തുന്നത് ഈ കുട്ടികളുടെ ശ്രദ്ധയിൽ പെടുകയാണ് .പലവുരു പിള്ളേർ രണ്ടു പേരും കാറിന്റെ പുറകിലൂടെ മുൻപിലെ കമിതാക്കൾ എന്തൊക്കെയാ ചെയ്യുന്നതെന്ന് നോക്കി രസിക്കാൻ തുടങ്ങി .കാറിന്റെ പുറകിലോട്ടുള്ള ഗ്ളാസ്സിലൂടെ പുതു മണവാളൻ ഇത് ശ്രദ്ധിച്ചു .തന്റെ കാറിന്റെ പിറകിൽ രണ്ടു പീക്കിരി പിള്ളേർ നടത്തുന്ന അംഗ വിക്ഷേപങ്ങളും കളിയും പൊട്ടി ചിരിയും തന്റെ ഭാര്യയുടെ ശ്രദ്ധ ആകർഷിക്കാൻ ഉള്ള വേലകളും.പല വേള കുട്ടികൾ ഓവർ സ്പീഡ് എടുത്തു കാറിനെ overtake ചെയുകയും പിന്നെ സ്ലോ ചെയ്തു കടത്തി വിടുകയും കൂടി ചെയ്തപ്പോൾ തന്റെ ഭാര്യയും കൂടി ഇത് രസിക്കുന്നു എന്ന് മനസിലായപ്പോൾ കെട്ടിയവന്റെ temper തെറ്റി .അയാൾ ആവുന്നത്ര സ്പീഡിൽ വണ്ടി മുന്നോട്ട് എടുത്തു , അവർ കരിയാട് മേഖല കൂടി കടന്ന് പോകുമ്പോൾ കാറിനു വേഗത 90 കിമി .അയാൾ കണ്ണാടിയിലൂടെ പുറകിലേക്ക് നോക്കിയപ്പോൾ കുട്ടികൾ കുറെ പിറകിൽ ആയി കാറിനെ വെട്ടിക്കാൻ ഉള്ള പരമാവധി വേഗം എടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതാണ് കണ്ടത് .നാല് ചക്രം ഉള്ള വാഹനം എങ്ങനെയും ആ വളവ് ചിലപ്പോ കടന്നു പോകും .പക്ഷെ പതിയിരിക്കുന്ന അപകടം അറിയാതെ ആ കുഞ്ഞുങ്ങൾ , പൊയ്ക്കൊണ്ടിരുന്ന ബൈക്കിന്റെ സ്പീഡ് നിയന്ത്രിക്കാൻ ആവാതെ മീഡിയനിൽ തട്ടി എതിർ റോഡിൽ തല ഇടിച്ചു തെറിച്ചു വീണു .കറങ്ങി കൊണ്ടിരിക്കുന്ന ആ വണ്ടിയുടെ ടയറിന്റെ ചലനം നിലക്കും മുൻപേ അവർ ഈ ലോകത്തോട് വിട പറഞ്ഞു .നമ്മുടെ കഥാനായകൻ S പോലെ ഉള്ള ആ വളവു കഴിഞ്ഞപ്പോൾ ശല്യക്കാരായ പിള്ളേരെ കാണാതെ ആയപ്പോൾ ആശ്വസിച്ചു .അവർ വീട് എത്തുകയും ചെയ്തു .പിറ്റേ ദിവസത്തെ പത്രത്തിൽ ചരമ കോളത്തിൽ ആണ് ആ കുട്ടികൾ രണ്ടു പേരും അങ്കമാലി LITTLE FLOWER ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ തന്നെ മരണമടഞ്ഞ വാർത്ത അവർ കണ്ടു നടുങ്ങിയത് .അല്പനേരത്തെക്ക് ആണെകിലും കൂടി ധൂമ കേതുക്കളെ പോലെ തങ്ങളുടെ കാറിനു ചുറ്റും കറങ്ങിയ ആ കുട്ടികളുടെ മുഖം അവർ മറന്നിട്ടുണ്ടായിരുന്നില്ല .
ജീവിച്ചു കൊതി തീരാതെ മരണമടഞ്ഞ ആ കുട്ടികൾ മരണപ്പെട്ട അന്ന് മുതൽ ആണ് കരിയാട് ഒരു സ്ഥിരം അപകട വേദി ആയി മാറിയത് എന്ന് ഇന്നും പഴമക്കാർ വിശ്വസിക്കുന്നു .അപകടം നടക്കാത്ത ഒറ്റ ദിവസം പോലും ഇല്ല .വളവ് അപകടം ആണെന്ന് എത്രയോ സൈൻ ബോർഡുകൾ ., DANGER ലൈറ്റുകൾ , ഒരു പ്രയോജനവുമില്ല .അത് ഫിറ്റ് ചെയ്യുന്ന അന്ന് രാത്രി തന്നെ ഏതെങ്കിലും വണ്ടി കയറി ആ സൈൻ ബോർഡ് അല്ലെങ്കിൽ അപകട സൂചന നൽകുന്ന ബോർഡ് ഇടിച്ചു തെറിപ്പിച്ചിട്ടുണ്ടാകും . അസ്വസ്ഥം ആയി നടക്കുന്ന രണ്ടാത്മാക്കൾ ഉള്ളിടത്തോളം കാലം കരിയാട് വളവ് എന്നും ഒരു അപകടങ്ങളുടെ കേന്ദ്രം ആയിരിക്കും .അപകടങ്ങൾക്ക് പകൽ എന്നോ രാത്രി എന്നോ ഒരു വ്യത്യാസമില്ല .ദുരാത്മാക്കൾ ശക്തി പ്രാപിക്കും എന്ന് കരുതുന്ന രാത്രി സമയം 2 മുതൽ 3 വരെ ഉറങ്ങി പോയി എന്ന് പറഞ്ഞു ഇടിച്ചു കയറുന്ന വാഹനങ്ങൾക്ക് എണ്ണമില്ല .എന്നാൽ ഇതൊന്നും ഉറങ്ങി പോകുന്നതല്ല .അവർ ആ റോഡിൽ തന്നെ നില്പുണ്ടാകും .വഴിയേ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ നേരെ പാഞ്ഞടുത്തു കൊണ്ട് …ആ സമയത് ഏതോ മായാ വലയത്തിൽ അകപ്പെട്ട പോലെ മാത്രമേ ഡ്രൈവർക്ക് തോന്നുകയുള്ളൂ..മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവാൻ വേണ്ടി ഉറങ്ങി പോയി എന്നെ പറയാൻ പറ്റു..അതും അവർ ജീവിച്ചിരുപ്പുണ്ടെങ്കിൽ മാത്രം … 

മംഗലശ്ശേരി പാലത്തിൽ നടന്നത് അടുത്ത കഥയായി പറയാം 

Leave a Reply

%d bloggers like this: