കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം “ആസ്വദിക്കാന്‍” കഴിയുന്ന അവസ്ഥ… ഇങ്ങനെ ഒരവസ്ഥയിലെക്ക് ആര്‍ക്ക് വേണമെങ്ങ്കിലും എത്താന്‍ കഴിയും…. (തയാരെടുത്തില്ലെങ്കില്‍ ചെറുതായി അപകടകരവും ആണ്..!!!) ചെറിയ ചില പൊടിക്കൈകളിലൂടെ സ്വപ്നവും യാധാര്ത്യവും നമ്മുടെ തലച്ചോറിനെ പറഞ്ഞ് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്… ഇത് വളരെ എളുപ്പവുമാണ്…
എന്താണ് സ്വപ്നം..?
സ്വപ്നത്തിന് വലിയ അര്‍ഥം കാണേണ്ട കാര്യമില്ല… നമ്മള് പകല്‍ വെറുതെ ഇരുന്ന് ദിവാസ്വപ്നം കാണാറുണ്ടല്ലോ… അങ്ങനെ കാണുമ്പോള്‍ നമ്മുടെ യുക്തി, പഴയ ഓര്‍മ്മകള്‍ എന്നിവ ഉണര്‍ന്നിരിക്കും… അങ്ങനെയുള്ള സമയത്ത് നമുക്ക് യുക്തിക്ക് നിരക്കാത്തതിനെ കുറിച്ച് സീരിയസ് ആയി ചിന്തിക്കാന്‍ കഴിയില്ല… എന്നാല്‍ നമ്മള് ഉറങ്ങുമ്പോള്‍ യുക്തിബോധവും പഴയ ഓര്‍മകളും ഇല്ലായിരിക്കും..(ചെറിയ അളവില്‍ ഉണ്ടാവാം)… ആ അവസ്ഥയില്‍ തലച്ചോറിലേക്ക് വരുന്ന ചെറിയ ചിന്തകള്‍ക്ക് പോലും നമ്മള് വലിയ അര്‍ഥങ്ങള്‍ കല്പ്പിക്കുന്നു(യുക്തി ഇല്ലാത്തതുകൊണ്ട്)… അങ്ങനെയുള്ള അര്‍ഥം കല്‍പ്പിക്കല്‍ കാടുകയറി പോകുന്നതാണ് സ്വപ്നം… (അഥവാ ഉണര്‍ന്നിരിക്കുന്ന സമയത്ത് യുക്തിപൂര്‍വ്വം ചിന്തിക്കുന്നു… ഉറങ്ങിക്കിടക്കുമ്പോള്‍ യുക്തിരഹിതമായി ചിന്തിക്കുന്നു[സ്വപ്നം കാണുന്നത് നമ്മള് ആഗ്രഹിച്ച് ചിന്തിച്ചു തുടങ്ങുന്നതാണെന്ന് അര്‍ഥം])
സ്വപ്നത്തില്‍ ഉണ്ടാകുന്ന സ്പര്‍ശനം, മനം, കേഴ്വി, കാഴ്ച, രുചി എന്നിവ റിയല്‍ ആയി തോന്നും… ഈ അവസ്ഥ റിയല്‍ അല്ല എന്ന് തിരിച്ചറിയുന്നതാണ് ലുസിട് ഡ്രീം… (റിയല്‍ അല്ലെന്ന് തിരിച്ചറിഞ്ഞാലും അതിനെ ആസ്വദിക്കാന്‍ കഴിയും)… അതിന് ആദ്യം സ്വപ്നം എന്താണെന്നും ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നം കാണുമ്പോഴും ഉള്ള വ്യത്യാസങ്ങളും മനസിലാക്കണം..(അറിഞ്ഞാല്‍ പോര, മനസിലാക്കണം)… ഇതിനുള്ള വഴികള്‍ നെറ്റില്‍ കിട്ടും (ലിങ്ക് തരാം)
ഇനി എന്റെ അനുഭവം
എനിക്ക് ഞാന്‍ ആഗ്രഹിക്കാതെ തന്നെ ലുസിട് ഡ്രീം അനുഭവപ്പെട്ടിട്ടുണ്ട്. സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുകയും, എന്താണ് സ്വപ്നം എന്ന് പലയിടത്തുനിന്നും വായിച്ച് മനസിലാക്കുകയും ചെയ്യുന്നതുകൊണ്ട് സ്വപ്നവും യാധാര്ത്യവും തിരിച്ചറിയാനുള്ള കഴിവ് സ്വയം കിട്ടി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്…
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിയുകയും, സ്വപ്നത്തില്‍ നമുക്ക് ആവശ്യമായ ലൊക്കേഷന്‍ ഇട്ട് നമുക്ക് ആവശ്യമായ കഥാപാത്രങ്ങളെ കൊണ്ടുവരികയും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്… (ദിവാ സ്വപ്നത്തിന്റെ റിയാലിറ്റി വേര്‍ഷന്‍)… ആദ്യമൊക്കെ പിടിവിട്ട് കാടുകയരാരുണ്ടായിരുന്നു… പക്ഷെ ഇപ്പോള്‍ ‘സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞാല്‍’ അതില്‍ ജീവിക്കാന്‍ കഴിയുന്നുണ്ട്..)
ഇതിന്റെ അപകടങ്ങള്‍ –
1. ഇതിന്റെ ഏറ്റവും വലിയ അപകടമാണ് പാതി ഉറക്കം. അഥവാ തലച്ചോര്‍ ഉണര്‍ന്നിരിക്കുകയും ശരീരം ഉറങ്ങുകയും ചെയ്യുന്ന അവസ്ഥ… ഈ അവസ്ഥ എനിക്ക് ഒരുപാട് ഉണ്ടായിട്ടുണ്ട്… ചുറ്റുപാടുനിന്നും കേള്‍ക്കുന്ന ചെറിയ ശബ്ദം പോലും വളരെ ഭീകരമായി തോന്നുകയും, രക്ഷിക്കാനായി നിലവിളിക്കുകയും ചെയ്തിട്ടുണ്ട്.[പക്ഷെ ശബ്ദം പുറത്തു വരില്ല.] ഇത് മണിക്കൂറുകളോളം ഭീതിപ്പെടുത്തും…
2. ഉണര്‍ന്നിരിക്കുമ്പോള്‍ നമ്മള് എന്തെങ്കിലും ആലോചിച്ചതിന് ശേഷം ഞാന്‍ ഉറക്കെയാണോ ആലോചിച്ചത്(ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടാണോ ആലോചിച്ചത് എന്നാ തോന്നല്‍ ഉണ്ടാകും.
(ഇത് രണ്ടും എനിക്ക് ഉണ്ടായിട്ടുണ്ട്… മറ്റു അപകടങ്ങള്‍ നെറ്റില്‍ കിട്ടും)
ഇതുപോലെ പല അപകടങ്ങളും ഇതില്‍ ഉള്ളതുകൊണ്ട് അധികം ഉള്ളിലേക്ക് പോകണ്ട… ചെറിയ തോതില്‍ ശ്രമിച്ചാല്‍ മതി…