January 16, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

പൊള്ളലേറ്റു വികൃതമായതുപോലെ ഒരു മുഖം

Spread the love

സിനിമകഴിഞ്ഞപ്പോള്‍ ഒരുപാട് വൈകി തിയ്യേറ്ററില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂട് പണ്ടൊക്കെ രാത്രി ആകുമ്പോൾ നല്ല തണുത്തകാറ്റ് ഉണ്ടാവുന്നതാണ് കാലാവസ്ഥ എല്ലാം മാറി . ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു മനസില്‍ ബാഹുബലി റിവൈന്‍റ് ചെയ്തു ഓടി .കൊണ്ടിരിന്നു . ഒരു വളവ് തിരിഞ്ഞപ്പോള്‍ ഒരാള്‍ മുന്നില്‍ നടന്നുപോകുന്നു ഈ പാതിരാത്രി ഇയാള്‍ എവിടെ പോകുന്നതായിരിക്കും , ഞാന്‍ മനസില്‍ ഒാര്‍ത്തു പെട്ടന്ന് ഒരു കറുത്ത പൂച്ച ബൈക്കിന്‍റെ കുറുകെ ചാടി അത് എന്നെ നോക്കി അല്‍പ്പസമയം നിന്നു അതിന്‍റെ കണ്ണുകള്‍ ബൈക്കിന്‍റെ പ്രകാശത്തില്‍ വന്യമായ് തിളങ്ങുന്നുണ്ടായിരുന്നു അത് കണ്ണുചിമ്മി അതിന്‍റെ കൂര്‍ത്തപല്ലുകള്‍ പുറത്ത് ചാടി ബൈക്കിന്‍റെ ആക്സിലേറ്റര്‍ ഞാന്‍ ആഞ്ഞുതിരിച്ചു വണ്ടി അനങ്ങുന്നില്ല മുന്നിലൂടെ നടന്നുപോയ ആളെ ഞാന്‍ നോക്കി അയാള്‍ ഒരുപാടകലെയെത്തിയിരുന്നു പെട്ടന്ന് ബൈക്ക് തനിയെ ഒാഫായി വീണ്ടും തിളങ്ങുന്ന കണ്ണുകള്‍ എന്‍റെനേരെനീണ്ടു ഒരു ചെറിയ കരച്ചലോടെ അത് അടുത്ത പറന്പിലേക്ക് കയറി ഞാന്‍ ഒരുവിധം ബൈക്ക് സ്റ്റാര്‍ട്ടുചെയ്തു മുന്നോട്ട് എടുത്തു അതാ നേരത്തെ നടന്നുപോയ ആള്‍ വീണ്ടും മുന്‍പില്‍ അയാളെ കൂടി വിളിച്ചാലോ എന്ന് വിചാരിക്കുന്പോഴേക്കും അയാള്‍ എന്‍റെ നേരെ കൈ നീട്ടി ഒരാളെ കൂടി കിട്ടിയ ധൈര്യത്തില്‍ ഞാന്‍ അയാളെ കൂടി വണ്ടിയില്‍ കയറ്റി ഒരു പ്രായമായ മനുഷ്യന്‍ ആയിരുന്നു വീഴാതിരിക്കാന്‍ എന്‍റെ ചുമലില്‍ കൈവെച്ചു മീനമാസത്തിലെ ചൂടിനെ അവഗണിച്ചുകൊണ്ട് അയാളുടെ കൈകളുടെ തണുപ്പ് എന്‍റെ ശരീരത്തിലേക്ക് അരിച്ചിറങ്ങി എവിടെ പോയതായിരുന്നു ഞാന്‍ എന്‍റെ മകളെ കാണാന്‍ പോകുന്നു ഈ രാത്രിയിലോ എന്‍റെ മകള്‍ക്ക് ഞാന്‍ രാത്രി ചെല്ലുന്നതാ ഇഷ്ടം.അയാളുടെ മറുപടി എന്നില്‍ പേടിയുണര്‍ത്തി എവിടെയാ വീട് കുറച്ച് ദൂരം കൂടി കഴിഞ്ഞാല്‍ വീടായി എന്നയാള്‍ പറഞ്ഞു പെട്ടന്ന് ഒരു തണുത്ത കാറ്റ് ആഞ്ഞുവീശി എവിടെ നിന്നുവന്ന കുറെ കടവവ്വാലുകള്‍ ഞങ്ങളുടെ അരികിലൂടെ ചിറകടിച്ചു പോയി എന്തു ചൂടാണ് ഒരു മഴ കിട്ടിയെങ്കില്‍ എന്ന് ഞാന്‍ മനസിലോര്‍ത്തു മോന്‍ വിഷമിക്കേണ്ട മഴകിട്ടും എന്ന് അയാളുടെ മറുപടി കേട്ട് ഞാന്‍ ഞെട്ടി പെട്ടന്ന് ഒരു മിന്നലും ഇടിമുഴക്കവും മിന്നലിന്‍റെ വെളിച്ചത്തില്‍ ഗ്ലാസിലൂടെ ഞാന്‍ അയാളുടെ മുഖം കണ്ടു പെള്ളലേറ്റു വികൃതമായതുപോലെ ദൈവമേ എന്നൊരു വിളി എന്‍റെയുള്ളില്‍ നിന്നുയര്‍ന്നു പുറത്തേക്ക് വന്നില്ല എനിക്ക് വേറെ വഴിയാണ് പേകേണ്ടതെന്ന് പറഞ്ഞ് ഇയാളെ ഇവിടെയിറക്കിയാലോ എന്നു ഞാന്‍ ആലോചിച്ച് കൊണ്ടിരിക്കുന്പോള്‍ അയാളുടെ രണ്ടു കൈകളും തോളിലമര്‍ന്നു വീശിയടിച്ചകാറ്റില്‍ കാപ്പി പൂത്ത സുഗന്ധം അവിടെ നിറഞ്ഞു ഞങ്ങള്‍ രണ്ടുപേരും ഒന്നും മിണ്ടിയില്ല മോനേ വണ്ടി ഇവിടെ നിറുത്തിയേക്കു എന്ന അയാളുടെ പതിഞ്ഞസ്വരം എന്‍റെ ചെവികള്‍ക്ക് പുറകില്‍ ഞാന്‍ കേട്ടു അയാളുടെ ചുടു ശ്വാസം എന്‍റെ കവിളിനെ പൊള്ളിച്ചു പെട്ടന്നു തന്നെ വണ്ടി നിറുത്തി അയാള്‍ പോയ വഴിയിലേക്ക് ഞാന്‍വെറുതെ നോക്കി വിശാലമായ ഒരു പറന്പ് അതിന്‍റെ പടികെട്ടുകള്‍ കടന്നു അയാള്‍ അകത്തേക്ക് കടന്നു പടികെട്ടുകളില്‍ എഴുതിയിരിക്കുന്ന വരികള്‍ വായിച്ച ഞാന്‍ സ്തംഭിച്ചുപോയി പൊതു ശശ്മാനം അപ്പോള്‍ അയാള്‍ ആരാണ് പ്രേതമാണോ അല്ലെങ്കില്‍ ഈ പാതിരാത്രിക്ക് അയാള്‍ എന്തിന് ഇവിടെ പോകണം മനസില്‍ പേടി തോന്നിയെങ്കിലും ഞാന്‍ അയാള്‍ക്ക് പുറകേനടന്നു അയാള്‍ ഒരു കല്ലറക്ക് മുന്‍പില്‍ മുട്ടുകുത്തി നില്‍ക്കുന്നു ചെറിയ തേങ്ങല്‍ കേള്‍ക്കാം ഞാന്‍ പതിയെ അടുത്തേക്ക് നടന്നു ഒരു മിന്നലില്‍ ഞാന്‍ ആ കല്ലറയില്‍ എഴുതിയിരിക്കുന്നത് വായിച്ചു ആന്‍സി ജോസഫ് ജനനം10-1-2003. മരണം 29-4-210 എന്‍റെ കാല്‍പെരുമാറ്റം കേട്ടതും അയാള്‍ പതിയെ തലയുയര്‍ത്തി നോക്കി പൊള്ളികരിഞ്ഞ മുഖത്തിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങുന്നു ഞാന്‍ ചോദിച്ചു എന്താ ഇവിടെ അയാള്‍ കഥപറഞ്ഞു തുടങ്ങി അയാളുടെ മകള്‍ക്ക് അഞ്ചുവയസുള്ളപ്പോള്‍ അമ്മ മരിച്ചു പിന്നെ മോളെ വളര്‍ത്തിയത് അയാളാണ് ക്ലാസ് കഴിഞ്ഞുവന്നാല്‍ ഞാന്‍ പണികഴിഞ്ഞു വരുന്നതുവരെ അവള്‍ അനിയന്‍റെ വീട്ടിലാണ് നില്‍ക്കാറ് അനിയന്‍റെ കുട്ടികളോടൊപ്പം അവള്‍ അവിടെ വലിയസന്തോഷത്തിലായിരുന്നു ഒരുദിവസം ഞാന്‍ പണികഴിഞ്ഞുവന്നിട്ടും അവളെത്തിയില്ല ഞങ്ങളെല്ലവരും നാടുമുഴുവന്‍ അവളെ അനേ്വഷിച്ചു നടന്നു പോലീസ് അനേ്വഷണം തുടങ്ങി തോട്ടില്‍ ഏതോ കാമഭാന്ത്രന്‍ പിച്ചിചീന്തിയ എന്‍റെ മകളുടെ ജഢം പോലീസ് കേസ് അനേ്വഷിച്ചു തെളിവുകള്‍ ഇല്ലാ എന്നുപറഞ്ഞു അവര്‍ അനേ്വഷണം നിറുത്തി നാളുകള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി ഒരു വീട് പോലെ കഴിഞ്ഞിരുന്ന അയല്‍ക്കാരന്‍ തന്നെയാണ് എന്‍റെ മകളുടെ കൊലയാളി എന്ന് അവനെ ഞാന്‍ നിയമത്തിന് വിട്ടുകൊടുത്തില്ല നന്നായി മദ്യപിക്കുമായിരുന്ന അവന് ഞാന്‍ മദ്യം കൊടുത്തു മരിച്ചെന്ന് ഉറപ്പായപ്പോള്‍ ബോഡി സെപ്റ്റിക്ക് ടാങ്കില്‍ ഒളിപ്പിച്ചു ഇതെല്ലാം കേട്ട് ഇല്ലാത്ത ശബ്ദമുണ്ടാക്കി ഞാന്‍ ചോദിച്ചു പോലീസ് കേസെന്നും ആയില്ലേ അയാള്‍ ചിരിച്ചു മോന്‍ പോയ്കൊള്ക എന്നുപറഞ്ഞു വരൂ ഞാന്‍
കൊണ്ടുപോയി വീട്ടില്‍ ആക്കാം വേണ്ട മോനേ മകള്‍ മരിച്ചിട്ട് ഇന്നേക്ക് ഏഴുവര്‍ഷം തികയുന്ന ദിവസമാണ് മോന്‍ പൊയ്കൊള്ക എനിക്കിന്ന് എന്‍റെ മകളുടെ അടുത്ത് ഈ രാത്രിമുഴുവന്‍ ഇരിക്കണം ഞാന്‍ പതിയെ വണ്ടി സ്റ്റാര്‍ട്ടു ചെയ്തു വീട്ടിലേക്ക് പോയി എന്‍റെ മനസില്‍ മുഴുവന്‍ അയാളും മകളും ആയിരുന്നു റൂമിലിരുന്ന വെള്ളംകുടിച്ച് ഞാന്‍ അവരെകുറിച്ചാലോചിച്ച് പതിയെ ഉറക്കത്തിലേക്ക് വീണു രാവിലെ അമ്മതന്ന കട്ടന്‍ ചായയുമായ് പത്രവുമെടുത്ത് ഞാന്‍ വരാന്തയിലേക്ക് നടന്നു ചൂടുള്ള ചായ മൊത്തികുടിച്ച് വാര്‍ത്തകള്‍ ഒന്നൊന്നായ് വായിക്കുന്നതിടയിലാണ് ആ വാര്‍ത്തഎന്‍റെ കണ്ണില്‍ ഉടക്കിയത് ആന്‍സി ജോസഫ് എന്ന ബാലികയെ പീഢിപ്പിച്ചു കൊന്ന കേസ് ഏഴുവര്‍ഷം കഴിഞ്ഞിട്ടും തെളിവുകള്‍ ഇല്ലാതെ അവസാനിപ്പിക്കുന്നു നീതിക്ക് വേണ്ടി കാത്തിരുന്ന അച്ചന്‍ മൂന്ന് വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തിരുന്നു പേപ്പര്‍ എന്‍റെ കയ്യിലിരുന്നു വിറക്കാന്‍ തുടങ്ങി ഒരു ഗ്ലാസ് വെള്ളമെടുക്കാനായി ഞാന്‍ അടുക്കളയിലേക്ക് നടന്നു പെട്ടന്ന് ഒരു കറുത്ത പൂച്ച എന്‍റെ മുന്നിലേക്ക് ചാടി ഇന്നലെ കണ്ട അതേ പൂച്ചയെ പോലെ പക്ഷെ അതിന്‍റെ കണ്ണുകളില്‍ വന്യമായ തിളക്കമില്ലായിരുന്നു അമ്മയെ വിളിച്ച് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി അമ്മയെ അവിടെയെങ്ങും കാണുന്നില്ല എടാ എന്ന അമ്മയുടെ വിളികേട്ട് ഞാന്‍ ഞെട്ടി മേനേ ഇതുകണ്ടാ ഒരു പൂച്ച നമ്മുടെ കിണറ്റില്‍ വീണുചത്തുകിടക്കുന്നു ഞാന്‍ പതിയെ കിണറ്റിലേക്ക് നോക്കി അതെ കറുത്ത പൂച്ച വെള്ളത്തില്‍ വീണ് ചത്തു കിടക്കുന്നു അത് തിളങ്ങുന്ന കണ്ണുകള്‍ തുറന്ന് എന്നെ നോക്കുന്നതുപോലെ …..!

കടപ്പാട് – ഫേസ്ബുക്

Leave a Reply

%d bloggers like this: