September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ആ നിര്‍ജീവമായ നോട്ടം

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രമുഘാ കമ്പനിയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന കാലം, പതിവുപോലെ ആഴ്ചയില്‍ ഒരിക്കല്‍ ഏറണാകുളത്തു പോയി അവിടത്തെ ജീവനക്കാര്‍ക്ക് ക്ലാസ്സ്‌ എടുക്കേണ്ട ചുമതല എനിക്ക് തന്നെ കിട്ടി. യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള കൂട്ടത്തില്‍ ആയതിനാല്‍ ഞാന്‍ എതിര്‍പ്പ് കാട്ടാറില്ല. മാത്രവുമല്ല അന്നത്തെ മുഴുവന്‍ ചിലവും കമ്പനി വകയാണെ….എന്തൊക്കെ മേടിച്ചു കഴിച്ചാലും ആര്‍ക്കും പരാതി ഇല്ല…

പതിവുപോലെ അന്നത്തെ ക്ലാസും കഴിഞ്ഞു വൈകുനേരം ഏറണാകുളo സൌത്തില്‍ എത്തിയ എന്കിക്ക് പതിവ് ട്രെയിന്‍ മിസ്സ്‌ ആയി. അടുത്ത ട്രെയിന്‍ 7 മണി കഴിഞ്ഞേ ഉള്ളൂ…എന്തായാലും തിരുവനന്തപുരം എത്തുമ്പോള്‍ പാതിരാത്രി കഴിയും എന്നുറപ്പായി…ട്രെയിന്‍ വരും വരെ ചുമ്മാ വായനോക്കി സമയം കളയാന്‍ തീരുമാനിച്ചു…ഒടുവില്‍ ട്രെയിന്‍ വന്നു സീറ്റും കിട്ടി ഞാന്‍ പതിവുപോലെ ഉറക്കവുമായി..2 മണി ആയി തിരുവനന്തപുരം സെന്‍ട്രല്‍ എത്തിയപ്പോള്‍…

ബൈക്ക് സ്റ്റേഷനില്‍ വെച്ചിട്ടാണ് പോകാറുള്ളത്. വന്നു ബൈക്ക് എടുത്തു വീട്ടിലേക്കു യാത്രയും ആരംഭിച്ചു…വിജനമായ വീഥി…എന്കും സ്ട്രീറ്റ് ലൈറ്റ് വെളിച്ചം മാത്രം..വണ്ടികള്‍ ഒന്നും കാണാനുമില്ല… റെയില്‍വേ സ്റ്റേഷന്‍ നിന്നും 5 kms അകലെ PMG എന്ന സ്റ്റോപ്പില്‍ എത്തിയപ്പോള്‍ അവിടെ 3 പേര്‍ നില്‍പ്പുണ്ട്..കാണുമ്പോള്‍ മനസ്സിലാകും ഒരു അച്ഛനും അമ്മയും പിന്നെ ഒരു കുഞ്ഞു മോളും…ഞാന്‍ അവരുടെ മുന്നില്‍ കൂടെ യാത്രയാകുമ്പോള്‍ അവര്‍ മൂന്നു പേരും എന്നെ തല തിരിച്ചു നോക്കുന്നുന്ടരുന്നു ഒരു പ്രതിമ പോലെ വളരെ നിര്‍ജീവമായി …

എന്റെ മനസ്സില്‍ ഉണ്ടായ സംശയം ഈ അസമയത് ഇവര്‍ എവിടെ പോകാനാണ്? ഇവര്‍ മൂന്നു പെരുടെം നോട്ടം എന്താ ഒരുമാതിരി എന്നൊക്കെ ആലോചിച്ചു ഞാന്‍ അവരെ കടന്നു പോയി…ആ സ്റ്റോപ്പില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെ അടുത്ത പ്രധാന സ്റ്റോപ്പ്‌ ആയ പട്ടം psc ഓഫീസിനു മുന്നിലെ എത്തിയതും മനസ്സിലൂടൊരു കൊള്ളിയാന്‍ കടന്നു പോയി…നേരത്തെ കണ്ട ആ മൂന്നു പേരും ആ സ്റ്റോപ്പില്‍ നില്‍ക്കുന്നു..ഞാന്‍ കടന്നു പോകുമ്പോള്‍ മുന്‍പ് എന്നെ നോക്കിയാ അതെ നിര്‍ജീവമായ നോട്ടം…

ആ ഒരു നിമിഷം എന്റെ മനസ്സില്‍ എന്തൊക്കെയോ തോന്നി..ഇവര്‍ എന്കനെ ഇത്രവേഗം അവിടെ എത്തി? എന്നെ കടന്നു വേറെ ഒരു വണ്ടിയും പോയിട്ടില്ല…പിന്നെ പൊതുവേ ഇഴഞ്ഞ്ഴഞ്ഞു വണ്ടി ഓടിക്കുന്ന ഞാന്‍ സമാധാനിച്ചു ..അവര്‍ വേറെ വഴിയിലൂടെ വന്നു കാണും….. എന്നാലും അവര്‍ എന്താ പാവകളെ പോലെ ഒരു ചത്ത നോട്ടം നോക്കാന്‍ കാരണം? മനസ്സിലെ പേടി മാറ്റാന്‍ എന്തൊക്കെയോ സ്വയം സമാധാനിച്ചു വീണ്ടും യാത്രയായി..സത്യം പറഞ്ഞാല്‍ തിരിഞ്ഞൊന്നു നോക്കണം എന്നുന്ടരുന്നു പക്ഷെ നല്ല ദൈര്യം ഉള്ളതുകാരണം അതിനു മിനക്കെട്ടില്ല…

അവിടെ നിന്നും വീണ്ടും 4 kms കഴിഞ്ഞു ഉള്ളൂര്‍ എന്ന സ്റ്റോപ്പ്‌ എത്തി..ഒരു ചെറിയ കയറ്റം കയറി എത്തുക ഈ സ്റ്റോപ്പില്‍ ആണ്…ദൂരെ നിന്ന് വരുമ്പോള്‍ തന്നെ സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തില്‍ ബസ്‌ സ്റ്റോപ്പില്‍ 3 പേര്‍ നില്‍ക്കനത് കാണാന്‍ കഴിയനുന്ടരുന്നു…മനസ്സില്‍ മുന്‍പ് കണ്ടവര്‍ ആകരുതേ എന്ന പ്രാര്‍ത്ഥനയോടെ ചെന്ന് കയറുന്നതും അവരെ തന്നെ കണ്ടു…അതെ നോട്ടം അതെ ഭാവം…

അടുത്ത സ്റ്റോപ്പ്‌ എന്ടെതാണ്..എനിക്കുറപ്പായി അടുത്ത സ്റൊപിലും ഇവര്‍ കാണും, എങ്കില്‍ അടുത്ത ദിവസം ആ ബസ്‌ സ്റൊപിലെ മതിലുകളില്‍ എന്റെ ചിരിക്കുന്ന ഫോട്ടോ ഒട്ടിച്ചു വെക്കും എന്നുറപ്പായിരുന്നു…കൂടുതല്‍ ഒന്നും ആലോചിക്കാതെ ഊടു വഴിയിലൂടെ ഞാന്‍ എന്റെ വീടെത്തി. അവിടം മുതല്‍ വീടുവരെ എന്കനെ ഞാന്‍ എത്തി എന്ന് എനിക്കിപ്പോളും ഓര്‍മയില്ല എന്നതാണ് സത്യം…അത്രയും വേഗത്തില്‍ അതും പൊട്ടിപൊളിഞ്ഞ വഴിയിലൂടെ എന്റെ ജീവിതത്തില്‍ ഞാന്‍ ഒരു വണ്ടിയും ഓടിച്ചിട്ടില്ല…..

Leave a Reply

%d bloggers like this: