September 17, 2021
11 11 11 AM
ഒടിയൻ ആരാണ് ?
മാടത്തരുവിയിലെ ദുരൂഹതകൾ
ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ?
മരണ വീട്ടിൽ സംഭവിക്കുന്നത്
ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ
വീട്ടിൽ സ്ഥിരം വരുന്ന പൂച്ച
അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി
ശരീരം നിശ്ചലം ആകുന്നതുപോലെ
ദുരൂഹ മരണങ്ങൾ
മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ
എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ്
കരണത്തു കനത്തിൽ കിട്ടിയ ആ അടി
Latest Post
ഒടിയൻ ആരാണ് ? മാടത്തരുവിയിലെ ദുരൂഹതകൾ ഗോസ്റ്റ് കോളിംഗ് ലഭിച്ചിട്ടുണ്ടോ? മരണ വീട്ടിൽ സംഭവിക്കുന്നത് ദുരാത്മാവ് ഉണ്ടോ എന്ന് അറിയാൻ വീട്ടിൽ സ്ഥിരം വരുന്ന പൂച്ച അവളുടെ ശരീരം വിറയ്കുവാന് തുടങ്ങി ശരീരം നിശ്ചലം ആകുന്നതുപോലെ ദുരൂഹ മരണങ്ങൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീ എന്റെ അനിയന്മാർക്ക് ഉണ്ടായ ഒരു അനുഭവം ആണ് കരണത്തു കനത്തിൽ കിട്ടിയ ആ അടി

വരത്ത് പോക്ക്

Spread the love

എന്‍റെ ഒരു ഫ്രണ്ട്ന് പമ്പ്ഹൌസ്സിലാണ് ജോലി, ആറിനു കരയിലായി പമ്പ്ഹൌസ് ഉണ്ട്, അച്ചന്‍കോവില്‍ആറാണ് എന്ന് തോന്നുന്നു,ആ ആറിനു ചവിട്ടു പടവുകള്‍ ഉണ്ട് വേനല്‍ക്കാലത്ത് ആറില്‍ വെള്ളം കുറവുള്ള സമയത്താണ് അയാള്‍ പുതുതായി അവിടെ ജോലിക്ക് വന്നത് , പുള്ളിക്ക് ഒട്ടും പേടിഉള്ള ആളല്ല, പുള്ളി രാത്രിയില്‍ ആറിന്റെ കടവിലെ പടിയില്‍ ഇരിക്കുവാരുന്നു , രാത്രി ഏകദേശം 12 മണിയോട് അടുത്ത് കാണും, ആപ്പോ നോക്കുമ്പോ അക്കരെ നിന്നും വെള്ളത്തിന്‌ നല്ല ഓളം വെട്ടുന്നു , ആരോ നടക്കുമ്പോലെ വെള്ളത്തില്‍ കൂടെ, ഈ പാതിരാത്രിയില്‍ ആരാണ് ഈ ആറ്റില്‍ കൂടെ നടന്നു വരുന്നേ എന്ന് കരുതി അയാള്‍ നോക്കിയപ്പോ വളരെ വലിയ ഒരു ആള്‍രൂപം നടന്നു വരുന്നു മറു കരയില്‍ നിന്നും അതിന്‍റെ ഓളമാണ് ആറില്‍ ഇളകുന്നത്, അക്കരെ ആറ്റിന്‍ കരയില്‍ ഏതോ പഴയ ഒരു അമ്പലവും കാവും ഉണ്ട്, ഈ ആള്‍രൂപം നടക്കുംതോറും വെള്ളത്തിലേക്ക്‌ താഴേക്ക്‌ പോകുന്നില്ല ആഴം കുടിയ ഭാഗത്ത് എത്തിയപ്പോള്‍ പോലും, അത് അയാള്‍ ഇരിക്കുന്ന ഭാഗത്തുഉള്ള കടവിലേക്കാന് വരുന്നത് , അയാള്‍ പേടിച്ചു പമ്പ് ഹൌസ്നുസിള്ളിലെക്ക് ഓടി, അവിടെ ചെന്ന് ജനലില്‍കൂടെ നോക്കി, അയാള്‍ നോക്കുന്ന അതേ സമയം തന്നെ ആ സത്വവും അയാളെ മുഖമുയര്‍ത്തി നോക്കും അങ്ങനെ കുറെ ആയപ്പോള്‍ അയാള്‍ ജനലടച്ച് മുടിപ്പുതച്ചു കിടന്നു, പക്ഷേ ഉറങ്ങിയില്ല പിന്നേ കുറേ സമയം കഴിഞ്ഞു വീണ്ടുംആറില്‍ നടക്കുമ്പോലെ തിരയിളക്കം കേട്ടു, ആ സത്വം മടങ്ങിപോകുവാണ് കാവിലേക്ക് , പിറ്റേന്ന് ആള്‍ക്ക് പനിപിടിച്ചു, അയാളുടെ കാര്യം കേട്ടു അവിടെ ഉള്ള ആള്‍ക്കാര്‍ പറഞ്ഞു ഇത് അവിടെ പതിവുള്ളതാണ് , പക്ഷേ അസമയത്ത് ആരും അവിടെ കടവില്‍ പോകാറില്ലെന്നു പറഞ്ഞു, അയാള്‍ അവിടെ പുതിയ ആളായതിനാല്‍ അറിയില്ലായിരുന്നു ഇക്കാര്യം, 

തികച്ചും അഭൗമിക തലത്തിൽ നടക്കുന്നതാണ് വരത്ത്‌പോക്ക്. ദേവീക്ഷേത്രങ്ങളുടെ സമീപത്ത് മറ്റ് ക്ഷേത്രങ്ങൾ കൂടി നിലനിൽക്കുന്ന ക്ഷേത്രങ്ങളിലാണ് ഇത് കൂടുതലും നടക്കുന്നതായി പറയുന്നത്. ദേവീക്ഷേത്രത്തിലെ മൂർത്തി, സമീപത്തുള്ള മറ്റ് ക്ഷേത്രത്തിലേക്ക് സന്ദർശനം നടത്തുമത്രേ. പാതിരാവ് കഴിഞ്ഞ് 2 മണിയോടടുപ്പിച്ചാണ് ഇത് നടക്കുന്നതായി പറയുന്നത്. അങ്ങനെയുള്ള സന്ദർശനത്തിൽ തീയ് പോലെയുള്ള ചില ഭൗതിക കാഴ്ച്ചകൾ ചില മനുഷ്യർക്ക് ദൃഷ്ടിഗോചരമാകും. മാത്രമല്ല, ഈ വരത്ത്‌പോക്കിനിടയിൽ ഏതെങ്കിലും ജീവികളോ മനുഷ്യരോ വന്ന് പെട്ടാൽ അവർക്ക് പല അനർത്ഥങ്ങളും, ചിലപ്പോൾ മരണം തന്നെയും സംഭവിക്കാൻ സാദ്ധ്യതയും ഉണ്ട്.

തേർപോകൽ എന്നതും രണ്ടാമത് ഞാൻ പറഞ്ഞ വരത്ത് പോക്കിന്റെ മറ്റൊരു വകഭേദമാണ്. ഇതിൽ യുക്തിയുടെ വിശദീകരണം നൽകാനൊന്നും കഴിയില്ല. കാരണം, യുക്തിയക്ക് അതീതമായ മേഖലയിൽ സംഭവിക്കുന്നതാണ് ഇത്.

Leave a Reply

%d bloggers like this: