September 27, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

പട്ടികൾ ഉച്ചത്തിൽ ഓരിയിട്ടു

ഏകദേശം ഒരു 9 വർഷം മുൻപ് ബാച്ച്‌ലർ ലൈഫ് അടിച്ചു പൊളിക്കുന്ന ഞങ്ങൾക്ക് പകലും, മറ്റുള്ളവരുടെ രാത്രിയുമായ ഒരു രാത്രി… ഞാനും എന്റെ രണ്ട് പ്രിയ സുഹൃത്തുക്കളും കൂടി (അതിൽ ഒരാൾ ഇന്ന് ജീവിച്ചിരിപ്പില്ല ) ബിയർ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു… 3 പേർക്ക് വെറും 3 ബിയർ മാത്രം… ഇങ്ങനെ പറയാൻ കാരണം തമാശക്ക് ബിയർ വാങ്ങിയതാണ് ലഹരിക്കു വേണ്ടിയല്ല എന്നു ചുരുക്കം…
എന്നത്തേയും പോലെ അന്നും പാതിരാത്രി തട്ടുകടയിൽ പോയി ഭക്ഷണം കഴിക്കാം എന്ന അഭിപ്രായം വന്നു… ഇരുപ്പ് പണിതു കൊണ്ടിരിക്കുന്ന എന്റെ വീടിനു മുകളിൽ ആണെങ്കിൽ പോലും ഭക്ഷണം പുറത്ത് നിന്ന്…
അതിൽ ഒരാളുടെ ബൈക്കിൽ 3 പേർ കയറി 9 കിലോമീറ്റർ അകലെയുള്ള ദേശീയ പാതയിലെ രാത്രി തട്ടുകടയിലേക്ക്…
ഏകദേശം 7 കിലോമീറ്റർ ആയപ്പോൾ എനിക്ക് സിഗരറ്റ് വലിക്കണം എന്ന് തോന്നി, ച്ചോദിച്ചപ്പോൾ അവർക്കും സമ്മതം… തൊട്ടടുത്ത Right ലേക്കുള്ള റോഡിലേക്ക് കയറി…വെണ്ടോർ പള്ളിയിലേക്കുള്ള റോഡ്, പള്ളി കഴിഞ്ഞും റോഡ് മുന്നോട്ട് പോവുന്നുണ്ട്… മെയിൻ റോഡിൽ നിന്ന് 12 മണിക്ക് സിഗരറ്റ് വലിച്ചാൽ ഏമാൻമാർ പൊക്കും, അതാണ് വഴിയിലേക്ക് കയറ്റിയത്… മെയിൻ റോഡിൽ നിന്നും ഉദ്ദേശം ഒരു 50 മീറ്റർ കഴിഞ്ഞാൽ ഒരു കനാൽ ഉണ്ട്… ഞങ്ങൾ വണ്ടി കനാൽ പാലത്തിനരുകിൽ നിർത്തി പാലത്തിൽ കയറി ഇരുന്നു… സിഗരറ്റ് കത്തിച്ചു വലി തുടങ്ങി…
ഒരു പത്ത് മിനുറ്റായിക്കാണും പള്ളിയുടെ ദിശയിൽ ഒരു നാലഞ്ച് പട്ടികൾ ഉച്ചത്തിൽ ഓരിയിട്ടു, വലിയ കുരകളും കേട്ടു… എന്തിനേയോ കണ്ടപ്പോലെ വീണ്ടും, വീണ്ടും കുരക്കുകയും ,ഓരിയിടുകയും ച്ചെയ്യുന്നു… ഏകദേശം ഒരു രണ്ട് വീട് ദൂരത്തായി വീടിന്റെ ഭാഗത്തു നിന്നും ഒരു കരച്ചിൽ കേട്ടു… കരച്ചിൽ എന്നു പറഞ്ഞാൽ എകദേശം 5 സ്ത്രീകൾ സ്വിച്ച് ഇട്ട പ്പോലെ ഒന്നിച്ച് ,ഉച്ചത്തിൽ നിലവിളിക്കുന്ന ശബ്ദ്ദം…

ഞങ്ങൾ മൂന്ന് പേരും ചാടി എഴുന്നേറ്റു തരിച്ചുനിന്നു പോയി… ഇതൊക്കെ കണ്ടപ്പോൾ ഞാൻ പറഞ്ഞു ആരോ മരിക്കാൻ കിടക്കുമ്പോൾ മറ്റുള്ളവർ നോക്കിയിരിക്കലെ മരിച്ചു, ഇപ്പോൾ പോയാൽ ചൂടുള്ള ശവം കാണാം വാ… എന്ന് പറഞ്ഞു… എന്റെ കൂട്ടുക്കാർ പറഞ്ഞു നിനക്ക് ഭ്രാന്താണ്… നമുക്ക് ഒരു പരിചയവും ഇല്ലാത്ത സ്ഥലമാണ്, ആൾക്കാരാണ് പിന്നെ എന്തിനാ പോവുന്നത് …??? പോവണ്ട എന്ന് പറഞ്ഞു… എന്നാൽ എനിക്കെന്തോ പോയി മരിച്ചയാളെ കാണണം എന്ന് പറഞ്ഞു, ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു… പിന്നാലെ അവർ വന്നു കയറി ഇരുന്നു… ബൈക്ക് മുന്നോട്ട് എടുത്തു…
കുറച്ച് ദൂരം മുന്നോട്ടു പോയിട്ടും, പള്ളി വരെ എത്തി, എന്നിട്ടും ഒരു വീട്ടിലും ഒരു അനക്കവും കാണുന്നില്ല… ഞങ്ങൾ സ്തംഭിച്ചു പോയി… ബൈക്ക് തിരിച്ച് വന്നപ്പോൾ വീണ്ടും ഓരോ വീടിന്റെ മുന്നിലും നിർത്തി നോക്കി അപ്പോഴും ഒരു അനക്കവും ഒരു വീട്ടിലും ഇല്ല… മാത്രവുമല്ല അൽപ നേരം മുൻപ് കരച്ചിരുന്ന നായ്ക്കളേയും കാണുന്നില്ല… പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല, നേരെ തട്ടുകടയിലേക്ക് വിട്ടു…
പിന്നീട് അന്വോഷിച്ചപ്പോൾ ആ കനാലിൽ ഒരു പോക്ക് വരവ് ഉണ്ടത്രേ… ഞങ്ങൾ ഇരുന്ന പാലത്തിലൂടെയാണ് അതിന്റെ യാത്ര… യാത്ര തടസ്സപ്പെടാതിരിക്കാൻ ഞങ്ങളെ അവിടെ നിന്നും മാറ്റിയതാണെന്നും പറഞ്ഞു…
എനിക്ക് ഇപ്പോഴും അത് ഒരു പ്രേത പ്രേരണയാണെന്നു വിശ്വാസമില്ല… ആ വീടുകളുടെ പിന്നിലും ചില വീടുകൾ ഉണ്ട്… അവിടെ ആരെങ്കിലും മരിച്ചു കാണും എന്നു തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്… 

Leave a Reply

%d bloggers like this: