January 16, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി

Spread the love

  ഹോസ്റ്റൽ റൂമിൽ കൂട്ടുകാരികളുമായി കളിചിരി കൂടിയിരുന്നപോളാണ് അവളുടെ മൊബൈൽ റിംഗ് ചെയ്തതു..
അവള് ഫോണ് എടുത്തു ,ചിറ്റപ്പനായിരുന്നു ..”മോള് വേഗം വീട്ടിലോട്ടു വരണം അച്ഛന്ഒരു സുഖമില്ലായിമ ,ഇപ്പോൾ തന്നെ
കയറണം ,ബസ് സ്റ്റോപ്പിൽ വിളിക്കാൻ ഞാൻ വരാം …”അവളുടെ മുഖത്തെ ചിരി മങ്ങി കൂട്ടുകാരികളോട് പറഞ്ഞു , ” ചിറ്റപ്പനെ
കൊണ്ട് അച്ഛൻ വിളിപ്പിച്ചിരിക്കുവാ, എന്നെ കല്ലൃാണം കഴിപ്പിച്ചെ അവര്അടങ്ങു, പെണ്ണുകാണലിനു നാളെ ആരോ അവിടെ വരുന്നുണ്ടു, അതിനുള്ള പുതിയ അടവാ.. ” എങ്കിലും അവളുടെ ഉള്ളില് ഒരു
കനലെരിയുന്നുണ്ടു. അവള് അച്ഛന്റെനമ്പറിലേക്കു വിളിച്ചു,, ചിറ്റപ്പന് ആണ്ഫോണ് എടുത്തെ, എടുത്തപാടെ, നീയിനി
ഫോണ് ചെയ്തു നില്ക്കണ്ട വേഗം പുറപ്പെടാന് നോക്ക്..
മൊബൈല് ഹെഡ്സെറ്റില് പാട്ട് കേട്ട്ബസിന്റെ സീറ്റ് കമ്പിയില് തലചായിച്ച്അവള് യാത്ര ചെയ്യുകയാണ്,എപ്പോഴോ അവള് ഉറങ്ങി പോയി.. കണ്ണുതുറന്നു പുറത്തേക്കു നോക്കിയവള് ചാടിയെണീറ്റു..
“എന്റെ സ്റ്റോപ്പ് കഴിഞ്ഞു, എനിക്കു പൂവണി സ്റ്റോപ്പില് ആയിരുന്നു
ഇറങ്ങേണ്ടതു.. ” “സ്റ്റോപ്പ് കഴിഞ്ഞു, ഇനി വഴിയില്
ഇറങ്ങണ്ട, അടുത്ത സ്റ്റോപ്പില് നിര്ത്തി തരാം” കണ്ടക്ടര് മറുപടി പറഞ്ഞു,, അവള്മൊ ബൈല് എടുത്തപ്പോള് അതു ചാര്ജ്
തീര്ന്നു ഓഫായി..അവള് ബസ് ഇറങ്ങി വെയ്റ്റിങ്ഷെഡ്ഢിലേക്കു കയറി നിന്നു.. നേരംപാതിരാ ആയിരിക്കുന്നു,, ചിറ്റപ്പനെ
വിളിക്കാന് ഒരു വഴിയും ഇല്ല,, വീട്ടിലെ നമ്പരില്
വിളിക്കായിരുന്നു ആരുടേലും ഫോണ് കിട്ടിയിരുന്നേല്,
അല്ലേല് ഒരു ഓട്ടോ കിട്ടിയാലും മതിയായിരുന്നു… സ്ട്രീറ്റ് ലൈറ്റിന്റെ
ചുവന്ന വെളിച്ചത്തിലൂടെ രണ്ടുപേര് നടന്നു വരുന്നു, അവരുടെ കണ്ണുകളും ചുവന്നിരിക്കുന്നു,, അവര് അവളുടെ അടുത്തുവന്നു അവളെ രൂക്ഷമായി നോക്കി പരസ്പരം എന്തെല്ലാമോ പറഞ്ഞു നടന്നു പോയി….അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി….
ഒരു തെരുവു നായ അവളെ നോക്കി കുരയ്ക്കുന്നു,, അതിന്റെ കുരയുറക്കെ പതിയുന്നു നിശ്ബദ്ത കീറി പ്രപഞ്ചമാകെ…
അവള് ബാഗ് മാറോട് ചേര്ത്തു മുറുകെ പിടിച്ചു.. നേരത്തെ നടന്നുപോയവര്തിരികെ വന്നു,, അവര് അവളുടെ പിന്നില്
നിലയുറപ്പിച്ചു വായകൊണ്ടു ചില ശബ്ദങ്ങള് ഉണ്ടാക്കുന്നു.. അവളുടെ ഹ്രദയതുടിപ്പിന്റെ വേഗതയേറി, ശരീരം തളരുന്നു…ഒരു സൈക്കിള് ഇരുട്ടില് നിന്നും വെളിച്ചത്തിലേക്കു വന്നു.. അവളുടെ അച്ഛനാണ്.. അവള് അച്ഛന്റെ അടുക്കലേക്കു ഓടി ചെന്നു, ഒരു ചെറു ചിരിയോടെ അച്ഛന് പറഞ്ഞു,, “കേറ് വേഗം വീട്ടിലോട്ട് പോവാം, നിന്റെ ചിറ്റപ്പന് നിന്നെ കാണാഞ്ഞു ടൗണിലേക്കു പോയി….”അവള് സൈക്കിളിന്റെ പിന്നിലേക്കു കയറി യാത്രയായി,,
“എന്നാലും കൊള്ളാം, വയ്യാന്നു പറഞ്ഞു കള്ളം പറഞ്ഞു എന്നെ വിളിച്ചു വരുത്തിയല്ലെ, എനിക്കു അപ്പോഴേ അറിയായിരുന്നു നാളെ എന്നെ കാണാന്ആളുവരുന്നുണ്ടെന്നു… “ഊടു വഴികളിലൂടെ നൃത്തം ചവിട്ടി സൈക്കിള് വേഗത്തില് നീങ്ങി…”അച്ഛനു ഈ പഴഞ്ചന് സൈക്കിള് ഒന്നു കളഞ്ഞിട്ടൊരു ബൈക്ക് വാങ്ങികൂടെ…”
“ചില ഇഷ്ടങ്ങള് അങ്ങനാണു, കാണുന്നവര്ക്കു പഴഞ്ചന് എന്നു തോന്നും, പക്ഷെ അവന്റെ മനസ്സില് അതിനോടെന്നും
പുതുമയായിരിക്കും,, തീരാത്ത കൊതിയായിരിക്കും,, മാറ്റാന്
കഴിയാത്ത ശീലങ്ങള്…” അച്ഛന് മറുപടി പറഞ്ഞു…
വീട്ടു വഴിയില് സൈക്കിള് നിന്നു, നടന്നോളു എന്നു പറഞ്ഞച്ഛന് സൈക്കിള് സ്റ്റാന്ഡില്
വെച്ചു, അവള് വീട്ടിലേക്കു ഓടി കയറി ,
വീട്ടിലാകെ ഒച്ചയും ബഹളവും കരച്ചിലും , ആളുകള് കൂടി നില്ക്കുന്നു…വിളക്കിന് തലപ്പില്
തലവെച്ചു വെള്ളപുതപ്പിച്ചു അച്ഛനെ
കിടത്തിയിരിക്കുന്നു… അവള് പിന്നിലേക്കു തിരിഞ്ഞു നോക്കിയപ്പോള് അച്ഛനെ കാണുന്നില്ല, സൈക്കിള് ചായിപ്പിനോട്
ചേര്ന്നു ചാരികിടക്കുന്നു..അവള് മുട്ടുകുത്തിയിരുന്നു.. ഒന്നും
മനസ്സിലാവുന്നില്ല.. അവളുടെ കണ്ണുകള്നിറയുന്നു നാവു നിശബ്ദമായി, നിശ്ചലമായ നിമിഷത്തിലാണ്ടു ഒരു ജീവനറ്റ തേങ്ങല്
അവളില് നിറഞ്ഞു…(ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
നമ്മളുടെ പ്രിയപ്പെട്ടവരുടെ സ്നേഹവും കരുതലും സംരക്ഷണയും ഒരു മായവലയമായി എന്നും നമ്മള്ക്കൊപ്പം ഉണ്ടാകും……. )

Leave a Reply

%d bloggers like this: