ഭൂമിയെയും മനുഷ്യരെയും നിരീക്ഷിക്കാന്‍ അന്യഗ്രഹജീവികളുടെ ചാരപേടകം.!! എന്തെന്നു സ്ഥിരീകരിക്കാനാകാതെ സൗരയൂഥത്തിനു പുറത്തുനിന്നെത്തിയ വസ്തു; അന്യഗ്രഹ ജീവകളുണ്ടെന്നതിന് മറ്റൊരു തെളിവ് കൂടി.?
സാമാന്യ വലിപ്പമുള്ള രൂപത്തില്‍ നിറയെ വ്യത്യസ്തതകളുള്ള അത്ഭുതവസ്തു., എന്തെന്ന് സ്ഥിരീകരിക്കാനാകെ കുഴങ്ങിയിരിക്കുകയാണ് നിരീക്ഷകര്‍. ഇത് ഭൂമിയെ നിരീക്ഷിക്കാന്‍ അന്യഗ്രഹ ജീവികള്‍ അയച്ച ചാരപേടകമായിരിക്കാം എന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നത്. ഇതിന് കാരണങ്ങളുമുണ്ട്.10 അടിയോളം നീളവും ചുരുട്ടിന്റെ ആകൃതിയുമുള്ള അദ്ഭുത വസ്തു കഴിഞ്ഞ ഒക്ടോബറില്‍ സൗരയൂഥത്തിലൂടെ തെന്നിനീങ്ങുന്നത് ഹവായി ജ്യോതിശാസ്ത്ര കേന്ദ്രത്തിലെ ഗവേഷകനായ റോബര്‍ട്ട് വെറിക്കാണു കണ്ടെത്തിയത്. ‘വിദൂരഭൂതകാലത്തു നിന്നുള്ള സന്ദേശവാഹകന്’ എന്നര്‍ഥമുള്ള ഹവായിയന്‍ വാക്കായ ‘ഔമാമ’ എന്നിതിനു പേരുമിട്ടു.

ആദ്യം വാല്നക്ഷത്രമെന്നും പിന്നീടു ഛിന്നഗ്രഹമെന്നും വിലയിരുത്തപ്പെട്ട ഔമാമ ഇതു രണ്ടുമല്ലെന്നു ശാസ്ത്രലോകം വൈകാതെ കണ്ടെത്തി. സൗരയൂഥത്തിനു പുറത്തുനിന്നുള്ള വസ്തു എന്ന നിര്‍വചനമുള്ള ‘ഇന്റര്‍സ്റ്റെല്ലാര്‍’ വിഭാഗത്തില്‍ ഔമാമയെ ഉള്‍പ്പെടുത്തി. സാധാരണ ഗതിയില്‍ ഛിന്നഗ്രഹങ്ങളും മറ്റു വസ്തുക്കളുമൊക്കെ സൂര്യന്റെ ഗുരുത്വാകര്‍ഷണത്തിനു വിധേയമായുള്ള സഞ്ചാരപാതയാണ് തിരഞ്ഞെടുക്കുക. എന്നാല്‍ ഔമാമയുടെ സഞ്ചാരപഥം വ്യത്യസ്തമായിരുന്നു. സൂര്യന്റെ ആകര്‍ഷണത്തെ ചെറുക്കുന്ന രീതിയില്‍ ഊര്‍ജം ഉത്പാദിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഔമാമയിലുള്ളതാണു കാരണമത്രേ.
വാതകങ്ങള്‍ പുറന്തള്ളുന്നതുമൂലം വാല്നക്ഷത്രങ്ങള് ഗതി മാറാറുണ്ട്. എന്നാല്‍ ഔമാമ വാല്‍നക്ഷത്രവുമല്ല. രണ്ടാമത് ഔമാമയുടെ ആകൃതിയാണ്. അസ്വാഭാവികമായി കനം കുറഞ്ഞ രീതി. ഇതുമൂലം സൂര്യനില്‍ നിന്നുള്ള ഊര്‍ജം വലിച്ചെടുത്ത് മുന്നോട്ടു കുതിക്കാം.’സോളര്‍ സെയില്‍’ ബഹിരാകാശപേടകമാകാം ഔമാമ. ചുവപ്പു കലര്‍ന്ന നിറവും മണിക്കൂറില്‍ 2 ലക്ഷം മൈല്‍ വേഗവുമുള്ള ഔമാമ ചാരബഹിരാകാശ പേടകമാണെന്നു ഹാര്‍വാഡ് ശാസ്ത്രജ്ഞര്‍ കരുതാനുള്ള കാരണങ്ങള്‍ ഇതാണ്.
സൗരയൂഥത്തിനു വെളിയിലുള്ള മേഖലയില്‍നിന്നു മനുഷ്യരെയും ഭൂമിയെയും നിരീക്ഷിക്കാനായി എത്തിയതാകാം പേടകമെന്നും പറയുന്നു. ഏബ്രഹാം ലീബ്, ഷ്മ്യേല് ബയാലി എന്നീ ശാസ്ത്രജ്ഞരാണ് ഔമാമക്കഥയ്ക്കു കൂടുതല്‍ ദുരൂഹത പകര്‍ന്ന് രംഗത്തെത്തിയത്.