January 15, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

മരണ വീട്ടിൽ സംഭവിക്കുന്നത്

Spread the love

മരണം നടന്നാല്‍ അന്ന് ആ വീട്ടില്‍ അടുപ്പ് കത്തിക്കുകയോ, ആഹാരം പാകം ചെയ്യുകയോ അരുത് എന്നാണ് വിശ്വാസം. പ്രേതാത്മാക്കള്‍ കോപിക്കും പോലും. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയവശം മലിനമായ അന്തരീക്ഷത്തില്‍ ആഹാരം പാകം ചെയ്താല്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അണുക്കള്‍ പ്രവേശിക്കുകയും പ്രസ്തുത ഭക്ഷണം ഭക്ഷിക്കുന്നതു നിമിത്തം രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കുകയും ചെയ്യും എന്നതാണ്.

മരണം നടക്കാത്ത വീടുകളില്ല. മരണവീട്ടില്‍ പോകാത്തവരായി ആരുമുണ്ടാകുകയുമില്ല. അവിടെ അനുഭവപ്പെടുന്നത് നെഗറ്റീവ് എനര്‍ജിയായിരിക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയം വേണ്ട.

ആ നെഗറ്റീവ് എനര്‍ജിയെ പോസിറ്റീവാക്കി മാറ്റണ്ടേ? കുറഞ്ഞപക്ഷം സ്വന്തം വീട്ടില്‍ എത്തുമ്പോഴെങ്കിലും! മരണവീടുകള്‍ സന്ദര്‍ശിച്ചതിനു ശേഷം സ്വഗൃഹത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി നന്നായി കുളിക്കണമെന്നത് ശാസ്ത്രം.

എന്താണീ ശാസ്ത്രത്തിന് പിന്നിലെ സത്യം. ഒരാള്‍ മരിച്ചാല്‍ അയാളുടെ ശരീരത്തില്‍നിന്നും അണുക്കള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. മൃതശരീരത്തില്‍ സ്പര്‍ശിക്കുന്നില്ലെങ്കില്‍ക്കൂടിയും അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന അണുക്കളുടെ സാന്നിധ്യം അപകടകരമാണെന്ന തിരിച്ചറിവ് പലര്‍ക്കുമുണ്ടാകില്ല.

മരിച്ച വ്യക്തി പ്രിയപ്പെട്ടവനായിരുന്നിരിക്കാം. അല്ലെങ്കില്‍ എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്നവനുമായിരുന്നിരിക്കാം. എന്നിരുന്നാല്‍ തന്നെയും അണുക്കള്‍ അണുക്കളാണെന്നും അത് അവിടെ കൂടിയിരിക്കുന്ന എല്ലാവരേയും കടന്നാക്രമിക്കാന്‍ സാധ്യതയുണ്ടെന്നും മനസ്സിലാക്കിയിരിക്കുന്നത് വളരെ നന്നായിരിക്കും.

രോഗപ്രതിരോധശേഷികൂടിയവരും കുറഞ്ഞവരും ഉണ്ട്. രോഗപ്രതിരോധശക്തി കുറഞ്ഞവര്‍ക്ക് വളരെ വേഗം അസുഖം ബാധിക്കും. അസുഖങ്ങളില്‍നിന്നുള്ള മോചനം, ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അണുക്കളെ പ്രതിരോധിക്കല്‍, അരോഗദൃഢഗാത്രമായ ശരീരം ഇതിനെല്ലാം നന്നായി തേച്ചുകുളിക്കുന്നത് ഉത്തമമാണ്.

ഈ സത്യമാണ് ശാസ്ത്രങ്ങള്‍ പറയുന്നതും പൂര്‍വ്വികര്‍ അനുസരിച്ചിരുന്നതും നമ്മള്‍ സൗകര്യത്തിനനുസരിച്ച് വളച്ചൊടിക്കുന്നതും.

മരണം ഒരു മാരണമാണെന്ന് ചില നേരത്തെങ്കിലും ആളുകള്‍ അറിഞ്ഞോ, അറിയാതെയോ പറയാറുണ്ട്. മരണത്തെത്തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും മറ്റ് അസൗകര്യങ്ങളുമാകാം ഇത്തരത്തില്‍ പറയാന്‍ കാരണം.

മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന കട്ടിലും മറ്റ് അവശ്യ സാധനങ്ങളും നന്നായി കഴുകി വൃത്തിയാക്കുന്നതിനു പിന്നിലെ തത്ത്വവും മറ്റൊന്നല്ല. അണുനശീകരണം തന്നെ.

മരിച്ച വ്യക്തിയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളയുമ്പോള്‍ ബന്ധപ്പെട്ട ആളുകള്‍ പറയുന്നത് വേദനിപ്പിക്കുന്ന ഓര്‍മ്മകളെയില്ലാതാക്കാനാണെന്ന്. എന്നാല്‍ സത്യം അതല്ല. അണുവിമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും നെഗറ്റീവ് എനര്‍ജിയെ പുറംതള്ളാനുമാണ്.

മരണം നടന്നാല്‍ അന്ന് ആ വീട്ടില്‍ അടുപ്പ് കത്തിക്കുകയോ, ആഹാരം പാകം ചെയ്യുകയോ അരുത് എന്നാണ് വിശ്വാസം. പ്രേതാത്മാക്കള്‍ കോപിക്കും പോലും. എന്നാല്‍ ഇതിന് പിന്നിലെ ശാസ്ത്രീയവശം മലിനമായ അന്തരീക്ഷത്തില്‍ ആഹാരം പാകം ചെയ്താല്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അണുക്കള്‍ പ്രവേശിക്കുകയും പ്രസ്തുത ഭക്ഷണം ഭക്ഷിക്കുന്നതു നിമിത്തം രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടക്കുകയും ചെയ്യും എന്നതാണ്. അതൊഴിവാക്കാനാണ് മരണവീട്ടില്‍ അന്നേ ദിവസം ആഹാരമുണ്ടാക്കരുത് എന്ന് പറയുന്നത്.

മരണം നടന്ന വീട്ടില്‍നിന്ന് ക്ഷേത്രങ്ങളിലേക്ക് പോകാതിരിക്കാനുള്ള വിവേകം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ അതിന് പിന്നിലെ ശാസ്ത്രീയതയറിയാതെ വിശ്വാസങ്ങളെ മുറുകെപ്പിടിക്കുന്നു.

വിശ്വാസം; അതല്ലേ എല്ലാം. മരണം മുന്‍കൂട്ടിയറിയാനുള്ള സംവിധാനങ്ങള്‍ നിലവിലില്ല. അതുകൊണ്ടാണല്ലോ നിമിത്തങ്ങളെയും സൂചനകളെയും ആശ്രയിക്കുന്നത്. അത് സത്യമാകണമെന്നില്ല. എന്നാലത് സത്യംപോലെ മനസ്സില്‍ കിടക്കുമ്പോള്‍ പലരുടേയും ഉപബോധമനസ്സ് അത് വിശ്വസിക്കാന്‍ നിര്‍ബന്ധിതമായിത്തീരുന്നു. യുക്തിക്ക് നിരക്കാത്ത വിശ്വാസപ്രമാണങ്ങളെ അവഗണിക്കാം.

മരണ വീടുകളില്‍ പോകാം. എന്നാല്‍ കുളി മുഖ്യമാണെന്ന ശാസ്ത്ര സത്യം വിസ്മരിക്കരുത്. ജലം വീണ് ശരീരമാസകലം തണുക്കുമ്പോള്‍ പുനഃസ്ഥാപിക്കപ്പെടുന്ന ഊര്‍ജ്ജം, വിഷാണുക്കളെ നശിപ്പിക്കും

Leave a Reply

%d bloggers like this: