May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

പ്രേതങ്ങള്‍ ക്യാമറയില്‍

Spread the love

ഈ ആർട്ടിക്കിൾ ളിൽ നടന്നു എന്ന് പറയുന്ന പല സംഭവങ്ങളും വര്ഷങ്ങള്ക്കു മുൻപ് നടന്നതാണ്.എല്ലാ ഫോട്ടോസും പല വെബ്‌സൈറ്റുകൾ വഴി കാലങ്ങൾ ആയി കറങ്ങി നടന്നവയാണ് . പല ഫോട്ടോസും വളരെ പഴയതാണ് . ഈ ഫോട്ടോകളിൽ കാണിക്കുന്ന പോലെ ഉള്ള പ്രേതങ്ങൾ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല .കാരണം എന്റെ വിശദമായ നിരീക്ഷണം വഴി കണ്ടെത്തിയത് ഇതെല്ലം ഉദ്ദേശപരമായി ഉണ്ടാക്കി എടുത്ത എന്നുള്ളത് . ചില ഫോട്ടോസ് രണ്ടു ഫോട്ടോസ് ചേർത്ത് വച്ച് ഉണ്ടാക്കി എടുത്തവ ആകുന്നു .ചില ഫോട്ടോസ് എടുക്കുന്ന കാലത്തു ഉപയോഗിച്ചിരുന്ന കാമറയുടെ പ്രശ്നം കാരണം മങ്ങിയ ചില ലെൻസ് ഗ്ലർ കാരണം നെഗറ്റീവ് ൽ പതിഞ്ഞവ ആണ് .ചിലർ തെറ്റിദ്ധരിച്ചു അതെല്ലാം പ്രേതം എന്ന് കരുതി..ചിലർ എങ്കിലും അത്തരം ഫോട്ടോകളിൽ ചില വ്യത്യാസങ്ങൾ വരുത്തി പ്രേതം പോലെ തോന്നിക്കാൻ ..ഇനി ഫോട്ടോകൾ നോക്ക്  

1975ല്‍, ഒരു ദമ്പതി നോര്‍ഫോക്കിലുള്ള വോര്‍സ്റ്റെഡ് പള്ളി സന്ദര്‍ശിച്ചു. ഒറ്റയ്ക്കിരുന്ന് ഭാര്യ പ്രാര്‍ത്ഥിക്കുന്ന ഫോട്ടോ ഡെവലപ്പ് ചെയ്തപ്പോഴാണ് അവര്‍ അവിടെ ഒറ്റയ്ക്കല്ല എന്നറിഞ്ഞത്.

അമ്മയ്ക്കൊപ്പം അമ്മയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയപ്പോഴാണ് അമ്മയുടെകൂടെയിരിക്കുന്ന വേറൊരു പെണ്‍കുട്ടിയും ആ ചിത്രത്തില്‍ വന്നത്. കൂടെയാണോ അതോ ഉള്ളില്‍ തന്നെയാണോ?

 വാതില്‍ക്കലേക്ക് സൂക്ഷിച്ച് നോക്കൂ അമിറ്റിവില്ല അന്വേഷണത്തിനിടയിലെടുത്ത ഫോട്ടോയാണിത്‌.

സ്വന്തം വീടിന്‍റെ മുന്നില്‍ നിന്ന്‍ ഫോട്ടോയെടുത്ത ആളെ നോക്കുന്നതിനൊപ്പം ആ ജനലിലേക്കും നോക്കിയാല്‍ നന്ന്.

ഈ ചിത്രം ഓക്ക് ഗ്രോവ് എന്ന സ്ഥലത്തുവച്ച് എടുത്തതാണ്. ഇവിടെയൊരു പട്ടാളക്കാരന്‍ അയാളുടെ ഭാര്യയേയും കുഞ്ഞിനേയും കൊന്നതാണ്. അതില്‍ പിന്നെ ഒരു സ്ത്രീരൂപം ഇടയ്ക്കിടെ ഇവിടെ കാണപ്പെടാറുണ്ടെന്നാണ് അറിവ്.

കൈപിടിച്ചുകൊണ്ട് വേറാരോകൂടി ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്നുണ്ട്. 

പൂട്ടികിടക്കുന്ന ഈ ആശുപത്രിയുടെ വാതിലുകളിലേക്ക് നോക്കിയാല്‍ ഒരാളെ കാണാം. കെന്റ്റുക്കിയിലെ വേവറി ഹില്ല്സില്‍ നിന്ന് എടുത്ത ഫോട്ടോയാണിത്‌.

റിട്ടയേര്‍ഡ് ആര്‍.എ.എഫ് ഓഫീസറായ സര്‍ വിക്ടര്‍ ഗോഡാര്‍ഡാണ് 1919ല്‍ എടുത്ത ഈ ചിത്രം 1975 പബ്ലിഷ് ചെയ്തത്. മുകളിലത്തെ നിരയില്‍ ഇടത്ത് നിന്ന് നാലാമത് നില്‍ക്കുന്നയാളുടെ പുറകില്‍ ഒരു മുഖം വ്യക്തമായി കാണാം. എയര്‍ മെക്കാനിക്കായ ഫ്രെഡി ജാക്ക്സനാണതെന്ന് വിക്ടര്‍ തിരിച്ചറിഞ്ഞു. ഈ ഫോട്ടോയെടുക്കുന്നതിന് 2 ദിവസം മുമ്പ് നടന്ന അപകടത്തില്‍ ഫ്രെഡി കൊല്ലപ്പെട്ടിരുന്നു. 

തുറിച്ചുനോക്കുന്ന കണ്ണുകള്‍ 

ജോലിസമയത്ത് 3സുഹൃത്തുക്കള്‍ എടുത്ത ചിത്രത്തില്‍ തുറിച്ച് നോക്കുന്ന കണ്ണുകള്‍ എങ്ങനെ വന്നു?

ലേഡി ഇന്‍ റയാന്‍ഹാം 

1936ല്‍ റയാന്‍ഹാം ഹാളില്‍ എടുത്ത ഈ ഫോട്ടോയില്‍ കാണുന്ന രൂപം 1700ല്‍ അവിടെവെച്ച് സ്വന്തം ഭര്‍ത്താവ് കൊലപ്പെടുത്തിയ ഡോറോത്തി ടൌന്‍ഷെനിന്‍റെയാണെന്നാണ് കരുതുന്നത്.

മരിച്ചവര്‍ വീണ്ടും

13വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഈ സ്ത്രീയുടെ ഭര്‍ത്താവാണ് ഫോട്ടോയ്ക്ക് പിന്നിലുള്ളത്.

കല്ലറയിലെ കുട്ടി 

മരിച്ച മകളുടെ കല്ലറയുടെ ഫോട്ടോ പകര്‍ത്തിയ അമ്മയ്ക്ക് ഈ കുഞ്ഞിനെ അവിടെ കണ്ടാതായി ഓര്‍മ്മയേയില്ല. 1973 വച്ച് എടുത്ത ഫോട്ടോയാണിത്.

മ്യൂസിയത്തിലെ ഭീകരത 

റാല്‍ഫ് ഹാര്‍ഡി എന്നയാളാണ് ഗ്രീന്‍വിച്ചിലെ നാഷണല്‍ മ്യൂസിയത്തില്‍ വച്ച് ഈ ഫോട്ടോയെടുത്തത്. ഇത് പകര്‍ത്തിയ സമയത്ത് ഒരു ഭീകരരൂപം സ്റ്റെയറുകളിലുണ്ടായിരുന്നെന്നാണ് റാല്‍ഫ് പറയുന്നത്. ഇതിലൊരു എഫെക്റ്റും ചെയ്തിട്ടില്ലെന്ന് പരിശോധിച്ച മറ്റ് ഫോട്ടോഗ്രാഫര്‍മാരും സാക്ഷ്യപ്പെടുത്തുന്നത്.

ബൂത്ത്‌ഹില്‍ സെമിത്തേരിയിലെ രൂപം 

ബൂത്ത്‌ഹില്‍ സെമിത്തേരിയുടെ അടുത്തുവെച്ച് ഈ ചിത്രമെടുത്ത സമയത്ത് താനും കൂട്ടുകാരനുമല്ലാതെ മറ്റാരും അവിടെയില്ലായിരുന്നെന്ന് ടെറി ക്ലാന്‍ടനുറപ്പാണ്. പിന്നെ ആ തൊപ്പിവെച്ച സ്ത്രീരൂപം എവിടെനിന്ന് വന്നു? 

പെണ്‍കുട്ടിയോ അതോ ആത്മാവോ?  

ഓസ്ട്രേലിയയില്‍ വെച്ചെടുത്ത ഈ ഫോട്ടോയില്‍ കാട്ടില്‍ ഒരു പാതിമങ്ങിയപോലുള്ള രൂപത്തില്‍ ഒരു പെണ്‍കുട്ടിയെ കാണാം. ഇതൊരു പെണ്‍കുട്ടിയോ അതോ ആത്മാവോ? 

പിന്നില്‍ ആര്? 

1959ല്‍ എടുത്ത ഈ ചിത്രത്തില്‍ കാറില്‍ യാത്രചെയ്യുന്ന രണ്ടുപേരെ വ്യക്തമായി കാണാം. എന്നാല്‍ കാര്‍ ഓടിച്ചിരുന്നയാല്‍ പറഞ്ഞത് അയാക്കൊപ്പം ആരുമില്ലെന്നാണ്. അപ്പോള്‍ പിന്നില്‍ ആര്?

കര്‍റ്റിസ് ജോണ്‍സ്റ്റന്‍ തിരികെ 

2001ല്‍ ഇതേ വീട്ടില്‍നിന്ന് കാണാതായ കര്‍റ്റിസ് ജോണ്‍സ്റ്റന്‍ സ്ത്രീയെ അനുസ്മരിപ്പിക്കുന്ന രൂപമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഈ ഫോട്ടോയില്‍ പതിഞ്ഞിരിക്കുന്നത്. 

പുകമറയ്ക്കുള്ളിലെ പെണ്‍കുട്ടി

1995 നവംബര്‍ 19ന് ടോണിയെന്ന യുവാവ് വെം-ടൗണിലെ ഒരു കെട്ടിടത്തിന് തീ പടര്‍ന്നപ്പോള്‍ എടുത്ത ചിത്രമാണിത്. പക്ഷേ, ഇവിടെ താമസിക്കുന്ന ആര്‍ക്കും ഇങ്ങനെയൊരു പെണ്‍കുട്ടി അവിടെയുള്ളതായ് അറിയില്ല. 1677ലെ ഒരു അപകടത്തില്‍ മരിച്ച ജെയിന്‍ എന്ന പെണ്‍കുട്ടിയുമായി അടുത്ത സാമ്യമുണ്ടെന്ന് ചില പറയുന്നുമുണ്ട്. 

ഗോസ്റ്റ് ഇന്‍ ഫാംഹൗസ് 

ഇംഗ്ലണ്ടിലെ ഒരു ഫാംഹൗസില്‍ വെച്ചെടുത്ത ഈ ഫോട്ടോ ഡെവലപ്പ് ചെയ്തപ്പോഴാണ് ക്ലിക്ക് ചെയ്ത ഫോട്ടോഗ്രാഫര്‍ നീല്‍ ശരിക്കും ഞെട്ടിയത്.

ലോര്‍ഡ് കോംബര്‍മിയര്‍ 

1800 കാലഘട്ടങ്ങളിലെ അറിയപ്പെടുന്ന ഒരു ബ്രിട്ടീഷ്‌ മിലിട്ടറി ഓഫീസറായിരുന്നു ലോര്‍ഡ് കോംബര്‍മിയര്‍. ചില ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നത് ഇത് അദ്ദേഹത്തിന്‍റെ മരണശേഷം എടുത്ത ഫോട്ടോയാണെന്നാണ്.

Leave a Reply

%d bloggers like this: