May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ചൂണ്ടാണി മർമ്മത്തിന്റെ ശക്തി

Spread the love

കള്ളനും കൊള്ളക്കാരുമൊക്കെ കണ്ണാടൻ മാഷിനെ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. തോക്ക്, കത്തി തുടങ്ങിയ ആയുധങ്ങളൊന്നും കൈയിലില്ലെങ്കിലും കണ്ണാടന്റെ കൈപ്പുണ്യം അറിഞ്ഞാൽ ആരും എന്റെ മാഷേ… എന്ന് ദയനീമായി നിലവിളിച്ചു പോകും. ചൂണ്ടാണി മർമ്മത്തിന്റെ ശക്തി മാലോകർക്കു മുന്നിലെത്തിച്ച കണ്ണാടന്റെ ചൂണ്ടുവിരലിന്റെ ശക്തി അത്രയ്ക്കുണ്ട്! ഡോ.ആന്റണി കണ്ണാടൻ എന്നാണ് മുഴുവൻ പേരെങ്കിലും എല്ലാവർക്കും അദ്ദേഹം കണ്ണാടൻ മാഷാണ്. മാഷിന്റെ ഭാഷയിൽ പറഞ്ഞാൽ ചൂണ്ടാണി മർമ്മം പഠിക്കുന്നത് വളരെ സിമ്പിളാണ്, എന്നാൽ പവർഫുളും! എത്ര വമ്പനെയും പൊലീസുകാർ ഞൊടിയിടയിൽ കീഴ്പ്പെടുത്തുന്നതിന്റെ രഹസ്യവും കണ്ണാടൻ മാഷിന്റെ ചൂണ്ടുവിരൽ പ്രയോഗം തന്നെ. കണ്ണാടനിൽ നിന്ന് ചൂണ്ടുവിരൽ വിദ്യ പഠിച്ചെടുത്ത ഏമാൻമാരുടെ നിരനീണ്ടതാണ്. താത്പര്യമുള്ളവർക്ക് തന്റെ കഴിവ് പകർന്ന് നൽകാൻ ഇന്ത്യൻ മാർഷ്യൽ ആർട്സ് അക്കാഡമി എന്ന സ്ഥാപനവും കണ്ണാടൻ മാഷ് സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ, ലോകത്തിന്റെ ഏത് കോണിൽച്ചെന്നാലും മാഷിന്റെ ഒരുശിഷ്യനെങ്കിലും ഉണ്ടാകും. ആരെയും ഉപദ്രിവിക്കാനല്ല, ആരും ഉപദ്രവിക്കാതിരിക്കാനാണ് വൈക്കം കണ്ണാടൻ എല്ലാവർക്കും ചൂണ്ടുവിരൽ മർമ്മത്തിന്റെ രഹസ്യം പകർന്നു നൽകുന്നത്. കളിക്ക് തുടങ്ങി പിന്നെ കാര്യമായി വൈക്കം ഉല്ലലയ്ക്കടുത്ത് കൊതവറയിൽ കണ്ണാട്ട് ഔസേപ്പ്- ഏലമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ രണ്ടാമാനായിരുന്ന ആന്റണി കണ്ണാടൻ ഒരിക്കലും വിചാരിച്ചിരുന്നില്ല ജീവിതത്തെ ഇങ്ങനെ സിമ്പിളായി ചൂണ്ടിയൊതുക്കാമെന്ന് . കുട്ടിക്കാലത്ത് കളരിയെപ്പറ്റി കേട്ടതോടെ പഠിച്ചാലെന്തെന്ന ചിന്തയുദിച്ചു. കളരിപഠിച്ചാൽ ആരോഗ്യത്തിന് നല്ലതാണെന്ന് മാതാപിതാക്കളും പറഞ്ഞതോടെ 12-ാം വയസിൽ ഉല്ലലയിലെ ഒ.ടി.ജോസഫ് ഗുരുക്കൾക്ക് ദക്ഷിണവച്ചു. ആദ്യമൊക്കെ അഭ്യാസ മുറയായി മാത്രം കളരിയെ കണ്ടിരുന്നെങ്കിലും പിന്നീട് അതിന്റെ ഓരോ പ്രയോഗങ്ങളും മനസിന്റെ മുറ്റത്തേക്ക് ചാടിയിറങ്ങിയിരുന്നു. പിന്നെ ആ മനസിൽ നിന്ന് ഒഴിഞ്ഞുമാറാനായില്ല. അതുകൊണ്ട് തന്നെ വിദ്യകളോരോന്നും പെട്ടെന്ന് സ്വായത്തമാക്കാൻ കണ്ണാടന് കഴിഞ്ഞു. ആന്റണി കണ്ണാടന്റെ കളരിയിലെ താത്പര്യം ജോസഫ് ഗുരുക്കളെ വല്ലാതെ ആകർഷിച്ചു. കളരിയിൽ 18 വർഷം പൂർത്തിയായാൽ മാത്രമേ സാധാരണ മർമ്മവിദ്യയുടെ സൂക്ഷ്മ വശങ്ങൾ പറഞ്ഞു കൊടുക്കൂ. എന്നാൽ കണ്ണാടന് വർഷങ്ങൾക്കുള്ളിൽത്തന്നെ ചെറിയ മർമ്മ സ്ഥാനങ്ങളും പ്രത്യേകതകളും അവ പ്രയോഗിക്കേണ്ട രീതികളും പറഞ്ഞു കൊടുത്തു. മർമ്മ വിദ്യയിൽ അറിവ് നേടിയെങ്കിലും അത് പൂർണ്ണമായിരുന്നില്ല. വിദ്യാഭ്യാസം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം മുണ്ടക്കയത്ത് എസ്റ്റേറ്റ് സൂപ്രണ്ടായി ജോലി നോക്കുന്നതിനിടെയാണ് മർമ്മ വിദ്യ വിശദമായി പഠിക്കാൻ കണ്ണാടന് അവസരം ലഭിച്ചത്. അമലഗിരിയിലുള്ള നാണു ഗുരുവിനെ യാദൃച്ഛികമായി കണ്ടതോടെ ഉള്ളിലെ ആഗ്രഹം അറിയിച്ചു. താമസിയാതെ ആ ആഗ്രഹം സഫലമാകുകയും ചെയ്തു.എന്നാൽ ചെന്നൈ എം.എ. റൗഫ്, പൂമുള്ളി നീലകണ്ഠൻ നമ്പൂതിരി എന്നിവരിൽ നിന്നായി മർമ്മ വിദ്യയുടെ പാഠങ്ങളോരോന്നും പഠിച്ചെടുത്തതോടെയാണ് ഏത് വമ്പനെയുംചൂണ്ടി തറപറ്റിക്കാമെന്ന് കണ്ണാടൻ മാഷിന് ബോദ്ധ്യമായത്. ആത്മ രക്ഷയ്ക്ക് ഇത്രയേറെ സഹായിക്കുന്ന മറ്റൊരു ആയുധവുമില്ല. ചൂണ്ടുവിരൽകൊണ്ട് തൊടുമർമ്മത്തിൽ പ്രത്യേക രീതിയിൽ തൊട്ടുകഴിഞ്ഞാൽ എതിരാളിക്ക് പെട്ടെന്ന് ബലക്കുറവ് അനുഭവപ്പെടും. ചിലപ്പോൾ തലചുറ്റലും. ബോധക്ഷയവും ഉണ്ടായേക്കാം. അൽപ്പ സമയത്തിനകം പഴയ അവസ്ഥയിലേയ്ക്ക് പ്രതിയോഗി തിരിച്ചു വരികയും ചെയ്യും. എങ്കിലും പെട്ടെന്ന് അക്രമിക്കാൻ വരുന്നവരെ കീഴ്പ്പെടുത്താൻ ഏറ്റവും നല്ല മാർഗവും ചൂണ്ടു വിരൽ മ‌ർമ്മമാണ് കണ്ണാടൻ മാഷ് പറയുന്നു. ചൂണ്ടു വിരൽ മർമ്മം പഠിച്ചാൽ സ്ത്രീകൾക്കു പോലും ഒറ്റയ്ക്ക് ഭയമില്ലാതെ എവിടെയും പോകാമെന്നും കണ്ണാടൻ മാഷ് തറപ്പിച്ച് പറയുന്നു. പൊലീസ് പിള്ളേർക്കും മാഷ് ലോകത്തിന്റെ വിവിധയിടങ്ങിലായി ഇന്ന് കണ്ണാടൻ മാഷിന് നാലായിരത്തോളം ശിഷ്യഗണങ്ങളുണ്ട്. തൃശൂർ പൊലീസ് അക്കാഡമിയിലെ പൊലീസുകാർ മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ വരെ ഈ ഗണത്തിൽപ്പെടുന്നു. ആയുർവേദത്തിൽ 107 മർമ്മസ്ഥാനങ്ങളും സിദ്ധ വൈദ്യത്തിൽ 108 മർമ്മ സ്ഥാനങ്ങളുമാണുള്ളത് . ഇതു കൂടാതെ ഗവേഷണം നടത്തി അമ്പതോളം മർമ്മ സ്ഥാനങ്ങൾ കണ്ണാടൻ മാഷ് സ്വയം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിശദീകരിക്കുന്ന പുസ്തകവും കണ്ണാടൻ മാഷിന്റെതായിട്ടുണ്ട്. മർമ്മ ചികിത്സയിലും അഗ്രഗണ്യനാണ് കണ്ണാടൻ മാഷ് . ചൂണ്ടിപ്പഠിപ്പിക്കാൻ കണ്ണാടൻ കളരി അരനൂറ്റാണ്ട് മുൻപ് ഉല്ലലയിലെ വീട്ടിൽ ഏഴ് കുട്ടികളുമായി കണ്ണാടൻസ് കളരി തുടങ്ങുമ്പോൾ വൈക്കം കണ്ണാടൻ വിചാരിച്ചിരുന്നേയില്ല ചൂണ്ടാണി മർമ്മത്തിന്റെ പ്രസക്തിയറിഞ്ഞ് ഇത്രയും ആളുകളെത്തുമെന്ന്. കളരി വളർന്നതോടെ ഇന്ത്യൻ മാർഷ്യൽ അക്കാഡമി പയ്യന്നൂരിൽ തുടങ്ങി. പിന്നീട് പ്രവർത്തനം വിപുലപ്പെടുത്തി. മുഴുവൻ യോഗയും പ്രാണായാമവുമാണ് ഇന്ത്യൻ മാർഷ്യൽ ആർട്സിന്റെ അടിസ്ഥാന വ്യായാമ പദ്ധതി. കൂടാതെ ചൂണ്ടുവിരൽ മർമ്മവും പഠിപ്പിക്കുന്നുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും സംശയമുള്ളവർക്ക് മാഷ് തന്റെ ജീവിതം തന്നെ തുറന്നു വയ്ക്കുന്നു. 72-ാം വയസിലും പതിനെട്ടിന്റെ ചെറുപ്പത്തോടെ ഓടി നടക്കുന്നത് പഠിച്ചെടുത്ത കളരി വിദ്യയുടെ ഗുണം കൊണ്ടാണെന്ന് മാഷ് തുറന്നു പറയുന്നു. പഠനത്തിൽ പ്രൊഫഷണൽ സ്റ്റൈൽ! ഇന്ത്യൻ മർഷ്യൽ ആർട്സിലേത് പക്ക പ്രൊഫഷണൽ പഠനമാണ് . സൂര്യ നമസ്കാരം പോലെ 11 യോഗകൾ വീതം കോർത്തിണക്കിയ യോഗാ പവർ കത്താസ് ഡോ.വൈക്കം കണ്ണാടൻ രൂപകൽപ്പന ചെയ്തിട്ടുണ്ട്. വെറുംകൈയുമായി നിൽക്കുന്ന ശത്രുവിനെ നേരിടാൻ, ആയുധവുമായി നിൽക്കുന്നവനെ നേരിടാൻ, ഒന്നിലധികം ആൾക്കാരെ നേരിടാനുമൊക്കെ ഇതിൽ പ്രയോഗങ്ങളുണ്ട്. കൃത്യമായ സിലബസിൽ ഗ്രേഡുകൾ തിരിച്ചാണ് പഠനം. ഓരോ ഗ്രേഡും പാസാകുമ്പോൾ ബെൽറ്റും സർട്ടിഫിക്കറ്റും നൽകും. വൈറ്റ്, ബ്ളാക്ക്, യെല്ലോ, ഗ്രീൻ, ബ്ളൂ, ബ്രൗൺ എന്നിങ്ങനെയാണ് ബെൽറ്റുകൾ. ഇടയ്ക്ക് പഠനം മുടങ്ങിയാലും തുടർ പഠനവും അനായാസമാണെന്ന് മാഷ് പറയുന്നു. മർമ്മത്തെ തൊട്ടറിഞ്ഞ് പുസ്തകങ്ങളും കണ്ണാടൻ മാഷ് സ്വായത്തമാക്കിയ മർമ്മ ചികിത്സയിലെ അറിവ് പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. ഇന്ത്യൻ മാർഷ്യൽ ആർട്സ്, ആയുധങ്ങളിൽ നിന്ന് ആത്മ രക്ഷ, യോഗാസനവും യോഗ ചിക്തസയും, 38 ലഘു പ്രാണായാമം, 274 ചൂണ്ടാണി മർമ്മങ്ങൾ, നിഗൂഢ മർമ്മങ്ങൾ, പവർ യോഗാ കത്താസ്, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. റോസിക്കുട്ടിയാണ് ഭാര്യ. മൂന്ന് പെൺമക്കൾ.

Leave a Reply

%d bloggers like this: