January 16, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ഡ്രാക്കുള – ഒരു ലൈംഗിക മനോരോഗിയോ ?

Spread the love

ഡ്രാക്കുള – ഈ ദുർഭൂതത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവർ ഉണ്ടാവില്ല.ലോകത്തെ എല്ലാത്തരം വായനക്കാരെയും ഒരേ പോലെ സ്വാധീനിച്ച ഒരു കൃതി ഇതല്ലാതെ വേറെ ഏതാണ് . ലോകത്തെ എല്ലാ ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .ബ്രോം സ്റ്റോക്കറുടെ ഏറ്റവും പ്രശസ്തമായ കഥപാത്രം ആണ് ഡ്രാക്കുള എന്ന രക്തരഷസ് ട്രന്സില്‍വനിയായിലെ കര്‍പ്ത്യന്‍ മല നിരകളില്‍ ആണ് -ഡ്രാക്കുളയുടെ കോട്ട സ്ഥിതി ചെയ്യുന്നത് എന്നാല്‍ യഥാര്‍തഥ ഡ്രാക്കുള റോമാനിയന്‍ ചരിത്രത്തിലെ വീര നായകരില്‍ ഒരാള്‍ ആണ് അദേഹത്തിന് ചോര കുടിയുമായി വലിയ ബന്‍ദമൊന്നും ഇല്ല ആ കഥ ഡ്രാക്കുളയുടെ കഥ പോലെ തന്നെ അദ്ഭുതകരമാണ്..ലോകത്തെ ഏറ്റവുമധികം ഭയപ്പെടുത്തിയ ഭീകര കഥകളിലൊന്നാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവല്‍.
ഇന്ന് ലോകത്തു നടക്കുന്ന എല്ലാ സാത്താൻ ആരാധകരുടെയും പ്രപിതാ മഹൻ ഡ്രാക്കുള ആണെന്ന് കരുതപ്പെടുന്നു .എങ്കിൽ ഇതിനെ എല്ലാം വെല്ലുന്ന ഈ സങ്കല്പങ്ങളെ എല്ലാം കടത്തി വെട്ടുന്ന ഒരു വിവരം ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് . ലോകത്തെ ഏറ്റവുമധികം ഭയപ്പെടുത്തിയ ഭീകര കഥകളിലൊന്നാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള എന്ന നോവല്‍. റുമേനിയയിലെ ട്രാൻസിൽവാനിയയിലുള്ള കോട്ടയിൽ ജീവിച്ചിരുന്ന വ്ലാദ് മൂന്നാമനാണ് ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയായത്. എന്നാൽ ഡ്രാക്കുളപ്രഭുവിനെ സ്റ്റോക്കർ കണ്ടെത്തിയത് ട്രാൻസിൽവാനിയയിൽ നിന്നായിരുന്നില്ല എന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡ്രാക്കുള കഥയിൽ ഗവേഷണം നടത്തുന്ന ആൻഡി സ്ട്രുതേഴ്സ് എന്ന എഴുത്തുകാരൻ.ഇംഗ്ലണ്ടിലെ ഡെവനിൽ ജീവിച്ചിരുന്ന ഒരു പുരോഹിതന്റെ രചനകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റോക്കർ ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതെന്ന് ആൻഡി സ്ട്രുതേഴ്സ് അവകാശപ്പെടുന്നു. സബൈൻ ബേറിങ് ഗൗൾഡ്സ് എന്ന എഴുത്തുകാരന്റെ ‘ലൈക്കൻത്രോപ് : ദ സ്റ്റഡി ഓഫ് വെയർവൂൾവ്സ്’, രക്തദാഹികളുടെ കഥയായ ‘മാർഗറി ഓഫ് ഖ്വെതർ’ എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് ഡ്രാക്കുളയുടെ പിറവി എന്നാണ് സ്ട്രുതേഴ്സിന്റെ വാദം. ഡ്രാക്കുള പ്രഭുവിന്റെ സവിശേഷതകൾ ബേറിങ് ഗൗൾഡ്സിന്റെ രചനകളിൽ നിന്നും കടമെടുത്തവയാണ് എന്നും അദ്ദേഹം പറയുന്നു. കഥയ്ക്ക് പശ്ചാത്തലമൊരുക്കാനായി ട്രാൻസിൽവാനിയയെ സ്റ്റോക്കർ തിരഞ്ഞെടുത്തെങ്കിലും ഡെവനിൽ നിന്നുമാണ് ഡ്രാക്കുള സൃഷ്ടിക്കപ്പെട്ടത് എന്ന് സ്ട്രുതേഴ്സ് ‘ഡ്രാക്കുള ഇൻകാർനേറ്റ് : അണേർത്തിങ് ദ ഡെഫനിറ്റീവ് ‍ഡ്രാക്കുള’ എന്ന പുസ്തകത്തിൽ പറയുന്നു. കഥയിലെ ജൊനാഥൻ എന്ന കഥാപാത്രം ഡെവനിലെ എക്സെറ്ററിൽ നിന്നുമാണ് ഡ്രാക്കുളയെ തേടി പുറപ്പെടുന്നത്. തന്റെ കഥയ്ക്കു പ്രചോദനമായ ഗൗൾഡ്സിനോടുള്ള നന്ദി സൂചകമായാണ് എക്സെറ്റർ എന്ന സ്ഥലം സ്റ്റോക്കർ കഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സ്ട്രുതേഴ്സ് പറയുന്നത്.എന്നാൽ സ്ട്രുതേഴ്സിന്റെ കണ്ടെത്തൽ തെറ്റാണെന്ന വാദവുമായി സ്റ്റോക്കറുടെ ചെറുമകനും രംഗത്തെത്തി. ഡ്രാക്കുള ഇംഗ്ലീഷുകാരനല്ല എന്ന ഉറച്ച അഭിപ്രായമാണ് അദ്ദേഹം പങ്കുവച്ചത്. ബേറിങ്ങ് ഗൗൾഡ്സിന്റെ എഴുത്തുകൾ സ്റ്റോക്കർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഡ്രാക്കുള ട്രാൻസിൽവാനിയയിലെ കോട്ടയിൽ ജീവിച്ചിരുന്ന വ്ലാദ് മൂന്നാമൻ തന്നെയാണ് എന്നാണ് അദ്ദേഹത്തിന്റെ വാദം.ഡ്രാക്കുള കഥകളെക്കുറിച്ചുള്ള പഠനങ്ങളിൽ സുപ്രധാനമായ കണ്ടെത്തലായിരിക്കും തന്റേതെന്ന് സ്ട്രുതേഴ്സ് അവകാശപ്പെടുന്നു. ഇതിലും അതി വിചിത്രവും അവിശ്വസനീയവും ആയ ഒരു കണ്ടെത്തൽ ആണ് ഡ്രാക്കുള എന്ന വ്യക്തി ഈ ലോകത്തു ജീവിച്ചിരുന്നത് ഒരു സെക്സ് MANIAC യിട്ടായിരുന്നു എന്ന കാര്യം.അമിതമായി സെക്സ് നു അടിമപ്പെട്ടിരുന്ന ഇയാൾക്ക് ആരുമായും സെക്സ് ചെയ്യുന്നതിന് ഒരു മടിയും ഇല്ലായിരുന്നത്രെ .സ്ത്രീകളോടോ കുട്ടികളോടോ പറ പുരുഷന്മാരോടോ ആരോടും ഇയാൾ സെക്സ് ചെയ്യാൻ ഉള്ള മതി ഭ്രാന്ത് അയാൾക്ക്‌ ഉണ്ടായിരുന്നു.ഇയാളുടെ ഈ സ്വഭാവ സവിശേഷത അഴിയുന്നു കഥാകാരൻ അത് ഭീകര പശ്ചാത്തലത്തിലേക്കു മാറ്റി പുനരാവിഷ്കരിച്ചത്.അത് കുറിക്കു കൊള്ളുകയും ചെയ്തു . വെറും സെക്സ് MANIAC  ആയിട്ടാണ് ഈ കഥ എഴുതിയതെങ്കിൽ വെറും മൂന്നാം തരാം കഥ ആയി പോകുമായിരുന്നു .എന്നാൽ അതിനു ഭീകര പരിവേഷം കൊടുത്തു കഥ ആകെ മാറ്റാൻ  ഉള്ള കഴിവ് അസാമാന്യവും തന്നെ .തികച്ചും ഭീകര അന്തരീഷം ആണെങ്കിൽ പോലും അത് അയാളുടെ മനസിലെ കാമ കേളികളുടെ വിളയാട്ടം ആയിരുന്നു എന്ന് ചിലപ്പോൾ എങ്കിലും വെളിപ്പെടുന്നുണ്ടായിരുന്നു .തന്റെ കൊട്ടാരത്തിൽ പാർപ്പിച്ചിരുന്ന ആ പെൺകുട്ടികളെ എല്ലാം അയാൾ സ്വന്തം ലൈംഗിക പൂർത്തീകരണത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു . ചില ദിവസങ്ങളിൽ അയാളിൽ ഉണരുന്ന മാനസിക വൈകല്യത്തെ അയാളിൽ കുട്ടികളോട് പോലും ലൈംഗിക തൃഷ്ണ ഉണ്ടായിരുന്നതായും രാത്രി കാലങ്ങളിൽ കുട്ടികളെ തട്ടി കൊണ്ട് വന്നു അത് പൂർത്തീകരിച്ചിരുന്നതായും നോവലിൽ ഉണ്ട്. അയാളുടെ കൊട്ടാരത്തിൽ ജോലിക്കു എത്തി ചേരുന്ന ജോനാഥൻ എന്ന കഥാപാത്രത്തെ അവിടെ ഉള്ള പെണ്ണുങ്ങൾക്ക് ഇഷ്ടമായി.അയാളോട് ബന്ധപ്പെടാൻ ആഗ്രഹിച്ചപ്പോൾ ഡ്രാക്കുള പ്രഭു അവരെ തട ഇട്ടു.ഞാൻ ഉപയോഗിച്ച് കഴിഞ്ഞിട്ട് നിങ്ങള്ക്ക് ഉപയോഗിക്കാം എന്ന പ്രയോഗം ഇതിനെ വെളിവാക്കുന്നു .. ഡ്രാക്കുളയുടെ ഉത്ഭവത്തെക്കുറിച്ചുള്ള തന്റെ പുതിയ കണ്ടെത്തലുകളടങ്ങിയ പുസ്തകം പ്രകാശനം ചെയ്യാനൊരുങ്ങുകയാണ് ആൻഡി സ്ട്രുതേഴ്സ്. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന നാലാമത് ലോക ഡ്രാക്കുള കോൺഗ്രസ്സിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നത്. 

Leave a Reply

%d bloggers like this: