May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

രണ്ടു വെളുത്ത രൂപങ്ങൾ കയറിൽ തൂങ്ങി കിടക്കുന്നു

Spread the love

എന്റെ ഏറെ നാളത്തെ ആഗ്രഹവും ലക്ഷ്യവുമായിരുന്നു ഒരു ബൈക്ക് സ്വന്തമായി വാങ്ങുക എന്നത്.അങ്ങനെ 2015വർഷത്തിൽ ഡിഗ്രി പഠനം കഴിഞ്ഞ് ചെറിയ ചെറിയ പണികൾക്ക് പോയി കിട്ടിയ തുകകൾ ചേർത്ത് എന്റെ സ്വന്തം ബൈക്ക് എന്ന ലക്ഷ്യത്തിനായി വച്ചിരിക്കുന്ന സമയത്താണ് എന്റെ ഒരു സുഹൃത്തു വഴി വീടിന് അൽപ്പം അകലെയായി ഒരു 2nd ഹാന്റ് പൾസർ-180 വിൽക്കാൻ ഉണ്ട് എന്ന് അറിയുന്നത് .അന്ന് തന്നെ ഞാനും അവനും ചെന്ന് ബൈക്ക് നോക്കി അത്യാവശ്യം നല്ല ഒരു വണ്ടി അധികം ഓടിയിട്ടില്ല എന്ന് ആദ്യനോട്ടത്തിൽ തന്നെ മനസ്സിലായി ഒപ്പം നല്ല എഞ്ചിൻ കണ്ടീഷനും അങ്ങനെ ഞങ്ങൾ വില പറഞ്ഞു .ശരിക്കും ആ വാഹനത്തിന് അപ്പോൾ ലഭിക്കാവുന്നതിനെക്കാൾ വളരെ താഴ്ന്ന ഒരു വിലയാണ് പറഞ്ഞത് എന്നാൽ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് വില്പനക്കാരനായ മനുഷ്യൻ ഞങ്ങളുടെ വിലക്കു തന്നെ കച്ചവടം ഉറപ്പിച്ചു .പിന്നീടുള്ള കുറച്ചു ദിവസങ്ങൾ ഞാൻ രാവിലെ മുതൽ രാത്രിയാവുന്നതു വരെയും ബൈക്കിന്റെ മുകളിൽ തന്നെയായിരുന്നു അത്രയും നാളത്തെ ബൈക്ക് മോഹം പലിശയടക്കം ഒടിച്ചു തീർക്കാനുള്ള തത്രപ്പാടിലായിരുന്നു ഞാൻ . ഒരു വിധം പോകാവുന്ന ദൂരത്തെല്ലാം ഞാൻ ആ ദിവസം കൊണ്ട് യാത്ര ചെയ്തു .ബൈക്കു വാങ്ങിയ സന്തോഷത്തിൽ ഒരു FB ഭ്രാന്തൻ ആയിരിന്നിട്ടും ഞാൻ എന്റെ ഫേസ്ബുക്കിൽ കയറുന്നതു കൂടി ഉപേക്ഷിച്ചു .സാധാരണ FB യിൽ നിന്ന് മാറാതെ എപ്പോഴും സജീവമായിരുന്ന ആൾ ആയിരുന്നു ഞാൻ .എന്നാൽ ബൈക്കു വന്നതിൽ പിന്നെ ആ കാര്യം തന്നെ മറന്നു പോയി സമയം ഇല്ലായിരുന്നു എന്നതാണ് ശരിക്കുള്ള സത്യം . അങ്ങനെ കുറച്ചു ദിവസത്തെ ഇടവേളക്കു ശേഷമാണ് ഞാൻ എന്റെ FB തുറന്നത് .സാധാരണ പോലെ തന്നെ കൂട്ടുകാരുടെ മെസേജുകളും മറ്റു നേട്ടിഫിക്കേഷനുകളും തന്നെ ഏറെയും .അതിനിടയിലാണ് എനിക്ക് വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ് ഞാൻ ശ്രദ്ധിക്കുന്നത
് .ഒരു ചുവന്ന റോസാപ്പൂവിന്റെ മുഖചിത്രത്തോടു കൂടിയ ഒരു സ്ത്രീയുടെ പേരിലുള്ള ഒരു ID ആയിരുന്നു അത് .സാധാരണ കൂട്ടുകാർ പെണ്ണിന്റെ പേരിൽ ID ഉണ്ടാക്കി മറ്റുള്ള സുഹൃത്തുക്കളെ പറ്റിക്കുന്ന സീസൺ ആയതിനാൽ ഞാൻ ആ റിക്വസ്റ്റ് റിജക്ട് ചെയ്തു .എന്നാൽ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ വീണ്ടും ആ റിക്വസ്റ്റ് പിന്നെയും വന്നു . എന്നെ പറ്റിക്കാൻ നോക്കണ്ടടാ മോനെ എന്ന ഹാഷ് ടാഗിൽ ഞാൻ എനിക്കറിയാവുന്ന എല്ലാ തെറികളും ചേർത്ത് ഒരു അവിയൽ തെറി മെസേജ് അതിലെക്ക് അയച്ചു. എന്നാൽ അതിന്റെ മറുപടിയൊന്നും തിരികെ ലഭിച്ചില്ല . പിന്നെ ഞാൻ കൂട്ടുകാരുമായി ചാറ്റ് ചെയ്തു കൊണ്ടിരിന്നു നേരം 11 മണി കഴിഞ്ഞു കാണും പെട്ടെന്ന് ഞാൻ നേരത്തെ അയച്ച അക്കൗണ്ടിൽ നിന്ന് ഒരു മറുപടി സന്ദേശം ലഭിച്ചു .എന്നാൽ അത് ഒരു ശബ്ദ റെക്കോഡിംഗ് രൂപത്തിയിരുന്നു അയച്ചത് .വേഗം തന്നെ ഞാൻ റെക്കോഡിംഗ് ഓപ്പൺ ചെയ്തു കേട്ടു ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു അത് “” ഒരാൾ ഫ്രണ്ട് റിക്വസ്റ്റ് അയച്ചാൽ ഇങ്ങനെ മോശം വാക്കുകളാണോ മറുപടി നൽകുന്നത് ” എന്നതായിരുന്നു ആ ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം .പെണ്ണിന്റെ ശബ്ദം ആയതു കൊണ്ടും ഞാൻ ഒരു മാന്യൻ (പകൽ) ആയതു കൊണ്ടും തിരികെ ക്ഷമാപണം അർപ്പിച്ചു കൊണ്ട് ദർബാർ രാഗത്തിൽ ഒരു സന്ദേശം അങ്ങ് സെന്റി .കുറച്ചു സമയങ്ങൾ കഴിഞ്ഞപ്പോൾ സാരമില്ലാ അറിയാതെ പറ്റിയതല്ല എന്ന റിപ്ലേയും ലഭിച്ചു . എന്നെ എങ്ങിനെയറിയാം എന്ന് ചോദിച്ചപ്പോൾ ഞാൻ ഇടക്കിടെ കവിതകൾ ഇടുന്ന ഗ്രൂപ്പിൽ അംഗമാണെന്നും അതിൽ എന്റെ കവിതകൾ കണ്ട് റിക്വസ്റ്റ് അയച്ചതാണെന്നും പറഞ്ഞു . വീട് ആലപ്പുഴയിലെ കണിച്ചുകുളങ്ങര എന്ന സ്ഥലത്താണെന്നു ഇപ്പോൾ കൊല്ലത്തുള്ള ഒരു ലോജിസ്റ്റിക്സ് കമ്പനിയിൽ അക്കൗണ്ടൻറായി ജോലി ചെയ്യുന്നു എന്നും പറഞ്ഞു .എല്ലാ കാര്യങ്ങളും തുറന്നു സംസരിക്കാനും അത് മനസ്സിലാക്കി ബുദ്ധിപരമായി പെരുമാറുവാനും ഉള്ള ആ കുട്ടിയുടെ കഴിവ് എന്നെ വല്ലാതെ ആകർഷിച്ചു കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായി മാറി .കുറച്ചു നാളത്തെ പിരചയത്തിലൂടെ എന്നിൽ വിശ്വാസം തോന്നിയതു കൊണ്ടായിരിക്കണം അവളുടെ സ്വകാര്യ മൊബൈൽ നമ്പർ എനിക്കു തന്നു . ജോലി തിരക്കായതു കൊണ്ട് സാധരണ പകൽ സമയങ്ങളിൽ അവൾ ഫേസ് ബുക്കിൽ വരാറില്ലായിരുന്നു ദിവസവും രാത്രി 10 മണിക്ക് ശേഷമാണ് അവൾ സാധാരണ ചാറ്റിങ്ങിനു വരുക ആ സമയങ്ങളിൽ മാത്രമേ ഫോൺ വിളിച്ചാൽ കണക്ട് ആവാറുമുണ്ടായിരുന്നുള്ളു .അങ്ങനെ മാസങ്ങൾ കടന്നു പോയി സൗഹൃദത്തിൽ നിന്ന് ഞങ്ങളുടെ ബന്ധം പ്രണയത്തിലെക്ക് വഴുതി മാറി ഒരു ഫോട്ടോ പോലും ഞാൻ കണ്ടിരുന്നില്ല എങ്കിലും അവളുടെ രൂപഭംഗിയെക്കാൾ മനസ്സിന്റെ നന്മയെയാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെട്ടത് എങ്കിലും ഞാൻ ഇത്രയും സ്നേഹിക്കുന്ന അവളെ ഒരിക്കലെങ്കിലും കാണണമെന്ന മോഹം എന്നിൽ ഉണ്ടായിരുന്നു എന്നതും സത്യമാണ് .ഒരിക്കൽ ചാറ്റിങ്ങിനിടയി
ൽ ഞാൻ അവളുടെ ചിത്രം ചോദിച്ചു .ആദ്യം തരില്ല എന്നു പറഞ്ഞെങ്കിലും എന്റെ നിർബന്ധം കൂടിയപ്പോൾ അവൾ അവളുടെ ഒരു ഫോട്ടോ എനിക്കയച്ചു തന്നു .അവളുടെ മനസ്സു പോലെ തന്നെ അവളും സുന്ദരിയായിരുന്നു അങ്ങനെ ദിവസങ്ങൾ കടന്നു പോയി എനിക്ക് അവളെ ഒന്ന് നേരിൽ കാണണം എന്ന് അതിയായ ആഗ്രഹം തോന്നി അത് ദിവസം തോറു തീവ്രമായി കൊണ്ടിരുന്നു .ഒരു ദിവസം പതിവുപോലെ സംസാരത്തിനിടയിൽ.എനിക്ക് നിന്നെ ഒന്ന് നേരിൽ ഒന്നു കാണണം എന്ന് ഞാൻ പറഞ്ഞു .എന്നാൽ അതിന് ഇപ്പോൾ നേരമായില്ല എന്നും സമയമാവുമ്പോൾ അവൾ തന്നെ എന്നെ നേരിൽ കാണാൻ ക്ഷണിക്കാം എന്നായിരുന്നു മറുപടി. മാന്യമായ ഒരു മറുപടിയായതിനാൽ ഞാൻ ആ കാര്യത്തിൽ കൂടുതൽ നിർബന്ധം കാട്ടിയില്ല .ഒരു ദിവസം അപ്രതീക്ഷിതമായി വൈകുന്നേരം അവളുടെ ഒരു ഫോൺ കോൾ വന്നു .നാളെ ഞങ്ങളുടെ നാട്ടിലെ ദേവി ക്ഷേത്രത്തിൽ ഉത്സവം ആണെന്നും കൂടെ ജോലി ചെയ്യുന്ന കൂട്ടുകാർ എല്ലാവരെയും ഉത്സവത്തിനു ക്ഷണിച്ചിട്ടുണ്ടെന്നു നീയും നാളെ വൈകിട്ട് ഉത്സവത്തിനു . വരണമെന്നു ബന്ധുക്കൾ ചോദിച്ചാൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്താണെന്ന് പറഞ്ഞാൽ മതിയെനും പറഞ്ഞു. പിന്നിട് അന്നത്തെ ചാറ്റ് മുഴുവൻ നാളത്തെ കണ്ടുമുട്ടലിനെക
്കുറിച്ചായിരുന്നു .അമ്പലത്തിൽ എത്തിയിട്ടു അവളുടെ നമ്പറിലേക്ക് വിളിച്ചാൽ മതിയെന്നും അപ്പോൾ അവൾ അങ്ങോട്ടെക്ക് വരാം എന്നു അവിടെ നിന്ന് വീട്ടിൽ വന്ന് സുഹൃത്തുക്കളോടൊപ്പം ഭക്ഷണവും കഴിച്ചു പോയാൽ മതിയെന്നു പദ്ധതി തയ്യാറാക്കി .അങ്ങനെ ഒരു വിധം നേരം വെളുപ്പിച്ചെടുത്തു പിറ്റേ ദിവസം വൈകിട്ട് ഒരു 5 മണിയോടു കൂടി ഞാൻ വണ്ടിയുമായി വീട്ടിൽ നിന്നിറങ്ങി കോളെജിൽ ഒരു കൂടെ പഠിച്ച കൂട്ടുകാരന്റെ പെങ്ങളുടെ വിവാഹത്തിന് പോവുകയാണെന്നും അല്പ്പം വൈകിയെ തിരിച്ചെത്തു എന്നു വീട്ടിൽ പറഞ്ഞാണ് ഇറങ്ങിയത് .ഏകദേശം 2:30 മണിക്കൂർ ഓട്ടമുണ്ട് അവളുടെ സ്ഥലത്തെക്ക് .വണ്ടി തുറവൂർ എന്ന സ്ഥലത്ത് എത്തിയപ്പോഴേക്കും പ്രതീക്ഷിക്കാത്ത ഒരു മഴ എന്റെ കയ്യിൽ റെയിൻ കോട്ട് ഇല്ലാത്തതിനാൽ വണ്ടി നിർത്തി അവിടെയുള്ള ഒരു കടയിൽ കയറി നിന്നു .മഴ കൂടി കൂടി വന്നു ഏകദേശം അരമണിക്കൂർ കഴിഞ്ഞു കാണും മഴ ഒന്നു കുറഞ്ഞു സമയം 6 മണി കഴിഞ്ഞു വേഗം വണ്ടി സ്റ്റാർട്ടു ചെയ്തു വീണ്ടു യാത്ര തുടങ്ങി മഴ കാരണം എല്ലായിടത്തും നല്ല ബ്ലോക്ക് ഉണ്ട് .അങ്ങനെ ഒരു വിധം ബ്ലോക്കുകൾ എല്ലാം കിട്ടി ഉത്സവ സ്ഥലത്തു ചെന്നപ്പോൾ മണി 8 കഴിഞ്ഞു .അവിടെ എത്തിയതും ഞാൻ അവളുടെ ഫോണിലെക്ക് വിളിച്ചു എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ് എന്ന മാറുപടിയാണ് ലഭിച്ചത് .ഞാൻ FB യിൽ ഇവിടെയെത്തിയെന്നു വിളിച്ചിട്ടു സ്വിച്ച് ഓഫ് ആണെന്നു മെസേജ് ചെയ്തു .ഞാൻ ആകെ ഒറ്റപ്പെട്ട അവസ്ഥയായി എനിക്കു യാതൊരു പരിചയം ഇല്ലാത്ത നാടും നാട്ടുകാരും ഇനി നേരിട്ടു വീട്ടിലെക്ക് ചെല്ലാം എന്നു കരുതിയാൽ കൃത്യമായ വഴിയും അറിയില്ലാ .എന്തായാലും കുറച്ചു നേരം കൂടി വെയിറ്റു ചെയ്യാം എന്നു കരുതി ഞാൻ .ഒരു ചായയും കുടിച്ച് അവിടെ സ്റ്റേജ് പരുപാടി നടക്കുന്ന ഗ്രൗണ്ടിൽ ചെന്നിരുന്നു .സമയം പോകുന്നതല്ലാതെ അവളുടെ ഭാഗത്തു നിന്ന് പ്രതികരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല .രാത്രി 9.40 ഇനിയിരുന്നിട്ട് കാര്യമില്ലാ എന്നുകരുതി ഞാൻ ബൈക്കെടുത്ത് വീട്ടിലേക്ക് മടങ്ങാൻ ഉള്ള ശ്രമമായി കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മൊബൈലിലേക്ക് അവളുടെ കോൾ വന്നു .ഞാൻ എന്റെ എല്ലാ സങ്കടവും രോഷവും തീർക്കെ നന്നായി ചീത്ത പറഞ്ഞു .അവളുടെ ഫോൺ വീട്ടിൽ വന്ന കുട്ടികൾ എടുത്തു കളിച്ചു ചാർജ് തീർന്നു പോയെന്നും .അതുകൊണ്ടാണ് വിളിച്ചിട്ട് കിട്ടാതിരുന്നതെന്നും അവൾ പറഞ്ഞു അതിനിടയിൽ കൊല്ലത്തു നിന്ന് കുടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ വന്നതിനാൽ അവരുമായി വീട്ടിലേക്കു പോന്നും എന്നു പറഞ്ഞു .ഇനിയിപ്പോ തൽക്കാലം വീട്ടിലേക്കുള്ള വഴി പറഞ്ഞു തരം അവിടുന്നു കഷ്ടി 4km ദൂരമേയുള്ളു വീട്ടിലേക്ക് വരുവാൻ പറഞ്ഞു. അവൾ പറഞ്ഞതനുസരിച്ച് മെയിൻ റോഡിൽ നിന്ന് ഇറങ്ങി റെയിൽവേ ക്രോസിനരികിലൂടെയുള്ള പൂഴി റോഡുവഴി ഞാൻ അവളുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി . വണ്ടി കൂടുതൽ ദൂരം മുന്നിലെക്കു പോകും തോറും വീടുകൾ കുറഞ്ഞു വന്നുകൊണ്ടിരുന്നു ചില സ്ഥലങ്ങൾ വിജനമായ വിശാലമായ കാടുമൂടിയ പമ്പുകൾ മാത്രം .ഒരു നിമിഷം എനിക്ക് വഴിതെറ്റിയോ എന്ന് ചെറിയ ഒരു സംശയം തോന്നി അങ്ങനെ ഞാൻ അവിടെയുള്ള ഒരു വീടിനു മുന്നിൽ വണ്ടി നിർത്തി .ഞാൻ മൊബെയ്ൽ എടുത്തു സമയം നോക്കി .സമയം 10:15 കഴിഞ്ഞിരിക്കുന്നു അവൾ പറഞ്ഞ പ്രകാരം ആകെ 4 Km ദൂരമേയുള്ളു എന്നാണ് അവൾ പറഞ്ഞത് ഇതിപ്പോൾ വളരെ ദൂരം സഞ്ചരിച്ചിരിക്കുന്നു .പറഞ്ഞ അടയാളങ്ങളും വഴികളും തെറ്റിയിട്ടില്ല പക്ഷേ ഞാൻ മറ്റെവിടെയോ ആണ് ഇപ്പോൾ എത്തിയത് എന്ന് എനിക്ക് മനസ്സിലായി .ഉടൻ തന്നെ ഞാൻ അവളുടെ ഫോണിലെക്ക് വിളിച്ചു .അവൾ ഫോൺ എടുത്തതും പെട്ടെന്നൊരു മഴ ഒപ്പം ശക്തമായ മിന്നലും .ഞാൻ വേഗം വണ്ടി വച്ചിട്ട് തുറന്നു കിടന്ന ഗെയിറ്റിലൂടെ അടുത്തുള്ള ആ വീട്ടിലെക്കു ഓടി കയറി .ഫോൺ സംഭാഷണം തുടർന്നു .ഞാൻ അവളോട് എനിക്ക് വഴിതെറ്റിയെന്നും ഇപ്പോ എവിടെയാണ് നിൽക്കുന്നതെന്നു പോലും അറിയാൻ കഴിയുന്നില്ലാ എന്നു ഞാൻ പറഞ്ഞു . സംഭാഷണം മുഴുവിക്കാൻ കഴിഞ്ഞില്ല അതിനു മുമ്പ് തന്നെ എന്റെ ഫോൺ ഓഫായി .മഴയുടെ ശക്തി കൂടി കൂടി വന്നു ശക്തമായ കാറ്റ് എന്റെ വസ്ത്രങ്ങളെ നനച്ചു കൊണ്ടിരുന്നു .അതുകൊണ്ട് കൂടുതൽ നനയാതിരിക്കാൻ ഞാൻ വരാന്തയിലെക്ക് കയറി നിന്നു വീടിന്റെ മുൻ വാതിൽ പുറത്തു നിന്നും താഴിട്ട് താഴിട്ടു പൂട്ടിയിരുന്നു മറ്റിടങ്ങൾ മാറല മൂടിയിരുന്ന ഏകദേശം ഒരു 5 മിനിറ്റ് കഴിഞ്ഞിരിക്കും വീടിനകത്ത് എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടു പെട്ടെന്നു ഞാൻ ഒന്നു ഞെട്ടി .പുറത്ത് മഴ ശക്തമായി പെയ്യുകയാണ് .പിന്നെയും അൽപ്പ നേരം കഴിഞ്ഞപ്പോൾ കസേര തറയിലൂടെ വലിക്കുന്ന പോലുള്ള ഒരു ശബ്ദം . ഹലോ ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ഭയത്താൽ ഞാൻ വിളിച്ചു ചോദിച്ചു അകത്ത് നിന്ന് ഉത്തരം ഒന്നും തന്നെയുണ്ടായില്ലാ. ഞാൻ വാതിൽ പടിയോടു ചേർന്നുള്ള ജനലിലൂടെ വീടിനകത്തേക്ക് നോക്കി അകത്ത് കടുത്ത ഇരുട്ടാണ് .പെട്ടെന്നുണ്ടായ ഒരു മിന്നലിന്റെ പ്രകാശത്തിൽ ഞാൻ ആ കാഴ്ച കണ്ടു .രണ്ടു വെളുത്ത രൂപങ്ങൾ കയറിൽ തൂങ്ങി കിടക്കുന്നു നാവുകൾ പുറത്തേക്ക് തള്ളി കണ്ണുകൾ തീക്കനൽ പോലെ ചുവന്ന രണ്ടു പൈശാശിക രൂപങ്ങൾ .സത്യത്തിൽ എനിക്ക് അവിടെ നിന്ന് ഒന്ന് ചിലക്കാനോ ശബ്ദമുണ്ടാക്കുവാനോ കൂടി കഴിഞ്ഞില്ല മരവിച്ചു ആകെ ശരീരം മരവിച്ചതു പോലെ ഹൃദയം ശബ്ദത്തിൽ മിടിച്ചു കൊണ്ടിരുന്നു പെട്ടന്ന് എന്തോ എന്റെ പുറകിലൂടെ പാഞ്ഞു വരുന്നതു പോലെ തോന്നി തിരിഞ്ഞു നോക്കിയതു മാത്രം ഓർമ്മയുണ്ട് എന്തോ ശക്തമായി വന്ന് എന്റെ മുഖത്തടിച്ചു എത്ര നേരം കഴിഞ്ഞു കാണും എന്ന് എനിക്ക് തീർച്ചയില്ല ബോധം തിരിച്ചു കിട്ടുമ്പോൾ ഞാൻ ആ വീടിന്റെ പടിയിൽ തലകുത്തനെ കിടക്കുകയാണ് നെറ്റിയിൽ നിന്ന് രക്തം വരുന്നുണ്ട് വീഴുന്നതിനിടയിൽ എവിടെയോ തട്ടി നെറ്റി മുറിഞ്ഞതായിരിക്കും .മഴ നന്നായി കുറഞ്ഞിട്ടുണ്ട് എനിക്ക് വേഗം അവിടെ നിന്നു എത്രയും വേഗം രക്ഷപെടണം എന്ന ചിന്തയാൽ ഞാൻ പതിയെ എണീറ്റു തലയിൽ എന്തോ കനത്ത ഭാരം ഉള്ളതു പോലെ അനുഭവപ്പെട്ടു പതിയെ പതിയെ ഞാൻ ഗെയിറ്റിനെ ലക്ഷ്യമാക്കി നടന്നു . നമ്മൾ കഥയിലും മറ്റുള്ളവരുടെ അനുഭവങ്ങളിലും മാത്രം അറിഞ്ഞിട്ടുള്ള കാര്യങ്ങൾ എന്റെ മുന്നിൽ സoഭവിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം എന്നിൽ വീണ്ടും ഭീതി നിറച്ചു കൊണ്ടിരുന്നു. ആ ഇരുട്ടിൽ ഞാൻ ഒരു വിധം എന്റെ ബൈക്കിനരികിലെത്തി .വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു . പെട്ടന്ന് പുറകിലൂടെ എന്തോ എന്റെ തൊട്ടു പിന്നിൽ നിൾക്കുന്ന പോലെ തോന്നി ഞാൻ പുറകിലേക്കു തിരിഞ്ഞു നോക്കിയില്ലാ നോക്കാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ലാ എന്നതാണ് സത്യം .കഴിയുന്നതിലും വേഗതയിൽ ബൈക്ക് വിട്ടു കുറച്ചു ദൂരം മുന്നിലേക്കു പോയ ശേഷം ഞാൻ ബൈക്ക് മിററിലൂടെ പുറകിലേക്ക് നോക്കി ആ രൂപം അതെ അവൾ തന്നെയായിരുന്നു എന്നെ ഈ നാട്ടിലേക്ക് ക്ഷണിച്ച എന്റെ സുഹൃത്ത് . ഞാൻ ആ ഇരുട്ടു നിറഞ്ഞ വഴിയിലൂടെ ബൈക്ക് കുതിപ്പിച്ചു . കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു ലൈറ്റ് ഉള്ള വീട് കണ്ടു ഞാൻ വണ്ടി നിർത്തി ആ വീട്ടിലെക്കു ചെന്നു വാതിലിൽ മുട്ടി അൽപ്പ നേരം കഴിഞ്ഞ വീട്ടുകാർ എണീറ്റു വാതിൽ തുറന്നു .അവർ എന്നെ കണ്ടതും ആകെ പേടിച്ചു .എന്റെ നെറ്റിയിലെ രക്തവും ശരീരത്തിലെ ചെളിയും എല്ലാം അവരിൽ എന്താണ് സംഭവിച്ചതെന്താണെന് ആകാംക്ഷ യുണ്ടാക്കി. ഞാൻ സംഭവിച്ച കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു . എല്ലാം കേട്ടിതിനു ശേഷം അവർ ഞാൻ ചെന്നു പെട്ട സ്ഥലത്തെക്കും വീടിനെയും കുറിച്ച് പറഞ്ഞു തുടങ്ങി ഒരു വർഷം മുമ്പ് ഒരു ചെക്കനും പെൺ കുട്ടിയും സ്നേഹിച്ച് വിവാഹം കഴിച്ച് അവിടെ വാടകയ്ക്ക് താമസിക്കൻ എത്തി എന്നാൽ രണ്ട് ആഴ്ചകൾ കഴിഞ്ഞപ്പോൾ അവർ ആത്മഹത്യ ചെയ്യുകയുമാണ് ഉണ്ടായത് പെൺകുട്ടി തുങ്ങി മരിച്ച നിലയിലും പയ്യൻ റെയിൽവേ ട്രാക്കിൽ തീവണ്ടി കയറി മരിച്ച നിലയിലുമായിരുന്നു എന്നാൽ പിന്നീട് നടന്ന പോലീസ് അന്വേഷണത്തിൽ .ഇവരുടെ ബന്ധത്തിൽ എതിർപ്പുണ്ടായ പെണ്ണിന്റെ കുറച്ചു ബന്ധുക്കൾ ആസൂത്രണം ചെയ്തു നടത്തിയ കൊലപാതമായിരുന്ന് അത് ഈ സംഭവങ്ങൾക്കു ശേഷം .ആ വീടിന്റയും പരിസരങ്ങളിലേക്കും പകൽ നേരത്തു കൂടി ഇപ്പോൾ ആളുകൾ യാത്ര ചെയ്യാറില്ലാ .കാരണം പലർക്കും പല തരത്തിലുള്ള ഭയപ്പെടുത്തുന്ന അനുഭവങ്ങൾ അവിടെ നിന്നും ഉണ്ടായിട്ടുണ്ട് . പലരും ഈ മരിച്ച പെൺകുട്ടിയെ നേരിട്ടു കണ്ടിട്ടുണ്ട് .കഥകൾ എല്ലാം പറഞ്ഞു തീർത്ത ശേഷം ആ വീട്ടുകാർ എന്നോട് ഇനി ഈ രാത്രിയിൽ തിരികെ പോവണ്ട എന്നും രാവിലെ പോയാൽ മതിയെന്നും പറഞ്ഞു. ഉറങ്ങാൻ കിടന്നിട്ടും എനിക്ക് തിരിഞ്ഞു മറിഞ്ഞു കിടന്നിട്ടും ഉറക്കം വന്നില്ല .അപ്പോഴാണ് എന്റെ ഫോണിൽ അവളുടെ നമ്പർ ഉള്ള കാര്യം ഓർത്തത് .ഞാൻ ജീൻസിൽ നിന്ന് ഫോൺ എടുത്തു സ്വിച്ച് ഓണാക്കി നോക്കി ഭാഗ്യം ഫോണിന് യാതൊരു കേടുപാടും സംഭവിച്ചില്ല ഞാൻ ഉടൻ തന്നെ അവളുടെ കോൺടാക്ട് നമ്പർ നോക്കി എന്നാൽ അത് ശൂന്യമായിരുന്ന ആ പേരിൽ ഒരു കോണ്ടാക്ട് നമ്പർ ഫോണിലില്ലാ .വേഗം തന്നെ FB യും പരിശോദിച്ചു അതും ശൂന്യം അങ്ങിനെ ഒരു പ്രൊഫൈലോ ചാറ്റോ അതിലില്ലാ . ഇത്രയും ആയപ്പോൾ ഒരു സംശയം എന്നിൽ വന്നു നിറഞ്ഞു.എന്തുകൊണ്ടാണ് ഇവരുമായി യാതൊരു ബന്ധമില്ലാതിരുന
്നിട്ടും എന്നെ ഇവർ ലക്ഷ്യം വച്ചത് .പിറ്റേന്ന് രാവിലെ വീട്ടിലെത്തിയ ഞാൻ ഇതിന്റെ രഹസ്യം എന്താണെന് എന്റെ രീതിയിൽ ഒരു ചെറിയ അന്വേഷണം നടത്താൻ തീരുമാനിച്ചു .ഈ കൊലപാതകങ്ങളെയും മരണപ്പെട്ട വ്യക്തികളുടെ വിവരങ്ങളും കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും ഞാൻ കണ്ടത്തി അവസാനം അവരുമായി എനിക്കുള്ള ലിങ്ക് എന്തെന്നുള്ള ഉത്തരവും ഞാൻ കണ്ടെത്തി .ഞാൻ വാങ്ങിയ എന്റെ സ്വന്തമായ ബൈക്കിന്റ യത്ഥാർത ഉടമയായിരുന്നു ആ ലിങ്ക് . ഒരു മനുഷ്യാത്മാവിന്റെ ആഗ്രഹത്തിന്റെ അവശേഷിപ്പുകൾ അവരെ എന്നിെലെക്ക് ഒരു കാന്തം പോലെ വലിച്ചടുപ്പിച്ചതാണ് .എന്തായാലും ഞാൻ ആ വാഹനം പിന്നിട് അധികകാലം സൂക്ഷിച്ചില്ല ഒരു കുഴപ്പമില്ലാത്ത വില്ക്കു വിറ്റ് ഒഴിവാക്കി.

Leave a Reply

%d bloggers like this: