January 18, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

മരണത്തിനപ്പുറം ജീവിതമുണ്ടോ ?

Spread the love

1960-കളിൽ ബീഹാറിൽ വളരെ പ്രശസ്തമായ ജിറാത് തീയേറ്ററിൽ നടന്ന ഒരു സംഭവം. ശാകുന്തളം നാടകം അരങ്ങേറാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. കൊൽക്കൊത്തയിലെ പ്രസിദ്ധ നാടക അഭിനേത്രിയായിരുന്ന മഞ്ചുശ്രീയാണ് നായികാവേഷം ഇടേണ്ടത്. റിഹേഴ്‌സലിനുശേഷം നാട്ടിലേക്കുപോയ അവർ ഇതുവരെ തിരികെ എത്തിച്ചേരാത്തതിനാൽ ആധിപൂണ്ടു നടക്കുകയാണ് നാടകസംഘം. ഒടുവിൽ ഇനി അവരെത്തിച്ചേരില്ലെന്ന തിരിച്ചറിവിൽ ഒരു മുട്ടുശ്ശാന്തിക്കാരിയെ കണ്ടെത്തി മേക്കപ്പിടാൻ തുടങ്ങിയപ്പോൾ മഞ്ചുശ്രീ എത്തി. പെട്ടന്ന് വേഷമണിഞ്ഞ് സ്റ്റേജിൽ കയറി. നാടകം ഭംഗിയായി അവസാനിച്ചതിനിടെ നായികയും അപ്രത്യക്ഷയായി. അടുത്തദിവസം അവരെ കണ്ടു നന്ദി പറയാനും പ്രതിഫലം നൽകാനും കൊൽക്കത്തയിലെത്തിയ സംഘാടകർ അറിഞ്ഞത് ഒരാഴ്ചമുമ്പൊരു വാഹനാപകടത്തിൽ മഞ്ചുശ്രീയും മകനും കൊല്ലപ്പെട്ടിരുന്നു എന്നാണ്. ഞെട്ടിപ്പോയ സംഘാടകർ നാടകത്തിന്റെ ഫോട്ടോഗ്രാഫുകൾ പരിശോധിക്കവെ വീണ്ടും ഞെട്ടി, അതിൽ നായിക ഉണ്ടായിരുന്ന രംഗങ്ങളുടെ ഫോട്ടോകളിലെല്ലാം ആ സ്ഥലം ശൂന്യമായിരുന്നു. ഈ കഥ ഡോ. മുരളീകൃഷ്ണയുടെ മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന ഗവേഷണഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന പ്രേതാനുഭവങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒട്ടേറെ അനുഭവങ്ങളിലൊന്നാണ്.
മരണത്തിനപ്പുറം ജീവിതമുണ്ടോ? മനുഷ്യൻ കാലങ്ങളായി ഉത്തരം തേടുന്നൊരു ചോദ്യമാണ്. ദാർശനികവും ശാസ്ത്രീയവുമായ തലങ്ങൾക്കോ വിശ്വാസത്തിന്റെ തലത്തിനോ അവനെ തൃപ്തിപ്പെടുത്താൻ ഇന്നും സാധിച്ചിട്ടില്ല. ജനനം മുതൽ മരണംവരെ നടക്കുന്നതെല്ലാം നമുക്കറിയാം, അനുഭവിക്കാം. എന്നാൽ കേവലഭൗതികശരീരത്തിനപ്പുറം ജീവൻ എന്ന പ്രതിഭാസത്തിന് ജനനത്തിനുമുമ്പും മരണത്തിനുശേഷവും എന്തൊക്കെ സംഭവിക്കുന്നു എന്നതിൽ നമുക്ക് അധികമൊന്നും അറിവില്ലതന്നെ. മരണവുമായി ബന്ധപ്പെട്ട് ഈ ചോദ്യത്തിന്റെ ചില തലങ്ങൾക്ക് ഉത്തരം തേടാനുള്ളൊരു ശ്രമമാണ് ഡോ. മുരളീകൃഷ്ണയുടെ മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന കൃതി.
വിശ്വാസിയുടെയും യുക്തിവാദിയുടെയും സന്ദേഹിയുടെയും കുപ്പായങ്ങളെല്ലാം അഴിച്ചുവച്ച് മരണാനന്തരജീവിതത്തിന്റെ ലോകമെമ്പാടുനിന്നുമുള്ള ഒട്ടേറെ നേർസാക്ഷ്യങ്ങളും പഠനഗവേഷണ രേഖപ്പെടുത്തലുകളും സ്വാനുഭവങ്ങളും രേഖപ്പെടുത്തുകയാണ് ഡോ. മുരളീകൃഷ്ണ. മരണാനന്തരജീവിതത്തെപ്പറ്റി ഇന്നുവരെ ഉരുത്തിരിഞ്ഞിട്ടുള്ള വ്യത്യസ്ത സിദ്ധാന്തങ്ങളെ വിശകലനം ചെയ്യുകയും അവയ്ക്ക് ശാസ്ത്രസമൂഹം നൽകുന്ന മറുപടികളും ഈ പുസ്തകത്തിൽ സമാഹരിച്ചിരിക്കുന്നു. മരണാനന്തരജീവിതത്തിന്റെ കടംകഥയിലെ പ്രധാന അനുഭവസാക്ഷ്യങ്ങൾ ആത്മാക്കളുടെ ദർശനമാണ്. കൽക്കത്ത, ഡൽഹി, ആഗ്ര തുടങ്ങിയ ഇന്ത്യൻ നഗരങ്ങളാകട്ടെ ലണ്ഡൻ, പാരീസ് തുടങ്ങിയ യൂറോപ്യൻ നഗരങ്ങളാകട്ടെ ഒന്നും ഇത്തരം പ്രേതാനുഭവങ്ങളിൽനിന്നോ പ്രേതഭവനങ്ങളിൽനിന്നോ മുക്തമല്ല എന്നതാണ് സത്യം. അതേപോലെ മുജ്ജന്മബന്ധങ്ങളുടെ അനുഭവങ്ങൾ വിവരിക്കുന്നവരും ലോകത്തെവിടെയും കാണാൻ സാധിക്കുന്നു. നേരത്തെ മരണമടഞ്ഞ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ സാധിക്കുന്നു എന്നു പറയുന്ന ഒരേപോലെയുള്ള മരണാനുഭവങ്ങളും മരണാനന്തരജീവിതത്തിന്റെ സാക്ഷ്യപത്രമായി പലേ പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.
പ്രേതലോകത്തെപ്പറ്റിയും ആത്മാവിന്റെ അസ്തിത്വത്തെപ്പറ്റിയും ആധുനികശാസ്ത്രസങ്കേതങ്ങളെ ഉപയോഗിച്ച് പഠിക്കാനിറങ്ങിയവർക്കൊന്നും അതിനെ നിരാകരിക്കത്തക്ക തെളിവുകൾ ലഭ്യമായില്ലെന്നു മാത്രമല്ല അവയുടെ അസ്തിത്വം സംശയിക്കത്തക്ക പല തെളിവുകളും കിട്ടുകയും ചെയ്തു എന്നും ഡോ. മുരളീകൃഷ്്ണ സൂചിപ്പിക്കുന്നു. അത്തരം പല പഠനങ്ങളും ഈ പുസ്തകത്തിൽ ഉദ്ധരിച്ചു ചേർത്തിരിക്കുകയും ചെയ്യുന്നു. ഊർജ്ജത്തിന്റെ വികസിതരൂപമായി ജീവനെക്കണക്കാക്കുകയാണെങ്കിൽ മരണം ഒന്നിന്റെയും അവസാനമാകുകയില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.
കേരള സ്റ്റേറ്റ് ഫോറൻസിക് സയൻസ് ലബോറട്ടറിയുടെ ഡയരക്ടറായിരുന്ന ഡോ. മുരളീകൃഷ്ണ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു. 1981-ൽ ആദ്യമായി പ്രസിദ്ധീകരിച്ച മരണത്തിനപ്പുറം ജീവിതമുണ്ടോ എന്ന പഠനഗ്രന്ഥം പിന്നീട് പരിഷ്‌കരിച്ച് പ്രസിദ്ധപ്പെടുത്തി. ഇതിനകം ഒട്ടേറെ പതിപ്പുകൾ പ്രസിദ്ധപ്പെടുത്തിയ ഈ കൃതി മലയാളത്തിൽ മരണാനന്തരജീവിതത്തെപ്പറ്റി ചർച്ച ചെയ്യുന്ന ആധികാരികരചനതന്നെയാണ്.  

ഈ കൃതി വായിക്കാൻ ഇഷ്ടമുള്ളവർ ഈ വെബ്‌സൈറ്റ് ന്റെ സ്റ്റോർ പേജ് സന്ദർശിക്കുക 

Leave a Reply

%d bloggers like this: