January 16, 2022
11 11 11 AM
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്?
മണിമലക്കുന്ന് കൊട്ടാരം
Latest Post
ഒരാത്മാവ് എങ്ങനെയാണു മറ്റാരാളുടെ ശരീരത്തിൽ കയറുന്നത്? മണിമലക്കുന്ന് കൊട്ടാരം

ശ്രീഹരിയുടെ അനുഭവം

Spread the love

അത് പ്രേതം ആണോ, അല്ലയോ.

ഡിഗ്രി പഠനത്തിനു ശേഷം ഒരു വർഷത്തോളം ജോലിയൊന്നുമില്ലാതെ വെറുതേ നടന്നു… വീട്ടുകാരുടെ മുഖം കറുക്കാൻ തുടങ്ങിയതോടെ പ്രൈവറ്റ് കമ്പനിയിൽ ജോലി പോയി തുടങ്ങി, പക്ഷേ ആ ജോലി ഇഷ്ടപ്പെടാതെ ഇടയ്ക്ക് നിർത്തി പോന്നു… പിന്നീട് വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പി.എസ്.സി പഠിക്കാൻ തുടങ്ങി.. ഒരു വർഷം പഠിച്ചപ്പോഴേക്കും 3 ലിസ്റ്റിൽ പേരു വന്നു… ലാസ്റ്റ് ഗ്രേഡ്, പോലീസ്, പിന്നെ റയിൽവേ..ഇഷ്ടമില്ലാതിരുന്നിട്ടും വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി റെയിൽവേ ജോലി (ഗേറ്റ്കീപ്പർ) തിരഞ്ഞെടുക്കാൻ തിരുമാനിച്ചു…തമിഴ്നാട്ടിലെ തിരുവാരൂരിനടുത്തുള്ള മന്നാർ ഗുഡി എന്ന സ്ഥലത്തായിരുന്നു പോസ്റ്റിംഗ്…ഇനിസംഭവത്തിലേക്കു വരാം… ആഴ്ചയിൽ 3 ദിവസം നൈറ്റ് ഡൂട്ടിയാണ്, രാത്രി 8 മണി മുതൽ രാവിലെ 8 വരെയാണ് നൈറ്റ് ഡ്യൂട്ടി…എന്റെ ഗേറ്റ് ഒരു ഒറ്റപ്പെട്ട സ്ഥലത്താണ്.. ചുറ്റും ഒരു പ്രത്യേകതരം മുൾച്ചെടി മാത്രം… രാത്രി 9 കഴിഞ്ഞാൽ റോഡിലൂടെ വാഹനങ്ങൾ പൊതുവേ വരാറില്ല… ട്രെയ്നിന്റെ എണ്ണം വളരെ കുറവാണ്, 12 മണിക്കൂറിനിടയിൽ 4,5 ട്രയിൻ മാത്രമേയുള്ളൂ… ബാക്കി സമയം ഗേറ്റ് ലോഡ്ജിൽ കിടന്നു ഉറങ്ങാം, ട്രയിൻ വരുമ്പോൾ സയറൻ അടിക്കും അപ്പോൾ എഴുന്നേറ്റ് ഗേറ്റ് അടച്ചാൽ മതി,
ഇനി സംഭവത്തിലേക്ക് വരാം ഒരു ദിവസം രാത്രി ഞാൻ ഗെയ്റ്റ് അടച്ചതിനു ശേഷം ലോഡ്ജിൽ ട്രെയിനുവേണ്ടി വെയിറ്റ് ചെയ്യുന്നു… ചുറ്റും വിജനമാണ്… ഞാൻ നോക്കുമ്പോൾ ട്രയിൻ ദൂരെ നിന്ന് വരുന്നുണ്ട്, അടച്ചഗെയ്റ്റിന്റ ബൂമിൽ (ഉയരുകയും താഴുകയും ചെയ്യുന്ന പോസ്റ്റ്) പിടിച്ചു കൊണ്ട് ഒരു സ്ത്രീരൂപം നിൽക്കുന്നു… അവർക്ക് അസാമാന്യ വലുപ്പമുണ്ട് ട്രയിൻ അടുത്തെത്തിയപ്പോൾ സംഗതി വ്യക്തമായി അത് ഒരു ഹിജടയാണ്, മുഖത്ത് മഞ്ഞൾ തേച്ച് പിടിപ്പിച്ചിരിക്കുന്നു… സാരിയാണ് വേഷം, ഒരു ആറ് ആറരയടി ഉയരം കാണും.. അവർ അവിടെ നിന്ന് എന്നെ തുറിച്ചു നോക്കിക്കൊണ്ട് നിൽക്കുന്നു.. ഞാൻ ഭയന്നു പോയി ട്രയിൻ പാസ് ചെയ്തയുടനെ ഞാൻ നോക്കിയപ്പോൾ അതിനെ അവിടെ കാണാനില്ല… ഞാൻ ആശ്വസിച്ചു, പുറത്തിറങ്ങി ഗെയ്റ്റ് തുറന്നു, ഓടി അകത്തു കയറി വാതിൽ ലോക്ക് ചെയ്തു… സമയം ഒരു മണി കഴിഞ്ഞിട്ടുണ്ട്… ഞാൻ കിടക്കാൻ പോകുന്നു… പെട്ടന്ന് ജനലിനടുത്ത് നായ മുറുമുറുക്കുന്നതു പോലെ ഒരു ശബ്ദം കേട്ടു.. ഞാൻ നോക്കുമ്പോൾ നേരത്തേ പറഞ്ഞ സത്വം ജനലിനു വെളിയിൽ എന്നെ തുറിച്ചു നോക്കിക്കൊണ്ടു നിൽക്കുന്നു… മുഖത്ത് നിറയെ മഞ്ഞൾ തേച്ച്, വായിൽ വെറ്റില മുറുക്കിയതുപോലെ ചുവന്നു തുടുത്ത്.. ഹോ… ഒരിക്കലേ നോക്കിയുള്ളൂ… ഞാൻ ഭയന്ന് അലറി വിളിച്ചു.. വീണ്ടും ഒരിക്കൽ കൂടി നോക്കാനുള്ള ധൈര്യമില്ലായിരുന്നു… ഒരു പത്ത് മിനിട്ട് ഞാൻ ചെവി പൊത്തി കണ്ണ് മുറുക്കിയടച്ച് അകത്തു തന്നെയിരുന്നു… അതിനു ശേഷം ക്വാർട്ടേർഴ്സിലേക്ക് വിളിച്ച് സുഹൃത്തുക്കളെ വിളിച്ചു വരുത്തി.. അവർ വന്നതിനു ശേഷം ടോർച്ചടിച്ച് അവിടെയൊക്കെ നോക്കി.. അവിടെ ആരുമുണ്ടായിരുന്നില്ല… ഒറ്റക്ക് കിടക്കാനുള്ള ധൈര്യകുറവുകൊണ്ട് അന്ന് കൂട്ടുകാർ കൂട്ടു കിടന്നു.. അധികം വൈകാതെ തന്നെ അവിടുന്നു പേരളം എന്ന സ്ഥലത്തേക്ക് ട്രാൻഫർ വാങ്ങി ഞാൻ പോയി… അത് പ്രേതം ആണോ, അല്ലയോ. എനിക്കറിയില്ല.. പക്ഷേ ഒരു സംശയം, ട്രയിൻ കടന്നു പോകുമ്പോൾ ഗെയ്റ്റിനു അപ്പുറത്തു നിന്ന ആരൂപം ട്രയിൻ പാസ് ചെയ്ത ഉടനെ ഇപ്പുറത്തെങ്ങനെ എത്തി..? ട്രയിൻ പോകുമ്പോൾ ഞാൻ വെളിയിൽ നിൽക്കുന്നുണ്ട്… പിന്നെ ആ നായ മുരളുന്നതുപോലുള്ള ശബ്ദം എന്തായിരുന്നു..???

Leave a Reply

%d bloggers like this: