May 25, 2022
11 11 11 AM
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ
കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?
Latest Post
മരിച്ചവരോട് സംസാരിക്കാനുള്ള വിദ്യ കോഴിക്കോട് ഓയസീസ് ലോഡ്ജിൽ പ്രേതമുണ്ടോ ?

ആയുഷ്കാലം എന്ന സിനിമയുടെ കഥ

Spread the love

കമൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ആയുഷ്കാലം. മുകേഷും, ജയറാമും പ്രധാന വേഷങ്ങൾ അഭിനയിച്ച ഈ ചിത്രം ഒരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും അതെത്തുടർന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവങ്ങളേപ്പറ്റിയുള്ളതാണ്. 1990-ൽ പുറത്തിറങ്ങിയ ഗോസ്റ്റ് എന്ന ഇംഗ്ലീഷ് ചിത്രമാണ് ഇതിന്റെ ആധാരം. ബ്രിട്ടീഷുകാരനായ ഗാവിൻ പക്കാർഡ് ബെഞ്ചമിൻ ബ്രൂണോ എന്ന ശ്രദ്ധേയമായ വില്ലൻ കഥാപാത്രത്തെ ഈ ചിത്രത്തിലൂടെ ആസ്വാദകർക്ക് നൽകി.ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ. ഹൃദയ മാറ്റ ശസ്ത്രക്രിയയും അതെതുടർന്ന് ഹൃദയ സ്വീകരിച്ച ചെറുപ്പക്കാരനിൽ സംഭവിച്ച മാറ്റങ്ങളും ആണ് ആയുഷ്കാലം എന്ന ആ സിനിമ .1992 ഇൽ ഈ സിനിമ പുറത്തിറങ്ങുമ്പോൾ ഇന്ത്യയിൽ ഹൃദയ മാറ്റ ശസ്ത്രക്രിയ നിയമ വിധേയം ആയിട്ടുണ്ടായിരുന്നില്ല .എങ്കിലും കഥക്ക് വേണ്ടി അങ്ങനെ ഒരു തീം ആ സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകരിക്കുക ആയിരുന്നു .സിനിമയുടെ ടൈറ്റിലിൽ ആ കാര്യം വളരെ വ്യക്തം ആയി എഴുതി കാണിക്കുന്നുണ്ട് .ഇംഗ്ലീഷ് സിനിമയെ തനി മലയാളി വൽക്കരിക്കുന്നതിൽ ഈ സിനിമ വിജയിച്ചിട്ടുണ്ട് .പ്രശസ്തമായ ഒരു തറവാട്ടിലെ അംഗമായ മുകേഷ് ഹൃദയ സംബന്ധി ആയ ഒരു അസുഖവുമായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്നു .സഹോദരൻ സഹോദരി , ‘അമ്മ , പിന്നെ തന്റെ പ്രാണ പ്രേയസ്സി എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങൾ .അമ്മയുടെ സഹോദരൻ ആണ് ഒടുവിൽ ഉണ്ണികൃഷ്ണൻ .പൂർണമായും രോഗം ഭേദം ആവണമെങ്കിൽ മുകേഷിന്റെ ഹൃദയം മാറ്റി വെക്കേണ്ടി വരുമെന്ന് ഡോക്ടർ ആയ സിദ്ധിഖ് വിധി എഴുതി .വീട്ടുകാർക്ക് അതത്ര വിശ്വാസം വന്നില്ലെങ്കിലും ഡോക്ടർ കൊടുത്ത ആത്മ വിശ്വാസം അവർക്കു ധൈര്യമേകുന്നു .ഹൃദയം നൽകാൻ പറ്റിയ ഒരു ആളെ കാത്തിരിക്കുന്നതിനിടയിൽ ആണ് കാര് അപകടത്തിൽ മരണപ്പെടുന്ന എബി എന്ന ചെറുപ്പക്കാരന്റെ ഹൃദയം മുകേഷ് നു ചേരുമെന്ന് ഡോക്ടർ തിരിച്ചറിയുന്നത് .ഓപ്പറേഷൻ നടന്നതോടെ മുകേഷ് ജീവിതത്തിലേക്ക് തിരിച്ചു വന്നു എങ്കിലും കാര്യങ്ങൾ അവിടെ തകിടം മറിയുന്നു .അത് ഓപ്പറേഷന്മായി ബന്ധപ്പെട്ടുള്ള സംഭവങ്ങൾ അല്ലായിരുന്നു . , ഓപ്പറേഷൻ വിജയകരമായിരുന്നു എങ്കിലും ജീവിച്ചു കൊതി തീരാതെ ഇരുന്ന ഒരു യുവാവിന്റെ ഹൃദയം മുകേഷിന് വച്ച് പിടിപ്പിച്ചതോടെ മുകേഷിന്റെ ജീവിതത്തിൽ ആ മരണപ്പെട്ട യുവാവിന്റെ ആത്മാവ് തുടരെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി .മുകേഷിന് മാത്രമേ ഈ ആത്മാവിനെ കാണാൻ കഴിഞ്ഞിരുന്നുള്ളൂ .ആയത് കൊണ്ട് മുകേഷ് പറയുന്നത് ആർക്കും ഉൾകൊള്ളാൻ കഴിഞ്ഞില്ല .ഓപ്പറേഷന് ശേഷമുള്ള മാനസിക വിഭ്രാന്തി ആയിരിക്കാം മുകേഷ് നു എന്ന് ഡോക്ടർ കരുതി .എബി ആയി അഭിനയിച്ചത് ജയറാം ആയിരുന്നു .ജയറാമാണ് എന്തോ പറയാൻ ഉണ്ടായിരുന്നു .പക്ഷെ മുകേഷ് അത് കേൾക്കാൻ കൂട്ടാക്കിയില്ല .തനിക്ക് പറയാൻ ഉള്ളത് മുകേഷ് അറിയണമെന്ന് കരുതി ജയറാം മുകേഷ് പോകുന്നിടത്തെല്ലാം പിറകെ കൂടാൻ തുടങ്ങി .ഇത് മുകേഷിന്റെ വ്യക്തി ജീവിതത്തിൽ വൈകല്യങ്ങൾ സൃഷ്ടിച്ചു . മാനസികവും ശാരീരികവും ആയ ഒരാളെ തന്റെ മകൾക്ക് വേണ്ട എന്ന അവസ്ഥയിൽ മുകേഷ് സ്നേഹിക്കുന്ന പെൺകുട്ടിയെ വേറെ ഒരാള് കെട്ടിക്കൊണ്ടു പോകുന്നു .

മുകേഷിനെ കാണാൻ ജയറാം മുകേഷിന്റെ വീട്ടിൽ ചെല്ലുന്നു .അപ്പോൾ ആണ് മുകേഷിന്റെ പിതാവിന് മോക്ഷം കിട്ടിയിട്ടിയിട്ടില്ലെന്നും അദ്ദേഹം ആ തറവാട്ടു വളപ്പിൽ ആകെ ച്ചകുട്ടി തിരിയുന്നതുമായും നാം കാണുന്നത് .മുകേഷ് നെ ശല്യം ചെയ്യരുതെന്ന് പിതാവായ ഇന്നൊസെന്റ് പറയുന്നുമുണ്ട് .മുകേഷിന്റെ ശരീരത്തിൽ ബാധ കൂടിയിരിക്കുക ആണെന് വീട്ടുകാർ കരുതി ബാധ ഒഴിപ്പിക്കാൻ ശ്രമിക്കുന്ന രംഗങ്ങളും ഉണ്ട് .പ്രേതലോകത്തെ പറ്റി ചെറിയ ഒരു സൂചന തരാൻ ഈ സിനിമയിലൂടെ കഥാകാരൻ ശ്രമിക്കുന്നുണ്ട് .മനുഷ്യർക്ക് പ്രേതങ്ങളെ കാണാനും തൊടാനും കഴിയില്ലെന്നും , മോക്ഷം എന്നത് സത്യം ആണെന്നും ഈ സിനിമയിൽ പറയുന്നുണ്ട് .മരണം എന്താണെന്നും ഭൂമിയിൽ ഭാര്യ ഭർത്താക്കന്മാർ ആയി ജീവിച്ചവർ മരണംകഴിഞ്ഞും ഒരുമിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്നതുമായ ഒരു ചെറു സംഭവവും ഈ സിനിമയിൽ ചേർത്തിട്ടുണ്ട് . .എന്നിട്ടും ജയറാമിന് മുകേഷിനെ കാണാനും തൊടാനും കഴിയുന്നത് ജയറാമിന്റെ ഹൃദയം മുകേഷിന് തുന്നി ചേർത്ത് വച്ചിരിക്കുന്നത് കൊണ്ടാണത്രെ

ജയറാമിനെ ഒഴിവാക്കാൻ പല രീതിയിൽ മുകേഷ് ശ്രമിച്ചു എങ്കിലും പരാജയപ്പെടുന്നു .ജയറാമിനെ കായികമായി ആക്രമിക്കാൻ മുതിര്ന്ന മുകേഷ് അവശനായി വീഴുന്നു .അവിടെയും ജയറാം തന്നെ ആണ് അയാളെ ഹോസ്പിറ്റലിൽ എത്തിക്കുന്നത് . കാരണം മുകേഷ് അത്ര വേഗം
മരണപ്പെടാൻ പാടില്ലെന്ന് ജയറാമിന് നിര്ബന്ധമുണ്ടായിരുന്നു .
എന്തായിരുന്നു ജയറാമിന് മുകേഷിനോട് പറയാൻ ഉണ്ടായിരുന്നത് .അതാണ് ഈ സിനിമയുടെ സസ്പെൻസ് .വീണ്ടും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുന്ന മുകേഷ് ശാന്തനാവുന്നു .എന്തിനാണ് തന്റെ പിറകെ ഇങ്ങനെ കൂടിയിരിക്കുന്നതെന്നു മുകേഷ് ചോദിക്കുന്നു .ജയറാമിന് പറയാൻ ഉള്ളത് കേൾക്കാൻ അവസാനം മുകേഷ് തയ്യാറാവുന്നു .ജയറാം ആ കഥ പറഞ്ഞു തുടങ്ങി

അച്ഛൻ നേരത്തെ മരിച്ചു .അമ്മയും ഭാര്യയുമടങ്ങുന്ന കൊച്ചു ലോകം .
ജീവിച്ചു കൊതി തീർന്നിട്ടില്ലാത്ത അവസ്ഥയിൽ ആണ് തന്റെ ജീവൻ ജയറാമിന് നഷ്ടപ്പെടുന്നത് .അതും ഒരു കാര് അപകടത്തിൽ .തൻ മരണപ്പെടുമ്പോൾ തന്റെ ജനിച്ചു കഴിഞ്ഞില്ലാത്ത കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞിട്ടില്ലായിരുന്നു .കുഞ്ഞു ജനിച്ച വാർത്ത കേട്ട് ഹോസ്പിറ്റലിലേക്ക് തിടുക്കത്തിൽ പോകുന്ന പോക്കിനിടയിൽ ആണ് ആ അപകടം .തന്നെ മനഃപൂർവം അപകടത്തിൽ പെടുത്തിയാത്തതാണെന്നു ജയറാം മുകേഷിനോട് വെളിപ്പെടുത്തുന്നു .

ആ കഥ എബി പറഞ്ഞു തുടങ്ങുന്നു പണക്കാരനായ എബിയുടെ മാതാ പിതാക്കൾ വര്ഷങ്ങളോളം മക്കൾ ഇല്ലാതെ വന്നപ്പോൾ എടുത്തു വളർത്തിയതാണ് അലെക്സിനെ (സായികുമാർ ) .പിന്നീട് ആണ് എബി ഉണ്ടാകുന്നത് .അവർ ഒരുമിച്ചു കളിച്ചു വളർന്നു .യവ്വനത്തിന്റെ ചൂടിനിടയിൽ വളരെ യാദൃശ്ചികം ആയി കണ്ടെത്തിയതാണ് എബി വിവാഹം കഴിച്ച ശോഭയെ .എബിക്ക് കുടുംബം ഉണ്ടായതോടെ സ്വത്ത് മുഴുവൻ നഷ്ടപ്പെടുമെന്ന് മനസ്സിലാക്കിയ അലക്സിന്റെ ഉള്ളിലെ ക്രൂര മുഖം പുറത്തു വന്നു .ബഞ്ചമിൻ ബ്രൂണോ എന്ന വാടക കൊലയാളിയുടെ സഹായത്തോടെ അലക്സ് ഒരു കാര് അപകടം മനഃപൂർവം ഉണ്ടാക്കി എബിയെ കൊന്നു കളഞ്ഞു .മസ്തിഷ്ക മരണം സംഭവിച്ച എബിയുടെ ഹൃദയം ആണ് ബാലകൃഷ്ണനിൽ തുടിക്കാൻ തുടങ്ങിയത് .ദുര്മരണം സംഭവിച്ച എബിയുടെ ആത്മാവ് ഭൂമിയിൽ അലഞ്ഞു തിരിയാൻ തുടങ്ങി . തന്നെ കൊലപ്[പെടുത്തിയത് ആരാണെന്നു കണ്ടു പിടിക്കാൻ എബി , തന്റെ ഹൃദയം വഹിച്ചു നടക്കുന്ന ബാലകൃഷ്ണന്റെ സഹായം തേടുന്നു .ഒരു ആത്മാവ് പറയുന്നത് കേൾക്കാൻ ഏതൊരു കോടതിയും കേൾക്കാൻ നിയമം ഇല്ലാതെ ഇരിക്കെ , ഇതിനു കാരണക്കാരൻ ആയ ആളുകളെ കണ്ടു പിടിക്കാൻ എബിയും ബാലകൃഷ്ണനും ദാമോദരൻ എന്നൊരു എസ് ഐ യെ കണ്ടെത്തുന്നു .സ്വതവേ പൊട്ടൻ ആയ അയാൾ എബിയുടെയും ബാലകൃഷ്ണനെയും സഹായത്തോടെ ബഞ്ചമിൻ ബ്രൂണോയെ പിടി കൂടുന്നു .എന്നാൽ താൻ അകപ്പെടുമെന്നു തോന്നിയ നിമിഷമാണ് അലക്സ് ബഞ്ചമിൻ യും വക വരുത്തുന്നു .തന്റെ രഹസ്യങ്ങൾ എല്ലാം എബിയുടെ കുടുംബം മനസ്സിലാക്കി എന്ന് അറിഞ്ഞ അലക്സ് സ്വത്ത് മുഴുവൻ എഴുതി വാങ്ങാൻ എബിയുടെ അമ്മയെയും ഭാര്യയേയും തടവിൽ ആക്കുന്നു .എന്നാൽ എബിയുടെ ആത്മാവ് തന്ത്രപൂർവം കളിച്ച കളിയിൽ അലെക്സിനെ കീഴ്പെടുത്തുന്നു . ആത്മാവ് മാത്രം ആയ തനിക്ക് ഈ ഭൂമിയിൽ ഒന്നും ചെയ്യാൻ ഇല്ലെന്നു മനസ്സിലാക്കിയ എബി ആത്മ വിദ്യാലയത്തിൽ ചെന്ന് തന്നെക്കാൾ വിവരം ഉള്ള മറ്റൊരു ആത്മാവിനോട് സഹായം അഭ്യർത്ഥിക്കുന്നു . അങ്ങനെ എബി പോലീസ്‌കാരൻ ആയ ശ്രീനിവാസന്റെ ശരീരത്തിൽ പ്രവേശിക്കുന്നു .,തുടർന്ന് നടന്ന മല്പിടുത്തതിൽ എബി കൊല്ലപ്പെടുന്നു .ഈ ഭൂമിയിലെ ധൗത്യങ്ങൾ എല്ലാം പൂർത്തി ആക്കിയ ആത്മാക്കൾ എല്ലാം തന്നെ ഓരോരുത്തർ ആയി പരബ്രഹ്മത്തെ ലയിക്കുന്നതോടെ സിനിമ പൂർത്തി ആവുന്നു .

അഭിനേതാവ്കഥാപാത്രം
മുകേഷ്ബാലകൃഷ്ണൻ
ജയറാംഎബി മാത്യു
ശ്രീനിവാസൻദാമു
മാതുശോഭ
സായി കുമാർഅലക്സ്
ഗാവിൻ പക്കാർഡ്ബെഞ്ചമിൻ ബ്രൂണോ
കെ.പി.എ.സി. ലളിതദാക്ഷായണി
സിദ്ദിഖ്ഹരിപ്രസാദ്
ഒടുവിൽ ഉണ്ണികൃഷ്ണൻമേനോൻ
ഇന്നസെന്റ്ഗോപാലമേനോൻ
സീനത്ത്ഗീത
ആലുമ്മൂടൻവേലു മൂപ്പൻ
മാമുക്കോയവർഗ്ഗീസ്

Leave a Reply

%d bloggers like this: