January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

The Autopsy of Jane Doe

Spread the love
സിനിമ പരി പൂർണം ആയി മനസ്സിലാക്കുന്നതിനു വേണ്ടി ഞാൻ ഈ വീഡിയോ ക്ലിപ് ചേർക്കുന്നുണ്ട് ,അതിന്റെ ശരിക്കും ഉള്ള ഓണർ cinemastellar ആണ് .കൂടുതൽ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക .

ചില രഹസ്യങ്ങള്‍ അറിയാന്‍ ശ്രമിക്കരുത്. അറിയരുതെന്ന് മനപൂര്‍വം ആഗ്രഹിച്ചു ചിലര്‍ മറച്ചു വെച്ച നിഗൂഡത നിറഞ്ഞ അത്തരം രഹസ്യങ്ങള്‍ ഒരുപാട് ഉള്ള ലോകമാണ് നമ്മുടേത്‌. പൌരാണിക ജനത രഹസ്യമാക്കിവെച്ച പലതും ഇന്ന് പുറത്തു വന്നു കൊണ്ടിരിക്കുന്നു. അതിനു പിറകില്‍ വരുന്ന പരിണിത ഫലങ്ങള്‍ പ്രവചനാതീതം ആയിരിക്കുമെന്നത് ഒരു കറുത്ത സത്യം ആണ്. പൌരാണിക ഈജിപ്തിലെ പിരമിഡുകള്‍ ഒളിപ്പിച്ചു വെച്ച രഹസ്യങ്ങള്‍ പോലെ, ഒരിക്കലും കേടു കൂടാതെയിരിക്കുന്ന ശവശരീരങ്ങള്‍ ലോകത്തിന്റെ നിരവധി സ്ഥലങ്ങളില്‍ നിന്നും ലഭിക്കുന്ന്ന്ട്. ഫറവോമാര്‍ ഒളിപ്പിച്ചു വെച്ച പോലെ ഒരു രഹസ്യം അതില്‍ പലതിനു പിറകിലും ഉണ്ട്. അത്തരത്തില്‍ കേടു കൂടാതെ ലഭിച്ച ഒരു യുവതിയുടെ ശവ ശരീരത്തിലെരഹസ്യങ്ങളിലേക്കുള്ള ഭീതിജനകമായ ഒരു യാത്രയാണ് The Autopsy of Jane Doe.

………………………………………………………………………………………………

ഒരു കൂട്ടക്കൊലപാതകം നടന്ന വീട്ടില്‍ നിന്നുമാണ് സിനിമ തുടങ്ങുന്നത്. അവിടെ നിന്നും പോലീസിനു പൂര്‍ണ നഗ്നയായ ഒരു യുവതിയുടെ ശവശരീരം ലഭിക്കുന്നു. പോസ്റ്റ്‌ മോര്‍ട്ടം ചെയ്യുന്നതിനായി എത്തിക്കുന്നത് Tommy എന്നയാള്‍ക്കും അയാളുടെ സഹായിയായ മകനും മുന്നിലാണ്. കത്തികരിഞ്ഞ ഒരു ശവശരീരം പോസ്റ്റ്‌ മോര്ട്ടം ചെയ്തു കൊണ്ട് തുടങ്ങുന്ന ആ വീടിന്റെ ഉള്‍വശം അതിന്റെ സ്വഭാവം ആ സീനുകളിലൂടെ തന്നെ വ്യക്തമാക്കുന്നു. മോര്ച്ചരിയിലേക്ക് മാറ്റുന്ന നിരവധി ബോഡികള്‍ അവിടെ ഉണ്ട്. കാമുകിക്ക് കാണാന്‍ തുറക്കുന്നുമുണ്ട്. തുടര്‍ന്ന് മകന്‍ Austin തന്റെ കാമുകിയുമൊത്ത് പോവാന്‍ ഒരുങ്ങുമ്പോ ആണ് പോലീസ് അവിടെ ആ ബോഡി എത്തിക്കുന്നത്. തിരിച്ചറിയാന്‍ സാധിക്കാത്ത ശവശരീരങ്ങള്‍ക്ക് ആ രാജ്യത്തു നല്‍കുന്ന പേരാണ് ജേന്‍ഡോ. തുടര്‍ന്ന് ടോമിയും മകന്‍ ഒസ്റ്റിനും പോസ്റ്റ്‌ മോര്‍ട്ടം ആരംഭിക്കുന്നു.

പോസ്റ്റ്‌മോര്‍ട്ടം തുടങ്ങുമ്പോള്‍ തന്നെ നിഗൂഡതകള്‍ നിറഞ്ഞതാണ്‌ ജെന്‍ഡോ യുടെ ശരീരം. പൂര്‍ണ നഗ്നമായ ആ ശരീരം പുറം കാഴ്ച്ചയില്‍ പരിക്കില്ലാത്തത് ആയിരുന്നു. എന്നാല്‍ കൂടുതല്‍ നിരീക്ഷണത്തില്‍ കൈ കാല്‍ കുഴകള്‍ പൊട്ടി തകര്‍ന്നിട്ടുണ്ട് എന്നു ടോമി മനസ്സിലാക്കുന്നു. കണ്ണുകള്‍ പരിശോധിച്ച ഓസ്റ്റിന്‍ അവ നിറമില്ലാതെ വെളുത്തു പോയതായി കാണുന്നു. പിന്നീടാണ് അവളുടെ നാക്ക് മുറിചെടുത്തതും ഒരു പല്ല് നഷ്ടപ്പെട്ടതുമായും, സെക്സ് ഒര്‍ഗന്‍സ് തകര്‍ന്നതായും അവര്‍ മനസ്സിലാക്കുന്നു. തുടര്‍ന്ന് ഇത്തരം കേസുകള്‍ മുന്പ് ഉണ്ടായതായി ടോമി പറയുന്നു. തുടര്‍ന്ന് ശവശരീരം കീറി മുറിക്കാന്‍ തുടങ്ങുമ്പോള്‍ നിര്‍ത്താതെ വരുന്ന രക്തവും അവരെ അതിശയപ്പെടുതുന്നു. മൂക്കില്‍ നിന്നും ഒരീച്ച ചോരയുടെ അകമ്പടിയോടെ പുറത്തു വരുന്നു. കീറി തുറന്ന ശരീരത്തിനകത്തു അവര്‍ നിരവധി കത്തി കൊണ്ടുള്ള കുത്തേറ്റ പാടുകള്‍ കാണുന്നു. അതിശയം എന്താന്നു വെച്ചാല്‍ ഒരൊറ്റ മുറിവിന്റെ പാട് പോലും ശരീരത്തിന് പുറത്തില്ല എന്നതാണ്. തകര്‍ന്ന ഹൃദയം, മാറ്റി പരിശോധനക്കുള്ള സാമ്പിള്‍ ശേഖരിക്കുന്നു. തുടര്‍ന്നു കുടലിനകത്തു നിന്നും ലഭിക്കുന്ന തുണി കഷ്ണത്തില്‍ രേഖപ്പെടുത്തിയ വക്കുകള്‍ ചിഹ്നങ്ങള്‍ ഒക്കെ രഹസ്യങ്ങളുടെ കലവറയിലേക്ക് നയിക്കുന്നു.

ഇതിനിടെ ചില അനിഷ്ട സംഭവങ്ങള്‍ അവിടെ അരങ്ങേറുന്നു. അവരുടെ പൂച്ച കൊല്ലപ്പെടുന്നു. പിന്നീട് തലയോട് പൊളിച്ചു തലച്ചോറിന്റെ ഭാഗം നിരീക്ഷിച്ച അവര്‍ ഭയചകിതരാവുന്നു. അവള്‍ക്കു ജീവനുണ്ട്. പക്ഷെ ഏഴാം നൂറ്റാണ്ടിലെ ശരീരം ആണ് അത് എന്ന തിരിച്ചറിവ് ഭീതി ഉണര്‍ത്തുന്നു. പിന്നീട് നടക്കുന്ന രക്ത രൂക്ഷിതമായ സംഭവങ്ങളും ഭീതിജനകമായ രംഗങ്ങളുമായി അവരുടെ ആ രാത്രി തുടരുന്നു.

നൂറ്റാണ്ടുകള്‍ കേടു കൂടാതെ ഇരിക്കുന്ന ആ ശരീരത്തിന്റെ രഹസ്യം അവരെ ഞെട്ടിക്കാന്‍ പോന്നതായിരുന്നു. എന്താണിനി ബാക്കി എന്ന് ചിന്തിക്കുന്ന നേരം മറ്റുള്ള സംഭവ വികാസങ്ങള്‍ ജനിച്ചു തുടങ്ങുന്നു. മോര്ച്ചരിയിലെ ശവ ശരീരങ്ങള്‍ക്ക് ജീവന്‍ വെക്കുന്നു. ഇനിയങ്ങോട്ട് ഭീതിയാണ്.

…………………………………………………………………………………………….

ആദ്യ പകുതി മികച്ച ഭീതി നല്‍കി മുന്നോട്ടു പോയപ്പോള്‍ രണ്ടാം പകുതി അല്പം നിരാശപ്പെടുത്തി എന്നാണു എനിക്ക് തോന്നിയത്. കയ്യിലുള്ള മികച്ചൊരു പ്ലോട്ടിനെ പോഷിപ്പിചെടുക്കാന്‍ തിരക്കഥക്ക് സാധിക്കാതെ പോയത് അല്പം കല്ല്‌ കടി ആയെങ്കില്‍ കൂടി നല്ലൊരു അനുഭവമാണീ സിനിമ. ഒരു വീടിന്റെ ഉള്‍വശം മാത്രമായി തൊണ്ണൂറ്റി അഞ്ചു ശതമാനവും ഷൂട്ട്‌ ചെയ്തെടുത്ത സിനിമയാണിത്. അത്രയും വെച്ച് ഒരു ഭയചകിത സിനിമ ജനിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. പരിപൂര്‍ണ നഗ്നയായി ശവമായി കിടക്കുന്ന നടി Olwen Catherine Kelly ഒന്നും ചെയ്യാനില്ലെങ്കിലും അഭിനയിച്ച എല്ലാവരും കിടുക്കി. 9 നോമിനേഷനുകളും 5 അവാര്‍ഡുകളും സിനിമ നേടിയിട്ടുണ്ട്.

Rating: 7/10

132. The Autopsy of Jane Doe (2016)…

Director: André Øvredal…

Genres: Horror | Mystery…

Country: UK | USA…

Language: English…

……………………………………………………………………………………………..

Leave a Reply

%d bloggers like this: